Connect with us

Malayalam Article

മഹാരാജാവിനെ പ്രണയിച്ച ഭ്രാന്തിയെ അറിയുമോ ?

Published

on

മഹാരാജാവിനെ പ്രണയിച്ച ഭ്രാന്തിയെ അറിയുമോ ?*
ഒരു സാങ്കല്പിക കഥയല്ലിത്….തികച്ചും യാഥാർഥ്യമായ ഒരു പ്രണയ കഥയാണിത്
തിരുവനന്തപുരത്തെ ഹൃദയ ഭാഗത്തു ജീവിച്ചിരുന്ന പഴമക്കാർക്കെല്ലാം അറിയാവുന്ന ഒരു കഥ…..
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തിലെ ഇടവഴികളില്‍ പണ്ട് തന്റെ ‘പൊന്നുതമ്പുരാനെ’ കാത്തുനിന്ന പ്രണയിനിയെ തിരുവനന്തപുരത്തുള്ള പഴയ തലമുറയിലെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ‘സുന്ദരി ചെല്ലമ്മ’ എന്ന നര്‍ത്തകിയും ഗായികയുമായ ആ മുത്തശ്ശി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ‘തമ്പുരാനെ’ കാത്തുനില്‍ക്കുകയായിരുന്നു.

പണ്ട് തനിക്ക് ‘പട്ടും വളയും’ സമ്മാനിച്ച ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വർമ്മ മഹാരാജാവിനോടുള്ള പ്രണയം മൂത്ത് നാട്ടുകാരുടെ കണ്ണില്‍ ‘ബുദ്ധിസ്ഥിരതയില്ലാത്തവളായിമാറിയ ഒരു ജന്മം…. ആ പ്രണയിനിയുടെ തമ്പുരാനെ തേടിയുള്ള അലച്ചിലിന്റെ ഓര്‍മ്മകള്‍ ഇന്നും പത്മനാഭസ്വാമിക്ഷേത്രത്തിനു ചുറ്റുമുള്ള ഇടവഴികളിലൂടെ പോകുമ്പോള്‍ നമ്മെ അലട്ടാറുണ്ട്. അവിടെയാണവര്‍ തന്റെ തമ്പുരാനെ കാത്ത് നിന്നത്…. രാവിലെ അമ്പലത്തിലെത്തുന്ന തമ്പുരാനെ ഒരു നോക്ക് കണ്ട് അവിടെ നിന്നാണ് അവര്‍ മടങ്ങിയത്… അവസാനം സ്വന്തം ജീവിതത്തില്‍ നിന്നു യാത്രയായതും ആ ഇടവഴിയില്‍ വച്ചുതന്നെ. ക്ഷേത്ര മതിലകവും… കൽപടികളും… ക്ഷേത്ര വീഥികളും….അനന്തശായിയായ ആ ഭഗവാനും മൂക സാക്ഷിയായ ഏറെ പഴക്കമില്ലാത്ത ഒരു ദുരന്ത പ്രണയ കഥയിലെ നായികയാണവർ…

പച്ച നിറത്തിൽ ഉള്ള ബ്ലൗസും കസവിന്റെ സെറ്റ് മുണ്ടും, രണ്ടു കൈകളിലും നിറയെ കുപ്പി വളകൾ, വിരലുകളിൽ വിളറിയ മോതിരങ്ങൾ, വെളുത്ത മുടി പൊക്കി ഒരു വശത്തായി കെട്ടി വെച്ച്, അതിനു ചുറ്റും മുല്ലപ്പൂ ചൂടി, കഴുത്തു നിറയെ പല നിറങ്ങളിൽ ഉള്ള മുത്ത് മാലകൾ, കാലിൽ നല്ല ശബ്ദം ഉള്ള പാദസരം, കയ്യിൽ ഒരു ഭാണ്ഡകെട്ട് – ആരായാലും ഒന്ന് നോക്കും. അപ്പോൾ അവർ വിടർന്ന പല്ലുകൾ കാട്ടി ചിരിക്കും – സന്തോഷത്തോടെ.പടു വാർദ്ധക്യത്തിലും സുന്ദരി തന്നെയായിരുന്നു അവർ…ഒരു തുണി ഭാണ്ഡവും വില കുറഞ്ഞതെങ്കിലും ഒത്തിരി കുപ്പിവളകളും മാലയും അണിഞ്ഞു കസവു നേര്യതും ഉടുത്തു നടന്ന സുന്ദരിച്ചെല്ലമ്മ .. തിരുവനന്തപുരത്തിന്റെ തെരുവുകളിലെ സങ്കടമായിരുന്നു….അവർ. അവരെ അറിയുന്നവര്‍ക്ക് … സഹതാപമായിരുന്നു അറിയാത്തവര്‍ക്ക്, കല്ലെറിയാന്‍ മാത്രം ഉള്ള ഭ്രാന്തിയായിരുന്നു….

