ഇത്രയധികം ഹൈപ്പ് വേണോ ? ദുരന്തമാകുമോ ഒടിയന്‍?

0
143

മോഹന്‍ലാലിന്റെ ഒടിവിദ്യകള്‍ക്കായി കാത്തിരിക്കുകയാണ് മലയാള സിനിമ. വന്‍ ഹൈപ്പിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മലയാള സിനിമയിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രൊമോഷനാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഒടിയന്റെ അത്രയില്ലെങ്കിലും വന്‍ ഹൈപ്പില്‍ വന്ന ചിത്രങ്ങളായിരുന്നു നീരാളിയും വില്ലനും.വില്ലന്‍ അമ്ബേ പരാജയപ്പെട്ടെങ്കില്‍ നീരാളി വന്‍ ദുരന്തമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്.

അങ്ങനെയെങ്കില്‍ അതിലും ഇരട്ടി ഹൈപ്പില്‍ വരുന്ന ഒടിയന്റെ ഭാവി എന്താകുമെന്ന ആശങ്കയാണ് ഇപ്പോൾ ഫാന്‍സിന്. ഇത്രയധികം ഹൈപ്പ് വേണോ എന്ന് പോലും ചിലര്‍ സംശയിക്കുന്നു.

ഒടിയന്‍ എങ്ങനെപോയാലും നല്ല ഹിറ്റ് ആയിരിക്കും എന്നാണ് ആരാധകര്‍ പറയുന്നത്.മോഹൻലാലിൻറെ വ്യത്യസ്തമായ വേഷങ്ങളാണ് ഇതിന് കാരണം . എന്നാല്‍, വിജയം നൂറ് ശതമാനം പ്രതീക്ഷിക്കുന്ന ഒരു ചിത്രത്തിന് ആവശ്യത്തിലധികം ഹൈപ്പ് നല്‍കിയാല്‍ അത് ചിത്രത്തെ ദോഷമായി ബാധിചെക്കാം എന്ന് പറയുന്നവരും ഉണ്ട്.

സംവിധായകന്റേയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെയും വാക്കുകള്‍ കേട്ട് അമിതപ്രതീക്ഷയുമായി കയറിയാല്‍ ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ അത് പ്രശ്നമാകുമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, ഇനിയുള്ള രണ്ട് ദിവസം ഏതെല്ലാം രീതിയില്‍ മാര്‍ക്കറ്റിംഗ് ചെയ്യാമെന്നാണ് ഒടിയന്റെ അണിയറ പ്രേവർത്തകരുടെ ചിന്ത.