Connect with us

Current Affairs

പൊലീസ് ഞങ്ങളെയല്ല, ഞങ്ങള്‍ അവരെയാണ് ഉപകരണമാക്കിയത്. മലകയറിയ സ്ത്രികളുടെ പ്രതികാരം !

Published

on

കൊച്ചി ∙ ശബരിമലയിൽ കയറിയതിനു പിന്നില്‍ സര്‍ക്കാര്‍, പൊലീസ് ഗൂഢാലോചന ഇല്ലെന്ന് തലശ്ശേരി പാലയാട് ലീഗൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രഫസറും പത്തനംതിട്ട സ്വദേശിയുമായ ബിന്ദു. മല കയറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നു മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ.

സന്നിധാനത്തെത്തി മടങ്ങിയ ശേഷം അജ്ഞാത കേന്ദ്രത്തിൽ കഴിയുന്ന ഇരുവരും മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ‌ങ്ങൾ വെളിപ്പെടുത്തിയത്. പൊലീസ് ഞങ്ങളെയല്ല, ഞങ്ങള്‍ അവരെയാണ് ഉപകരണമാക്കിയത്. സുരക്ഷ ഉറപ്പുനല്‍കിയ രണ്ടു എസ്പിമാര്‍ പമ്പ മുതല്‍ സുരക്ഷ ഒരുക്കി. ദര്‍ശനം നടത്താന്‍ പൊലീസും പ്രേരിപ്പിച്ചു. ഭക്തര്‍ക്കൊപ്പമാണു മല ചവിട്ടിയത്. ആരും എതിര്‍ത്തില്ല– ബിന്ദു പറഞ്ഞു.

ചരിക്കപ്പെട്ടതു പോലെ സന്നിധാനത്തേക്കുള്ള യാത്ര ആബുലന്‍സി‍ല്‍ ആയിരുന്നില്ല. പമ്പയില്‍നിന്നു നടന്നാണു മല കയറിയത്. മാവോയിസ്റ്റ് അനുഭാവ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഒരു സംഘടനയിലും അംഗമല്ല. ദര്‍ശനത്തിനു തയാറെടുത്ത വനിതാകൂട്ടായ്മയുടെ ഭാഗമായിരുന്നു. ദര്‍ശനം സ്വന്തം ഇഷ്ടപ്രകാരമായിരുന്നു– കനകദുര്‍ഗ പറഞ്ഞു.

Advertisement

Current Affairs

മുങ്ങൽവിദഗ്ദ്ധൻ തിമിംഗലത്തിന്റെ വായിലകപ്പെട്ടു, ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

Published

on

സംഭവം നടന്നത് ആഫ്രിക്കയുടെ തെക്കേയറ്റത്തു നിന്നും 24 നോട്ടിക്കല്‍ മൈല്‍ദൂരം അകലെയാണ്. ഒരു തിമിംഗലത്തിന്‍റെ വായില്‍ അകപ്പെട്ടാല്‍ മനുഷ്യന്‍ ജീവനോടെ തിരിച്ചു വരുമെന്നില്ല.  തിമിംഗലത്തിന്‍റെ വായിൽ അകപ്പെട്ട ശേഷം ഒരു പോറൽ പോലുമേൽക്കാതെ തിരിച്ചിറങ്ങിയത്  മുങ്ങല്‍ വിദഗ്ദ്ധനും ക്യാമറാമാനുമായ റെയ്നര്‍ ഷിംഫാണ്.

തിമിംഗലത്തിന്റെ വായിലെത്തിയ ശേഷം തിരിച്ചിറങ്ങാന്‍ സാധിച്ച ലോകത്തെ ഒരേ ഒരു മനുഷ്യനാണ് ഇപ്പോൾ റെയ്നർ.  ഇവയുടെ പ്രധാന ആഹാരം ക്രീല്‍ എന്നറിയപ്പെടുന്ന ചെറിയ മീനുകളും മറ്റുമാണ്.  റെയ്നറെ അബദ്ധത്തില്‍ വായിലാക്കിയത്  ബ്രൈഡ്സ് വെയില്‍ വിഭാഗത്തില്‍ പെട്ട തിമിംഗലമാണ്.

