Connect with us

Malayalam Article

ഭദ്ര ഭാഗം 3

Published

on

“WatchVideo”

‘ ഉണ്ണ്യേ വിളിക്കുക…… ‘ കവടി നിരത്തി ഗണിച്ചു നോക്കിയ ശേഷം പണിക്കര് സുഭദ്രാമ്മയോടായ് പറഞ്ഞു.വിളിക്കും മുൻപ് തന്നെ വിഷ്ണു കോണിപ്പടികൾ ഇറങ്ങി വന്നു.’ഉണ്ണീടെ ജന്മനക്ഷത്രമേതാ? ‘ അവനെ അടിമുടിയൊന്ന് നോക്കിക്കൊണ്ടയാൾ ചോദിച്ചു.”ഉത്രട്ടാതി ” സുഭദ്രാമ്മ ഭയഭക്തി ബഹുമാനത്തോടെ പറഞ്ഞു.കവടിയിൽ അല്പനേരം കൈവെച്ചു ധ്യാനിച്ചുകൊണ്ട് അദ്ദേഹം തുടർന്നു,
‘മ്മ്മം….. വസുദേവൻ നമ്പൂരിക്ക് ശേഷവും ഉണ്ണിക്ക് മുൻപും ഈ ഇല്ലത്തു ആൺസന്തതികൾ പിറന്നിട്ടില്ല ല്ലേ? ‘
“ഇല്ല്യ ” ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ സുഭദ്രാമ്മ പറഞ്ഞു

‘ഞാനൊരു കാര്യം അങ്ങട് പറയാം. അവൾടെ ശാപമായിരുന്നു അതെല്ലാം… സുഭദ്രാമ്മക്ക് കഴിഞ്ഞതൊക്കെ നിശ്ശിണ്ടല്ലോ ല്ലേ? ഇപ്പോ ഉണ്ണീടെ ജനനത്തോടെ അവൾ വീണ്ടും പ്രകോപിതയായിരിക്കണു എന്ന് വേണം കരുതാൻ. എവിടെയോ എന്തോ പിഴച്ചിട്ടുണ്ട്.ഉണ്ണീടെ നാശമാണ് അവൾടെ ലക്ഷ്യം അതോണ്ട് ഉണ്ണിയൊന്നു സൂക്ഷിക്കണം ‘ അയാൾ വിഷ്ണുവിനെ നോക്കികൊണ്ട് പറഞ്ഞു.അവൻ അവരുടെ സംസാരങ്ങൾ ഒന്നും ശ്രദ്ധിക്കാതെ അപ്പോഴും ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു.”പരിഹാരമെന്തെങ്കിലും? ” പരിഭ്രാന്തയായി സുഭദ്രാമ്മ അയാളുടെ മുന്നിൽ കൈകൾ കൂപ്പി.

‘ങും. ഞാൻ പറയാം. അമ്പലത്തിലെ ഉത്സവം ഒന്ന് കൊടിയിറങ്ങട്ടെ അതുവരെ ക്ഷേമിക്യ. ഇപ്പോഴത്തേക്ക് ഞാനൊരു രക്ഷ അങ്ങട് മന്ത്രിച്ചു തരാം, അത് ഉണ്ണീടെ ദേഹത്ത് ഉള്ള കാലം അവൾക്ക്‌ ഉപദ്രവിക്കാൻ പറ്റില്യ ‘ അതും പറഞ്ഞയാൾ തന്റെ സഹായിയുടെ ചെവിയിൽ എന്തോ രഹസ്യം പറഞ്ഞു. സഹായി സഞ്ചിയിൽ നിന്ന് ഒരു പൊതിയെടുത്തു കൊടുത്തു. അത്‌ കയ്യിൽ വെച്ചുകൊണ്ട് എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു… സുഭദ്രാമ്മ കണ്ണിമചിമ്മാതെ അദ്ദേഹത്തെ നോക്കി ഇരുന്നു… അവസാനം ഒരു ചുവന്ന ചരടെടുത്ത് അവർക്ക്നേരെ നീട്ടി അദ്ദേഹം പറഞ്ഞു,’ദാ ഇത് രക്ഷയാണ്.. ഉണ്ണിയെ ഇത് സംരക്ഷിചോളും’
ഭയഭക്തിബഹുമാനത്തോടെ സുഭദ്രാമ്മ അത് വാങ്ങി ദക്ഷിണ കൊടുത്തു…

