ചന്ദ്രേട്ടന്‍ മോഡലായ കഥ

0
80

ഇത് ഞങ്ങളുടെ ചന്ദ്രേട്ടൻ(എന്റെ പ്രിയപ്പെട്ട സുഹൃത്ത് സുചീന്ദ്രന്റെ അച്ഛൻ).. ഒല്ലൂർ പോസ്‌റ്റോഫീസിൽ വർഷങ്ങളായി ജോലിചെയ്യുന്നു..ഒരുപാട് നാളായി ഞങ്ങൾ രണ്ടുമൂന്നുപേർ ഒരു ഫോട്ടോഷൂട് ചെയ്യണമെന്നുള്ള പ്ലാൻ തുടങ്ങീട്ട് നീണ്ട് നീണ്ട് പോകാൻ തുടങ്ങിയപ്പോൾ ഒരു തീയതി കണ്ടെത്തി ചെയ്യാമെന്ന തീരുമാനത്തിലെത്തി കൂട്ടത്തിലെ മറ്റൊരു സുഹൃത്തായ രാഗേഷിനെ ആയിരുന്നു മോഡൽ ആയി തീരുമാനിച്ചത് ഒടുവിൽ ഷൂട്ടിന്റെ ഭാഗമായി ചന്ദ്രേട്ടന്റെ വീട്ടിൽ പോയി സെറ്റ് ഇട്ട് ഷൂട്ട് ആരംഭിച്ചപ്പോൾ ഒരുഭാഗത്ത് എല്ലാം നോക്കി മിണ്ടാതെ നിൽക്കുകയായിരുന്നു ചന്ദ്രേട്ടൻ.

ഷൂട്ടിന്റെ concept Kiron James ആയിരുന്നു.. അങ്ങനെ ആരംഭിച്ച് പകുതിയായപ്പോൾ ഉദ്ദേശിച്ചത് പൂർണ്ണമായും കിട്ടാത്തത് കൊണ്ട് എല്ലാവരും ആകെ ഓഫ് ആയിരിക്കുമ്പോൾ കിരൺ ചേട്ടൻ ചന്ദ്രേട്ടനെ വല്ലാതെ നോക്കുന്നത് കണ്ടു കുറച്ച് കഴിഞ്ഞപ്പോൾ കിരൺ ചേട്ടൻ പറഞ്ഞു സംഗീതേ ചന്ദ്രേട്ടന് നല്ല charactor ലുക്ക് ഉണ്ട് നമുക്ക് ചന്ദ്രേട്ടനെ വച്ച് ഒന്ന് try ചെയ്താലോ എന്ന് അപ്പൊ ഞാൻ പതുക്കെ സൂചിയെ നോക്കി അവന് കുഴപ്പമില്ലാത്ത മട്ടിലായിരുന്നു അവന്റെ നിൽപ്

ഒടുവിൽ ചന്ദ്രേട്ടൻ ഉടുത്ത കാവിമുണ്ടും വരയൻ ഷർട്ടും മാറ്റി ഒരു ന്യൂ ജനറേഷൻ ഫ്രീക്കനാക്കി ഷൂട്ട് ആരംഭിച്ചു… ഒടുവിൽ എല്ലാവർക്കും സംദൃപ്തിയോടെയുള്ള ഫോട്ടോസ് കിട്ടിയപ്പോൾ അവശേഷിച്ച പല്ലുകാണിച്ച് ദേ ഇങ്ങനെ ഒരു ചിരിയാ…….ആ ചിരിയോട് കൂടി ഞങ്ങൾ
ഷൂട്ട് അവസാനിപ്പിച്ചു…. Happy ആയി മടങ്ങി..