ചാര്‍മിള ഇപ്പോൾ ചെറ്റക്കുടിലില്‍,തനിക്കുണ്ടായ ദുരനുഭവങ്ങള്‍; നടിയുടെ ജീവിതം കടുത്ത പ്രതിസന്ധിയില്‍

0
173

വർഷങ്ങൾക്ക് മുൻപ് നമ്മുടെ മനസ്സിലേക്ക് കടന്നുവന്ന നടി ചാർമിളയെ നമുക്ക് ആർക്കും തന്നെ മറക്കാൻ ആവില്ല.എന്നാൽ ഈ നടിയുടെ ജീവിതം ഇപ്പോൾ ചെറ്റക്കുടിലിൽ.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സീരിയലിലൂടെ ചാര്‍മിള മലയാളത്തിലേക്ക് രംഗപ്രവേശനം ചെയ്തിരുന്നു. പിന്നീട് സിനിമയിലേക്കും. ഇതിനിടെ പല അഭിമുഖങ്ങളിലും തനിക്കുണ്ടായ ദുരനുഭവങ്ങള്‍ ചാര്‍മിള പങ്കുവെച്ചിരുന്നു. മൂന്നു വിവാഹങ്ങള്‍ ചെയ്ത് ജീവിം തകര്‍ന്ന ചാര്‍മിളയുടെ കഥ വളരെ വിഷമകരമായിആണ് മലയാളികള്‍ കേട്ടത്.എന്നാല്‍, തന്റെ തിരിച്ചു വരവിലൂടെ നല്ലൊരു ജീവിതം തനിക്ക് കിട്ടുമെന്ന പ്രെതീക്ഷ എല്ലാവര്ക്കും ഉണ്ടാരുന്നു. എന്നാല്‍, അതല്ലായിരുന്നു തന്റെ ജീവിതം, വാടക വീട്ടിലായിരുന്നു ചാര്‍മിളയുടെ ജീവിതം. ഒരുപാട് സ്വത്തുക്കളും ആര്‍ഭാട ജീവിതവും നയിച്ചിരുന്ന ചാര്‍മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണിപ്പോള്‍.

തമിഴ്നാട്ടിലെ ഒരു ചെറ്റക്കുടിലിലാണ് തന്റെ ഇപ്പോഴത്തെ ജീവിതമെന്നും തന്റെ അമ്മയും മകനും ഒപ്പമുണ്ടെന്നും അവര്‍ പറഞ്ഞു. തന്റെ ജീവിതത്തിലുണ്ടായ മൂന്ന് പ്രണയങ്ങളും അതിന്റെ പരാജയവുമാണ് തന്റെ ജീവിതം ഈ നിലയിലെത്തിച്ചതെന്നാണ് അവര്‍ പറയുന്നത്. മകന്‍ ഇങ്ങനെയായിരുന്നില്ല ജീവിക്കേണ്ടതെന്നും തന്റെ പിടിപ്പുകേടുകൊണ്ടാണ് അവന്റെ ജീവിതം കൂടി തകര്‍ന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.മകന്റെ സ്‌കൂള്‍ ഫീസ് തമിഴ് നടന്‍ വിശാലിന്റെ കാരുണ്യംകൊണ്ട് മുടങ്ങുന്നില്ലെന്നും മകന് വല്ലപ്പോഴും അവന്റെ അച്ഛന്‍ ഓണ്‍ലൈനായി പിസ ഓര്‍ഡര്‍ ചെയ്ത് കൊടുക്കാറുള്ളതുമാണ് എന്റെ മകന്റെ സന്തോഷമെന്നും ചാര്‍മിള പറയുന്നു.