Connect with us

Film News

മരണത്തിന്റെ ബെല്‍ മുഴങ്ങിയപ്പോഴും വരാന്‍ മനസ്സില്ലെന്ന് പറഞ്ഞ അതുല്യനടന്‍

Published

on

രംഗം :1കാലഘട്ടം 1950 കളുടെ മദ്ധ്യം. ദേശം ഓച്ചിറ. രാജമാണിക്യം എന്ന തമിഴ് നാടക കമ്പനി ഓച്ചിറയില്‍ തമ്പടിച്ച് നാടകം കളിക്കാനെത്തുന്നു. നാടകത്തിലെ രാജപ്പാട്ട് വേഷങ്ങളിലും , നാടകത്തിലെ പാട്ടുകളിലും കമ്പം കയറിയ ഒരു ബാലന്‍ സ്റ്റേജിന് ചുറ്റിനും നടന്നു. ഈത്തപ്പഴ കച്ചവടവും ബീഡിതെറുപ്പുമായി മാര്‍ക്കറ്റിന്റെ മൂലയിലിരുന്ന പിതാവ് ഈ കാഴ്ചകണ്ടു. കാലം പിന്നെ ഒരുപാട് പോയി.

സ്‌കൂളില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെയും വേലിത്തമ്പി ദളവയുടെയുമൊക്കെ ചരിത്രപാഠങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ഓരോ വിദ്യാര്‍ത്ഥിയേയും ഓരോ കഥാപാത്രമാക്കി അധ്യാപകന്‍ മാറ്റി. അങ്ങനെ ആദ്യമായി ഒരു കഥാപാത്രമായി ആ ബാലന്‍ മാറി. എസ്.എസ്.എല്‍.സി കഴിഞ്ഞ് തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍ പ്രീയൂണിവേഴ്‌സിറ്റിയ്ക്ക് പഠിക്കുമ്പോള്‍ എസ്.എല്‍.പുരത്തിന്റെ അരക്കില്ലം നാടകം കൂട്ടുകാരോടൊപ്പം ചേര്‍ന്ന് അമേച്വര്‍ നാടകമായി അവതരിപ്പിച്ചു.

ആ പതിനേഴുകാരനെ പിന്നീട് നാടക ചരിത്രം വിളിച്ച പേരാണ് ഗീഥാസലാം. ഓച്ചിറ റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീട്ടിലിരുന്ന് ഗീഥാസലാം ജീവിതത്തിലെ ഓരോ രംഗങ്ങളും ഓര്‍ത്തെടുക്കുകയാണ്.

രംഗം : 2 എംജി.സോമനുമൊക്കെയായി ചേര്‍ന്ന് ശരം എന്ന നാടകത്തിലും ഗീതാസലാം വേഷമിട്ടു. ശരം നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് എം.ജി.സോമനെ മലയാറ്റൂര്‍ രാമകൃഷ്ണന്റെ കെയറോഫില്‍ സിനിമയില്‍ എടുക്കുന്നത്. 1968 ല്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അമേച്വര്‍ നാടകമത്സരത്തില്‍ ഗീഥാസലാമും എം.ജി.സോമനും വിശ്വകലാ തിയേറ്റേഴ്‌സിന്റെ ബാനറില്‍ അഭിനയിച്ച തീരം നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.

സര്‍ക്കാര്‍ ജോലിക്കുള്ള പരീക്ഷയെഴുതി പി.ഡബ്ലിയൂ.ഡി വകുപ്പില്‍ ക്ലാര്‍ക്കായി പന്ത്രണ്ട് വര്‍ഷം ജോലി ചെയ്ത ചരിത്രവും ഗീഥാസലാമിനുണ്ട്. നാടകം വേണോ ജോലി തുടരണോ എന്നുള്ള മനസ്സിലെ ചോദ്യത്തിന് നാടകത്തെ വരിക്കുകയായിരുന്നു ഗീഥാസലാം. അങ്ങനെ ജോലി കളഞ്ഞിട്ട് നാടകം കളിച്ചുനടക്കുന്നവനെന്ന ‘പേരുദോഷ’വും ഗീഥാസലാമിന് വീണു. പ്രൊഫഷണല്‍ നാടകരംഗത്തേക്ക് വന്നത് കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സിലൂടെയാണ്. അതിലെ അഭിനയം കണ്ടിട്ടാണ് ചങ്ങനാശ്ശേരി ഗീഥയിലേക്ക് ചാച്ചപ്പന്‍ വിളിച്ചുകൊണ്ടുപോയത്.