സ്വിമ്മിങ് സ്യൂട്ടിലായിരുന്നു റെയ്നറും സഹ ക്യമാറമാനായ ഹെന്‍സ് ടോപ്പിന്‍സറും ഒപ്പം മറ്റു മൂന്നു പേരും.  ഡോള്‍ഫിനുകളും സീലുകളുമുൾപ്പെടെയുള്ള ജീവികളും ഇരപിടിക്കാനായി ഇവിടെയുണ്ടായിരുന്നു. ഇരുട്ടു വന്നു മൂടുന്നതായി റെയ്നറിനു തോന്നി.സെക്കന്‍റുകള്‍ക്കുള്ളില്‍ തന്നെ താന്‍ തിമിംഗലത്തിന്‍റെ വായിലകപ്പെട്ടു.

തന്‍റെ പാതി ശരീരം തിമിംഗലത്തിന്‍റെ വായില്‍ അകപ്പെട്ടെന്നു തിരിച്ചറിഞ്ഞ റെയ്നര്‍ പെട്ടെന്നു തന്നെ അതിന്‍റെ അപകടവും തിരിച്ചറിഞ്ഞു. ഇടയ്ക്കു നടുവിനു അനുഭവപ്പെട്ട കനം കുറഞ്ഞതായി തോന്നി.  വാ തുറന്നതാണെന്നു മനസ്സിലാക്കിയ റെയ്നര്‍ തൊട്ടടുത്ത നിമിഷം തന്നെ പുറത്തു കടന്നു. താന്‍ ഒരു ഡോള്‍ഫിനാണെന്നാകും തിമിംഗലം കരുതിക്കാണും, റെയ്നർ പറയുന്നു.

Continue Reading

Current Affairs

രക്തത്തിന് പാലിന്‍റെ നിറമുള്ള അപൂര്‍വ മനുഷ്യന്‍…! രക്തം പരിശോധിക്കാനായി എടുത്തവര്‍ ഞെട്ടി.

Published

on

തലകറക്കവും ഛര്‍ദ്ദിയുമായി എത്തിയ രോഗിയുടെ രക്തം പരിശോധനക്കായി എടുത്തവര്‍ ശരിക്കും ഞെട്ടി. കാരണം രക്തത്തിന് പാലിന്‍റെ നിറം. ആശുപത്രി ജീവനക്കാര്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം നേരിട്ട് കാണുന്നത്. ജര്‍മനിയിലെ ഒരു  39കാരനെയാണ് ഈ അവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്.

ജര്‍മനിയില്‍ ആയിരുന്നു രക്തത്തിന് പാലിന്‍റെ നിറമുള്ള അപൂര്‍വ മനുഷ്യനെ കണ്ടത്. യുവാവിന്റെ രക്തം പരിശോധിക്കാനായി എടുത്തപ്പോള്‍ പാല്‍ പോലെ കട്ടിയുള്ളതായിരുന്നു. ഇതിനെ വൈദ്യശാസ്ത്രം വിളിക്കുന്നത്‌  ഹൈപ്പര്‍ട്രൈഗ്ലിസിര്‍ഡീമിയ എന്നാണ്. ഫാറ്റി ട്രൈഗ്ലിസറൈഡ് മോളിക്ക്യൂളുകള്‍ രക്തത്തില്‍ ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് ഇത്.

സാധാരണ ഇത്തരം അവസ്ഥയില്‍ ചെയ്യുക Plasmapheresis എന്ന ചികിത്സയാണ്. രക്തത്തിന്‍റെ കട്ടി കാരണം ആശുപത്രിയിലെ Plasmapheresis മെഷിന്‍ ബ്ലോക്കായി. സാധാരണ ഒരാളുടെ രക്തത്തിലെ ട്രൈഗ്ലിസറൈഡിന്‍റെ അളവ് 150 mg/dL-ൽ താഴെയാണ്.  എന്നാല്‍  ഈ രോഗിയുടെ  triglycerides അളവ്  18,000 mg/dL ആണ്.

മറ്റുവഴികള്‍ ഇല്ലാതെ ഡോക്ടര്‍മാര്‍ രോഗിയുടെ ശരീരത്തില്‍ നിന്ന് രണ്ട് ലീറ്റര്‍ രക്തം വലിച്ചെടുക്കുകയും അതിനു പകരം രക്തം നല്‍കുകയും ചെയ്തു. 18- 19 നൂറ്റാണ്ടുകളില്‍ നടത്തിയിരുന്ന ഒരു പ്രാചീനചികിത്സ ചെയ്യുകയായിരുന്നു ഡോക്ടര്‍മാര്‍‌. രക്തം വലിച്ചെടുക്കുന്ന  bloodletting എന്ന ചികിത്സാരീതിയായിരുന്നു അത്.