വിഷ്ണുവിന്റെ ശ്രദ്ധ അപ്പോഴും തലേന്നാൾ അവനെടുത്ത ഫോട്ടോയിലായിരുന്നു. പണിക്കര് ദക്ഷിണ വാങ്ങി ഇറങ്ങുമ്പോൾ പടിപ്പുര വരെ കൂടെ ചെല്ലാൻ സുഭദ്രാമ്മ വിഷ്ണുവിനോടായി ആംഗ്യം കാണിച്ചു. അവൻ അനുസരണയോടെ അയാളെ പിന്തുടർന്നു. പടിപ്പുര കടന്നു അയാൾ പോകുന്നത് അൽപനേരം നോക്കിനിന്ന് അവൻ തിരിച്ചു നടന്നു. സാധാരണ ഒരു സിനിമയിൽ കാണുന്ന ക്ലിഷേ സീൻ പോലെ അവനു ഇതെക്കെ തോന്നി.
അകത്തേക്ക് കയറിയപ്പോൾ തന്നെ തന്റെ മുത്തശ്ശി തളർന്നിരിക്കുന്ന കാഴ്ചയായിരുന്നു അവൻ കണ്ടത്.
‘എന്താ മുത്തശ്ശി? എന്തുപറ്റി വല്ലായ്മ വല്ലതുമുണ്ടോ? ‘ അവൻ ഓടിച്ചെന്ന് അവരെ എഴുന്നേൽപ്പിച്ചു.
“എനിക്കൊന്നുല്ല ഉണ്ണ്യേ. പക്ഷേ ഞാൻ ഭയന്നത് സംഭവിക്കാൻ പോകുന്നു ” അവരുടെ ശബ്ദമിടറി.
“ഉണ്ണീടെ കൈ ഇങ്ങട് നീട്ടാ” എന്നും പറഞ്ഞുകൊണ്ട് അവർ ആ ചരട് അവന്റെ കയ്യിൽ കെട്ടി…
“ന്റെ തേവരെ… ന്റെ ഉണ്ണിയെ കാത്തോളണേ… ” എന്നു പറഞ്ഞു അവർ അവിടിരുന്നു.

‘ന്ത് സംഭവിക്കുംന്നാ മുത്തശ്ശി ഈ പറേണത്. കവടി നിരത്തി അയാളെന്തൊക്കെയോ പറഞ്ഞൂന്ന് വെച്ച് അതൊക്കെ സത്യമാവണമെന്നുണ്ടോ? നിങ്ങളൊക്കെ ഇത് ഏതു നൂറ്റാണ്ടിലാണ് ഈ ജീവിക്കുന്നത്?? യക്ഷി, പ്രേതം.. മണ്ണാങ്കട്ട ‘ അല്പം പുച്ഛത്തോടെ അവൻ പറഞ്ഞുനിർത്തി
“നീയിത് എന്തറിഞ്ഞിട്ടാ ന്റെ കുട്ടീ…. പണിക്കര് പറേണത് മുഴുവൻ അക്ഷരംപ്രതി സത്യാ. അവളുറപ്പായിട്ടും ന്റെ കുട്ടീനെ ഉപദ്രവിക്കും. ന്റെ ദേവ്യേ….. ഞങ്ങളെ ഇനിയും പരീക്ഷിക്കരുതേ ” അവർ മുകളിലേക്ക് നോക്കി കൈകൂപ്പി.’മുത്തശ്ശി ന്തൊക്കെയാ ഈ പറേണത്. ഏതവളാണ് എന്നെ ഉപദ്രവിക്കാൻ പോണത്. എന്തിനാ അവളെന്നെ ഉപദ്രവിക്കണത്… തെളിച്ചു പറയൂ ‘ വിഷ്ണുവിന് അരിശം വന്നു

