ശബരിമലയിൽ ചരിത്ര നിമിഷം പിറന്നു ; യുവതി പ്രവേശനം സാധ്യമായി….

0
115

ശബരിമലയിൽ ഇന്ന് ചരിത്ര നിമിഷം. കോടതി വിധി പ്രകാരം യുവതീ പ്രവേശനം സാധ്യമായി. ഇന്ന് രാവിലെ 3.45 നു ആണ് യുവതികൾ ശബരിമല ദർശനം നടത്തിയത്. CCTV ദൃശ്യങ്ങൾ ഈ വാർത്തകൾ ശരിവെക്കുന്നു. 

കനക ദുർഗ്ഗാ,ബിന്ദു എന്നീ യുവതികൾ ആണ് എതിർപ്പുകളെ മറികടന്ന് ശബരിമല ദർശനം നടത്തിയത്. ബിന്ദു മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനിയും കനക ദുർഗ്ഗാ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയുമാണ്. ക്ഷേത്ര ആചാര പ്രകാരം 10 വയസിനു 50 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ  അനുമതി ഇല്ലായിരുന്നു. എന്നാൽ ഈ യുവതികൾക്ക്  50 വയസിനു മുകളിൽ പ്രായം ഉണ്ടോ എന്ന് സ്ഥിതികരിച്ചിട്ടില്ല . ഇന്നലെ സന്ധ്യയോടു കൂടി ഇവർ പമ്പയ്ക്കു സമീപം എത്തുകയും ഇന്ന് പുലർച്ചെ 3 മാണിയോട് കൂടി മലകയറുകയും ചെയ്‌തെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ. ആരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ഇവരുടെ പ്രവേശനം. അത് കൊണ്ട് തന്നെ വലിയ എതിർപ്പുകൾ ഒന്നും നേരിടേണ്ടി വന്നില്ല ഇവർക്ക്. വിരലിൽ എണ്ണാവുന്ന ചാനലുകൾ  മാത്രമാണ് ഈ വിവരം പുറത്തു വിട്ടത്. വിവരം ന്യൂസിലൂടെയാണ് തങ്ങൾ അറിഞ്ഞതെന്നാണ് ദേവസം ബോർഡ് പോലും പറയുന്നത്. ശേഷം CCTV ദൃശ്യങ്ങൾ പരിശോധിച്ചാണ് വാർത്ത സ്ഥിതീകരിച്ചത്. പതിനെട്ടാം പടി വഴി കയറി ദർശനം കണ്ടു തിരിച്ചിറങ്ങുന്ന വഴിയിലൂടെ യുവതികൾ വരുന്നതാണ് ദൃശ്യങ്ങൾ. എന്നാൽ ഇവർ പതിനെട്ടാം പടി കയറിയോ എന്നതിൽ സംശയം ഉണ്ടെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്.

കൃത്യമായ ആസൂത്രണം വ്യക്തമാകും വിധമായിരുന്നു യുവതികളുടെ പ്രവേശനം. ഇവർ വെളുപ്പിന് 3.40 ഓട് കൂടി നടയിൽ എത്തുകയും മിനിറ്റുകൾക്കുള്ളിൽ ദർശനം നടത്തി തിരിച്ചിറങ്ങുകയും ചെയ്തു. മാളികപ്പുറം ദർശനമോ ഉപദേവദാ ദർശനമോ ഒന്നും തന്നെ ഇവർ നടത്തിയിട്ടില്ല. മറ്റ് വഴിപാടുകൾ കഴിച്ചതായുള്ള തെളിവുകളോ ഇത് വരെ ലഭിച്ചിട്ടില്ല. സന്നിധാനം മാത്രമായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ഇതിലൂടെ തന്നെ മനസിലാക്കാം. കൂടാതെ വ്യക്തമായ ആസൂത്രണം ഇല്ലെങ്കിൽ ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ദർശനം നടത്തി ഇറങ്ങാൻ ഇവർക്ക് കഴിയുമായിരുന്നില്ല എന്നാണ് ഭാരവാഹികൾ പറയുന്നത്.

ശബരിമലയിൽ ഇനി എന്ത് എന്നത് ഒരു ചോദ്യമായി മാറുകയാണ്. യുവതീ പ്രവേശനം നടന്നാൽ നട അടച്ചിടുകയും ശുദ്ധി കലശം നടത്തിയതിനു ശേഷം മാത്രമേ പിന്നെ നട തുറക്കൂ എന്നും ശബരിമല മേൽ ശാന്തി കണ്ഠര് രാജീവ് മുൻപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. എന്നാൽ ശബരിമലയിൽ യുവതീ പ്രവേശനം ഇത് വരെ ഔത്യയോഗികമായി സ്ഥിതികരിച്ചിട്ടില്ല സ്ഥിതികരിച്ചതിനു ശേഷം മാത്രമേ തന്റെ തീരുമാനം വ്യക്തമാക്കൂ എന്നാണ് തന്ത്രി ഇപ്പോൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.

Sabarimala Women entry video.

Posted by B4blaze on Wednesday, January 2, 2019