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടയിലെ പെണ്കുട്ടികൾക്കായുള്ള(വടക്കേ കൊട്ടാരം-ഫോർട്ട്‌ ഗേൾസ് മിഷൻ ഹൈ സ്കൂൾ ) സ്കൂളിലെ സംഗീത നൃത്ത അധ്യാപിക ആയിരുന്നു അതി സുന്ദരിയും വിദ്യാസമ്പന്നയും ആയ ചെല്ലമ്മ ..ഒരിക്കൽ തന്റെ വിദ്യാർത്ഥികളെ അനുഗമിച്ചു സ്കൂൾ ഗേറ്ററിന് മുന്നിൽ നിന്നിരുന്ന ചെല്ലമ്മ ശംഖുമുദ്രയുള്ള കാറിന്റെയുള്ളിലിരുന്നു പോകുന്ന ചിത്തിര തിരുനാൾ മഹാരാജാവിനെ ആദ്യമായി കാണുവാനിടവരുകയും തന്റെ കണ്ണുകൾ അദ്ദേഹത്തിലുടക്കിയതായ് മനസ്സിലാക്കുകയും ചെയ്തു. അതിനു ശേഷം നിരവധി തവണ…. പദ്മനാഭ സ്വാമി ക്ഷേത്രത്തിൽവച്ചും… സ്കൂളിലെ പരിപാടികളിൽ ചീഫ് ഗസ്റ്റ്‌ ആയി എത്തിയിരുന്നപ്പോഴും….

ശംഖുമുദ്രയുള്ള കാറിൽ സ്കൂളിനു മുന്നിലൂടെ പോകുമ്പോഴും മറ്റുമായി മഹാരാജാവിനെ അവർ കാണാറുണ്ടായിരുന്നു…അവരറിയാതെ അവരുടെ ഹൃദയത്തിൽ സുന്ദരനായ അദ്ദേഹം കയറിക്കൂടി… പിന്നെ എപ്പോഴെല്ലാം സ്കൂളിൽ അദ്ദേഹം എത്തുന്നുവോ അന്നെല്ലാം തന്റെ മനോഹരമായ മുടികളിൽ മുല്ലപ്പൂ ചൂടിയും…നെറ്റിയിൽ ചന്ദനം ചാർത്തിയും കൈകളിലും കഴുത്തിലും സ്വർണാഭരണങ്ങൾ അണിഞ്ഞും പതിവിലും ഏറെ സുന്ദരിയായി അവർ അണിഞ്ഞൊരുങ്ങുമായിരുന്നു…അദ്ദേഹത്തെ കാണുമ്പോഴെല്ലാം അവർ പരിസരം തന്നെ മറന്നു നിന്നു ഒരു സാധാരണ നോട്ടമോ ചിരിയോ അദ്ദേഹത്തിൽ നിന്ന് ലഭിച്ചാൽ കോരി തരിച്ച പോലെയായിരുന്നു അവരുടെ ആ നിൽപ്പ്… അദ്ദേഹത്തിനായി മാത്രം അവർ അണിഞ്ഞൊരുങ്ങി… ചുറ്റുമുള്ളതെല്ലാം മറന്നവർ സ്വപ്‌നങ്ങൾ കണ്ടു… എന്നാൽ ഒരിക്കൽ പോലും മഹാരാജാവ് ആ പ്രണയം അറിഞ്ഞിരുന്നേയില്ല…