രംഗം : 3 ഗീഥാ കാലം പേരിനോടൊപ്പം നാടക സമിതിയുടെ പേര് ചേര്‍ത്ത് കെട്ടുന്ന കാലഘട്ടത്തിലാണ് ഗീഥാസലാമും ജീവിച്ചത്. അതുകൊണ്ടാണ് പേരിനോടൊപ്പം ഗീഥയും വന്നത്. അഞ്ച് വര്‍ഷം അമ്പത് വര്‍ഷത്തെ അനുഭവങ്ങള്‍ ഗീഥയില്‍ നിന്നും നേടിയെന്ന് ഗീഥാസലാം സാക്ഷ്യം പറഞ്ഞു. ജ്യോതി, ദീപം, ജ്വാല, സാക്ഷി, മോഹം തുടങ്ങിയ നാടകങ്ങളില്‍ മിന്നുന്ന വേഷം അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ ഗീഥാസലാമിന് കഴിഞ്ഞു. ആല്‍ബ്രട്ട് ഡഗ്ലസ് കണ്‍സ്യൂസ് എന്ന വ്യത്യസ്തമായ ഒരു കഥാപാത്രം മോഹം നാടകത്തില്‍ ചെയ്തു.

ജന്മം കൊണ്ട് എമ്പ്രാന്തിരിയായ പയ്യന്‍ കര്‍മ്മം കൊണ്ട് വിവിധ വേഷങ്ങളില്‍ എത്തുന്നു എന്നതായിരുന്നു ആ കഥാപാത്രത്തിന്റെ പ്രത്യേകത. ചങ്ങനാശ്ശേരി ഗീഥയില്‍ കളിക്കുമ്പോഴാണ് പുറപ്പാട് (പഴയസിനിമ), കാലചക്രം, മാണികോയാ കുറിപ്പ് തുടങ്ങിയ സിനിമകളില്‍ അഭിനയിക്കാന്‍ ക്ഷണം വന്നത്. ആദ്യം അഭിനയിച്ച രണ്ട് സിനിമകളും പുറത്തുവന്നില്ല. അത് ഒരു ദുഃഖമായി ഇപ്പോഴും ഗീഥാസലാമിനുണ്ട്.

രംഗം : 4 ഓച്ചിറ നാടക രംഗത്തിലൂടെ 1980 ല്‍ ഓച്ചിറ കേന്ദ്രീകരിച്ച് സ്വന്തമായി ഓച്ചിറ നാടകംരംഗം തുടങ്ങി. ആദ്യനാടകം സിന്ദൂരസന്ധ്യ സ്വന്തമായി എഴുതി സംവിധാനം ചെയ്തു. പിന്നീട് 2000 വരെ സ്വന്തം സമിതിയായ നാടകരംഗത്തിലെ പ്രധാന നടനും സംവിധായകനുമായി ഗീഥാസലാം മാറി. 1990 ല്‍ ഗീഥാസലാം ആദിനാട് ശശി കൂട്ടുകെട്ടിലൂടെ പുറത്തുവന്ന മാണിക്യകൊട്ടാരം ഒരു വര്‍ഷം 432 സ്റ്റേജില്‍ അവതരിപ്പിച്ചു. തുമ്പിയും തമ്പുരാനും, തുമ്പപ്പൂകൊണ്ട് തുലാഭാരം, മനയ്ക്കലെ തത്ത, കാര്‍ഗിലും ക്രിക്കറ്റും അമ്മയുടെ സ്വന്തം നിഷേധി തുടങ്ങിയവയൊക്കെ നാടകരംഗത്തിന്റെ ഹിറ്റ് നാടകങ്ങളായിരുന്നു.