“അവളാ…… അവൾക്ക് ഈ ഇല്ലത്തുള്ളോരോട് തീർത്താൽ തീരാത്ത പകയാ ” ഒരു നെടുവീർപ്പോടെ സുഭദ്രാമ്മ പറഞ്ഞു’ആർക്ക് ‘ നെറ്റി ചുളിച്ചു കൊണ്ട് അവരെ നോക്കി വിഷ്ണു ചോദിച്ചു
ചുറ്റും ഒന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി അവർ പറഞ്ഞു,
“ഭദ്ര ” ആ പേര് പറയുമ്പോൾ മുത്തശ്ശിയുടെ ചുണ്ടുകൾ വിറച്ചുകൊണ്ടിരുന്നു…
‘ഭദ്രയോ? അതാരാണ്? ‘ വിഷ്ണുവിന് ആകാംഷ കൂടി
വിദൂരതയിലേക്ക് നോക്കി അവരെന്തൊക്കെയോ ഓർത്തെടുത്തു. ശേഷം പറഞ്ഞു തുടങ്ങി

“പണ്ട് ന്റെ മുത്തശ്ശിടെ കാലത്താണ് അത് സംഭവിച്ചത്. അന്ന് മുത്തശ്ശിക്ക് അഞ്ചു മക്കളായിരുന്നു. അതിൽ ഏക ആൺതരിയായിരുന്നു എന്റെയമ്മാവൻ വാസുദേവൻ നമ്പൂതിരി.അതി പ്രഗത്ഭൻ ആയിരുന്നു അദ്ദേഹം.മാന്ത്രിക ക്രിയകളിൽ അദ്ദേഹത്തെ വെല്ലാൻ ആരുംതന്നെ ഉണ്ടായിരുന്നില്ല ഈ ദേശത്തിൽ.
അന്ന് ഇല്ലത്തു ഒരുപാട് ജോലിക്കാരുണ്ടായിരുന്നു. അതിലൊരു ജോലിക്കാരീടെ മകളായിരുന്നു ഭദ്ര. മുട്ടറ്റം മുടിയും നല്ല ഗോതമ്പിന്റെ നിറവുമുള്ള ഭദ്രയെ ഇല്ലത്തുള്ളോർക്ക് എല്ലാവര്ക്കും വല്യ ഇഷ്ട്ടായിരുന്നു. അത്യാവിശ്യം പുറം പണികൾക്ക് ഭദ്രയും സഹായത്തിനെത്തും.അങ്ങനെയിരിക്കെ എന്റെ അമ്മാവൻ വാസുദേവൻ നമ്പൂരിക്ക് ഭദ്രയോട് അനുരാഗം തോന്നി. അത് ഭദ്രയോട് തുറന്നു പറയാനും മടിച്ചില്ല.

പക്ഷേ ആ അനുരാഗത്തെ ഭദ്ര നിരസിച്ചു. ഇല്ലത്തെ പണിക്കാരി പെണ്ണ് ഇല്ലത്തെ നമ്പൂരിയെ വിവാഹം ചെയ്താലുണ്ടാവുന്ന പ്രശ്നങ്ങൾ അവൾ മുൻകൂട്ടി കണ്ടിരുന്നു.
പക്ഷേ….അയാളുടെ ആത്മാർത്ഥ സ്നേഹത്തിനു മുന്നിൽ അവൾ പരാജയപെട്ടു, ഒരിക്കലും കൈവിടില്ല എന്നയുറപ്പിൻമേൽ അവൾ ആ പ്രണയാഭ്യർത്ഥന സ്വീകരിച്ചു. അവസാനം ഇല്ലത്തുള്ളോരൊക്കെ കാര്യമറിഞ്ഞു. ഇല്ലത്തെ നമ്പൂരി വേലക്കാരി പെണ്ണിനെ പ്രേമിക്കുന്ന കാര്യമറിഞ്ഞു നാട്ടുകാരൊക്കെ മൂക്കത്തു വിരലുവെച്ചു. അമ്മാവൻ പക്ഷേ ഇതൊന്നും കാര്യമാക്കിയില്ല എന്ത് വന്നാലും തനിക്ക് ഭദ്രയെ മതിയെന്ന നിലപാടിൽ അയാൾ ഉറച്ചു നിന്നു. വിവാഹം വരെ എത്തിനിന്നു കാര്യങ്ങൾ…