ചെല്ലമ്മക്ക് ഇരുപത്തൊന്നു തികഞ്ഞപ്പോഴായിരുന്നു ആ “സുദിനം’.തന്റെ സഹപ്രവർത്തകയായ ഭാനുമതി ടീച്ചർ ഒരു നാടകത്തിൽ അഭിനയിക്കാനായി ക്ഷണിക്കുകയുണ്ടായി.മഹാരാജാവായിരുന്നു ആ പരിപാടിയിലെ വിശിഷ്ടാതിഥി. സ്ത്രീകള് നാടകം തുടങ്ങിയ അഭിനയ വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ മടിക്കുന്ന കാലത്ത് അവര്‍ മഹാരാജാവിന്റെ കൺ മുന്നിൽ എത്തിപ്പെടാൻ വേണ്ടി മാത്രം അന്നവിടെ അവതരിപ്പിക്കപ്പെട്ട ആ നാടകത്തില്‍ അഭിനയിച്ചു .. നാടകാനന്തരം വിശിഷ്ടാതിഥി ആയിരുന്ന മഹാരാജാവ് കുട്ടികള്‍ക്കും ടീച്ചര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഒരു കസവ്നേരിയത്… മഹാരാജാവിന്റെ കൈകൾ കൊണ്ട് ചെല്ലമ്മയ്ക്ക് കിട്ടി.. ചെല്ലമ്മക്ക് അത് വെറും സമ്മാനമായിരുന്നില്ല. തന്റെ ‘പുടവകൊട’ ആയിരുന്നു.

അങ്ങനെ ചെല്ലമ്മ സ്വയം ‘തമ്പുരാട്ടിയായി… “പട്ടമഹിഷി”യായി….ആ ‘പുടവകൊട’ ചെല്ലമ്മയുടെ മനസ്സില്‍ ആന്തോളനങ്ങള്‍ സൃഷ്ടിച്ചു. ചെല്ലമ്മ അടിമുടി മാറുകയായിരുന്നു. മഹാരാജാവ് തന്നെ വേളി കഴിച്ചു എന്ന് സ്വയമങ്ങു സങ്കല്പിച്ചു..നായർ വിവാഹത്തിലെ സുപ്രധന മായ “”പുടവ കൊടുക്കുക “” എന്ന വിവാഹ ചടങ്ങിന്റെ ഓര്‍മ്മകള്‍ കൊത്തി വലിച്ചു കൊണ്ടു പോയി ചെല്ലമ്മയുടെ മനസിനെ…. താന്‍ മഹാരാജാവ് പുടവ നല്കി സ്വീകരിച്ചവള്‍ ആണെന്ന് സ്വയം ധരിച്ചു പോയി അവർ…ആ ഹൃദയം തിരുമനസ്സിനായിതുടിച്ചു . അദ്ദേഹത്തിനായി മാത്രം ചെല്ലമ്മ ചിരിച്ചു ….. അദ്ദേഹത്തിനായി മാത്രം ചെല്ലമ്മ ശ്വസിച്ചു .. അദ്ദേഹത്തിനായി മാത്രം പാടി … ആടി…… എല്ലാം തിരുമനസ്സിനായി മാത്രം….അന്ധമായ അവരുടെ ആ പ്രണയം പതിയെ പതിയെ അവരുടെ മനസ്സിന്റെ സമനില തെറ്റുന്നതിലേക്കാണ് നയിച്ചത്… ശിഷ്യ ഗണങ്ങള്‍ പരിഭ്രാന്തരായി. ചെല്ലമ്മയുടെ ജോലി പോയി….മുഴു ഭ്രാന്തിലേക് അവരുടെ പ്രണയം അവരെ കൊണ്ടു ചെന്നെത്തിച്ചു… തന്റെ കുടുംബത്തിൽ നിന്നും വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു.. ഇത്‌ ഒന്നുമറിയാതെ ,ഒന്നുമോര്‍ക്കാതെ എല്ലാ പ്രഭാതത്തിലും ചെല്ലമ്മ അണിഞ്ഞൊരുങ്ങി മുല്ലമാല ചൂടി കാത്ത് നിന്നു. തന്റെ പൊന്നു തമ്പുരാനെ കാണാന്‍. ദിവസങ്ങള്‍… മാസങ്ങള്‍… വര്‍ഷങ്ങള്‍ …. സംവത്സരങ്ങള്‍… ചെല്ലമ്മ കാത്തിരുന്നു.

