Connect with us

Malayalam Article

കല്യാണ ബ്രോക്കർ തള്ളി തള്ളി എന്റെ അമ്മയേ മറിച്ചിട്ടു..!എജ്ജാതി തള്ള്….. !

Published

on

കല്യാണ ബ്രോക്കർ തള്ളി തള്ളി എന്റെ അമ്മയേ മറിച്ചിട്ടു…….! എജ്ജാതി തള്ള്….. ! ബ്രോക്കറുടെ വാക്കുകൾ കേട്ട് അമ്മ ടോപ്‌ ഗിയറിൽ ആയി…, തുടർന്നാണ് എന്നെ തള്ളി മറിച്ചിടാൻ അമ്മ ആ ബ്രോക്കറെ എന്റെ അടുത്തേക് പറഞ്ഞു വിട്ടത്…., ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും ചേർന്ന് ഒരു ഹോട്ടലിൽ വെച്ചാണ് പുള്ളിയെ കാണുന്നത്…, ഞങ്ങളെ കണ്ടതും പുള്ളി നല്ല ശക്തമായ തള്ളൽ തുടങ്ങി പെൺകുട്ടിയുടെ സ്വഭാവത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചുമാണ് ഈ തള്ള്……., അയാളുടെ തള്ള് കേട്ട് കൂട്ടത്തിൽ ഒരുത്തന്റെ കണ്ണ് തള്ളി തള്ളി പുറത്തേക് വന്നിട്ട് അതു താഴെ വീഴുമോ എന്നു വരെ ഞാൻ പേടിച്ചു…., ശാലീന സുന്ദരി…., പക്വത നിറഞ്ഞവൾ…, അനുസരണാശീലമുള്ളവൾ…., ദൈവ ഭക്തിയുള്ളവൾ.., സകല ജോലിയും അറിയുന്നവൾ…., വീട് വൃത്തിയായി സൂക്ഷിക്കാൻ അറിയുന്നവൾ…., അന്യപുരുഷന്റെ മുഖത്ത് നോക്കാത്തവൾ…, അവസാനത്തെ ആ വിശേഷണം കേട്ടതും ഞാൻ അയാളെ നന്നായി തന്നെ ഒന്ന് നോക്കി……, ആ തള്ള് ഇച്ചിരി കടന്ന കൈ ആയിപോയില്ലെ എന്ന ഭാവത്തിൽ…?

എന്നാൽ പുള്ളി അതൊന്നും ശ്രദ്ധിച്ചേയില്ല അതോടെ ഞാൻ മനസ്സിൽ പറഞ്ഞു…, ” അന്യപുരുഷന്റെ മുഖത്ത് നോക്കാത്തവൾ അതും ഈ കാലത്ത് ? ? ഇപ്പോഴെല്ലാം ഒരു മണിക്കൂർ നേരത്തെ ചാറ്റിങ്ങ് കൊണ്ടു തന്നെ കൂടെ ചാറ്റു ചെയ്യുന്നവളോട് അപ്പോൾ അവൾ ഇട്ടിരിക്കുന്ന അടിവസ്ത്രത്തിന്റെ നിറം ചോദിക്കുന്നവനും, അപ്പോൾ തന്നെ അതിന്റെ നിറം പറഞ്ഞു കൊടുക്കാൻ മടിയില്ലാത്തവളും അരങ്ങു തകത്തു വാഴുന്ന ഈ സ്മാർട്ട്‌ യുഗത്തിൽ….. ? ഇതൊരു മ്യാരകതള്ളായി പോയി….! ഞാൻ മനസ്സിൽ ഓർത്തു ഹോട്ടലിനകത്തു വെച്ചു ആയതു നന്നായി വല്ല ബിൽഡിംങ്ങിന്റെ മുകളിലും വെച്ചായിരുന്നു എങ്കിൽ ആ ബ്രോക്കർ ഞങ്ങളെ തള്ളി തള്ളി താഴെ ഇട്ടേനെ…..! അല്ല ഇയാൾ ഇനി പെണ്ണിന്റെ ഫോട്ടോക്കു പകരം രാജാരവിവർമ്മ വരച്ച ഏതെങ്കിലും ചിത്രമായിരിക്കുമോ കണ്ടിരിക്കുക…? ദൈവത്തിനറിയാം…, അതോർത്തു നിൽക്കവേ അതാ വരുന്നു തിലം തൊടാത്ത പുതിയ വജ്ജ്രായുധതള്ള്….!! അയാൾ പറഞ്ഞു.., പഠിപ്പും, സൗന്ദര്യവും, സൽസ്വഭാവവും, ലാളിത്യവും മാത്രമല്ല.., “അവൾ ഒരു തിങ്കളാഴ്ച്ച വൃതക്കാരി കൂടിയാണെന്ന്…” അങ്ങിനെ ഒരു കൊച്ചിനെ ഈ കാലത്ത് കാണാൻ കൂടി കിട്ടില്ലായെന്ന്….!

