ഒരുപാട് സ്നേഹിച്ചിട്ടും ഒന്നാകാതെ പോയവർ കെവിന്റെ 24 ലാമതു പിറന്നാൾ ദിനത്തിൽ കണ്ണീരോടെ നീനു !

0
205

ഒരുപാട് സ്നേഹിച്ചിട്ടും ഒന്നാകാതെ പോയവർ കെവിന്റെ 24 ലാമതു പിറന്നാൾ ദിനത്തിൽ കണ്ണീരോടെ നീനു !

ദുരഭിമാനം തലയ്ക്ക് പിടിച്ചപ്പോൾ ക്രൂരമായ കൊലപാതകത്തിനാണ് കേരളം സാക്ഷിയായത്. അതും ഉറ്റവർ തന്നെ ഘാതകരായപ്പോൾ നീനുവിനൊപ്പം നടുങ്ങിയത് കേരളം ഒട്ടാകെ..കോട്ടയം സ്വദേശി കെവിനും തെന്മലക്കാരി നീനുവും പരിചയപ്പെടുന്നത് മറ്റൊരു പ്രണയത്തിന്റെ ഇടയിലാണ്.

നട്ടാശേരി സ്വദേശിയായ കെവിന്‍ ഇലക്ട്രീഷ്യനാണ്. ഇടയ്ക്ക് വിദേശത്തു പോയിരുന്നു. ബന്ധു അനീഷിന്റെ മാന്നാനത്തെ വീട്ടിലാണു പലപ്പോഴും താമസിച്ചിരുന്നത്. അമ്മഞ്ചേരി ബികെ കോളജില്‍ ഭൂമിശാസ്ത്രം ബിരുദ കോഴ്‌സിനു ചേരാനാണ് നീനു ഇവിടെ എത്തുന്നത്. ഇതിനിടെ നീനുവിന്റെ സഹപാഠിയായ വിദ്യാര്‍ഥിനിയും കെവിന്റെ സുഹൃത്തും പ്രണയത്തിലായിരുന്നു.

ഇവര്‍ക്ക് ഇടയിലുള്ള സൗന്ദര്യപ്പിണക്കം തീര്‍ക്കാനാണ് കെവിന്‍ ഇടപെടുന്നത്. കെവിനും സുഹൃത്തും നീനുവും സുഹൃത്തും പലവട്ടം ചര്‍ച്ചകള്‍ നടത്തി. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം തീരുമ്പോഴേക്ക് കെവിനും നീനുവും ഇഷ്ടത്തിലായിരുന്നു. ഇതിനിടെ നീനു കോഴ്‌സ് കഴിഞ്ഞു നാട്ടിലേക്കു മടങ്ങി. വീട്ടിലെത്തിയതോടെ വിവാഹാലോചനകള്‍ വന്നുതുടങ്ങി. കഴിഞ്ഞ 24നു വീടുവിട്ടിറങ്ങിയ നീനു കെവിനെ വിളിച്ചു. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചതും.