മലയാള സിനിമ താരങ്ങൾക്ക് ഉണ്ടായ അപകടങ്ങളും ദൃശ്യവും !

0
119

മലയാള സിനിമ താരങ്ങൾക്ക് ഉണ്ടായ അപകടങ്ങളും ദൃശ്യവും !വിഡിയോയിൽ ഉൾപെടാത്തവ.

1. മൂന്നാം മുറ എന്ന എന്ന പടത്തിൽ DIG മേനോൻ ആയി അഭിനയിച്ച സുകുമാരൻ ഒരു രംഗത്തിൽ ഫോൺ കൊണ്ട് ഗ്ലാസിൽ അടിക്കുകയും ഗ്ലാസ്‌ പൊട്ടി കയ്യിൽ മുറിവുണ്ടായി ചോര വാര്ന്നോഴുകുന്ന ഒരു റിയൽ ഷോട്ട് ഉണ്ട്. അത് എഡിറ്റ്‌ ചെയ്യാതെ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. തുടര്ന്നുള്ള സീനുകളിൽ സുകുമാരനെ കാണിക്കുമ്പോൾ ആ കയ്യിൽ സ്റ്റിച് ഇട്ടു കെട്ടിയിട്ടും ഉണ്ട്.

2. കിലുകിൽ പമ്പരം എന്നാ പടത്തിലും ഒരു അപകടം ഉണ്ട്. ജയറാം അറിയാതെ ജഗതിയെ ചവിട്ടുന്നു. ചവിട്ടു മുഖത്ത് കൊള്ളുന്നു, വായില്നിന്നു ഉടനെ ചോര വരുന്നു.

3. വ്രതം എന്ന സിനിമയിൽ കമലഹാസൻ ദേഷ്യത്തിൽ തൊടുപുഴ വാസന്തിയെ പുറകോട്ടു തള്ളുന്നു. തൊടുപുഴ വാസന്തിയുടെ തല കല്ലിൽ ഇടിക്കുകയും ചോര വരുന്നതും ശരിക്കും കാണിക്കുന്നുണ്ട്

4. അനുരാധ അഭിനയിച്ച പടത്തിൽ (പേര് ഓര്ർമയില്ല – ക്ഷമിക്കൂ ) വില്ലൻ കുതിരപ്പുറത്തു നിന്നും അനുരാധയെ വീഴ്ത്തുന്നു. അനുരാധയുടെ കാലുകൾ കല്ലിൽ ഇടിക്കുന്നതും വേദനകൊണ്ട് അവർ തുള്ളുന്നതും കാണാം.

5. തക്ഷശിലയിൽ സുരേഷ് ഗോപിക്കും ഉണ്ടായി പോലും ഇങ്ങനെ ഒന്ന്.എം ജി ആർ ഒരു സിനിമ ചിത്രീകരണ വേളയിൽ സഹതാരത്തിന്റെ അബദ്ധം കൊണ്ടുണ്ടായ വെടിവയ്പ്പിൽ അപകടം സംഭവിച്ചതും പിന്നീട് അദ്ധേഹത്തിന്റെ ശബ്ദം പോയതും