സത്യം പറഞ്ഞാൽ അപ്പോഴത്തെ ആ ഒരു തള്ളലിൽ ഞാനും മലന്നടിച്ച് വീണു…., സംഭവം മ്യാരക തള്ളൽ ആയിരുന്നെങ്കിലും.., ” തിങ്കളാഴ്ച്ച വൃതം ” എന്ന് ആ വാക്കിന്റെ ക്യൂരിയോസിറ്റിയിൽ ഞാനും മറിഞ്ഞു വീണു…! ഈ സ്മാർട്ട് യുഗത്തിലും ഉത്തമനായ പുരുഷനെ ഭർത്താവായി ലഭിക്കാൻ തിങ്കളാഴ്ച്ച വൃതം നോൽക്കുന്ന പെണ്ണോ…?? അങ്ങിനെയാണ് ആ മ്യാരക പ്രോപ്പർട്ടി ഒന്ന് കണ്ടു കളയാൻ ഞാനും തീരുമാനിച്ചത്…! പെണ്ണു കാണാൻ പോകുമ്പോൾ അയാളുടെ തള്ളു കേട്ടു മരവിച്ച ആ രണ്ടു സുഹൃത്തുക്കളെ കൂടി കൂടെ കൂട്ടി.., ഞങ്ങളവിടെ ചെല്ലുമ്പോൾ അവളുടെ അച്ഛമ്മ മാത്രേ അവിടുണ്ടായിരുന്നുള്ളൂ അവർ ഞങ്ങളെ സ്വീകരിച്ചിരുത്തി, തിങ്കളാഴ്ച്ച വൃതക്കാരിയും അച്ഛനും വീട്ടിലില്ലായിരുന്നു അവർ അമ്പലത്തിൽ പോയതാണെന്ന അറിഞ്ഞതോടെ അവരെ വിളിക്കാൻ മൊബൈലും എടുത്ത് ബ്രോക്കറേട്ടൻ വീടിനു വെളിയിലെക്കിറങ്ങി…, അന്നേരമാണ് ഞാൻ ചുറ്റുമൊന്നു നോക്കിയത്, ഒരു സാധാരണ വീട് പക്ഷെ നല്ല വൃത്തിയുണ്ട്, ചുറ്റും എരിഞ്ഞു തീർന്ന എണ്ണതിരിയുടെയും ചന്ദനതിരിയുടെയും ഗന്ധം..,

ചുമരിൽ മൂന്ന് ഫോട്ടോ തൂങ്ങി കിടപ്പുണ്ട്, ഒന്നൊരു പ്രായമുള്ള ആളുടെതാണ്, പിന്നൊന്ന് ഒരു ചെറുപ്പകാരിയുടെതാണ്, മറ്റൊന്ന് മുപ്പത്തിയഞ്ചു വയസു പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയുടെതാണ്,. അവളുടെ അമ്മ മരിച്ചുപോയെന്ന് ബ്രോക്കർ ചേട്ടൻ പറഞ്ഞിരുന്നു, മുറ്റത്തെ ചെടികളിലെല്ലാം നിറയെ പൂക്കൾ പൂത്തു നിന്നിരുന്നു, ആ ചെടിയുടെ തടമെല്ലാം നല്ല വൃത്തിയോടെ വെട്ടി ഒതുക്കിയിരുന്നു, മുറ്റത്തു തന്നെ പൂത്തുലഞ്ഞു നിൽക്കുന്ന ചെമ്പക പൂവിന്റെ ഗന്ധം ഇടക്കിടെ എന്നെ തഴുകി തലോടി കടന്നു പോയി, അതിനിടയിൽ ബ്രോക്കർ ചേട്ടൻ അകത്തേക്ക് കയറി വന്നു കൊണ്ട് പറഞ്ഞു അവരിപ്പം വരുമെന്ന്.., തുടർന്ന് അഞ്ചു മിനിറ്റിനകം ഒരു സ്കൂട്ടറിന്റെ ശബ്ദം കേട്ടു, ഒന്ന് തിരിഞ്ഞു നോക്കിയെങ്കിലും അവൾ സ്കൂട്ടറിൽ നിന്നിറങ്ങിയതും ഷാൾ കൊണ്ട് മുഖം മറച്ച് പിൻവശത്തേക്ക് നടന്നു പോയി, അവർ വന്നതും അച്ഛമ്മയും അകത്തേക്ക് കയറി പോയി, അച്ഛൻ ഞങ്ങൾക്കു മുന്നിൽ വന്നു നിന്ന് കാര്യങ്ങളെല്ലാം ചോദിച്ചു, കുറച്ചു കഴിഞ്ഞതും അച്ഛമ്മ വന്ന്‌ അവളുടെ അച്ഛന്റെ പേര് വിളിച്ചതും പുറത്തേക്ക് വന്നു കൊള്ളാൻ അച്ഛൻ സമ്മതം നൽകി,

