Connect with us

Current Affairs

എനിക്കും പറയണം എന്റെ ഈ ചെറിയ (വലിയ ) മൂത്ര കഥ

Published

on

Freethinkers എന്ന ഗ്രൂപ്പിൽ ആണ് യുവതി തന്റെ അനുഭവം പങ്കു വെച്ചത് . പോസ്റ്റ് ഇങ്ങനെ :

എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ എന്റെ ഈ ചെറിയ (വലിയ ) മൂത്ര കഥ. …. ശംഖുമുഖം….. തലസ്ഥാന വാസികളും ടൂറിസ്റ്റുകളും വന്നു മറിയുന്ന സ്ഥലമാണല്ലോ .. ഈ കഴിഞ്ഞ കുറച്ചു നാളുകൾക്കു ഉള്ളിൽ 5 തവണയാണ് ഞാൻ ശംഖുമുഖം ബീച്ചിൽ പോകുന്നത്. നല്ല സ്റ്റൈൽ ആയി അടിപൊളിയായി പുറമെ നിന്നു കാണാൻ നല്ല ഭംഗിയിൽ ഇലക്ട്രോണിക് ടോയ്ലറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്…. ഒരു രൂപ കോയിൻ ഇട്ടു ആ ടോയ്ലറ്റിന്റെ വാതിൽ തുറന്ന എനിക്ക് കാണാൻ ആയതു ഉള്ളിൽ അകത്തേക്ക് കയറുന്ന സ്ഥലത്തു തന്നെ തറയിൽ മല വിസർജനം നടത്തി വച്ചേക്കുന്നത് ആണ്‌. അന്ന് മൂക്ക് പൊത്തി ഡോർ വലിക്കചടച്ചു തിരിഞ്ഞു നടന്ന ഞാൻ ക്ലോസേറ്റ് ഉണ്ടായിരുന്നിട്ടും അത് ഫ്ലോറിൽ ചെയ്ത ആളെ കുറെ ശപിക്കുകയും ചെയ്തു…..

എങ്കിലും ഒരു പ്രത്യേക സാഹചര്യത്തിൽ , ഒരു ദുർബല നിമിഷത്തിന്റെ നിസഹായാവസ്ഥയിൽ ഒരു മനുഷ്യന് പറ്റിപ്പോയ ഒരു അവിചാരിത സംഭവം ആയി അതിനെ കണ്ടു ഞാൻ അങ്ങ് ആശ്വസിച്ചു. തുടർന്ന് ആഴ്ചകൾക്ക് ശേഷം വീണ്ടും അവിടെ പോയി.. അന്നും വളരേ അത്യാവശ്യപ്പെട്ടു ചെന്ന് ക്യാഷ് ഇട്ടു ടോയ്ലറ്റ് തുറന്ന എനിക്ക് മുന്നിൽ ഇതേ കാഴ്ച തന്നെ. വേറൊരു ഡിസൈനിൽ … ഇതെന്താ ഇങ്ങനെ ???? മലയാളികൾ എന്താ ഇങ്ങനെ ഇത്ര വിവരം ഇല്ലാത്തവരായി പോകുന്നെ എന്നൊക്കെ മനസ്സിൽ കരുതി തിരികെ പൊന്നു … അടുത്ത ട്രിപ്പ്‌ പോയപ്പോൾ ആ ഇലക്ട്രോണിക് ടോയ്‌ലെറ്റിൽ കേറാനുള്ള ആവശ്യം വന്നില്ല… വന്നാൽ തന്നെ കേറാനുള്ള ധൈര്യവും വന്നില്ല….. അടുത്ത തവണ പോയപ്പോൾ അതിനടുത്തു കാർ ചെയ്തു ഇറങ്ങിയപ്പോൾ അവിചാരിതമായി ഒരു കാഴ്ച കണ്ടു. ഒരു സ്ത്രീ ആ ടോയ്ലറ്റിന്റെ ഡോർ തുറന്നു അകത്തേയ്ക്ക് കയറാൻ ശ്രമിക്കുന്നു. ഡബ്ബിൾ സ്പീഡിൽ അവർ പുറത്തേയ്ക്ക് ഇറങ്ങി ശർദ്ധിക്കുന്നു …. അവരുടെ husband അവരെകേറി പിടിച്ചു വേറെ എവിടേക്കോ കൊണ്ട് പോകുന്നു .. ബാക്കിൽ മൂത്രമൊഴിക്കാൻ വന്ന സ്ത്രീകൾ അവരോടു കാര്യം അന്വേഷിക്കുന്നു… അവർ കാര്യം പറയുന്നു……. ആ സ്ത്രീകളും അവരുടെ പിന്നാലെ. ഏതാനും വാര അകലെയുള്ള വേറൊരിടത്തേയ്ക്കു പോകുന്നു. ആരോടും ഒന്നും ചോദിക്കാതെ തന്നെ എനിക്ക് കാര്യം മനസിലായി… എനിക്ക് മാത്രമേ കാര്യം മനസിലായുള്ളു.

