Connect with us

Film News

മമ്മൂട്ടിയുടെ മധുര രാജയിൽ സണ്ണിലിയോണും ഇനി ചൂടേറും !

Published

on

മമ്മൂട്ടിയുടെ മധുര രാജയിൽ സണ്ണിലിയോണും ഇനി ചൂടേറും !
ഇന്ത്യന്‍ സിനിമയിലെ ഹോട്ട് സുന്ദരി ആരാണെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. സണ്ണി ലിയോണ്‍ ആണ് ഇന്നും ആ പേരിന് അര്‍ഹയായി ഇരിക്കുന്നത്. അശ്ലീല സിനിമകളിലെ നായികയായിരുന്ന സണ്ണി ഇന്ന് ബോളിവുഡിന്റെ പ്രിയങ്കരിയാണ്. ജിസം 2 വിലൂടെ മുഖ്യധാര സിനിമയിലേക്ക് എത്തിയ സണ്ണിയ്ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. കേരളത്തിലും വലിയൊരു വിഭാഗം ആളുകളും സണ്ണി ലിയോണിനെ ആരാധിക്കുന്നവരാണ്.

അടുത്തിടെയാണ് സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. രംഗീല എന്ന സിനിമയിലൂടെ താന്‍ മലയാളത്തിലേക്ക് വരികയാണെന്ന് ഔദ്യോഗികമായി സണ്ണിയും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമയിലും സണ്ണിയുടെ സാന്നിധ്യമുണ്ടെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഔദ്യോഗികമായ തെളിവുകള്‍ വന്നിട്ടില്ലെങ്കിലും അതിന് സാധ്യതയുണ്ടെന്നാണ് സൂചന.

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്
സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് വരുന്നതായി പലപ്പോഴും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സിനിമകളെ കുറിച്ചുള്ള ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും ഇല്ലാത്തതിനാല്‍ ആരാധകരും നിരാശയിലായിരുന്നു. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലായിരുന്നു മലയാളികള്‍ കാത്തിരുന്ന ആ വാര്‍ത്ത സണ്ണി ലിയോണ്‍ പ്രഖ്യാപിച്ചത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. രംഗീല ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജലലാല്‍ മേനോനാണ് നിര്‍മ്മിക്കുന്നത്.

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നു
മലയാളത്തിലേക്ക് എത്തുന്ന സണ്ണിയുടെ പേരില്‍ പല സിനിമകളും പറഞ്ഞിരുന്നെങ്കിലും അതൊന്നും സത്യമായിരുന്നില്ല. സണ്ണിയെ വിടാത്ത തരത്തില്‍ വീണ്ടും വാര്‍ത്തകള്‍ എത്തിയിരിക്കുകയാണ്. ഇത്തവണ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമയിലും സണ്ണി അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ മധുരരാജയില്‍ ഒരു ഐറ്റം ഡാന്‍സിലൂടെ സണ്ണി ലിയോണിനെ എത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് സൂചന. എന്നാല്‍ മധുരരാജയുടെ അണിയറ പ്രവര്‍ത്തകരോ സണ്ണിയുടെ അടുത്ത വൃത്തങ്ങളോ വാര്‍ത്ത സ്ഥിതികരിച്ചിട്ടില്ല.

ഐറ്റം ഡാന്‍സ് വേറെയും
മധുരരാജയിലെ ഐറ്റം ഡാന്‍സ് മാത്രമല്ല തമിഴ് സിനിമയിലും ഒരു ഐറ്റം ഡാന്‍സിലൂടെ സണ്ണി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സണ്ടക്കോഴി 2 വിന് ശേഷം വിശാല്‍ നായകനായി അഭിനയിക്കുന്ന അയോഗ്യ എന്ന ചിത്രത്തിലൂടെ സണ്ണി തമിഴിലേക്ക് എത്തുന്നു എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. സിനിമയിലെ പ്രധാനഘടകങ്ങളില്‍ ഒന്നായിരിക്കും ഈ ഡാന്‍സ് പെര്‍ഫോമന്‍സ് എന്നാണ് റിപ്പോര്‍ട്ട്