അതോടെ വാതിലിനു മുന്നിലെ കർട്ടൻ നീങ്ങിയതും കൈയിലെ ട്രെയിൽ ചായ ഗ്ലാസുമായി അവൾ ഞങ്ങൾക്ക് മുന്നിലേക്ക് വന്നു, അവളെ കണ്ടതും കൂടെയുള്ള രണ്ടെണ്ണത്തിന്റെയും ബോധം പോയില്ലന്നേയുള്ളൂ, എന്റെ കിളി അപ്പോ തന്നെ പോയി, ഞാനവളെ ഒന്നേ നോക്കിയുള്ളു രണ്ടാമതു നോക്കാൻ കൂടി ഞാൻ ശ്രമിച്ചില്ല, എന്നാ ഇപ്പോ പറയാ….? രാജാരവിവർമ്മയുടെ ചിത്രങ്ങളെ പോലും തോൽപ്പിക്കുന്ന വിധം ത്രിലോകസുന്ദരി….” കേരള സാരിയൊക്കെയുടുത്ത ദേവത, മാലാഖ എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും…, ആ സമയം ബ്രോക്കർ ഞങ്ങളെ ഒന്നു നോക്കി ഇതൊന്നും തള്ളലായിരുന്നില്ല മക്കളെ അവളെ കാണുമ്പോൾ നിന്റെയൊക്കെ തലയുടെ പിരി ഇളകി പോയി സമനില തെറ്റാതിരിക്കാൻ ഒരു ടെസ്റ്റ്ഡോസ് തന്നതാണ് എന്ന രീതിയിൽ….! ഏഴു തിരിയിട്ട നിലവിളക്ക് കത്തി ജ്വലിച്ചു നിൽക്കുന്ന പോലെ കത്തുന്ന സൗന്ദര്യം….!

അതോടെ എന്റെ സന്തോഷം എല്ലാം എങ്ങോ പോയി മറഞ്ഞു, കാണാൻ പോകേണ്ടിയിരുന്നില്ല എന്നു തോന്നി, ഒരിക്കലും കിട്ടിത്ത മുന്തിരിക്കുലക്കു ചാടിയ കുറുക്കന്റെ കഥപ്പോലെ തോന്നി എനിക്ക് ആ പെണ്ണുകാണൽ., എന്നാൽ എന്നെ അതിശയ പെടുത്തി കൊണ്ട് അവൾ എന്നെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് ബ്രോക്കർ ചേട്ടൻ വഴി ഞങ്ങളെ അറിയിച്ചു, അതോടെ ഒന്നു സന്തോഷിച്ചെങ്കിലും കൂട്ടുകാർ എതിർത്തു അവർ പറഞ്ഞു ഇത്രയും ഭംഗിയുള്ള ഒരു പെണ്ണ് നിന്നെ പോലെ ഒരാളുമായുള്ള കല്യാണത്തിനു സമ്മതിക്കണമെങ്കിൽ അതിൽ എന്തോ കുഴപ്പമുണ്ട്…! നാട്ടിലെ ഒരുത്തന്റെയും വലയിൽ പെടാതെ അവൾ നീ വരുന്നതും കാത്ത് പതിവ്രതയായിരിക്കുക എന്നു വെച്ചാൽ അതിലെന്തോ കള്ളത്തരമുണ്ടല്ലോ സഹോ….? അവൾക്കെന്തോ പണിക്കിട്ടിയിട്ടുണ്ട് ഞങ്ങൾക്കു തോന്നുന്നത് ആ ബോക്കർക്ക് നിന്നെ കണ്ടപ്പോൾ നീ ഒരു മണ്ടനാണെന്ന് തോന്നിയിട്ടുണ്ടാവും അതാ അയാള് മരണ തള്ള് തള്ളി അവളെ നിന്റെ തലയിൽ വെച്ചു കെട്ടിൻ ശ്രമിക്കുന്നത്…, നീ എത്രയും പെട്ടന്ന് ഒഴിവായിക്കോ മോനേ….!

അവരെന്നെ പറഞ്ഞു പേടിപ്പിച്ചു….!! പക്ഷെ വീട്ടുക്കാരുടെ അന്വേഷണത്തിനൊടുവിൽ അവർ അവൾ തന്നെ മതിയെന്നു തീരുമാനിച്ചു എനിക്കെന്തെങ്കിലും പറയാനാവും മുന്നേ അവർ വാക്കും കൊടുത്തു, അങ്ങിനെ എടിപിടിന്ന് വിവാഹ നിശ്ചയവും കഴിഞ്ഞു…! നിശ്ചയം കഴിഞ്ഞതോടെ ഇത്തിരി സമാധാനമായതു പോലെ ആയിരുന്നു എനിക്ക്, അതു മറ്റൊന്നും കൊണ്ടല്ല എന്തായിരുന്നാലും അവളെ നേരിൽ വിളിച്ചു സംസാരിച്ചാൽ എല്ലാം അറിയാമല്ലോ എന്നോർത്ത്, അതിനായി നിശ്ചയത്തിന്റെ സമയത്ത് അവൾക്ക് കൊടുത്ത ഫോണിലേക്ക് ഞാൻ വിളിച്ചു നോക്കി അന്നേരം അത് ഓഫ് ആയിരുന്നു, തുടർന്ന് ഞാനവളുടെ അച്ഛനെ വിളിച്ചു ചോദിച്ചപ്പോൾ അച്ഛൻ ഫോൺ അവൾക് കൊണ്ടു കൊടുത്തു….! ഫോൺ വാങ്ങിയ ഉടൻ അവൾ പറഞ്ഞു…, ” വിവാഹ ശേഷം മാത്രം എന്നോട് സംസാരിച്ചാൽ മതിയെന്ന്, അതിനു മുന്നേ നമ്മൾ തമ്മിൽ മറ്റൊരു ബന്ധവും വേണ്ടയെന്ന്….!

