സഹോദരിമാർ പ്രണയിച്ചത് ഒരാളെ വിവാഹിതരാകാനും തയാറാണ് എന്നാൽ !

0
577

അന്നയും ലൂസിയും അമ്മയുടെ വയറ്റിൽ നിന്നു ഭൂമിയിലേക്കെത്തിയത് ഒരേ ദിവസമാണ്. സമജാത ഇരട്ടകളാണെങ്കിലും ചെറിയൊരു അടയാളം കൊണ്ടു പോലും മറ്റുള്ളവർ തങ്ങളെ തിരിച്ചറിയരുത് എന്ന വാശിമൂലം അവർ ഒരുകാര്യം കൂടി ചെയ്തു. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് തമ്മിൽ തിരിച്ചറിയാൻ മറ്റുള്ളവരെ സഹായിക്കുന്ന അടയാളങ്ങൾ കൂടിയങ്ങ് മായ്ച്ചു കളഞ്ഞു. ഇപ്പോൾ കണ്ണാടിയിൽ കാണുന്ന പ്രതിബിംബങ്ങളുടെയത്രയും സാമ്യമാണ് ഇരുവർക്കും.

ഓസ്ട്രേലിയയിലെ ഫാഷൻ–ബ്യൂട്ടി ബ്ലോഗർമാരായ ഇരുവരും ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുത്തതോടെയാണ് വർഷങ്ങളായി ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ലോകമറിഞ്ഞത്. തങ്ങളുടെ പ്രശ്നത്തിന് ഒരു ശ്വാശ്വത പരിഹാരം കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇരുവരും റിയാലിറ്റി, ഷോയിൽ പങ്കെടുക്കാനെത്തിയത്.ആസ്ട്രേലിയയിലെ ഹഗെസെ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരട്ടകൾ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹ സ്വപ്നങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയത്.

ആറു വർഷമായി തങ്ങളിരുവരും ഒരു പുരുഷനെ പ്രണയിക്കുന്നുണ്ടെന്നും അയാളെത്തന്നെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നും യുവതികൾ പറയുന്നു. എന്നാൽ ബഹുഭാര്യാത്വത്തെ ക്രിമിനൽക്കുറ്റമായാണ് ആസ്ട്രേലിയൻ നിയമം കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ഈ പ്രതിസന്ധിക്ക് ഷോയുടെ അവതാരകനും പ്രേഷകരും ചേർന്ന് ഒരു തീർപ്പു കൽപ്പിക്കണമെന്നാണ് യുവതികളുടെ അഭ്യർഥന. ഇരട്ടകൾ സ്വന്തം പ്രശ്നവുമായെത്തുന്ന എപ്പിസോഡുകൾ പുതുവൽസരത്തിലായിരിക്കും പ്രക്ഷേപണം ചെയ്യുക. എന്തൊക്കെ സർപ്രൈസുകളാണ് ഈ ഇരട്ടസഹോദരിമാർ തങ്ങൾക്കായി കാത്തുവച്ചിരിക്കുന്നതെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.