റഫീക്ക് അഹമ്മദിന്റെ വരികളിൽ റഹ്മാന്റെ മാന്ത്രിക സംഗീതം വീണ്ടും മലയാളത്തില്‍

0
60

റഫീക്ക് അഹമ്മദിന്റെ വരികളിൽ റഹ്മാന്റെ മാന്ത്രിക സംഗീതം വീണ്ടും മലയാളത്തില്‍.ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലസി ഒരുക്കുന്ന ചിത്രത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള റഹ്മാന്റെ തിരിച്ചുവരവ്. ആടുജീവിതം എന്നുതന്നെ പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ പൃഥ്യുരാജാണ് കേന്ദ്ര കഥാപാത്രമായ നജീബായി അഭിനയിക്കുന്നത് .

നോലലിലെ സങ്കീര്‍ണമായ വിഷയങ്ങള് കഥാപാത്രത്തിന്റെ ജീവിതം, രൂപമാറ്റങ്ങള്‍ എന്നിവ അവതരിപ്പിക്കുക എന്നത് പൃഥ്യുരാജിന് ഏറെ വെല്ലുവിളിയുയര്ത്തുന്നതാണ്. കേരളത്തിലെ തിരുവല്ലയില്‍ തുടങ്ങി രാജസ്ഥാന്‍, ജോര്‍ദ്ദാന്‍, ഒമാന്‍, ഈജിപ്റ്റ്, എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം നടക്കും. രണ്ടുവര്‍ത്തോളം സമയമാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ കണക്കാക്കുന്നത്.

റഹ്മാന്റെ സംഗീതത്തില്‍ മൂന്ന്ഗാനങ്ങള്‍ ചിത്രത്തിലുണ്ടാകും. . റഫീക്ക് അഹമ്മദിന്റേതാണ് വരികള്‍. ഓസ്‌ക്കാര്‍ വേദിയില്‍ റഹ്മാനെപ്പോലെ തിളങ്ങിയ റസൂല്‍ പൂക്കിട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത് .ചിത്രത്തില്‍ അമലാപോള്‍ മറ്റൊരു പ്രധാന റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു. കെജിഎ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിനായി ക്യമറ കൈകാര്യം ചെയ്യുന്നത് ബോളിവുഡ് ക്യാമറാമാന്‍ എ യു മോഹനനാണ്.