അന്ന് ഞാൻ ഇതിനെക്കുറിച്ചു ഒരുപാടു ചിന്തിച്ചു പൊലീസിന് മൂക്കിന്റെ തുമ്പിൽ ക്യാമറകളുടെ നടുവിൽ ഇരിക്കുന്ന ഈ ടോയ്‌ലെറ്റിൽ ഏതു സാമൂഹിക ദ്രോഹി ആണ് ഈ വൃത്തികേട് കാണിക്കുന്നത് എന്ന് ??? ചിന്തിച്ചു ചിന്തിച്ചു ഞാനും ആ സ്ത്രീകളുടെ പിന്നാലെ അടുത്തുള്ള ടേക്ക് അവയിൽ പോയി 10 രൂപ കൊടുത്തു മൂത്രം ഒഴിച്ച് കഴിഞ്ഞപ്പോൾ എനിക്ക് പകുതി ഉത്തരം കിട്ടി ……. ആാാ ഉത്തരം അല്ലെങ്കിൽ സംശയം ശെരിയാണോ എന്ന് ഉറപ്പി ക്കാനായി അതിനു ശേഷം ഇന്നലെ വീണ്ടും ശംഖുമുഖം പോയി . ഒരു സാധാരണ വ്യക്തി എന്ന നിലയിൽ എന്റെ മനസ്സിൽ കേറിക്കൂടിയ ഒരു dout ക്ലിയർ ചെയ്യാനും വേണ്ടി മാത്റം ഞാനാ ടോയ്ലറ്റ് 1 റുപ്പേ കോയിൻ ഇട്ടു ഒന്നുകൂടി തുറന്നു നോക്കി.. . പഴേ അവസ്ഥയിൽ തന്നെ വളരേ ഫ്രഷ് ആയി വാതിൽ പടിക്കുള്ളിൽ മലവിസർജനം നടത്തി വച്ചിട്ടുണ്ട്….. ഡോർ വലിച്ചടച്ചു ഞാൻ നേരെ പോയത് തൊട്ടടുത്തുള്ള ബാത്റൂമിലേക്കാണ്… അവിടെ ഒരു സെക്യൂരിറ്റി ലാഡിയെ ഒക്കെ വച്ചു ആൾക്കൊന്നിനു മൂത്രം ഒഴിക്കാൻ 10 രൂപ വച്ചു കൂപ്പൺ കൊടുത്തു പരിപാടി പൊടിപൊടിക്കുന്നു…. ഞാൻ അവിടെ നിന്ന 5 മിനിറ്റിനുള്ളിൽ 20–25 സ്ത്രീകൾ എന്ന നിലയിൽ അവിടെ കേറി കാര്യം സാധിച്ചു ഇറങ്ങി പോകുന്നു. ഒരു ഗർഭിണി സ്ത്രീ അത്യാവശ്യപ്പെട്ടു 500 നോട്ട് കൊടുത്തു പക്ഷെ ചേഞ്ച്‌ ഇല്ലാ. എന്ന പേരിൽ ടിക്കറ്റ് കൊടുത്തില്ല എന്ന് മാത്രമല്ല ഒരു ദാക്ഷിണ്യവും ഇല്ല്ലാതെ ടിക്കറ്റ് എടുത്തിട്ട് കേറിയാൽ മതി എന്ന് പറയുന്നതും കേട്ടു… ഒടുവിൽ അവർ അവിടുന്ന് തന്നെ 40 രൂപ കൊടുത്തു അവർക്ക് വേണ്ടാത്ത ഒരു കട്ലറ്റ് വാങ്ങി 500 രൂപ ചേഞ്ച്‌ ആക്കി 10 രൂപ ബില്ല് അടച്ചു മൂത്രമൊഴിക്കാൻ ഓടിക്കേറുന്ന അവസ്ഥയും കണ്ടു. ചുരുക്കം പറഞ്ഞാൽ അത്യാവശ്യത്തിനു പ്രാഥമിക ആവശ്യം നിർവഹിക്കാൻ 50 രൂപ ചിലവാക്കേണ്ട അവസ്ഥ. പ്രിയരേ…. ഞാൻ ഇത്രയും വിവരിച്ചു എഴുതിയത് ആരെയും ബോറടിപ്പിക്കാൻ അല്ല…

