ജീവിതത്തിൽ ഒരുപാട് അഭിമാനിക്കുന്നു അവളുടെ അച്ഛനാകാൻ ഭാഗ്യം കിട്ടിയതിൽ

0
143

നടി ലക്ഷ്മി പ്രിയയുടെ മകൾ മാതംഗിക്ക് കർത്താവിനോട് തോന്നിയ കരുണയെ കുറിച്ച് അച്ഛൻ ജയ് ദേവ് ഫേസ്ബുക്കിൽ കുറിച്ചു . കുട്ടികളുടെ മനസ്സ് എത്ര നിഷ്കളങ്കമാണെന്ന് വ്യക്തമാക്കുന്ന ഒന്ന് . കുരിശിൽ തറച്ച കർത്താവിന്റെ രൂപത്തിലെ ചോര കണ്ടിട്ട് കർത്താവിനെ പരിചരിക്കാൻ കുട്ടി കാണിച്ച മനസ്സ് നമ്മളെ ചിന്തിപ്പിക്കും . ജയ് ദേവിന്റെ കുറിപ്പ് ഇങ്ങനെ :

എന്റെ മകൾ മാതംഗിക്ക് കർത്താവിനോട് തോന്നിയ ഒരു കരുണയാണിത് ..അവൾ ആദ്യം പിതാവിനെ കുരിശിൽ നിന്നും മോചിപ്പിച്ചു പിന്നെ ആ കൈകാലുകളിൽ മരുന്നുപുരട്ടി ആശ്വസിപ്പിച്ചു എന്നിട്ട് ബെഡ്‌റൂമിൽ കിടത്തി ഫാൻ ഇട്ടു ഉറക്കുകയാണിപ്പോ ..അഭിമാനിക്കുന്നു അവളുടെ പിതാവാകാൻ ഭാഗ്യം കിട്ടിയതിന്

അതിനു കമന്റ് ആയി ലക്ഷ്മി പ്രിയ പറഞ്ഞത് ഇങ്ങനെ :അമ്മേടെ കണ്ണന് ഉമ്മ…. അശരണരുടെ കണ്ണീരൊപ്പാനുള്ള മനസ്സു ഇനിയും ഉണ്ടാവട്ടെ…. അമ്മയ്ക്കും അഭിമാനം…. എന്റെ മുത്തിന്റെ അമ്മയാവാൻ കഴിഞ്ഞതിൽ….ഭഗവാന് നന്ദി