വില്ലുകെട്ടിയ കുതിര വണ്ടിയുടെ… ശംഖുമുദ്രയുള്ള കാറിന്റെ… ഒച്ച കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നു. …എന്നും രാവിലെ സുന്ദരിചെല്ലമ്മ ശ്രീകോവിലിൽ എത്തുമായിരുന്നു ഭഗവാനെ തൊഴാനല്ല. പൊന്നുതമ്പുരാനെ ഒരു നോക്ക് കാണാന്‍.ഒരിക്കൽ ഭടന്മാർ അവരെ ക്ഷേത്രത്തിനുള്ളിൽ നിന്നും പിടിച്ചു പുറത്താക്കുകയുണ്ടായി…അതു അവരിൽ വലിയ ആഘാതമുണ്ടാക്കി…ആ സംഭവത്തിനു ശേഷം അവർ ഒരിക്കൽ പോലും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുക എന്ന ഒന്നുണ്ടായിട്ടില്ല. എന്നാൽ പതിവായി ക്ഷേത്രത്തിനു പുറത്ത് തിരുമനസ്സ് എഴുന്നള്ളുന്ന സമയം, അവർ കാത്തു നിൽക്കുമായിരുന്നു… അന്‍പത്തൊന്നു സംവത്സരങ്ങള്‍ ….. ഒരുദിവസം പോലും മുടങ്ങാതെ ചെല്ലമ്മ ശ്രീകൊവിലിനുമുന്നിലെത്തി. ദേഹം ശുചിയാക്കി, ശുഭ്രവസ്ത്രം ധരിച്ച് സര്‍വാഭരണ വിഭൂഷിതയായി പൊന്നുതമ്പുരനെ ഒരുനോക്കു കാണാന്‍.

അദ്ദേഹത്തിന്റെ മിഴിമുന തന്റെ നേര്‍ക്ക് നീളുന്നതും കാത്ത്…. അര നൂറ്റാണ്ടോളമുള്ള പ്രഭാതങ്ങള്‍ …ഒരിക്കല്‍ പോലും തമ്പുരാന്‍ ചെല്ലമ്മയെ ശ്രദ്ധിച്ചില്ല. എന്തിന് എല്ലാമറിയുന്ന പദ്മനാഭൻ പോലും അവരെ അറിഞ്ഞില്ല…അവരോടു കരുണ കാട്ടിയില്ല… എങ്കിലും ചെല്ലമ്മ വരും. തമ്പുരാട്ടിയെ പോലെ .. പട്ടമഹിഷിയെപ്പോലെ… രാജാവിന്റെ പെണ്ണായി എന്നും വൃത്തിയുള്ള വസ്ത്രമണിഞ്ഞു പദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനു വരുന്ന രാജാവിനെ കണ്ടു തൊഴുതു ചെല്ലമ്മ പ്രണയിച്ചു കൊണ്ടേയിരുന്നു മരണം വരെ…..
ഒടുവിലീ തെരുവില്‍ ഒരു ദിവസം അവരങ്ങ് ഉറങ്ങിപോയി . ഇനി ഉണരാത്ത വിധം….ചെല്ലമ്മ മരിച്ചു. അനന്തപുരിയുട പാതവക്കത്ത്‌ പദ്മനാഭന്റെ വടക്കേ നടയിൽ പദ്മനാഭനെ
നമസ്കരിച്ചതുപോലെ തണുത്ത്‌ വിറങ്ങലിച്ചു കിടന്നു സുന്ദരി ചെല്ലമ്മയുടെ ശരീരം.

നാട്ടുകാർക്ക്‌ അവർ ഭ്രാന്തി ആയിരുന്നു… എന്നാൽ പഴയ സ്നേഹിതയായ അംബിക ടീച്ചര്‍ മാത്രം ചെല്ലമ്മയെ മറന്നില്ല തന്‍റെകൂട്ടുകാരിക്ക് ഇഷ്ട്ടപ്പെട്ട “പാലപ്പവും” കൊണ്ട് ടീച്ചര്‍ ശ്രീകോവില്‍ നടയിലെത്തുമായിരുന്നു. അന്ന് രാവിലെ ആരോ പറയുന്നതു കേട്ടു “സുന്ദരിചെല്ലമ്മ…മരിച്ചു അതിന്റെ ഒരു യോഗം! നീരുവീങ്ങിയ കാലുമായി അംബിക ടീച്ചര്‍ പോയി. തന്‍റെ കൂട്ടുകാരിയെ അവസാനമായി ഒന്ന് കാണാന്‍.ഒന്നേ നോക്കിയുള്ളൂ നഗരസഭയുടെ “തേരില്‍” പട്ടമഹിഷി അന്ത്യയാത്രയായി…. തൈക്കാട് “ശാന്തികവാടത്തില്‍ ” രാമച്ചവും . ചന്ദന തൈയിലവുമില്ലാതെ ‘ഒരു തമ്പുരാട്ടിക്ക് ചിതയൊരുങ്ങി. അംബിക ടീച്ചര്‍ മാത്രം സാക്ഷി…… സുന്ദരി ചെല്ലമ്മ മരിച്ചത് പത്രത്തിൽ വാർത്തയായി വന്നപ്പോൾ കണ്ടിരുന്നു. പക്ഷെ അവരുടെ രൂപവും, ചിരിയും, സൗന്ദര്യവും, എല്ലാം ഓർമയിൽ മങ്ങാതെ നിൽക്കുന്നു. കൊച്ചു കുട്ടികളുടെ കല്ലേറും ഭൂരിപക്ഷത്തിന്റെ ”’ഭ്രാന്തിച്ചെല്ലമ്മ ” എന്ന വിളിപ്പേരും അവരുടെ പ്രണയഭക്തി നിറഞ്ഞൊഴുകിയ മനസിനെ ബാധിച്ചതേയില്ല…