ഇതിനു പിന്നിലെ വലിയ കളികൾ ഓരോരുത്തർക്കും മനസിലാക്കി തരാൻ ആണ്. 1) ഇലക്ട്രോണിക് ടോയ്‌ലെറ്റിൽ ദിവസേന ആയിരക്കണക്കിന് ആളുകൾ ഒരു രൂപ രണ്ട് രൂപ കോയിൻ ഇടുന്നുണ്ട് . ഇട്ടു ഡോർ തുറക്കുമ്പോൾ ഈ വൃത്തികെട്ട കാഴ്ച കാണുന്നു… അവർ മൂക്കും പൊത്തി പിൻ തിരിഞ്ഞു ഓടുന്നു…. ആാാ ഇട്ട ക്യാഷ് സ്വാഹാ…. ഗോവെര്മെന്റിനു കാര്യസാദ്യം നടത്താതെ ദിവസം ആയിരക്കണക്കിന് രൂപ ലാഭം. അടുത്ത പ്രൈവറ്റ് ടോയ്ലറ്റ് പാർട്ടിക്കോ ?? ദിവസം മൂത്രമൊഴിപ്പ് വകയിൽ പതിനായിരം ഇരുപതിനായിരം രൂപയുടെ സിമ്പിൾ അയി നടത്താവുന്ന വമ്പൻ ബിസിനസ്‌….. ഇലക്ട്രോണിക് ടോയ്ലറ്റുകൾ നല്ല രീതിയിൽ പ്രവർത്തിച്ചാൽ ഇത്തരം പ്രൈവറ്റ് മൂത്രo കൊണ്ട് ജീവിക്കുന്നവരുടെ ബിസിനസ്‌ പൊട്ടി പോകും എന്നുള്ള നഗ്‌ന സത്യം മനസിലാക്കിയ എനിക്ക്… ഇലക്ട്രോണിക് ടോയ്ലറ്റുകൾ ആരോ മനഃപൂർവം ആളു കയറാതെ ഇരിക്കാൻ വൃത്തികേടാക്കുന്നത് ആണ് എന്ന് സംശയം വന്നാൽ അതിൽ തെറ്റ് പറയാൻ ആവുമോ ???….NB :. ഈ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ ആവശ്യമെങ്കിൽ ഓരോരുത്തർക്കും നേരിട്ട് പോയി കണ്ടു ബോദ്യപ്പെടാവുന്നത് ആണ്….. (മൂത്ര ബില്ല് ഇതോടൊപ്പം ചേർക്കുന്നു . ആയിരക്കണക്കിന് സ്ത്രീകൾ അനുഭവിക്കുന്ന ഈ മൂത്ര പ്രശ്നത്തിന് അധികാരികൾ പരിഹാരം ഉണ്ടാക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ട്….. നിർത്തട്ടെ…

Advertisement

Current Affairs

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്ന് മലയാളി യുവാവ് അത്ഭുതകരമായി രക്ഷപെട്ടു..!