അന്നത്തെ കാർണോരു വാമദേവൻ നമ്പൂതിരി ഇതിനെ എതിർത്തു …വാസുദേവനേ സമുദായത്തിൽ നിന്ന് തന്നെ ഭ്രഷ്ട് കല്പിക്കണമെന്ന് പലരും പറഞ്ഞു…അങ്ങനെ എല്ലാവരെയും വെല്ലുവിളിച്ചു അവർ വിവാഹം ചെയ്യുമെന്ന് പറഞ്ഞു… വിവാഹത്തലേന്ന് വിഷം തീണ്ടിയ നിലയിൽ, ഉണ്ണി അന്ന് പോയില്യേ ആ കാവിൽ അവളുടെ ശരീരം കിടക്കുന്നതാണ് നാട്ടുകാർ കണ്ടത്… ഭദ്ര… അവളെ ഇല്ലത്തെ എല്ലാരും ചേർന്ന് കൊന്നതാണെന്ന് വരെ പലരും പറഞ്ഞു.. ഇത് സഹിക്കവയ്യാതെ വാസുദേവൻ നാടുവിട്ടു എങ്ങോട്ടോ പോയി… ഇതൊക്കെയാ ഉണ്ണിയെ നടന്നേ… അതിനു ശേഷം ഈ ഇല്ലത്തു പിന്നൊരു ആൺതരി പിറന്നീട്ടില്യ, നീ ഉണ്ടാവും വരെ… ഈശ്വരാ ഇത് എന്തിന്റെയൊക്കെയോ നിമിത്തമാണോ? “മുത്തശ്ശിയുടെ കണ്ണുകളിൽ ഭീതി നിഴലിച്ചു. ഒരു നിമിഷം അവർ മൗനം പാലിച്ചു ശേഷം തുടർന്നു

” അതിന്റെ മൂന്നാം നാൾ അന്നത്തെ ഇല്ലത്തെ കാർന്നോര് വാമദേവൻ നമ്പൂതിരി വിഷം തീണ്ടി മരിക്യണ്ടായി. വാസുദേവൻ നമ്പൂതിരിയും ആത്മഹത്യ ചെയ്തു എന്നാണ് പിന്നീട് കേട്ടത്. യക്ഷിക്കാവിൽ പിന്നീട് പലരും ഭദ്രയെ കണ്ടതായി പറഞ്ഞു. ആ വഴി പോയ പലരും ഒന്നുകിൽ വിഷം തീണ്ടും അല്ലെങ്കിൽ ഭ്രാന്തായി പോവും എന്ന അവസ്ഥയായി. രാത്രി പോയിട്ട് പകല് പോലും ആ വഴി സഞ്ചാരയോഗ്യമല്ലാതായി. ഒടുവിൽ കരിമ്പന ഇല്ലത്തെ മഹാമാന്ത്രികൻ കേശവൻ നമ്പൂതിരി വന്ന്‌ ഒരുപാട് ദിവസത്തെ കർമ്മങ്ങളൊക്കെ ചെയ്ത് അവളെ ആ കാവിൽ ദേവിയായി കുടിയിരുത്തി… ഇപ്പോളും ആർക്കും ആ വഴി നടക്കാൻ പേടിയാ… അവിടെയാ ഉണ്ണി നീ പോയത്…”