ഇതിനിടയില്‍ ആരാധനയുടെ അമ്മവീട് നാടകത്തിലെ ചന്ദുനായര്‍ എന്ന കഥാപാത്രം ചെയ്യാനും ഗീഥാസലാമിന് ക്ഷണം ഉണ്ടായി. 2000 വരെ നാടകരംഗത്തില്‍ അഭിനയിച്ചു. പിന്നീട് അതിന്റെ സംഘാടകനായി മാറി നിന്നു.
രംഗം : 5 അംഗീകാരത്തിന്റെ തിളക്കം 1987 ല്‍ ആരാധനയുടെ അഭിമാനം നാടകത്തില്‍ ഉസ്മാന്‍കുട്ടി ഉസ്താദ് എന്ന കഥാപാത്രത്തിലൂടെ കേരള സംഗീതനാടക അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണല്‍ നാടകമത്സരത്തില്‍ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുത്തു. 2010 ല്‍ കേരള സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്‌ക്കാരം നല്‍കി ഈ കലാകാരനെ ആദരിച്ചു. ഡയലോഗ് പെട്ടെന്ന് പഠിക്കുന്ന കഴിവുള്ളതിനാല്‍ കെ.പി.എ.സി യുടെ നാടകത്തില്‍ ആര്‍ക്ക് അസുഖം വന്നാലും പകരത്തിന് വിളിവരുന്നത് ഗീഥാസലാമിനെയായിരുന്നു.

രംഗം : 6 സിനിമയിലേക്ക് അരങ്ങിലെ അനുഭവജീവിതത്തില്‍ നിന്നും അഭ്രപാളികളിലേക്ക് ഗീഥാസലാം കാല്‍വെയ്പ്പു നടത്തി. മദിരാശി, പറക്കുംതളിക, കുഞ്ഞിക്കൂനന്‍, എന്റെ വീട് അപ്പൂന്റേം, കനകസിംഹാസനം തുടങ്ങി എണ്‍പത്തിരണ്ടോളം സിനിമകളിലും ജ്വാലയായി, ഏഴിലംപാല, വാവ, ധന്യം, അമ്മത്തൊട്ടില്‍ ഗ്രാന്റ് കേരള സര്‍ക്കസ്, തുടങ്ങി മുപ്പതോളം സീരിയലുകളിലും ഗീഥാസലാം വേഷമിട്ടു. 2015 ആഗസ്റ്റ് 15 ന് ഗ്രാന്റ് കേരള സര്‍ക്കസ് എന്ന സീരിയലില്‍ അഭനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ശ്വാസകോശ സംബന്ധമായ അസുഖം വന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതിനാല്‍ അഭിനയരംഗത്തുനിന്നും താല്ക്കാലികമായി അവധി പറഞ്ഞു.

രംഗം : 7 കുടുംബ പുസ്തകം ഓച്ചിറ പാറയില്‍ പടീറ്റതില്‍ വീട്ടില്‍ അബ്ദുല്‍ഖാദര്‍ കുഞ്ഞിന്റെയും മറിയംബീവിയുടെയും മൂത്തമകനായിരുന്നു ഗീഥാസലാം. നാടകം കളിച്ച് മൂത്തമകന്‍ നാടുനീളെ നടക്കുന്നത് നാട്ടുകാര്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും ബാപ്പയും ഉമ്മയും ഏറെ പ്രോത്സാഹിപ്പിച്ചു. ഉമ്മ മറിയംബീവി നല്ലയൊരു തമാശക്കാരി കൂടിയായിരുന്നു. കുടുംബ വര്‍ത്തമാനങ്ങളില്‍ ഉരുളയ്ക്കുപ്പേരി പോലെ ഉമ്മ പൊട്ടിച്ച തമാശകളൊക്കെയും ഗീഥാസലാമിന് അഭിനയജിവിതത്തിലെ പാഠപുസ്തകങ്ങളായിരുന്നു.