” ഇടി വെട്ടിയവനെ പാമ്പു കടിച്ചു എന്നു പറഞ്ഞ പോലെ നെറും തലക്കും അടി കിട്ടിയ പോലെ ആയി അസ്ഥാനത്തെ അവളുടെ ആ വാക്കുകൾ…, അതും കൂടി കേട്ടതോടെ എനിക്കു എന്തെന്നില്ലാത്ത ഭയമായി, എനിക്കു ചുറ്റും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് എനിക്കൊരു പിടിയുമില്ലായിരുന്നു…, ഭയത്തിന്റെ പാരമ്യത്തിലേറി ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീണു…, അപ്പോഴെല്ലാം എന്റെ ചിന്ത മറ്റൊന്നായിരുന്നു എന്നോടൊന്ന് സംസാരിക്കാൻ പോലും തയ്യാറാവാത്ത അവൾ എന്തിനെന്നെ വിവാഹം കഴിക്കാൻ തയ്യാറായി എന്നത്….! അതൊരു ഉത്തരം കിട്ടാത്ത സമസ്യയായി അവശേഷിച്ചെങ്കിലും ഞങ്ങളുടെ വിവാഹം വിചാരിച്ചതിലും ഭംഗിയോടെ തന്നെ നടന്നു. വിവാഹം കൊണ്ട് എന്റെ ടെൻഷൻ അതിന്റെ നൂറിരട്ടിയായി കൂടിയതേയുള്ളൂ. ഇനി ഫസ്റ്റ് നൈറ്റിലെക്ക് മറ്റെന്തു ട്വിസ്റ്റ് ആണ് അവൾ കരുതി വെച്ചിരിക്കുന്നത് എന്നോർത്ത്…., രാത്രി പാൽ ഗ്ലാസ്സുമായി അവൾ വന്നു കയറിയപ്പോഴും അതെന്റെ കൈയ്യിൽ തന്നപ്പോഴും എന്റെ ഭയം കൂടിയതേയുള്ളൂ, അത് മനസിലായതു കൊണ്ടാവണം അവൾ എന്നോട് ചോദിച്ചു, ദേഷ്യമുണ്ടോ എന്നോടെന്ന്….??

ഒരു മുറി ചിരിയിലൂടെ ഇല്ലെന്ന് സമ്മതിച്ചതും അതു കണ്ട് പുഞ്ചിരി തൂവി അവൾ പറഞ്ഞു, ഇങ്ങളോട് സംസാരിക്കാൻ ഇഷ്ട്ടമല്ലാത്തത് കൊണ്ടൊന്നും അല്ലാട്ടോ അങ്ങനെ പറഞ്ഞത്, ഈ പ്രണയവും വിവാഹനിശ്ചയവും ഒരു പോലെയാണ്…, രണ്ടും അടുത്തറിഞ്ഞു തുടങ്ങുന്നതു മുതൽ ആ ആൾ ഇല്ലാതെ മറ്റെയാൾക്ക് ഇനി ജീവിക്കാൻ കഴിയില്ല എന്ന ഒരവസ്ഥ വരും…! എന്നാൽ ഇവ രണ്ടും എത്ര ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞാലും താലിയുടെ ബലമില്ലാതെ അവക്കു നിലനിൽപ്പില്ല…, പ്രണയം പോലെ ഇരുവരിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ മറ്റെയാൾക്ക് അത് വലിയ ഷോക്കായി മാറും.., വിവാഹനിശ്ചയം കഴിഞ്ഞാൽ അന്നു തൊട്ട് ഒന്നിച്ചുള്ള ചാട്ടവും ഒാട്ടവും എല്ലാം പുതിയ തലമുറയുടെ കണ്ടുപിടുത്തമാണ്, അതിൽ തന്നെ കല്ല്യാണം എത്താതെ കാലിടറി വീണവർ എത്രയോ ഉണ്ട്.., വിവാഹത്തിനു ശേഷം സംഭവിക്കുന്ന ഏതിനെയും നമുക്ക് വിധിയെന്നു ധൈര്യമായി വിളിക്കാം.., വിവാഹനിശ്ചയം കൊണ്ടു മാത്രം ഒരു പെണ്ണും ഒരാണിന്റെതാവുന്നില്ല, അതിന് കഴുത്തിൽ താലിയുടെ പിൻബലം വേണം ” ഇന്ന് ഇപ്പോൾ എനിക്ക് അതുണ്ട് അതു കൊണ്ടു തന്നെ ഈ നിമിഷം തൊട്ട് എനിക്ക് ധൈര്യമായി നിങ്ങളോട് സംസാരിക്കാം,

നിങ്ങളെ ഇഷ്ടപ്പെടാം, നിങ്ങളെ സ്നേഹിക്കാം എന്റെതാണെന്ന ഉത്തമ ബോധത്തോടെ തന്നെ അതിന് എന്റെ കഴുത്തിൽ നിങ്ങളുടെ താലിയുണ്ട്…, അവളുടെ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ കുളിർക്കോരിയിട്ടു….! അതോടെ കുറച്ചു ധൈര്യം വീണ്ടെടുത്ത് ഞാൻ അവളോടു ചോദിച്ചു…, എന്നോടല്ലാതെ മറ്റാരോടും ഇതുവരെ യാതൊരു സ്നേഹവും തോന്നിയിട്ടില്ലാന്നു പറഞ്ഞത് ഒരു കളവല്ലെ…? ? ഉടനെ അവളും പറഞ്ഞു ആരു പറഞ്ഞു തോന്നിട്ടില്ലാന്ന്…? ഇഷ്ടം തോന്നിട്ടുണ്ട്, ലാലേട്ടനോടും, മമ്മൂക്കയോടും, പൃഥിയോടും,ഡിക്ക്യൂവിനോടും,വിജയിനോടും,സൂര്യയോടും, സച്ചിനോടും ഒക്കെ ഇഷ്ടം തോന്നിട്ടുണ്ട്…..! അവളതു പറഞ്ഞെങ്കിലും എന്റെ മുഖഭാവം ശ്രദ്ധിച്ചതും അവൾ എന്നോടു ചോദിച്ചു, ഉള്ളിൽ ഇപ്പോഴും ഒരു സംശയം ബാക്കി നിൽക്കുന്നുണ്ടല്ലെ…? ഞാനുത്തരം പറഞ്ഞില്ലെങ്കിലും അവൾ കുറച്ചു കൂടി എന്റെ അടുത്തിരുന്ന് എന്നോട് പറഞ്ഞു, സത്യം അതാണ്……!!