മധുരരാജ
മമ്മൂട്ടിയും പൃഥ്വിരാജും തകര്‍ത്തഭിനയിച്ച്‌ 2010 ലെ ഹിറ്റ് ചിത്രമായിരുന്നു പോക്കിരിരാജ. സിനിമയുടെ രണ്ടാം ഭാഗമായി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുമ്ബോള്‍ ഉദയ്കൃഷ്ണയാണ് തിരക്കഥ. മമ്മൂട്ടിയ്‌ക്കൊപ്പം ജയ്, സിദ്ദിഖ്, അജു വര്‍ഗീസ്, അന്ന രാജന്‍, അനുശ്രീ, നെടുമുടി വേണു, വിജയരാഘവന്‍, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, തുടങ്ങി വമ്ബന്‍ താരനിരയാണ് അണിനിരക്കുന്നത്. പോക്കിരിരാജയില്‍ പൃഥ്വിരാജ് ആയിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതെങ്കില്‍ മധുരരാജയില്‍ അതിഥി വേഷത്തിലായിരിക്കും താരം പ്രത്യക്ഷപ്പെടുന്നത്

Advertisement

Film News

ഐശ്വര്യ ലക്ഷ്മിക്ക് കത്രീനയോടു ഇത്രക്ക് അസൂയയോ ?!

Published

on

By

എല്ലാത്തിനും എന്തിനാ കത്രീനയെ വിളിക്കുന്നെ എന്നെ വിളിച്ചുകൂടെ എന്ന് ചിന്തിച്ച്‌ അസൂയപ്പെട്ട പെൺകുട്ടി ഇപ്പോൾ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് , ഐശ്വര്യ ലക്ഷ്മി മോഡലിംഗ് ചെയ്തിരുന്ന ഒരു കാലം , റോഡിലൂടെ ബസിൽ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോൾ  കത്രീനയുടെ ഫ്ലക്സ് കണ്ട്  അസൂയപ്പെട്ടു ചിന്ദിച്ചതാണ് ഇത്.

 

കത്രീന കൈഫ് എന്ന പെൺകുട്ടി   എറണാകുളം വൈറ്റില ജംക്‌ഷനിലെ വലിയ  ഫ്ലക്സ് ബോർഡുകളിൽ തുണിക്കടയുടെയും സ്വർണക്കടയുടെയുമെല്ലാം പരസ്യത്തിൽനിറഞ്ഞു നിൽക്കുന്ന കാലം. എന്നും അതുവഴി ബസിൽ കോളജിൽ പോയിരുന്ന ഒരു പെൺകുട്ടി ചെറിയ അസൂയയോടെ മനസ്സിൽ പറഞ്ഞു – എല്ലാത്തിലും എന്തിനാണ് കത്രീന? എന്നെപ്പോലുള്ള ചെറിയ മോഡലുകളെക്കൂടി ഇവർക്കു വിളിച്ചുകൂടേ..?

ആ അസൂയപ്പെട്ടു ചിന്തിച്ച പെൺകുട്ടി ഇപ്പോൾ ഇവിടെ വരെ എത്തി.പതിവുപോലെ താൻ  എന്നും പോകുന്ന വഴി  ബസിലൂടെ സഞ്ചരിച്ചു , ആലുവ  പാലം കയറിത്തുടങ്ങി. പാലത്തിനപ്പുറം വലിയ ബോർഡിൽ ചുവന്ന സാരിയുടുത്തൊരു പെൺകുട്ടി, മോഡലിന്റെ സാരിയാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. നല്ല പരിചയം തോന്നുന്നു. പിന്നെയാണു മുഖം നോക്കിയത്. അതു താനാണെന്നറിഞ്ഞു കുട്ടിയുടെ മനസ്സിൽ തുടർച്ചയായി ലഡുവിന്റെ മാലപ്പടക്കം പൊട്ടി. സാരിയുടെ പരസ്യത്തിനു മോഡൽ ചെയ്തിരുന്നുവെങ്കിലും അത് ഇത്ര വലിയ ബോർഡായി വരുമെന്നു സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല. അടുത്ത സ്റ്റോപ്പിലിറങ്ങി. വേറൊരു ബസിൽ കയറി പാലത്തിലൂടെ തിരിച്ചുവന്ന്, അതു താൻ തന്നെയാണെന്നുറപ്പുവരുത്തി.