ബാപ്പയാകട്ടെ ബീഡി തെറുത്തുകൊണ്ടും നാടകം കാണാന്‍ പ്രോത്സാഹനത്തിന്റെ തിരിവെട്ടവും തെളിച്ചു. അഭിനയ ജീവിതത്തില്‍ ഗുരുവായി ഗീഥാസലാം കാണുന്നത് നാടക സിനിമാനടന്‍ അബൂബക്കറിനെയാണ്. നാടകം കൊണ്ട് എന്ത് നേടിയെന്ന ചോദ്യത്തിന് 24 സെന്റ് വസ്തുവാങ്ങി, വീട് വെച്ചു. മകന്‍ ആദ്യമായി ഗള്‍ഫില്‍ പോയപ്പോള്‍ വിസയുടെയും ടിക്കറ്റ് ചാര്‍ജ്ജിന്റെയും തുകയായ അമ്പതിനായിരം കൊടുക്കാന്‍ കഴിഞ്ഞത് നാടകത്തിലൂടെ സമ്പാദിച്ചതുകൊണ്ടാണ്. ഭാര്യ- റഹ്മത്ത്, മക്കളായ ഷെഹീറും ഷാനും ഗീഥാസലാമിന്റെ അഭിനയ ജീവിതത്തില്‍ പ്രോത്സാഹനത്തിന്റെ അരങ്ങുണര്‍ത്തി.

രണ്ടു മണിക്കൂറോളം ദീര്‍ഘമായ തന്റെ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ ഗീഥാസലാം താന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അഭിനയിച്ച കഥാപാത്രങ്ങളുടെ ഡയലോഗുകള്‍ ഇപ്പോഴും മറക്കാതെ ഉരുവിടുന്നത് നാടകം ഈ മനുഷ്യന്റെ ജീനില്‍ അലിഞ്ഞു ചേര്‍ന്നതുകൊണ്ടാണ്. രണ്ടുതവണ ബോധരഹിതനായി വെന്റിലേറ്ററില്‍ കിടന്നിട്ടും മരണം വന്ന് ഫസ്റ്റ് ബെല്ല് മുഴക്കിയപ്പോഴും നാടകം സമരമാക്കിയ എഴുപതുകള്‍ പിന്നിട്ട ഈ പോരാളി അരങ്ങിലെ അടുത്ത ബെല്‍ മുഴക്കത്തിനായി കാത്തിരിക്കുന്നു.

Advertisement

Film News

ഐശ്വര്യ ലക്ഷ്മിക്ക് കത്രീനയോടു ഇത്രക്ക് അസൂയയോ ?!

Published

on

By

എല്ലാത്തിനും എന്തിനാ കത്രീനയെ വിളിക്കുന്നെ എന്നെ വിളിച്ചുകൂടെ എന്ന് ചിന്തിച്ച്‌ അസൂയപ്പെട്ട പെൺകുട്ടി ഇപ്പോൾ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് , ഐശ്വര്യ ലക്ഷ്മി മോഡലിംഗ് ചെയ്തിരുന്ന ഒരു കാലം , റോഡിലൂടെ ബസിൽ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോൾ  കത്രീനയുടെ ഫ്ലക്സ് കണ്ട്  അസൂയപ്പെട്ടു ചിന്ദിച്ചതാണ് ഇത്.

 

കത്രീന കൈഫ് എന്ന പെൺകുട്ടി   എറണാകുളം വൈറ്റില ജംക്‌ഷനിലെ വലിയ  ഫ്ലക്സ് ബോർഡുകളിൽ തുണിക്കടയുടെയും സ്വർണക്കടയുടെയുമെല്ലാം പരസ്യത്തിൽനിറഞ്ഞു നിൽക്കുന്ന കാലം. എന്നും അതുവഴി ബസിൽ കോളജിൽ പോയിരുന്ന ഒരു പെൺകുട്ടി ചെറിയ അസൂയയോടെ മനസ്സിൽ പറഞ്ഞു – എല്ലാത്തിലും എന്തിനാണ് കത്രീന? എന്നെപ്പോലുള്ള ചെറിയ മോഡലുകളെക്കൂടി ഇവർക്കു വിളിച്ചുകൂടേ..?