ഇടയ്ക്ക് മനസിന്റെ സമനില്ല തെറ്റി ആളുകളോട് വഴക്കടിക്കുന്ന ശകാരിക്കുന്ന ചെല്ലമ്മയെ കണ്ട ഓര്‍മയുണ്ട് …
പുതിയ തലമുറയ്ക്ക് ചെല്ലമ്മയെ അറിയില്ല അവരുടെ പ്രണയം അധികം വാഴ്ത്തിപ്പാടിയിട്ടും ഇല്ലാ ആരും…..ഇരുവഴിഞ്ഞി പുഴ എടുത്തു പോയ മൊയ്തീനെ കാത്തിരിക്കുന്ന കാഞ്ചനയും … മറ്റു അസംഘ്യം പ്രണയ കഥകളും അനുഭവങ്ങളും ഈ ലോകത്ത് ഉണ്ടെങ്കിലും …….പ്രണയ തീയിൽ ഉന്മാദിനിയായി സ്വയം എരിഞ്ഞടങ്ങിയ സുന്ദരി ചെല്ലമ്മയുടെ കഥ തിരുവനന്തപുരത്തുകാർക്ക് മാത്രം സ്വന്തം.

ഒരിക്കൽ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച ആറാട്ട് ഘോഷയാത്രയ്ക്കിടയിൽ… വാളുമേന്തി വന്ന മഹാരാജാവിനു സമീപത്തേക്ക് അവർ ഓടി ചെന്നതും.. പരിചാരകർ ചെല്ലമ്മയെ ആട്ടി പായിക്കവേ.. മഹാരാജാവ് ആരും അവരെ ഉപദ്രവിക്കരുത് എന്നു ശാസിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തിരുവനന്തപുരത്തുകാരുടെ ഓര്മകളിലുണ്ടാകും. പിൽക്കാലത്തു എങ്കിലും സുന്ദരിച്ചെല്ലമ്മയെ കണ്ട ഭാവം മഹാ രാജാവ് നടിച്ചിരുന്നുവോ എന്നറിയില്ല … അവരോടുള്ള വികാരം എന്തായിരുന്നു എന്നും അറിയില്ലാ …തിരുവിതാംകൂറിലെ ഏറ്റവും ശക്തനും….

ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട മഹാരാജാവുമായിരുന്നു ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്… രാജ്യത്തിനും ജനങ്ങൾക്കായും ജീവിച്ച മഹാത്മാവ്. തിരുവിതാം കൂർ കണ്ട അതി സ്രേഷ്ടനായ ഒരു ഭരണാധികാരി….തിരുവിതാംകൂർ ഭരിച്ച അവസാനത്തെ മഹാരാജാവ്.അവിവാഹിതനായി നാടുനീങ്ങിയ തിരുവനന്തപുരത്തുകാരുടെ പൊന്നു തമ്പുരാനായിരുന്നു…. പ്രണയത്തിന്റെ ഭ്രാന്തില്‍ സ്വയം മറന്നു എരിഞ്ഞൊടുങ്ങി പോയ ചെല്ലമ്മയുടെ ആത്മാര്‍ത്ഥ പ്രണയം തെരുവില്‍ അലയുന്നതറിഞ്ഞു നിസ്സംഗനായി നടന്ന ചിത്തിര തിരുനാള്‍ ഇനി ഒരു വേള രാജാവായതു കൊണ്ട് പുറത്തു കാട്ടാന്‍ ആവാത്ത നിസ്സഹായതയോടെ രണ്ടു തുള്ളി കണ്ണ്നീര്‍ എങ്കിലും നല്കിയിട്ടുണ്ടാവില്ലേ…. ആ പ്രണയത്തിനു വേണ്ടി ……ഇതൊക്കെ ആര്‍ക്കറിയാം