ആ കുട്ടി ഇപ്പോൾ കേരളത്തിലെ എത്രയോ ബോർഡുകളിൽ നിറഞ്ഞു നിൽക്കുന്നു. കുട്ടിയുടെ കൂടെ സെൽഫിയെടുക്കാൻ ആരാധകർ പുറകേ നടക്കുന്നു.! ‍ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങളിലെല്ലാം നായികയായി ഐശ്വര്യ ലക്ഷ്മി എന്ന  ആ പെൺകുട്ടി. പട്ടുസാരികൾ, തുണിക്കട, ചപ്പൽ, കുട, വീട്, ഫ്ളാറ്റ്, ഹെയർ ഓയിൽ തുടങ്ങിയ പല ഉൽപന്നങ്ങളും എന്നെ മോഡലാക്കി. ഒരേ ഉൽപന്നത്തിന്റെ രണ്ടു കമ്പനികളുടെ മോഡലായി ഒരേ സമയം വന്നു.ഒരുകാലത്ത്  വനിതയുടെ കവർ ഗേൾ ആകാൻ വേണ്ടി ആഗ്രഹിച്ചിരുന്നതാണ്. അതിനുവേണ്ടി എടുത്ത ഫോട്ടോ കണ്ടാണ് എന്നെ പലരും മോഡലാക്കിയത്. പഠിക്കുന്ന കാലത്ത് അതൊരു വരുമാനവുമായെന്ന് ഐശ്വര്യ പറയുന്നു.

Continue Reading

Film News

ബൈജു എഴുപുന്ന എന്നെ വഞ്ചിച്ചു, തുറന്നുപറഞ്ഞ് പാര്‍വതി ഒമാനകുട്ടന്‍

Published

on

നടിയും മുൻ മിസ് ഇന്ത്യ റണ്ണറപ്പുമായ പാർവതി ഓമനക്കുട്ടൻ നടൻ ബൈജു എഴുപുന്ന ചതിച്ചെന്നാരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ്. പാര്‍വതിയുടെ  ആദ്യ മലയാള സിനിമയായ സിനിമയായ കെ ക്യുവിലാണ് കബളിപ്പിച്ചതെന്നും പാർവതി പറയുന്നു. ബൈജു തന്നെ സമീപിച്ചപ്പോള്‍ പറഞ്ഞിരുന്നത് തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്നാണ്.

പക്ഷെ ബൈജു തന്നെയാണ് ചിത്രത്തിലെ നായകനെന്ന് അറിയുന്നത് ചിത്രീകരണം തുടങ്ങിയതോടെയാണ്. അത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്ന് പാര്‍വതി പറയുന്നു. ചിത്രം ലയാളത്തിലും തമിഴിലും നിര്‍മ്മിക്കുമെന്നും ബൈജു അറിയിച്ചിരുന്നെന്നും താരം പറഞ്ഞു.

സിനിമ മുടങ്ങാതിരിക്കാന്‍ വേണ്ടിയായിരുന്നു .തനിയ്ക്ക് പറ്റിയ ചതി മനസ്സിലായിട്ടും  പുറത്തുപറയാതിരുന്നത്. അയാള്‍ എന്നെ ചതിക്കുകയായിരുന്നെന്നും പാര്‍വതി പറയുന്നു. ചിത്രം പുറത്തിറങ്ങരുതെനന് അന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുവെന്നും പാര്‍വതി  തുറന്നു പറയുന്നു.