ആ അസൂയപ്പെട്ടു ചിന്തിച്ച പെൺകുട്ടി ഇപ്പോൾ ഇവിടെ വരെ എത്തി.പതിവുപോലെ താൻ  എന്നും പോകുന്ന വഴി  ബസിലൂടെ സഞ്ചരിച്ചു , ആലുവ  പാലം കയറിത്തുടങ്ങി. പാലത്തിനപ്പുറം വലിയ ബോർഡിൽ ചുവന്ന സാരിയുടുത്തൊരു പെൺകുട്ടി, മോഡലിന്റെ സാരിയാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. നല്ല പരിചയം തോന്നുന്നു. പിന്നെയാണു മുഖം നോക്കിയത്. അതു താനാണെന്നറിഞ്ഞു കുട്ടിയുടെ മനസ്സിൽ തുടർച്ചയായി ലഡുവിന്റെ മാലപ്പടക്കം പൊട്ടി. സാരിയുടെ പരസ്യത്തിനു മോഡൽ ചെയ്തിരുന്നുവെങ്കിലും അത് ഇത്ര വലിയ ബോർഡായി വരുമെന്നു സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല. അടുത്ത സ്റ്റോപ്പിലിറങ്ങി. വേറൊരു ബസിൽ കയറി പാലത്തിലൂടെ തിരിച്ചുവന്ന്, അതു താൻ തന്നെയാണെന്നുറപ്പുവരുത്തി.

ആ കുട്ടി ഇപ്പോൾ കേരളത്തിലെ എത്രയോ ബോർഡുകളിൽ നിറഞ്ഞു നിൽക്കുന്നു. കുട്ടിയുടെ കൂടെ സെൽഫിയെടുക്കാൻ ആരാധകർ പുറകേ നടക്കുന്നു.! ‍ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങളിലെല്ലാം നായികയായി ഐശ്വര്യ ലക്ഷ്മി എന്ന  ആ പെൺകുട്ടി. പട്ടുസാരികൾ, തുണിക്കട, ചപ്പൽ, കുട, വീട്, ഫ്ളാറ്റ്, ഹെയർ ഓയിൽ തുടങ്ങിയ പല ഉൽപന്നങ്ങളും എന്നെ മോഡലാക്കി. ഒരേ ഉൽപന്നത്തിന്റെ രണ്ടു കമ്പനികളുടെ മോഡലായി ഒരേ സമയം വന്നു.ഒരുകാലത്ത്  വനിതയുടെ കവർ ഗേൾ ആകാൻ വേണ്ടി ആഗ്രഹിച്ചിരുന്നതാണ്. അതിനുവേണ്ടി എടുത്ത ഫോട്ടോ കണ്ടാണ് എന്നെ പലരും മോഡലാക്കിയത്. പഠിക്കുന്ന കാലത്ത് അതൊരു വരുമാനവുമായെന്ന് ഐശ്വര്യ പറയുന്നു.

Continue Reading

Film News

ബൈജു എഴുപുന്ന എന്നെ വഞ്ചിച്ചു, തുറന്നുപറഞ്ഞ് പാര്‍വതി ഒമാനകുട്ടന്‍

Published

on

നടിയും മുൻ മിസ് ഇന്ത്യ റണ്ണറപ്പുമായ പാർവതി ഓമനക്കുട്ടൻ നടൻ ബൈജു എഴുപുന്ന ചതിച്ചെന്നാരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ്. പാര്‍വതിയുടെ  ആദ്യ മലയാള സിനിമയായ സിനിമയായ കെ ക്യുവിലാണ് കബളിപ്പിച്ചതെന്നും പാർവതി പറയുന്നു. ബൈജു തന്നെ സമീപിച്ചപ്പോള്‍ പറഞ്ഞിരുന്നത് തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്നാണ്.

പക്ഷെ ബൈജു തന്നെയാണ് ചിത്രത്തിലെ നായകനെന്ന് അറിയുന്നത് ചിത്രീകരണം തുടങ്ങിയതോടെയാണ്. അത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്ന് പാര്‍വതി പറയുന്നു. ചിത്രം ലയാളത്തിലും തമിഴിലും നിര്‍മ്മിക്കുമെന്നും ബൈജു അറിയിച്ചിരുന്നെന്നും താരം പറഞ്ഞു.