Published

on

ദമ്മാം: സൗദിയില്‍ എഞ്ചിനീയറായ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി എ.എസ് ഷജീറിന്റെ സാംസങ് എസ് 6 എഡ്ജ് പ്ലസ് മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. അത്ഭുതകരമായി ആണ് യുവാവ് രക്ഷപെട്ടത്. ജുബൈലില്‍ സ്വകാര്യ കമ്പനിയില്‍  ജോലി ചെയ്യുകയാണ് ഷാജീര്‍.

അസാധാരണമായ വിധത്തില്‍ ചൂടാകുന്നത് ശ്രദ്ധയില്‍ പെട്ടത്  മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ്. ഇന്റര്‍നെറ്റ് ഓണ്‍ ആയിരുന്നതിനാലാവാം എന്ന് കരുതി നെറ്റ് ഓഫ് ചെയ്തു. ഫോണിന്റെ ചൂട് പക്ഷെ കുറഞ്ഞില്ല. ശേഷം ഫോണ്‍ ഓഫ് ചെയ്ത് വെച്ചു.

ഒരു കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറിയപ്പോള്‍ ഫോണ്‍ അടുത്തുണ്ടായിരുന്ന ടേബിളില്‍ വെയ്ക്കുകയായിരുന്നു. ഫോണിന് അല്‍പസമയത്തിനകം തീപിടിച്ചു. ഫോണ്‍ ഇതോടെ കടയില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു ആകെ പോംവഴി.

മുറിയില്‍ ഉറങ്ങുമ്പോഴോ വാഹനത്തിലുള്ളിലായിരുന്നപ്പോഴോ ഇത്   സംഭവിച്ചിരുന്നെങ്കില്‍ വലിയ അപകടം ഉണ്ടാകുമായിരുന്നു എന്നും ഷജീര്‍ പറയുന്നു.

Continue Reading

Current Affairs

വിമാനത്തിന്‍റെ എസി വിന്‍ഡോയില്‍ കൂടി അടിവസ്ത്രം ഉണക്കുന്ന യുവതിയുടെ വീഡിയോ വൈറല്‍

Published

on

വിമാനയാത്രയിലെ ഉറങ്ങിയും മറ്റും കളയുന്ന സമയത്തെ വിദഗ്ദ്ധമായി ഉപയോഗിക്കുകയാണ് ഒരു യുവതി. വിമാനത്തിന്റെ എസി വിന്‍ഡോയില്‍ കൂടി വരുന്ന കാറ്റില്‍ ഉണങ്ങാത്ത അടിവസ്ത്രം ഉണക്കുകയാണ് യുവതി. സഹയാത്രികര്‍   പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.

വിമാനത്തിന്റെ എസി വിന്‍ഡോയില്‍ കൂടി വരുന്ന കാറ്റില്‍ അടിവസ്ത്രം വളരെ പെട്ടെന്ന് ഉണങ്ങിക്കിട്ടും എന്ന് തെളിയിച്ചിരിക്കുകയാണ് യുവതി.  ഉറങ്ങിയും മറ്റും കളയുന്ന സമയത്തെയും യുവതി ഫലപ്രദമായി ഉപയോഗിച്ചു.  വിമാനത്തിന്റെ എസി വിന്‍ഡോയ്ക്ക് മുമ്പില്‍ പിടിച്ച് യുവതി ഇപ്പോള്‍ ഹിറ്റായിരിക്കുകയാണ്.

മോസ്‌ക്കോകാരിയായ യുവതിയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. സംഭവം നടന്നത് തുര്‍ക്കിയില്‍ നിന്നും മോസ്‌ക്കോയിലേക്ക് പോയ വിമാനത്തില്‍ വെച്ചാണ് . അപരിചിതനാണ് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത്. വീഡിയോ കാണാം:-

ഫെബ്രുവരി 14ന് ഷൂട്ട് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.  ഇത്തരമൊരു പണി കൊടുത്തത് പുറകിലിരുന്ന ഏതോ സഹയാത്രികനാണ്

Continue Reading

Current Affairs

പ്രണയിക്കാം, ചുംബിക്കാം, പക്ഷെ വിവാഹം കഴിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി

Published

on

ന്യൂഡൽഹിയിലാണ് വിവാഹം കഴിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ യുവാവിന്‍റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചത്.  മുഖത്തേക്ക് കാമുകി ആസിഡ് ഒഴിച്ചത് ചുംബിക്കാനെന്ന വ്യാജേനെ കാമുകനെകൊണ്ടു ഹെല്‍മറ്റ് അഴിപ്പിച്ച ശേഷമായിരുന്നു . കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചത് യുവതിയുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനായിരുന്നു.