Continue Reading

Film News

ഒരു അടാര്‍ ലൌവിലെ പ്രിയയുടെയും റോഷന്റെയും ലിപ് ലോക്ക് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്ന ട്രോളുകളായി മാറുന്നു

Published

on

By

ഒരു അടാര്‍ ലൌവിന്റെ ഒരു മിനിറ്റ് ദൈർഖ്യമുള്ള പുതുതായി ഇറങ്ങിയ ടീസറിലാണ് ലിപ് ലോക്ക് ഉള്ളത്. മാണിക്യ മലരായ പൂവിയും ഫ്രീക്ക് പെണ്ണും ഹിറ്റായതിനു ശേഷം പുറത്തുവിട്ട ടീസറാ സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്ന ട്രോളുകള്‍ക്ക് വഴിതെളിച്ചത്.

പക്ഷെ ഇപ്പോള്‍ പ്രിയ വാര്യർക്ക് പകരം ട്രോളുകൾ ഏറ്റു വാങ്ങുന്നത് റോഷൻ ആണ്. ഇതെന്ത് ലിപ്‌ലോക്ക് എന്നാണ് ആളുകൾ ചോദിക്കുന്നത്. ലിപ്‌ലോക്ക് കണ്ട ടോവിനോയുടെ അവസ്ഥ എന്നൊക്കെ രീതിയിലാണ് ട്രോൾ. നിരവധി ട്രോളുകളാണ് സീനുമായി ബന്ധപ്പെട്ട വരുന്നത്.

Continue Reading

Writeups

Malayalam Article7 hours ago

ഇന്ത്യാമഹാരാജ്യത്തെ ചായക്കടക്കാരെല്ലാം ഇന്ന് ഭയത്തോടെയാണ് ജീവിക്കുന്നത്. പ്രസംഗവേദിയിൽ മോദിക്കെതിരെ തുറന്നടിച്ച് മമതാ ബാനർജി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തവണ പരിഹാസവുമായി എത്തിയിരിക്കുന്നത് മമത ബാനര്‍ജിയാണ്. കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതോടെ ബംഗാളിലെ ഇലക്ഷൻ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഇടയിലാവുമെന്ന ഭയത്തിലാണ് ഇന്ത്യയിലെ ചായ വില്പനക്കാരെല്ലാം ജീവിക്കുന്നതെന്നുമാണ് മമത...

Malayalam Article8 hours ago

അമ്മായിഅമ്മ മരിച്ചതിന്റെ ദുഃഖം താങ്ങാനാവാതെ മരുമകളുടെ ആത്മഹത്യ. സംഭവത്തിന്റെ യഥാർത്ത ട്വിസ്റ്റ് തുറന്നുപറഞ്ഞു മകൻ.

മുംബയിൽ ഈ കഴിഞ്ഞ ശനിയാഴ്ച പ്രാദേശിക മാധ്യമങ്ങളെല്ലാം ഒരു പോലെ റിപ്പോർട്ട് ചെയ്ത ഒരു വാർത്ത ആയിരുന്നു അമ്മായി അമ്മയുടെ മരണത്തിൽ മനം നൊന്ത് മരുമകൾ ആത്മഹത്യാ...

Malayalam Article1 day ago

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്. ശ്രീലക്ഷ്മിയുടെ കുറിപ്പ് വയറലാകുന്നു

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്, എന്തെങ്കിലും നിനക്ക് പറയാൻ ഉണ്ടെങ്കിൽ അത് വീട്ടിൽ പറഞ്ഞ് തീർത്തോണം, അല്ലാതെ നാടുനീളെ പാർട്ടിയെ കുറ്റം...

Malayalam Article1 day ago

പ്രിത്വിരാജിന് ശേഷം കേരളത്തിലേക്കുള്ള അടുത്ത ലംബോർഗിനി കോട്ടയത്ത് എത്തി മക്കളേ..

ലംബോർഗിനി! ഏതൊരു വാഹനപ്രേമിയുടെയും സ്വപ്ന വാഹനം. രൂപത്തിലും ഭാവത്തിലും വ്യത്യസ്തത നില നിർത്തുന്ന ഈ വാഹനം സ്വന്തമാക്കാൻ ആരാണ് കൊതിക്കാത്തത്? എന്നാൽ കേരളത്തിലെ റോഡുകൾ ലംബോർഗിനിയുടെ ഘടനയ്ക്ക്...