എന്റെ ഹൃദയത്തിന്റെ വാതിൽ ഇതുവരെ ഞാൻ ആർക്കും തുറന്നു കൊടുത്തിട്ടില്ല…” എനിക്കൊരു ചേച്ചിയുണ്ടായിരുന്നു, കോളേജിൽ വെച്ച് ചേച്ചി ഒരാളുമായി സ്നേഹത്തിലായി, ചേച്ചിയെ ആകർഷിച്ചത് അയാളുടെ സൗന്ദര്യമായിരുന്നു, സുന്ദരനും, സുമുഖവും, സൗമ്യനുമായ ഒരു വ്യക്തി, കോളേജിലെ ഒട്ടുമിക്ക എല്ലാ പെൺക്കുട്ടികൾക്കും ഒരു പ്രത്യേക ഇഷ്ടം ഉള്ള അയാൾ ചേച്ചിയോട് ഇഷ്ടം പറഞ്ഞപ്പോൾ ചേച്ചി ആകാശത്തിലാണോ, ഭൂമിയിലാണോ എന്നറിയാത്ത വിധം മായാപ്രപഞ്ചത്തിൽ പെട്ടു പോയി…., പിന്നീട് ചേച്ചിയുടെ ഉള്ളിൽ അയാൾ മാത്രമായി, ചേച്ചിയുടെ മനസ്സിന്റെയും ശരീരത്തിന്റെയും ഒരോ അണുവിലും അയാൾ നിറഞ്ഞു.., എന്നാൽ അതൊരു ചതിയായിരുന്നു….! സത്യത്തിൽ അയാൾ നോട്ടമിട്ടതു ചേച്ചിയുടെ പണക്കാരിയും സുന്ദരിയുമായ ഒരു കൂട്ടുക്കാരിയേയായിരുന്നു ചേച്ചിയോടു അടുക്കുക വഴി അവളിലെക്ക് എളുപ്പത്തിൽ എത്തിച്ചേരുകയായിരുന്നു അയാളുടെ ഉദേശം.., അതറിയാതെ ഒരു പൊട്ടിയേ പോലെ ചേച്ചി അയാളെ ഭ്രാന്തമായി സ്നേഹിച്ചു., അയാളുടെ ഉദേശം പൂർത്തിയായതോടെ അയാൾ മെല്ലെ ചേച്ചിയിൽ നിന്നകന്നു., ഒരു ദിവസം വേദനയോടെ ആ സത്യം ചേച്ചി മനസിലാക്കി…,

തന്റെ ആത്മാർത്ഥ കൂട്ടുക്കാരി പോലും തന്നെ ചതിക്കുകയായിരുന്നു എന്നറിഞ്ഞതോടെ ചേച്ചി ആകെ തകർന്നു പോയി.., പിറ്റേ ദിവസം ചേച്ചി ഉണർന്നില്ല, വിഷം കഴിക്കുകയായിരുന്നു…., അമ്മയുടെ മരണശേഷം അച്ഛനേറ്റ രണ്ടാമത്തെ ഷോക്ക്….! വീട്ടിലെ ചുമരിൽ അമ്മയുടെ ഫോട്ടോയുടെ അടുത്തുള്ള ഫോട്ടോ ചേച്ചിയുടെ ആണ്…! അതോടെ ഇനി എന്നെ കൊണ്ടു കൂടി ഇങ്ങനെ യാതൊന്നും എന്റെ അച്ഛനുണ്ടാവരുതെന്ന് അന്നേ ഞാൻ തീരുമാനിച്ചു.., ഒരാളേയും മുഖമുയത്തി ഞാൻ നോക്കിയില്ല., ആരുമായും ചങ്ങാത്തം കൂടിയില്ല.., പിന്നാലെ വന്നവരെ തിരിഞ്ഞു നോക്കിയില്ല.., സ്ക്കൂൾ,കോളേജ്, പഠിപ്പ്, വീട്, ഈ നാലു കാര്യങ്ങളിലെക്ക് ഞാൻ സ്വമേദയ ചുരുങ്ങി…, ഒരു തരത്തിലുള്ള ബന്ധങ്ങളും ആഗ്രഹിക്കാത്തതു കൊണ്ട് ആരെയും ഒന്നിനും ഞാൻ പരിഗണിച്ചില്ല…, എനിക്കാരെയും കാണേണ്ടതില്ലാത്തതു കൊണ്ട് ഞാൻ ആരുടെയും ശ്രദ്ധയിൽ പെടാൻ ശ്രമിച്ചില്ല.., അഹങ്കാരിയെന്നു പലരും വിളിച്ചെങ്കിലും ഞാൻ അവക്കൊന്നും ചെവി കൊടുത്തില്ല…, എല്ലാം കേട്ട് ഞാനവളെ തന്നെ നോക്കി എന്നിട്ട് മെല്ലെ വീണ്ടും അവളോട് ചോദിച്ചു.., അപ്പോൾ നിനക്ക് എന്നെ എങ്ങിനെ ഇഷ്ടമായി….? അതിനവൾ പറഞ്ഞ മറുപടി…,