ചെല്ലമ്മയും മഹാരാജാവും പോയി ……..“സുന്ദരി ചെല്ലമ്മ” എന്നത് തിരുവനന്തപുരംകാരുടെ ഓർമകളിലെ ഒരു ഏടായി മാറുകയും ചെയ്തു…തെരുവില്‍ അലഞ്ഞു തീർന്ന പ്രണയം മാത്രമായി ചെല്ലമ്മയുടെ ഭ്രാന്ത് …. എല്ലാവരാലും പരിഹസിക്കപ്പെട്ടു ഭ്രാന്തി എന്ന് മുദ്രകുത്തി തെരുവില്‍ അലഞ്ഞു തീർന്ന ഒരു ജന്മം. ”സുന്ദരിച്ചെല്ലമ്മ ”കൈ നിറയെ കുപ്പിവളകൾ ചാര്‍ത്തി .. വലിയ ചുവന്ന സിന്ദൂരപ്പൊട്ടുമിട്ടു … തന്നെ ഒരിക്കല്‍ പോലും അറിയാതെ പോയ മഹാരാജാവിനെ എന്നും താണു തൊഴുതു മനസ്സില്‍ ആരാധിച്ചു തെരുവ് തീണ്ടി മരിച്ചൊരു പ്രണയം …..

കടപ്പാട്: Sri. Kulathil Suresh

Malayalam Article

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…നാസിർ ഹുസൈന്റെ പോസ്റ്റ് വൈറലാകുന്നു

Published

on

By

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെൻറെ കൺമുമ്പിൽ കണ്ടുപോകരുത്… ” അവൾ അന്നുവരെ കാണാത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്… ഒരു മിനിറ്റ് മുൻപ് വരെ നീയെൻറെ എല്ലാമാണ് എന്ന് പറഞ്ഞ മനുഷ്യൻ തന്നെയായോ ഇതെന്ന് അവൾ അത്ഭുതപ്പെട്ടു. ‘അയ്യോ അങ്ങനെ ഒന്നും പറയല്ലേ, ഞാൻ പറയട്ടെ…” മുറിയിൽ നിന്ന് ഇറങ്ങി പോകാൻ തയ്യാറെടുക്കുന്ന അയാളുടെ കൈകളിൽ പിടിച്ച് അപേക്ഷിക്കാൻ അവളൊരു ശ്രമം നടത്തി. പക്ഷെ അവളുടെ കൈ തട്ടിമാറ്റിക്കൊണ്ട് അയാൾ ഒരു കൊടുങ്കാറ്റുപോലെ മുറിയിൽ നിന്നിറങ്ങി പോയി… അവൾക്ക് തല കറങ്ങുന്ന പോലെ തോന്നി. അടുത്തുള്ള ജനാലയുടെ പിടിയിൽ പിടിച്ച് അവൾ കുറച്ചു നേരം നിന്നു. നഗരത്തിലെ പ്രശസ്തമായ ഒരു ഹോട്ടലിലെ കായലിനോട് അഭിമുഖമായി നിൽക്കുന്ന മുറിയിൽ ആയിരുന്നു അവൾ. കുളിച്ച് ഈറൻ മാറാതെ ഒരു വെളുത്ത ടവൽ മാത്രമാണ് അവൾ ദേഹത്ത് ചുറ്റിയിരുന്നത്.

