ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടി മാധുരി ദീക്ഷിത് ബിജെപി ടിക്കറ്റില്‍

0
24

ബോളിവുഡ് താരം മാധുരി ദീക്ഷിത് ബിജെപിയിലേക്ക്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാധുരി ദീക്ഷിത് ബിജെപി ടിക്കറ്റില്‍ പൂനെയില്‍ നിന്ന് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ജൂണില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ മ സംമ്ബര്‍ക്ക് ഫോര്‍ സമര്‍ത്ഥന്‍ എന്ന പരിപാടിയുടെ ഭാഗമായി മുംബൈയില്‍ എത്തിയപ്പോള്‍ താരത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. മാധുരി ദീക്ഷിതിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് പാര്‍ട്ടി ഗൗരവമായി പരിഗണിക്കുന്നുവെന്നും പൂനെ ലോകസഭാമണ്ഡലത്തില്‍ നിന്നുള്ള മത്സരാര്‍ത്ഥികളുടെ സാധ്യത ചുരുക്കപട്ടികയില്‍ മാധുരി ദീക്ഷിതും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്‌ മുതിര്‍ന്ന ബിജെപി നേതാവ് വ്യക്തമാക്കിയത്.2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പൂനെ സീറ്റ് നഷ്ടപ്പെട്ടിരുന്നു. ബിജെപിയുടെ അനില്‍ ഷിറോള്‍ പൂനെയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയായിരുന്നു.