എന്നെ കാണാൻ വന്നിരുന്നവർക്കെല്ലാം എന്റെ പുറം ഭംഗിയിലായിരുന്നു കണ്ണ്, എന്നാൽ നിങ്ങൾ എന്നെ കണ്ടതും വഴി തെറ്റി കയറി വന്ന ഒരാളെ പോലെ, തനിക്കൊരിക്കലും ചേരാത്തതെന്തോ കണ്ട പോലെ അർഹതയില്ലാത്ത എന്തിന്റെയോ മുന്നിൽ വന്നു പെട്ട പോലെ പെട്ടന്നു നിങ്ങളുടെ മുഖഭാവം മാറി മറിഞ്ഞു.., അതു കണ്ടതും ഞാൻ ഉറപ്പിച്ചു സ്വയം തന്റെ അളവിനെ കുറിച്ചു ബോധ്യമുള്ള നിങ്ങളെ തന്നെ മതി എനിക്കെന്ന്, കാരണം അത് നിങ്ങൾക്കെന്നെ ഇഷ്ടപ്പെടാത്തതു കൊണ്ടല്ല മറിച്ച് നിങ്ങളതിനു അർഹതയുള്ളവനാണോ എന്നതായിരുന്നു നിങ്ങളുടെ മുഖത്തു അന്നു വിരിഞ്ഞ ഭാവം..! ഒരാൾ തന്റെ ഭർത്താവായിരിക്കാൻ യോഗ്യനാണോ എന്നു ആ പെണ്ണിനു തീരുമാനിക്കാലോ….? അങ്ങിനെ ഞാനും തീരുമാനിച്ചു എനിക്കു ഭർത്താവായി നിങ്ങൾ മതിയെന്ന്…!!

അതും പറഞ്ഞവൾ എന്നോടു ചോദിച്ചു, ഞാൻ ഒന്ന് നിങ്ങളുടെ മടിയിൽ കിടന്നോട്ടെയെന്ന്….? സമ്മതമായി ഞാൻ തലയാട്ടിയതും അവൾ പറഞ്ഞു, ” എനിക്ക് സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ഞാനെന്റെ അച്ഛന്റെ മടിയിലാണ് കിടക്കാറെന്ന് ” വീണ്ടും അവളുടെ മുടിയിഴകളെ തലോടി കൊണ്ട് ഞാനവളോടു ചോദിച്ചു… അപ്പോൾ ഈ തിങ്കളാഴ്ച്ച വൃതം…? അത് അമ്മ പഠിപ്പിച്ചതാണ് പിന്നെ അത് മുടക്കം വരുത്താൻ ഇഷ്ടമില്ലാത്ത ഒരു ശീലമായി മാറി…, നിങ്ങൾ എന്റെ കഴുത്തിൽ താലി ചാർത്തിയതോടെ അതവസാനിക്കുകയും ചെയ്തു….! തുടർന്ന് ഞാൻ എന്റെ ഹൃദയത്തിലെ എല്ലാ ഭാരങ്ങളും മനസിൽ നിന്നിറക്കി വെച്ച് തെളിഞ്ഞ മനസോടെ അവൾ എന്റെ മടിയിൽ തല വെച്ചു കിടക്കുന്നതും നോക്കി ഞാനങ്ങിനെ ഇരുന്നു…!!

Advertisement

Malayalam Article

അന്ന് പുഴു, ഇന്ന് രക്തവും മരുന്നും കലർന്ന ബാൻഡേജ്; രംഗോലി അടപ്പിച്ചു

Published

on

By

തിരുവനന്തപുരത്തെ ടെക്നോപാർക്കോനോട് ചേർന്ന് പ്രവർത്തിക്കുന്ന റെസ്‌റ്റോറന്റ് ആയ രംഗോലിയിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ രക്തം കലർന്ന ബാൻഡേജ് കണ്ടുകിട്ടി.  ടെക്നോപാർക്കിലെ ജീവനക്കാരിൽ ഒരാൾ വാങ്ങിയ ബിരിയാണിയിൽ ആയിരുന്നു രക്തവും മരുന്നും കലർന്ന നിലയിൽ ബാൻഡേജ് കിട്ടിയത്. ജീവനക്കാരൻ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുകയും പരാതി പെടുകയും ചെയ്തു. തുടർന്ന് ടെക്നോപാർക്ക് നേരിട്ട് ഇടപെട്ട് ഹോട്ടൽ അടപ്പിക്കുകയായിരുന്നു. എന്നാൽ ഇതൊരു സാധാരണ വിഷയമാണെന്ന മട്ടിലായിരുന്നു ഹോട്ടൽ ഉടമ ടെക്നോപാർക്കിനോട് പ്രതികരിച്ചത്.