ഈ സംഗമം പ്ലാൻ ചെയ്യുമ്പോൾ അവൻ തന്നെയാണ് അവളോട് പറഞ്ഞത് കായലിനരികെ ഒരു മുറി എടുക്കണമെന്ന്. “ഈ കായൽ കണ്ടു കൊണ്ട്, അതിലെ കാറ്റേറ്റുകൊണ്ട് നിനക്ക് എൻറെ പ്രേമം തരണം.. ” രണ്ടു മണിക്കൂർ മുൻപ് മാത്രമാണ് അവർ ഈ ഹോട്ടലിൽ മുറിയെടുത്തത്. രാത്രി മുഴുവൻ ഇവിടെ തങ്ങാനായിരുന്നു അവരുടെ പ്ലാൻ. രണ്ടു മണിക്കൂറിൽ തന്നെ അവർ രണ്ടു തവണ ബന്ധപെട്ടു കഴിഞ്ഞിരുന്നു. വർഷങ്ങളായി സമൂഹത്തെ ബോധ്യപ്പെടുത്താൻ താൻ അടക്കിപ്പിടിച്ചു വച്ച എല്ലാ കെട്ടുപാടുകളും അവൾ കഴിഞ്ഞ രണ്ടു മണിക്കൂറിൽ പൊട്ടിച്ചെറിഞ്ഞിരുന്നു. “നിന്നെ എനിക്ക് കിട്ടിയത് എൻറെ ഭാഗ്യമാണ്… എൻറെ ഭാര്യ എന്തൊരു ബോറാണെന്നു അറിയാമോ? കിടക്കയിൽ ഒരു പെണ്ണ് എന്തൊക്കെ ചെയ്തു കൊടുക്കണം എന്ന് അവൾക്ക് ഒരു രൂപവുമില്ല, നീ എന്നെ എങ്ങിനെയൊക്കെ സന്തോഷിപ്പിക്കുന്നു? ” രണ്ടു വർഷം മുൻപായിരുന്നു അവൻ അവളോട് അടുക്കാൻ ശ്രമം തുടങ്ങിയത്. അവളുടെ കൂടെ ഒരേ കമ്പനിയിൽ ജോലി ചെയ്യുക ആയിരുന്നു അവൻ. ഒരു വിവാഹമോചനം കഴിഞ്ഞു നിൽക്കുന്നവൾ ആണെന്ന് അവൾ ഓഫീസിൽ ആരോടും പറഞ്ഞിരുന്നില്ല. പക്ഷെ വീടിനടുത്തു താമസിക്കുന്ന ഒരു പൊതു സുഹൃത്തിൽ നിന്നാണ് അവൻ ആ കാര്യം അറിഞ്ഞത്. അതിനു ശേഷമാണു അവൻ അവളോട് അടുത്ത് ഇടപഴകാൻ തുടങ്ങിയതും, പതുക്കെ പതുക്കെ ഭാര്യയെ കുറിച്ച് കുറ്റം പറയാൻ തുടങ്ങിയതും മറ്റും.

ഒരു ഓഫീസിൽ പാർട്ടിയിൽ വച്ച് രണ്ടു കുട്ടികളുടെ പിറകെ ഓടിനടക്കുന്ന, മേക്കപ്പ് ചെയ്യാതെ അലങ്കോലമായി ഒരു സാരിയും ചുറ്റി വന്ന അവൻറെ ഭാര്യയെ കണ്ടപ്പോൾ അവൾക്ക് അവൻ പറഞ്ഞതിൽ കുറച്ചൊക്കെ കാര്യമുണ്ടെന്ന് തോന്നാതിരുന്നില്ല. പക്ഷെ ഭാര്യയും രണ്ടു കുട്ടികളും ഉള്ള ഒരാളോട് കിടക്ക പങ്കിടുന്നത് അവൾക്ക് ഓർക്കാൻ പോലും കഴിഞ്ഞില്ല. “രണ്ടു കുട്ടികൾ ഉണ്ടായതിൽ പിന്നെ എൻറെ ഭാര്യയുടെ ലോകം അവർ മാത്രമാണ്, വേറെ ഒന്നിലും ഒരു താല്പര്യവും ഇല്ല, എപ്പോൾ അടുത്ത് ചെന്നാലും തലവേദന എന്ന് പറഞ്ഞു ഒഴിയും. എനിക്ക് ജീവിതം തന്നെ മതിയായി. പിന്നെ ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്, നമ്മളെ പോലെ ചില മധ്യ വർഗ കുടുംബങ്ങളിൽ പെട്ടവർ മാത്രമാണ് സദാചാരം എന്നൊക്കെ പറഞ്ഞു ജീവിതം കളയുന്നത്” രണ്ടു വർഷത്തോളം അവൻ സമയം കിട്ടുമ്പോഴൊക്കെ അവളെ നിർബന്ധിച്ചു കൊണ്ടിരുന്നു. അങ്ങിനെ ഒരിക്കലാണ് അവൾ അതിനു സമ്മതിച്ചത്. “ഒരിക്കൽ , ഒരിക്കൽ മാത്രം ഞാൻ വരാം, പക്ഷെ അത് കഴിഞ്ഞു ഇതൊരു ശീലം ആക്കരുത്. പിന്നെ ആരെങ്കിലും അറിഞ്ഞാൽ എനിക്കും നിനക്കും പ്രശ്‌നമാണ്, അതുകൊണ്ട് ആരും അറിയാതെ വേണം ചെയ്യാൻ” അങ്ങിനെയാണ് നഗരത്തിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ അവർ ഒത്തുകൂടിയത്. രണ്ടു മണിക്കൂറിൽ അവൾ അന്നുവരെ അനുഭവിക്കാത്ത സുഖം അനുഭവിച്ചു. അവർ ഒരുമിച്ചു കുളിച്ചു. അത് കഴിഞ്ഞ് അവൻ അവളെ കസേരയിൽ ഇരുത്തി മുടി കെട്ടികൊടുത്തു, മുടിയിൽ മുല്ലപ്പൂ ചൂടിച്ചു. എന്നിട്ട് തോളിൽ മൃദുവായി മസ്സാജ് ചെയ്തു. അപ്പോൾ അവൾ പറഞ്ഞു. “എനിക്കൊരു കാര്യം പറയാനുണ്ട്. എനിക്കൊരാളെ ഇഷ്ടമാണ്…കുറച്ച് വർഷങ്ങളായി …” “എന്ത്? നീ ഡൈവോഴ്സ് ചെയ്തതല്ലേ…”