കാമുകനോട് ചുംബിക്കുവാനെന്ന വ്യാജേന ഹെല്‍മറ്റ് ഊരിച്ച ശേഷം ആസിഡ് ഒഴിക്കുകയിരുന്നു.  സംഭവം നടന്നത് ജൂണ്‍ 11 നാണ്. ആശുപത്രിയില്‍ എത്തുമ്പോള്‍  യുവാവിന്റെ മുഖവും കഴുത്തും നെഞ്ചും ഗുരുതരമായി പൊള്ളലേറ്റ നിലയിലും  യുവതിയുടെ കയ്യില്‍ നേരിയ മുറിവേറ്റ നിലയിലുമായിരുന്നു.

ദമ്പതികള്‍ പോലീസിന് മൊഴി നല്‍കിയത് യാത്ര ചെയ്യുന്നതിനിടയില്‍ ഒരാള്‍ ആസിഡ് എറിയുകയായിരുന്നു എന്നാണ്.  ഹെല്‍മറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു എന്നു യുവാവ് മൊഴി നല്‍കുന്നതിനിടയില്‍  പറഞ്ഞത് നിര്‍ണ്ണായകമാകുകയായിരുന്നു.  വീണ്ടും ചോദ്യം ചെയ്തപ്പോള്‍ യുവതി തന്നെ കുറ്റം സമ്മതിക്കുകയായിരുന്നു.

മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തില്‍ ആയിരുന്നു. യുവാവ് യുവതിയെ ബന്ധം അവസാനിപ്പിക്കാന്‍ നിര്‍ബ്ബന്ധിച്ചു കൊണ്ടിരുന്നുവെന്നും പൊലീസ് പറയുന്നു. കാമുകന്റെ സുന്ദരമായ മുഖം വികൃതമാക്കാന്‍ പദ്ധതിയിട്ടത് അതോടെയാണ്.

Continue Reading

Writeups

Malayalam Article15 hours ago

സൗമ്യ കൊലക്കേസില്‍ പ്രതി അജാസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ വെട്ടി തീ വച്ച്‌ കൊന്ന കേസില്‍ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം താനും ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന്...

Malayalam Article4 days ago

അന്ന് പുഴു, ഇന്ന് രക്തവും മരുന്നും കലർന്ന ബാൻഡേജ്; രംഗോലി അടപ്പിച്ചു

തിരുവനന്തപുരത്തെ ടെക്നോപാർക്കോനോട് ചേർന്ന് പ്രവർത്തിക്കുന്ന റെസ്‌റ്റോറന്റ് ആയ രംഗോലിയിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ രക്തം കലർന്ന ബാൻഡേജ് കണ്ടുകിട്ടി.  ടെക്നോപാർക്കിലെ ജീവനക്കാരിൽ ഒരാൾ വാങ്ങിയ ബിരിയാണിയിൽ ആയിരുന്നു...

Malayalam Article6 days ago

‘എ ഫോർ ആപ്പിൾ’ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒന്നിക്കുന്നു.

കന്നി സംവിധായകരായ മധുസൂദനൻ നായരും സി. ശ്രീകുമാരനും ചേർന്നൊരുക്കുന്ന ചിത്രം എ ഫോർ ആപ്പിൾ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒരുമിക്കുകയാണ്. സ്വർണാലയ ഗ്രൂപ്പ്...

Malayalam Article6 days ago

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു!

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു! ഗോകുൽ ശ്രീധർ ആണ് തന്റെ അമ്മയുടെ രണ്ടാംവിവാഹ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി...