സിനിമ മുടങ്ങാതിരിക്കാന്‍ വേണ്ടിയായിരുന്നു .തനിയ്ക്ക് പറ്റിയ ചതി മനസ്സിലായിട്ടും  പുറത്തുപറയാതിരുന്നത്. അയാള്‍ എന്നെ ചതിക്കുകയായിരുന്നെന്നും പാര്‍വതി പറയുന്നു. ചിത്രം പുറത്തിറങ്ങരുതെനന് അന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുവെന്നും പാര്‍വതി  തുറന്നു പറയുന്നു.

Continue Reading

Film News

ഒരു അടാര്‍ ലൌവിലെ പ്രിയയുടെയും റോഷന്റെയും ലിപ് ലോക്ക് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്ന ട്രോളുകളായി മാറുന്നു

Published

on

By

ഒരു അടാര്‍ ലൌവിന്റെ ഒരു മിനിറ്റ് ദൈർഖ്യമുള്ള പുതുതായി ഇറങ്ങിയ ടീസറിലാണ് ലിപ് ലോക്ക് ഉള്ളത്. മാണിക്യ മലരായ പൂവിയും ഫ്രീക്ക് പെണ്ണും ഹിറ്റായതിനു ശേഷം പുറത്തുവിട്ട ടീസറാ സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്ന ട്രോളുകള്‍ക്ക് വഴിതെളിച്ചത്.

പക്ഷെ ഇപ്പോള്‍ പ്രിയ വാര്യർക്ക് പകരം ട്രോളുകൾ ഏറ്റു വാങ്ങുന്നത് റോഷൻ ആണ്. ഇതെന്ത് ലിപ്‌ലോക്ക് എന്നാണ് ആളുകൾ ചോദിക്കുന്നത്. ലിപ്‌ലോക്ക് കണ്ട ടോവിനോയുടെ അവസ്ഥ എന്നൊക്കെ രീതിയിലാണ് ട്രോൾ. നിരവധി ട്രോളുകളാണ് സീനുമായി ബന്ധപ്പെട്ട വരുന്നത്.

Continue Reading
“KeralaJobUpdates”

Writeups

Malayalam Article4 hours ago

കുഞ്ഞേ.., ഒരു മനുഷ്യ ശരീരം കത്തിക്കാൻ തക്ക മനസ്സ് എങ്ങനെ നിനക്കുണ്ടായി? നിന്നെ ഒന്നറിയാൻ, ഒന്ന് തിരുത്താൻ ആരും ഉണ്ടായില്ലല്ലോ..

സാധാരണക്കാരായ മാതാപിതാക്കളെക്കാൾ ഒരുപക്ഷെ , എന്നെപോലെ കൗമാരക്കാരായ കുട്ടികളുടെ ഇടയിൽ നിൽക്കുന്ന കൗൺസിലർ കൂടി ആയ വ്യക്തികൾ കൂടുതൽ ആശങ്കപ്പെടുന്ന കാലമാണ് ഇത്… കാരണം , ഞങ്ങളുടെ...

Malayalam Article6 hours ago

ആരാണ് ചരിത്രമെഴുതാൻ പോകുന്നത്? രാജയോ അതോ ലുസിഫെറോ?

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സൂപ്പർ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ലൂസിഫറിന്റെ ട്രെയ്‌ലറും മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന മധുര രാജയുടെ ടീസറും...

Malayalam Article1 day ago

ഇന്ത്യാമഹാരാജ്യത്തെ ചായക്കടക്കാരെല്ലാം ഇന്ന് ഭയത്തോടെയാണ് ജീവിക്കുന്നത്. പ്രസംഗവേദിയിൽ മോദിക്കെതിരെ തുറന്നടിച്ച് മമതാ ബാനർജി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തവണ പരിഹാസവുമായി എത്തിയിരിക്കുന്നത് മമത ബാനര്‍ജിയാണ്. കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതോടെ ബംഗാളിലെ ഇലക്ഷൻ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഇടയിലാവുമെന്ന ഭയത്തിലാണ് ഇന്ത്യയിലെ ചായ വില്പനക്കാരെല്ലാം ജീവിക്കുന്നതെന്നുമാണ് മമത...

