ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് പിറന്നാള്‍;ആശംസകളുമായി സിനിമാലോകം !!!

0
37

മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് എന്ന് അറിയപ്പെടുന്ന ജഗതി ശ്രീകുമാറിന് ഇന്ന് പിറന്നാള്‍. 2012 മാര്‍ച്ച്‌ മാസത്തില്‍ വാഹനാപകടത്തിന്റെ രൂപത്തില്‍ വന്ന ദുരന്തം ജഗതിയെ സിനിമയില്‍ നിന്ന് അകറ്റി. ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാലോകവും.ആറ് വര്‍ഷത്തോളം ജഗതി ശ്രീകുമാര്‍ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ട്രോളന്മാരിലൂടെ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്ന് പിറന്നാള്‍ ദിനത്തിൽ ആശംസകളുമായി ആരാധകരും താരങ്ങളുമെല്ലാം രംഗത്ത് എത്തിയിരിക്കുകയാണ്.

അച്ഛന്റെ നാടകങ്ങളിലൂടെയാണ് ജഗതി കലാ ലോകത്തേക്ക് കടക്കുന്നത്.കിലുക്കം, മിന്നാരം, മൂക്കില്ലാ രാജ്യത്ത്, പ്രാദേശിക വാര്‍ത്തകള്‍, മേലേപ്പറമ്ബിലെ ആണ്‍വീട്, നന്ദനം തുടങ്ങിയ ചിത്രങ്ങളിലെ, അങ്ങനെ എണ്ണിയാല്‍ തീരാത്ത കഥാപാത്രങ്ങള്‍ പ്രേക്ഷകരെ ഇന്നും ചിരിപ്പിച്ചു കൊണ്ടിരിക്കുന്നു.മലയാളത്തില്‍ ഏകദേശം 1500 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.