കഥ മൊത്തം കേട്ടുകഴിഞ്ഞു വിഷ്ണു മുത്തശ്ശിയുടെ മടിയിൽ തലചായ്ച്ചു, എന്നിട്ട് പറഞ്ഞു,
‘എന്റെ മുത്തശ്ശി… ഈ ആകാശഗംഗ സിനിമ പോലത്തെ കഥയും കൊണ്ടാണോ ഭദ്രയെ പേടിക്കുന്നത്. ഇതൊക്കെ സിനിമാ കഥ പോലെയാ എനിക്ക് തോന്നിയെ…ആ ഭദ്ര ഇപ്പോ എന്തിനാ എന്നെ ഉപദ്രവിക്കുന്നേ? അവളെ ഉപദ്രവിച്ചോരൊക്കെ പണ്ടേ മരിച്ചില്ലേ.. മുത്തശ്ശി ഈ സിനിമകളൊന്നും കാണാത്തതിന്റെ കുഴപ്പമാ… ഹ ഹാ ‘ ഒന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് അവൻ മുത്തശ്ശിയെ ആശ്വസിക്കാനെന്നോണം പറഞ്ഞു.
“ഉണ്ണി ന്താ ഈ പറേണത്. അവളുടെ പക അങ്ങനൊന്നും തീരണതല്ല. ഉണ്ണിക്കറിയുമോ ആ സംഭവത്തിനി ശേഷം ഈ ഇല്ലത്തു ആൺസന്തതികൾ ജനിച്ചിട്ടില്യ. രണ്ടു തലമുറകൾക്ക് ശേഷമാ ഉണ്ണീടെ ജനനം. ” മുത്തശ്ശി അവന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു

‘എന്റെ മുത്തശ്ശി വെറുതെ വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട. അങ്ങനെ അവൾക്ക് എന്നെ ഇല്ലാതാക്കണമെങ്കിൽ ഞാൻ ജനിച്ചപ്പോളെ ആവായിരുന്നൂലോ. ഇല്ലത്തു തന്നെയല്ലേ ന്റേം ജനനം. ആറേഴു വയസുവരെ ഞാൻ വളർന്നതും ഇവിടെ ആയിരുന്നു ലേ. അപ്പോളൊന്നും സംഭവിക്കാത്തത് ഇപ്പോളും സംഭവിക്കില്ല. മുത്തശ്ശി ചെന്ന് കുറച്ചു നേരം വിശ്രമിക്ക്. വാ ഞാൻ മുറിയിൽ കൊണ്ടുചെന്നാക്കാം… ഓരോരോ മണ്ടൻ കഥയും പറഞ്ഞു വെറുതെ ആധി പിടിപ്പിക്കണ്ട ‘ അവൻ മുത്തശ്ശിയേയും കൂട്ടി മുറിയിലേക്ക് ചെന്നു.”ഉണ്ണ്യേ….. പണിക്കര് തന്ന രക്ഷ ഒരു കാരണവശാലും ഊരരുത്… ” കിടക്കും മുൻപ് മുത്തശ്ശി അവനെ ഓർമിപ്പിച്ചു.

‘ആയിക്കോട്ടെ, ഇനി അത് ഇല്ലാത്തോണ്ട് മുത്തശ്ശിക്ക് ടെൻഷൻ വേണ്ടാ… എന്തായാലും കാണാൻ നല്ല ഭംഗിണ്ട് ഇതിനു ‘ ചരടൊന്നു പൊക്കികാണിച്ചു മുത്തശ്ശിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവൻ പുറത്തേക്കിറങ്ങി.
‘ഇനിയും വൈകരുത്. ഇന്ന് തന്നെ യക്ഷിക്കാവിലേക്ക് ചെല്ലണം. യക്ഷിയും ഭൂതോം ഒന്നുമില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. ചുമ്മാ എല്ലാവരെയും പറഞ്ഞു പറ്റിച്ചു ഇത്രെയും നല്ലൊരു സ്ഥലം…. അവിടെ ആരുടെയെങ്കിലും താവളമായിരിക്കും ഒരു പക്ഷെ… അല്ലെങ്കിൽ വേറെ വല്ല… അവൻ ഓരോന്ന് മനസ്സിൽ കണക്ക് കൂട്ടി തന്റെ ക്യാമറയും എടുത്തു നടന്നു…ഭദ്ര ഉറങ്ങുന്ന ആ യക്ഷിക്കാവിലേക്ക്…….!

