ശബരി മലയിൽ യുവതികൾ കയറിയാൽ പകുതി മീശ എടുക്കും യുവാവ് മിശ വടിച്ചു !

0
67

ശബരിമലയിൽ യുവതികൾ കയറിയാൽ പകുതി മീശ എടുക്കും എന്ന് പ്രഖ്യാപിച്ച യുവാവ് വാക്ക് പാലിച്ചെന്ന് വിവരം. പകുതി മീശയുമായി നില്‍ക്കുന്ന ചിത്രം ഇയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. മാവേലിക്കര സ്വദേശിയായ രാജേഷ് കുറുപ്പാണ് പാതി മീശയുമായുളള ചിത്രം പോസ്റ്റ് ചെയ്തത്. ‘ശബരിമലയിൽ യുവതികൾ കയറിയാൽ പകുതി മീശ എടുക്കും എന്ന എന്റെ വാക്ക് ഞാൻ പാലിച്ചു. ഇത് ഹിന്ദുക്കളുടെ മുകളിലെ അവസാനത്തെ ആണി. ഹിന്ദു ആചാര പ്രകാരം ഇതിനു പ്രതിവിധി ഉണ്ട്.

എന്നാലൂം ഹൈന്ദവർക്കു ഏറ്റ ഉണങ്ങാത്ത മുറിവായിരിക്കും ഇത്,’ രാജേഷ് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ പോസ്റ്റ് വൈറലായി മാറിയതിന് പിന്നാലെ ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്. നേരത്തേ ശബരിമലയിലെ പൊലീസ് നടപടികളെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതും ഇതേ രാജേഷ് കുറുപ്പാണ്. ശബരിമലയില്‍ പൊലീസ് കാടത്തം എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിച്ച ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത് ഇദ്ദേഹമായിരുന്നു. ഭക്തനെ പൊലീസ് ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടുകയാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ച ചിത്രത്തില്‍ മോഡലായി അഭിനയിച്ചത് ഇദ്ദേഹമായിരുന്നു.

ശബരി മലയിൽ യുവതികൾ കയറിയാൽ പകുതി മീശ എടുക്കും എന്ന എന്റെ വാക്ക് ഞാൻ പാലിച്ചു.. ഇത് ഹിന്ദുക്കളുടെ മുകളിലെ അവസാനത്തെ ആണി…..

Posted by രാജേഷ് കുറുപ്പ് ശ്രീകല്യാണി on Wednesday, January 2, 2019