Malayalam Article1 day ago

അമ്മായിഅമ്മ മരിച്ചതിന്റെ ദുഃഖം താങ്ങാനാവാതെ മരുമകളുടെ ആത്മഹത്യ. സംഭവത്തിന്റെ യഥാർത്ത ട്വിസ്റ്റ് തുറന്നുപറഞ്ഞു മകൻ.

മുംബയിൽ ഈ കഴിഞ്ഞ ശനിയാഴ്ച പ്രാദേശിക മാധ്യമങ്ങളെല്ലാം ഒരു പോലെ റിപ്പോർട്ട് ചെയ്ത ഒരു വാർത്ത ആയിരുന്നു അമ്മായി അമ്മയുടെ മരണത്തിൽ മനം നൊന്ത് മരുമകൾ ആത്മഹത്യാ...

Malayalam Article2 days ago

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്. ശ്രീലക്ഷ്മിയുടെ കുറിപ്പ് വയറലാകുന്നു

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്, എന്തെങ്കിലും നിനക്ക് പറയാൻ ഉണ്ടെങ്കിൽ അത് വീട്ടിൽ പറഞ്ഞ് തീർത്തോണം, അല്ലാതെ നാടുനീളെ പാർട്ടിയെ കുറ്റം...

Malayalam Article2 days ago

പ്രിത്വിരാജിന് ശേഷം കേരളത്തിലേക്കുള്ള അടുത്ത ലംബോർഗിനി കോട്ടയത്ത് എത്തി മക്കളേ..

ലംബോർഗിനി! ഏതൊരു വാഹനപ്രേമിയുടെയും സ്വപ്ന വാഹനം. രൂപത്തിലും ഭാവത്തിലും വ്യത്യസ്തത നില നിർത്തുന്ന ഈ വാഹനം സ്വന്തമാക്കാൻ ആരാണ് കൊതിക്കാത്തത്? എന്നാൽ കേരളത്തിലെ റോഡുകൾ ലംബോർഗിനിയുടെ ഘടനയ്ക്ക്...

Malayalam Article2 days ago

ബ്രെസ്റ്റ് കാൻസർ പരിശോധിക്കാൻ പോയ യുവതിക്കുണ്ടായ മനസ്സ് മരവിപ്പിക്കുന്ന ഒരു അനുഭവം.സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഈ പോസ്റ്റ് ഒന്ന് വായിക്കുക.

ഇന്ന് സ്ത്രീകളിൽ സർവ്വ സാദാരണമായി കാണുന്ന ഒരു രോഗമാണ് ബ്രെസ്റ്റ് കാൻസർ. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേരെയാണ് ഈ അസുഖം കാർന്നുതിന്നത്. ചിലരൊക്കെ ജീവിതത്തിലേക്ക് തിരിച്ചു...

Malayalam Article3 days ago

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…നാസിർ ഹുസൈന്റെ പോസ്റ്റ് വൈറലാകുന്നു

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെൻറെ കൺമുമ്പിൽ കണ്ടുപോകരുത്… ” അവൾ അന്നുവരെ കാണാത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്…...

Malayalam Article3 days ago

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഹൃദയ സ്പർശിയായ ഒരു വീഡിയോ.

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കളാണ് ഉള്ളത്. കുറച്ച് പേർ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു, കുറച്ചുപേർ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു. മറ്റുചിലരാകട്ടെ...

Malayalam Article3 days ago

ഒരുപാട് സ്വപ്‌നങ്ങൾ ഒന്നുമില്ല എനിക്ക്. പട്ടിണി മാറ്റാൻ ഒരു ജോലി മാത്രം മതി. പക്ഷെ…

ഇതാണ് പ്രീതി. തൃശ്ശൂര്‍ ചേലക്കര സ്വദേശി. ജന്മനാ ലഭിച്ച തന്റെ രൂപത്തോടു പോരാടുകയാണ് മുപ്പതു കാരിയായ ഈ പെൺകുട്ടി. ഏതൊരു പെൺകുട്ടിയുടെയും മനസ്സിൽ ഉണ്ടാകാവുന്ന ആഗ്രഹങ്ങളും സ്വപനങ്ങളുമെല്ലാം പ്രീതിക്കുമുണ്ട്....

Trending

Copyright © 2019 B4blaze Malayalam