Malayalam Article1 day ago

ബ്രെസ്റ്റ് കാൻസർ പരിശോധിക്കാൻ പോയ യുവതിക്കുണ്ടായ മനസ്സ് മരവിപ്പിക്കുന്ന ഒരു അനുഭവം.സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഈ പോസ്റ്റ് ഒന്ന് വായിക്കുക.

ഇന്ന് സ്ത്രീകളിൽ സർവ്വ സാദാരണമായി കാണുന്ന ഒരു രോഗമാണ് ബ്രെസ്റ്റ് കാൻസർ. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേരെയാണ് ഈ അസുഖം കാർന്നുതിന്നത്. ചിലരൊക്കെ ജീവിതത്തിലേക്ക് തിരിച്ചു...

Malayalam Article2 days ago

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…നാസിർ ഹുസൈന്റെ പോസ്റ്റ് വൈറലാകുന്നു

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെൻറെ കൺമുമ്പിൽ കണ്ടുപോകരുത്… ” അവൾ അന്നുവരെ കാണാത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്…...

Malayalam Article2 days ago

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഹൃദയ സ്പർശിയായ ഒരു വീഡിയോ.

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കളാണ് ഉള്ളത്. കുറച്ച് പേർ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു, കുറച്ചുപേർ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു. മറ്റുചിലരാകട്ടെ...

Malayalam Article2 days ago

ഒരുപാട് സ്വപ്‌നങ്ങൾ ഒന്നുമില്ല എനിക്ക്. പട്ടിണി മാറ്റാൻ ഒരു ജോലി മാത്രം മതി. പക്ഷെ…

ഇതാണ് പ്രീതി. തൃശ്ശൂര്‍ ചേലക്കര സ്വദേശി. ജന്മനാ ലഭിച്ച തന്റെ രൂപത്തോടു പോരാടുകയാണ് മുപ്പതു കാരിയായ ഈ പെൺകുട്ടി. ഏതൊരു പെൺകുട്ടിയുടെയും മനസ്സിൽ ഉണ്ടാകാവുന്ന ആഗ്രഹങ്ങളും സ്വപനങ്ങളുമെല്ലാം പ്രീതിക്കുമുണ്ട്....

Malayalam Article2 days ago

എങ്ങും തരംഗമായി പാറുക്കുട്ടി. പ്രേഷകരുടെ മനം കവർന്ന ഈ കൊച്ചുമിടുക്കി ആരാണെന്നറിയണ്ടേ?

ഉപ്പും മുളകും എന്ന പരിപാടിയിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ കൊച്ചു സുന്ദരിയാണ് പാറുകുട്ടിയെന്നു വിളിക്കുന്ന അമേയ. വളരെ ചെറിയ പ്രായത്തിനുള്ളിൽ തന്നെ ലക്ഷകണക്കിന് ആരാധകരാണ് പാറുകുട്ടിക്കുള്ളത്. സീരിയലിൽ...

Malayalam Article2 days ago

ലൈവിൽ വന്ന ലാലേട്ടനോട് കുറച്ച് കഞ്ഞിയെടുക്കട്ടെയെന്നു മഞ്ജു വാര്യർ; ലാലേട്ടന്റെ മറുപടിക്ക് ഒന്നടങ്കം കൈയടിച്ച് സോഷ്യൽ മീഡിയ.

കഴിഞ്ഞ ദിവസം മോഹൻലാൽ കുറച്ച് നാളുകൾക്ക് ശേഷം തന്റെ ഫേസ്ബുക് പേജിൽ ലൈവ് വന്നിരുന്നു. ഇതിൽ നിരവധി താരങ്ങളാണ് മോഹൻലാലിൻറെ വിശേഷങ്ങൾ തിരക്കാൻ ലൈവിൽ എത്തിയത്. തമിഴ്...

Trending

Copyright © 2019 B4blaze Malayalam