(തുടരും….)

അപർണ

Advertisement

Malayalam Article

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി വധു അഖില – വീഡിയോ കാണാം

Published

on

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശിയും നഴ്സുമായ അഖിലയാണ് വധു. ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് സെന്തിൽ കൃഷ്ണ എന്ന രാജാമണി പ്രസിദ്ധനാകുന്നത്. വിവാഹ വീഡിയോ കാണാം

Continue Reading

Malayalam Article

കഴിയുന്നതും വേഗം വിവാഹം കഴിക്കണം, എങ്കില്‍ മാത്രമേ എനിക്ക് രക്ഷയുള്ളൂ, പ്രഭാസ്

Published

on

By

അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാവും എന്നുമായിരുന്നു ഗോസിപ്പുകള്‍ ഇവരെ നിരന്തരം അലട്ടുകയാണ്. അനുഷ്‌കയും പ്രഭാസും ഗോസിപ്പ് എത്ര തന്നെ നിഷേധിച്ചിട്ടും ആരാധകര്‍ ആ വാര്‍ത്തയില്‍ പിടിച്ചു നിന്നു. നമ്മളിലൊരാൾ എത്രയും പെട്ടന്ന് മറ്റൊരു വിവാഹം കഴിച്ചാലേ ഇനി രക്ഷയുള്ളൂ എന്നാണ് പ്രഭാസ് പറയുന്നത്.  അടുത്ത പ്രാവശ്യം അനുഷ്‌കയെ കണ്ടാല്‍ എനിക്കൊരു അപേക്ഷയായി പറയാനുണ്ട്, കഴിയുന്നതും വേഗം ഒരാളെ വിവാഹം ചെയ്യാന്‍.

എങ്കില്‍ മാത്രമേ ഞങ്ങളെ കുറിച്ചുള്ള ഈ ഗോസിപ്പുകൾ അവസാനിക്കുകയുള്ളു.  എനിക്ക് മനസ്സിലാവുന്നില്ല, ഇനി ശരിക്കും ഞങ്ങള്‍ ഇഷ്ടത്തിലാണെങ്കില്‍ തന്നെ അത് മറച്ചുവയ്‌ക്കേണ്ട കാര്യമെന്താണ്. അത് ജനങ്ങള്‍ അറിയുക തന്നെ ചെയ്യും- പ്രഭാസ് വ്യക്തമാക്കി. ആഗസ്റ്റ് 30 നാണ് പ്രഭാസിന്റെ സാഹോ തിയേറ്ററിലെത്തുന്നത്.  ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസിന്റെ ആദ്യ ചിത്രമാണ് സാഹോ. തെലുങ്കിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ സേ റാ നരസിംഹ റെഡ്ഡിയാണ് റിലീസിനൊരുങ്ങുന്ന അനുഷ്‌ക ഷെട്ടി ചിത്രം.