Malayalam Article6 days ago

രണ്ടുമാസം പ്രായമുള്ളപ്പോൾ മകളെ ഉപേക്ഷിച്ചു അമ്മ മറ്റൊരാൾക്കൊപ്പം പോയി. ശേഷം മക്കൾക്കുവേണ്ടി മാത്രം ജീവിച്ചൊരു അച്ഛന്റെ കഥ!

രണ്ടുമാസം പ്രായമുള്ളപ്പോൾ തന്റെ മകളെയും ഉപേക്ഷിച്ചു അന്ന് വരെയുള്ള തന്റെ സമ്പാദ്യവുമായി ഭാര്യ മറ്റൊരാൾക്കൊപ്പം പോയപ്പോൾ ആ അച്ഛൻ തളരാതെ പിടിച്ചു നിന്നത് തന്റെ മകളെ പൊന്നുപോലെ...

Malayalam Article6 days ago

കൊല്ലം കടൽത്തീരത്ത് വ്യാപകമായി പത അടിയുന്നു. എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശ വാസികൾ. വീഡിയോ കാണാം

വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനു പിന്നാലെ കൊല്ലം തീരത്തേക്ക് തിരമാലകൾക്കൊപ്പം വലിയതോതിൽ പത അടിയുകയാണ്. എന്നാൽ എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശവാസികളും അത്ഭുതപ്പെടുകയാണ്. തീരത്തേക്ക് വളരെ വലിയ...

Malayalam Article6 days ago

വായു ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തീരത്തോടടുക്കും; കേരളത്തിൽ കനത്ത ജാഗ്രത

130 മുതല്‍ 140 കിലോ മീറ്റര്‍ വരെ വേഗത്തിൽ വായു ചുഴലിക്കാറ്റ് എന്ന് വൈകുന്നേരത്തോടുകൂടി ഗുജറാത്ത് തീരത്തോടടുക്കും. എപ്പോൾ പതിനായിരത്തിൽ അതികം പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. വൈകുന്നേരത്തിനു മുന്പായി...

Malayalam Article1 week ago

അഭിനയമായാലും സംവിധാനമായാലും ആഷിത അരവിന്ദിന്റെ കൈകളിൽ ഭദ്രം

പ്രഗൽഭരായ കലാകാരന്മാരുടെ നാടാണ് കാസർഗോഡ്. അതെ കാസർഗോഡ് നിന്നും തന്റേതായ രീതിയിൽ കഴിവ് തെളിയിച്ചു ഉയരങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുന്ന കലാകാരിയാണ് ആഷിത അരവിന്ദ് .എന്നാൽ നമ്മളിൽ പൂരിഭാഗം പേർക്കും ഈ...

3 year old girl died in Uttarpradesh 3 year old girl died in Uttarpradesh
Malayalam Article1 week ago

മരിക്കും മുൻപ് രണ്ടര വയസുകാരി അനുഭവിച്ചത്; മനഃസാക്ഷിയുള്ളവർക്ക് സഹിക്കാൻ കഴിയില്ല ഈ വാർത്ത

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ടര വയസ്സുകാരി അതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്ഷേധം ശക്തമാകുകയാണ്. ഒരു കുഞ്ഞും ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത യാതനകൾ അനുഭവിചാണ് ആ രണ്ടര വയസുകാരി...

Nithin Balaji explained her experience when escape from dubai bus accident Nithin Balaji explained her experience when escape from dubai bus accident
Malayalam Article1 week ago

ദുബായ് 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട മലയാളി തന്റെ അനുഭവം പറയുന്നു

കഴിഞ്ഞ ദിവസം ദുബായിയെ ഞെട്ടിച്ചുകൊണ്ടാണ് ആ വാർത്ത എത്തിയത്. പുലർച്ചെ ദുബായ്, റാ​ഷി​ദി​യ മെ​ട്രോ​സ്റ്റേ​ഷനടുത്തുവെച്ചുണ്ടായ ബസ് അപകടത്തിൽ 17 പേരാണ് മരണപ്പെട്ടത്. ഇതിൽ 8മലയാളികളും ഉണ്ടായിരുന്നു. എന്നാൽ ബസിൽ...

Trending

Don`t copy text!