നാലുമാസങ്ങൾക്ക് മുൻപ് ഇതേ ഹോട്ടലിൽ തന്നെ സമാനമായ മറ്റൊരു സംഭവവും ഉണ്ടായിരുന്നു. ഹോട്ടലിൽ നിന്നും ടെക്നോപാർക്കിലെ മറ്റൊരു ജീവനക്കാരൻ വാങ്ങിച്ച ചിക്കൻ വിഭവത്തിൽ പുഴുവിനെ കാണപ്പെട്ടിരുന്നു. ഇതേ തുടർന്ന് റെസ്റ്റോറന്റ് താൽക്കാലികമായി അടച്ചിട്ടിരുന്നു. അതിനു ശേഷം തുറന്നു പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണ് വീണ്ടും സംഭവങ്ങൾ ആവർത്തിക്കാൻ തുടങ്ങിയത്.  യോഗം ചേർന്ന് ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നാണ് ടെക്നോപാർക്ക് അധികൃതർ അറിയിച്ചത്.

Continue Reading

Malayalam Article

‘എ ഫോർ ആപ്പിൾ’ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒന്നിക്കുന്നു.

Published

on

By

കന്നി സംവിധായകരായ മധുസൂദനൻ നായരും സി. ശ്രീകുമാരനും ചേർന്നൊരുക്കുന്ന ചിത്രം എ ഫോർ ആപ്പിൾ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒരുമിക്കുകയാണ്. സ്വർണാലയ ഗ്രൂപ്പ് ഓഫ് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്സിന്റെ ഉടമ സുദർശനൻ കാഞ്ഞിരംകുളത്തിന്റെ കന്നി നിർമ്മാണ ചിത്രം കൂടിയാണിത്. പ്രണയത്തെ മുൻ നിർത്തിയാണ് ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത്. 

ഒരു യാത്ര, രണ്ടു ലക്‌ഷ്യം കൂടെ പ്രണയവും എന്ന തലകെട്ടോടുകൂടിയാണ് ചിത്രത്തിന്റെ പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. പി.എഫ് മാത്യൂസിന്റെ കഥക്ക് തിരക്കഥ ചെയ്തിരിക്കുന്നത് രാജേഷ് ജയരാമൻ ആണ്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജെറി അമൽദേവ് ആണ്.

നെടുമുടി വേണു, ഷീല എന്നിവരെ കൂടാതെ കൃഷ്ണകുമാർ, ദേവൻ, സലിം കുമാർ, ടോണി സിജിമോൻ, ജാൻവി ബെജു, സാജൻ സുദർശനൻ, ശരണ്യ ആനന്ദ്, കൊയ്യയും പ്രദീപ്, മോഹൻ അയിരൂർ, സന്തോഷ് കീഴാറ്റൂർ, ആഷിക, സാജൻ സൂര്യ, പാഷാണം ഷാജി, കല്യാണി നായർ, സേതുലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ചിത്രത്തിലെ ആദ്യ ഗാനം കാണാം

സോഴ്സ്:  Manorama Music Songs

Continue Reading

Malayalam Article

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു!

Published

on

By

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു! ഗോകുൽ ശ്രീധർ ആണ് തന്റെ അമ്മയുടെ രണ്ടാംവിവാഹ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി ജീവിതത്തിന്റെ നല്ലൊരു ഭാഗവും മാറ്റിവെച്ച അമ്മയ്ക്കുവേണ്ടി തനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാണ് ഇതെന്നാണ് ഗോകുൽ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാംവിവാഹം എന്ന് കേൾക്കുമ്പോൾ മുഖം ചുളിക്കുന്നവരോട് ആ ചുളുക്കം തങ്ങളുടെ നേരെ കാട്ടണ്ട എന്നും ഗോകുൽ പറയുന്നു. ഗോകുലിന്റെ കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെ,

അമ്മയുടെ വിവാഹമായിരുന്നു. ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല.. ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ.ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്. അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്… യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്….കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി.. അമ്മ💜 Happy Married Life..

അമ്മയുടെ വിവാഹമായിരുന്നു.ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ…

Gepostet von Gokul Sreedhar am Dienstag, 11. Juni 2019

Continue Reading
“KeralaJobUpdates”

Writeups

Malayalam Article2 days ago

അന്ന് പുഴു, ഇന്ന് രക്തവും മരുന്നും കലർന്ന ബാൻഡേജ്; രംഗോലി അടപ്പിച്ചു

തിരുവനന്തപുരത്തെ ടെക്നോപാർക്കോനോട് ചേർന്ന് പ്രവർത്തിക്കുന്ന റെസ്‌റ്റോറന്റ് ആയ രംഗോലിയിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ രക്തം കലർന്ന ബാൻഡേജ് കണ്ടുകിട്ടി.  ടെക്നോപാർക്കിലെ ജീവനക്കാരിൽ ഒരാൾ വാങ്ങിയ ബിരിയാണിയിൽ ആയിരുന്നു...

Malayalam Article4 days ago

‘എ ഫോർ ആപ്പിൾ’ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒന്നിക്കുന്നു.

കന്നി സംവിധായകരായ മധുസൂദനൻ നായരും സി. ശ്രീകുമാരനും ചേർന്നൊരുക്കുന്ന ചിത്രം എ ഫോർ ആപ്പിൾ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒരുമിക്കുകയാണ്. സ്വർണാലയ ഗ്രൂപ്പ്...