 

Continue Reading

Current Affairs

പമ്പുകളിൽ നിന്നും പെട്രോളും ഡീസലും കുപ്പിയിൽ വാങ്ങാൻ ഇനിമുതൽ പോലീസിൻ്റെ കത്ത് വേണം..

Published

on

By

നിങ്ങൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ഇന്ധനം വഴിക്കു വെച്ച് തീർന്നുപോയാൽ എന്ത് ചെയ്യും? പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല, ഒരു ഒഴിഞ്ഞ കുപ്പിയോ കാനോ ഒപ്പിച്ച് അടുത്തുള്ള പെട്രോൾ പമ്പിൽ ചെന്ന് പെട്രോളോ ഡീസലോ എന്താണ് വേണ്ടതെന്നു വെച്ചാൽ അത് വാങ്ങിക്കൊണ്ടു വന്നു വണ്ടിയിൽ ഒഴിക്കും. ഇങ്ങനെയാണ് എല്ലാവരും ഇതുവരെ ചെയ്‌തിരുന്നത്‌. എന്നാൽ ഈ പരിപാടി ഇനി നടക്കില്ലെന്നാണ് പോലീസ് പറയുന്നത്. പമ്പുകളിൽ നിന്നും പെട്രോളും ഡീസലുമെല്ലാം കുപ്പികളിലും കാനുകളിലും വാങ്ങണമെങ്കിൽ ഇനി മുതൽ പോലീസിന്റെ കത്ത് വേണം. പെട്രോൾ കുപ്പിയിൽ വാങ്ങിയശേഷം ചിലർ അക്രമങ്ങൾക്ക് മുതിരുന്നതു കാരണമാണ് ഇത്തരത്തിൽ നിയമം കർശനമാക്കുവാൻ തീരുമാനമായത്.

ഈയിടെ തിരുവല്ലയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയ സംഭവവും കൂടിയായപ്പോൾ പിന്നെ പറയുകയേ വേണ്ടായെന്നായി. ഇത്തരത്തിൽ പമ്പുകാർക്ക് പോലീസ് നിർദ്ദേശം നൽകിയതോടെ പെട്ടുപോയിരിക്കുന്നത് കരാർ അടിസ്ഥാനത്തിൽ പണിയെടുക്കുന്നവരാണ്. പണി നടക്കുന്ന സ്ഥലത്തെ വിവിധ ഉപകരണങ്ങൾക്കും മണ്ണുമാന്തി പോലുള്ള യന്ത്രങ്ങൾക്കും വേണ്ടിവരുന്ന ഇന്ധനം പമ്പുകളിൽ ചെന്നു വലിയ കന്നാസുകളിൽ വാങ്ങാറാണ് പതിവ്. ഈ നിയമം വരുന്നതോടെ ഇവരൊക്കെ പോലീസ് സ്റ്റേഷനിലെത്തി കാത്തു നിന്ന് ഇന്ധനം വാങ്ങേണ്ടി വരുന്ന അവസ്ഥയാകും ഉണ്ടാകുക. അതുപോലെ തന്നെ വഴിക്കു വെച്ച് അബദ്ധവശാൽ വണ്ടികളുടെ ഇന്ധനമെങ്ങാനും തീർന്നുപോയാൽ ആദ്യം അടുത്ത പമ്പിലേക്ക് ആയിരിക്കില്ല ഓടേണ്ടി വരുന്നത്, അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ആയിരിക്കും. സംഭവം വാർത്തയായതോടെ നിരവധിയാളുകളാണ് ഈ നിയമത്തെ എതിർത്തുകൊണ്ട് രംഗത്തു വന്നിരിക്കുന്നത്. ഈ വാർത്തയ്ക്ക് താഴെ രസകരമായ കമന്റുകൾ ഇട്ടാണ് ആളുകൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