Continue Reading

Malayalam Article

തനിക്കും ഉര്‍വശിക്കുമിടയില്‍ പിണക്കങ്ങളൊന്നുമില്ല, ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ തന്നെ

Published

on

By

നല്ല കുറെ വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മനോജ് കെ ജയന്‍. നടന്‍ മാത്രമല്ല, മനോജ് ഇപ്പോള്‍ ആശയുടെ ഭര്‍ത്താവും കുഞ്ഞാറ്റയുടെയും ചിന്നുവിന്റെയും അമൃതിന്റെയും അച്ഛനുമാണ്. ആശ എന്ന തന്റെ ഭാര്യ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയെന്ന് തുറന്നു പറയുകയാണ് മനോജ് കെ ജയന്‍. നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ 2000ലായിരുന്നു മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും വിവാഹം. 2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2011ലാണ് മനോജ് ആശയെ വിവാഹം ചെയ്തത്.
‘കുടുംബ ജീവിതം എങ്ങനെയാകണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള്‍ എങ്ങനെ ജീവിക്കണം. ഭാര്യ എന്താകണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം, എന്നൊക്കെ ആശയാണ് എന്നെ മനസ്സിലാക്കി തന്നത്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു’.മനോജ്‌ കെ ജയന്‍ പറയുന്നു.
കുഞ്ഞാറ്റ തന്റെ ആദ്യത്തെ മകളാണ് എന്ന് ആശയും പറയുന്നു. ‘ചിന്നു (ശ്രിയ-ആശയുടെ ആദ്യ വിവാഹത്തിലെ മകള്‍) അടുത്ത മോളും. അതു കഴിഞ്ഞിട്ട് അമൃത് എന്ന മോനും. ഒരു അമ്മയ്ക്കും മക്കളെ വേറിട്ടു കാണാന്‍ പറ്റില്ല. അമ്മ എന്നതിന്റെ അര്‍ഥം തന്നെ അതല്ലേ. കല്‍പ്പനചേച്ചി മരിച്ചപ്പോള്‍ ഞാന്‍ കുഞ്ഞാറ്റയെ കൂട്ടാന്‍ ബാംഗ്ലൂരില്‍ പോയി. അവളെ ഒന്നും അറിയിക്കാതെ അവിടുത്തെ വീട്ടിലെത്തിക്കണമായിരുന്നു. അപ്പോള്‍ മനോജേട്ടന്‍ ചോദിച്ചു. നീ ആ വീട്ടിലേക്ക് വരണോ എന്ന്. പക്ഷേ ചിന്നുമോള്‍ പറഞ്ഞു, അമ്മ പോയി ചേച്ചിയെ കൂട്ടണമെന്ന്. ചിന്നുവിന് ഏറ്റവും ഇഷ്ടം കുഞ്ഞാറ്റയും കുഞ്ഞാറ്റയ്ക്ക് ഏറ്റവും ഇഷ്ടം ചിന്നുവിനെയുമാണ്. രണ്ടുപേരും തുല്യമായി അമൃതിനെയും സ്‌നേഹിക്കുന്നു. അതുപോലെ ഉര്‍വശിച്ചേച്ചിയുടെ മോനെയും സ്‌നേഹിക്കുന്നു. ഞങ്ങളുടെ മക്കള്‍ക്കിടയില്‍ ഒരു വ്യത്യാസവുമില്ല.’

Continue Reading

Writeups

Malayalam Article1 day ago

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി വധു അഖില – വീഡിയോ കാണാം

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശിയും നഴ്സുമായ അഖിലയാണ് വധു. ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചാലക്കുടിക്കാരൻ...

Malayalam Article3 days ago

കഴിയുന്നതും വേഗം വിവാഹം കഴിക്കണം, എങ്കില്‍ മാത്രമേ എനിക്ക് രക്ഷയുള്ളൂ, പ്രഭാസ്

അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാവും എന്നുമായിരുന്നു ഗോസിപ്പുകള്‍ ഇവരെ നിരന്തരം അലട്ടുകയാണ്. അനുഷ്‌കയും പ്രഭാസും ഗോസിപ്പ് എത്ര തന്നെ നിഷേധിച്ചിട്ടും ആരാധകര്‍ ആ വാര്‍ത്തയില്‍ പിടിച്ചു...