Malayalam Article4 days ago

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു!

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു! ഗോകുൽ ശ്രീധർ ആണ് തന്റെ അമ്മയുടെ രണ്ടാംവിവാഹ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി...

Malayalam Article4 days ago

രണ്ടുമാസം പ്രായമുള്ളപ്പോൾ മകളെ ഉപേക്ഷിച്ചു അമ്മ മറ്റൊരാൾക്കൊപ്പം പോയി. ശേഷം മക്കൾക്കുവേണ്ടി മാത്രം ജീവിച്ചൊരു അച്ഛന്റെ കഥ!

രണ്ടുമാസം പ്രായമുള്ളപ്പോൾ തന്റെ മകളെയും ഉപേക്ഷിച്ചു അന്ന് വരെയുള്ള തന്റെ സമ്പാദ്യവുമായി ഭാര്യ മറ്റൊരാൾക്കൊപ്പം പോയപ്പോൾ ആ അച്ഛൻ തളരാതെ പിടിച്ചു നിന്നത് തന്റെ മകളെ പൊന്നുപോലെ...

Malayalam Article4 days ago

കൊല്ലം കടൽത്തീരത്ത് വ്യാപകമായി പത അടിയുന്നു. എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശ വാസികൾ. വീഡിയോ കാണാം

വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനു പിന്നാലെ കൊല്ലം തീരത്തേക്ക് തിരമാലകൾക്കൊപ്പം വലിയതോതിൽ പത അടിയുകയാണ്. എന്നാൽ എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശവാസികളും അത്ഭുതപ്പെടുകയാണ്. തീരത്തേക്ക് വളരെ വലിയ...

Malayalam Article4 days ago

വായു ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തീരത്തോടടുക്കും; കേരളത്തിൽ കനത്ത ജാഗ്രത

130 മുതല്‍ 140 കിലോ മീറ്റര്‍ വരെ വേഗത്തിൽ വായു ചുഴലിക്കാറ്റ് എന്ന് വൈകുന്നേരത്തോടുകൂടി ഗുജറാത്ത് തീരത്തോടടുക്കും. എപ്പോൾ പതിനായിരത്തിൽ അതികം പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. വൈകുന്നേരത്തിനു മുന്പായി...

Malayalam Article1 week ago

അഭിനയമായാലും സംവിധാനമായാലും ആഷിത അരവിന്ദിന്റെ കൈകളിൽ ഭദ്രം

പ്രഗൽഭരായ കലാകാരന്മാരുടെ നാടാണ് കാസർഗോഡ്. അതെ കാസർഗോഡ് നിന്നും തന്റേതായ രീതിയിൽ കഴിവ് തെളിയിച്ചു ഉയരങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുന്ന കലാകാരിയാണ് ആഷിത അരവിന്ദ് .എന്നാൽ നമ്മളിൽ പൂരിഭാഗം പേർക്കും ഈ...

3 year old girl died in Uttarpradesh 3 year old girl died in Uttarpradesh
Malayalam Article1 week ago

മരിക്കും മുൻപ് രണ്ടര വയസുകാരി അനുഭവിച്ചത്; മനഃസാക്ഷിയുള്ളവർക്ക് സഹിക്കാൻ കഴിയില്ല ഈ വാർത്ത

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ടര വയസ്സുകാരി അതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്ഷേധം ശക്തമാകുകയാണ്. ഒരു കുഞ്ഞും ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത യാതനകൾ അനുഭവിചാണ് ആ രണ്ടര വയസുകാരി...

Nithin Balaji explained her experience when escape from dubai bus accident Nithin Balaji explained her experience when escape from dubai bus accident
Malayalam Article1 week ago

ദുബായ് 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട മലയാളി തന്റെ അനുഭവം പറയുന്നു

കഴിഞ്ഞ ദിവസം ദുബായിയെ ഞെട്ടിച്ചുകൊണ്ടാണ് ആ വാർത്ത എത്തിയത്. പുലർച്ചെ ദുബായ്, റാ​ഷി​ദി​യ മെ​ട്രോ​സ്റ്റേ​ഷനടുത്തുവെച്ചുണ്ടായ ബസ് അപകടത്തിൽ 17 പേരാണ് മരണപ്പെട്ടത്. ഇതിൽ 8മലയാളികളും ഉണ്ടായിരുന്നു. എന്നാൽ ബസിൽ...

Malayalam Article1 week ago

ഹുവായ് ഫോൺ ഉടമകൾക്ക് എട്ടിന്റെ പണി; ഇനി മുതൽ ഫേസ്ബുക് സേവനം ലഭ്യമല്ല!

ഹുവായ് ഫോണുകളിൽ ഇനി മുതൽ ഫേസ്ബുക് സേവനങ്ങൾ ലഭ്യമാകുകയില്ല. അമേരിക്കയും ചൈനയും തമ്മിൽ നിൽക്കുന്ന വ്യാപാര യുദ്ധത്തിന്റെ ഫലമായാണ് ഫേസ്ബുക് ഇത്തരത്തിൽ ഒരു നീക്കം ഫേസ്ബുക്കിന്റെ ഭാഗത്ത്...

Trending

Don`t copy text!