ആ കമന്റുകളിൽ ചിലത് ഇങ്ങനെ : “ഇതിലും നല്ലത് പോലീസ് സ്റ്റേഷനിൽ പെട്രോൾ പമ്പ് തുടങ്ങുന്നതായിരുന്നു”, “പെട്രോൾ തീർന്നു വഴിയിൽ കിടന്നാൽ ആദ്യം പോലീസിൽ വിവരം അറിയിക്കുക അവർ സ്ഥലത്തു വന്നു ഉറപ്പാക്കും നമ്മുടെ പെട്രോൾ തീർന്നു എന്ന് അതിനു ശേഷം പോലീസ് സ്റ്റേഷനിൽ ചെന്ന് writer സാറിൽ നിന്നും കത്ത് വാങ്ങി ഈസി ആയി പെട്രോൾ വാങ്ങാവുന്നതാണ്”,”ഇനി ഇപ്പോൾ പോലീസ് സ്റ്റേഷൻ ഏതാ റേഷൻ കട ഏതാന്ന് തിരിച്ചറിയാൻ പറ്റുമോ. കുറേ കുപ്പീം കന്നാസും ഒക്കെ ആയിട്ട് അങ്ങനെ അങ്ങനെ..” 100 രൂപയ്ക്ക് പെട്രോൾ അടിക്കണമെങ്കിൽ പൊലീസിന് 200 രൂപ കൈക്കൂലി കൊടുക്കേണ്ട അവസ്ഥ വരുമല്ലോ എന്ന് ആശങ്ക പങ്കുവെയ്ക്കുന്നവരുമുണ്ട്. അക്രമങ്ങൾ തടയപ്പെടേണ്ടതു തന്നെയാണ് പക്ഷെ ഇങ്ങനെയൊരു നിയമം കൊണ്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുവാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. അക്രമം നടത്തുന്നതിനായി വണ്ടിയിൽ പെട്രോൾ അടിച്ചിട്ട് അത് കുപ്പിയിലേക്ക് ഊറ്റിയാൽ പിന്നെന്താണ് ഈ നിയമം കൊണ്ട് ഫലം? അക്രമികൾക്ക് തക്കതായ ശിക്ഷ നൽകുക എന്നതാണ് ഇതിനേക്കാൾ ഫലപ്രദമായ കാര്യം. ഇത്തരത്തിൽ കൊടുക്കുന്ന ശിക്ഷ എല്ലാവർക്കും ഒരു പാഠമാകണം. എന്തായാലും ഇനി പെട്രോൾ പമ്പിൽ നിന്നും ഇന്ധനം കുപ്പിയിൽ കിട്ടെല്ലെന്നു സാരം. അപ്പോൾ എല്ലാവരും വണ്ടികളിൽ പിശുക്കി പിശുക്കി ഇന്ധനം അടിക്കാതെ അത്യാവശ്യം വേണ്ടുന്ന അളവിൽ അടിച്ചു വെക്കുക. ഏതെങ്കിലും ഓണംകേറാമൂലയിൽ വെച്ച് പെട്രോളെങ്ങാനും തീർന്നാൽ ഇനി പെട്ടുപോകും എന്നുറപ്പാണ്.

Continue Reading

Writeups

Malayalam Article8 hours ago

ഇന്ത്യാമഹാരാജ്യത്തെ ചായക്കടക്കാരെല്ലാം ഇന്ന് ഭയത്തോടെയാണ് ജീവിക്കുന്നത്. പ്രസംഗവേദിയിൽ മോദിക്കെതിരെ തുറന്നടിച്ച് മമതാ ബാനർജി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തവണ പരിഹാസവുമായി എത്തിയിരിക്കുന്നത് മമത ബാനര്‍ജിയാണ്. കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതോടെ ബംഗാളിലെ ഇലക്ഷൻ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഇടയിലാവുമെന്ന ഭയത്തിലാണ് ഇന്ത്യയിലെ ചായ വില്പനക്കാരെല്ലാം ജീവിക്കുന്നതെന്നുമാണ് മമത...

Malayalam Article8 hours ago

അമ്മായിഅമ്മ മരിച്ചതിന്റെ ദുഃഖം താങ്ങാനാവാതെ മരുമകളുടെ ആത്മഹത്യ. സംഭവത്തിന്റെ യഥാർത്ത ട്വിസ്റ്റ് തുറന്നുപറഞ്ഞു മകൻ.

മുംബയിൽ ഈ കഴിഞ്ഞ ശനിയാഴ്ച പ്രാദേശിക മാധ്യമങ്ങളെല്ലാം ഒരു പോലെ റിപ്പോർട്ട് ചെയ്ത ഒരു വാർത്ത ആയിരുന്നു അമ്മായി അമ്മയുടെ മരണത്തിൽ മനം നൊന്ത് മരുമകൾ ആത്മഹത്യാ...

Malayalam Article1 day ago

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്. ശ്രീലക്ഷ്മിയുടെ കുറിപ്പ് വയറലാകുന്നു

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്, എന്തെങ്കിലും നിനക്ക് പറയാൻ ഉണ്ടെങ്കിൽ അത് വീട്ടിൽ പറഞ്ഞ് തീർത്തോണം, അല്ലാതെ നാടുനീളെ പാർട്ടിയെ കുറ്റം...