Malayalam Article3 days ago

തനിക്കും ഉര്‍വശിക്കുമിടയില്‍ പിണക്കങ്ങളൊന്നുമില്ല, ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ തന്നെ

നല്ല കുറെ വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മനോജ് കെ ജയന്‍. നടന്‍ മാത്രമല്ല, മനോജ് ഇപ്പോള്‍ ആശയുടെ ഭര്‍ത്താവും കുഞ്ഞാറ്റയുടെയും ചിന്നുവിന്റെയും അമൃതിന്റെയും അച്ഛനുമാണ്. ആശ എന്ന തന്റെ...

Malayalam Article4 days ago

380ഗ്രാം ഭാരവുമായി പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവിന് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പുനര്‍ജന്മം.

ജനിക്കുമ്ബോള്‍ ഒരു കൈപ്പത്തിയോളം മാത്രം വലുപ്പം. ഭാരമാകട്ടെ വെറും 380 ഗ്രാം. കാശ്‍വി ജീവിതത്തിലേയ്ക്ക് പിച്ച വെയ്ക്കാന്‍ വെറും ഒരു ശതമാനം മാത്രമാണ് സാധ്യതയുള്ളതെന്നായിരുന്നു ഡോക്ടര്‍മാരുടെ വാക്കുകള്‍....

Malayalam Article4 days ago

അർദ്ധരാത്രിയിൽ പ്രഭാസിന്റെ മാസ്സ് എൻട്രി – ആദ്യം ഞെട്ടി പിന്നെ സന്തോഷം [VIDEO]

ബാഹുബലിക്ക് ശേഷം പ്രഭാസ് വീണ്ടും കേരളത്തിൽ. തന്റെ അടുത്ത ചിത്രമായ സാഹോയുടെ ഓഡിയോ ലോഞ്ചിനും പ്രൊമോഷനുമായാണ് പ്രഭാസ് ഇന്ന് വെളുപ്പിന് കൊച്ചിയിൽ എത്തിയത് . വെളുപ്പിന് ൨...

Malayalam Article7 days ago

മകൾ പ്രണയിച്ച് വിവാഹം ചെയ്തു, അമ്മയുടെ വക മകൾക്ക് ആദരാഞ്ജലികൾ

തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ചത്. 19 വയസുകാരിയായ മകള്‍ അഭി അയല്‍വാസിയായ യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ്...

Malayalam Article1 week ago

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവന് കല്യാണം

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവയ്ക്ക് കല്യാണം. നന്ദുവിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ : ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ് !! രാവിലെ പത്ത്...

Malayalam Article1 week ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കായി എനിക്ക് ലഭിച്ച തുകയിൽ ഒര് പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.. നടി ശരണ്യ

തന്റെ ചികിത്സയ്ക്കായി ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും ഒരു പങ്കാണ് താരം മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ ഈ വിവരം അറിയിച്ചത്. സ്വാതന്ത്ര്യ...

Malayalam Article2 weeks ago

എല്ലാം നഷ്ട്ടമായവർക്ക് ഒരു കൈത്താങ്ങായി ഇനി ഈ കൊച്ചു മിടുക്കിയും

പ്രളയ ബാധിതരായ കുടുംബങ്ങൾക്ക് ഒര് കൈത്താങ്ങായി ഇനി ഞാനുമുണ്ട്. തന്റെ ചുറ്റുമുള്ളവർ ദുരിത കയത്തിൽ മുങ്ങിയപ്പോൾ അവർക്കുവേണ്ടി തനിക്ക് ഒന്നും ചെയ്യാനായില്ല. എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണം അവരെ...

Malayalam Article2 weeks ago

പോലീസുകാരിക്ക് ഗുണ്ടയോട് തോന്നിയ പ്രണയം, ഒടുവിൽ സംഭവിച്ചത് കണ്ടോ

കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പോലീസുകാരിക്ക് ഗുണ്ടയോട് പ്രണയം. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന അസാധാരണ പ്രണയകഥ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നുമാണ്. മന്‍മോഹന്‍ ഗോയല്‍ എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ...

Trending

Don`t copy text!