Malayalam Article1 day ago

പ്രിത്വിരാജിന് ശേഷം കേരളത്തിലേക്കുള്ള അടുത്ത ലംബോർഗിനി കോട്ടയത്ത് എത്തി മക്കളേ..

ലംബോർഗിനി! ഏതൊരു വാഹനപ്രേമിയുടെയും സ്വപ്ന വാഹനം. രൂപത്തിലും ഭാവത്തിലും വ്യത്യസ്തത നില നിർത്തുന്ന ഈ വാഹനം സ്വന്തമാക്കാൻ ആരാണ് കൊതിക്കാത്തത്? എന്നാൽ കേരളത്തിലെ റോഡുകൾ ലംബോർഗിനിയുടെ ഘടനയ്ക്ക്...

Malayalam Article1 day ago

ബ്രെസ്റ്റ് കാൻസർ പരിശോധിക്കാൻ പോയ യുവതിക്കുണ്ടായ മനസ്സ് മരവിപ്പിക്കുന്ന ഒരു അനുഭവം.സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഈ പോസ്റ്റ് ഒന്ന് വായിക്കുക.

ഇന്ന് സ്ത്രീകളിൽ സർവ്വ സാദാരണമായി കാണുന്ന ഒരു രോഗമാണ് ബ്രെസ്റ്റ് കാൻസർ. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേരെയാണ് ഈ അസുഖം കാർന്നുതിന്നത്. ചിലരൊക്കെ ജീവിതത്തിലേക്ക് തിരിച്ചു...

Malayalam Article2 days ago

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…നാസിർ ഹുസൈന്റെ പോസ്റ്റ് വൈറലാകുന്നു

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെൻറെ കൺമുമ്പിൽ കണ്ടുപോകരുത്… ” അവൾ അന്നുവരെ കാണാത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്…...

Malayalam Article2 days ago

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഹൃദയ സ്പർശിയായ ഒരു വീഡിയോ.

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കളാണ് ഉള്ളത്. കുറച്ച് പേർ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു, കുറച്ചുപേർ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു. മറ്റുചിലരാകട്ടെ...

Malayalam Article2 days ago

ഒരുപാട് സ്വപ്‌നങ്ങൾ ഒന്നുമില്ല എനിക്ക്. പട്ടിണി മാറ്റാൻ ഒരു ജോലി മാത്രം മതി. പക്ഷെ…

ഇതാണ് പ്രീതി. തൃശ്ശൂര്‍ ചേലക്കര സ്വദേശി. ജന്മനാ ലഭിച്ച തന്റെ രൂപത്തോടു പോരാടുകയാണ് മുപ്പതു കാരിയായ ഈ പെൺകുട്ടി. ഏതൊരു പെൺകുട്ടിയുടെയും മനസ്സിൽ ഉണ്ടാകാവുന്ന ആഗ്രഹങ്ങളും സ്വപനങ്ങളുമെല്ലാം പ്രീതിക്കുമുണ്ട്....

Malayalam Article2 days ago

എങ്ങും തരംഗമായി പാറുക്കുട്ടി. പ്രേഷകരുടെ മനം കവർന്ന ഈ കൊച്ചുമിടുക്കി ആരാണെന്നറിയണ്ടേ?

ഉപ്പും മുളകും എന്ന പരിപാടിയിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ കൊച്ചു സുന്ദരിയാണ് പാറുകുട്ടിയെന്നു വിളിക്കുന്ന അമേയ. വളരെ ചെറിയ പ്രായത്തിനുള്ളിൽ തന്നെ ലക്ഷകണക്കിന് ആരാധകരാണ് പാറുകുട്ടിക്കുള്ളത്. സീരിയലിൽ...

Malayalam Article2 days ago

ലൈവിൽ വന്ന ലാലേട്ടനോട് കുറച്ച് കഞ്ഞിയെടുക്കട്ടെയെന്നു മഞ്ജു വാര്യർ; ലാലേട്ടന്റെ മറുപടിക്ക് ഒന്നടങ്കം കൈയടിച്ച് സോഷ്യൽ മീഡിയ.

കഴിഞ്ഞ ദിവസം മോഹൻലാൽ കുറച്ച് നാളുകൾക്ക് ശേഷം തന്റെ ഫേസ്ബുക് പേജിൽ ലൈവ് വന്നിരുന്നു. ഇതിൽ നിരവധി താരങ്ങളാണ് മോഹൻലാലിൻറെ വിശേഷങ്ങൾ തിരക്കാൻ ലൈവിൽ എത്തിയത്. തമിഴ്...

Trending

Copyright © 2019 B4blaze Malayalam