“അതെ, അത് ഞാൻ മറക്കാൻ ശ്രമിക്കുന്ന ഒരു കാര്യമാണ്. ഇത് വേറൊരാളാണ്…” “നീ തമാശ പറയാതെ…” “അല്ല സീരിയസ് ആണ്, എൻറെ മുൻ ഭർത്താവിന്റെ കൂട്ടുകാരനാണ്. അമ്മ പറഞ്ഞിട്ട് സ്ത്രീധനത്തിന് വേണ്ടി മാത്രം എന്നെ കല്യാണം കഴിച്ച ഒരാളായിരുന്നു എന്റെ ഭർത്താവ്. പ്രണയം ഇല്ലാത്ത ഒരു കല്യാണം സഹിക്കാൻ കഴിയാത്ത കൊണ്ടാണ് അത് ഡൈവോഴ്സിൽ കലാശിച്ചത്. അങ്ങിനെയാണ് ഞാൻ വിവേകിനെ പരിചയപ്പെടുന്നത്. അവൻ പക്ഷെ എന്നേക്കാൾ വളരെ ഇളയതാണ്. എന്നെ വിവാഹം കഴിക്കണം എന്നൊക്കെ അവൻ വീട്ടിൽ പറഞ്ഞിരുന്നു, പക്ഷെ അവന്റെ അമ്മ സമ്മതിച്ചില്ല. അങ്ങിനെയാണ് ആ ബന്ധം അവസാനിച്ചത്, പക്ഷെ അവനോട് എനിക്ക് ഇന്നും കടുത്ത പ്രണയമാണ്. അവൻ വേറെ വിവാഹം കഴിഞ്ഞു കുടുംബമായി താമസിക്കുന്നു, വിവാഹം കഴിഞ്ഞിട്ട് എന്നോട് ഒരിക്കലും സംസാരിച്ചിട്ടില്ല. പിന്നെ നമ്മൾ ബന്ധപ്പെട്ടപ്പോൾ ചിലപ്പോഴൊക്കെ മനസ്സിൽ അവൻ എൻറെ മനസ്സിൽ കയറി വന്നു. ഒരിക്കൽ ഞാൻ വിവേക് എന്ന് വിളിച്ചത് നീ ശ്രദ്ധിക്കാതിരുന്നതാണ്…” അത് കേട്ടതോടെ അവൻറെ ഭാവം മാറി, രണ്ടു തോളിലും പിടിച്ചു കൊണ്ട് , അവൻറെ മുഖം എന്റെ മുഖത്തോട് അടുപ്പിച്ചു കൊണ്ട് അവൻ അലറി “നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെന്റെ കണ്മുൻപിൽ കണ്ടുപോകരുത്… ” മുറിയിൽ നിന്നിറങ്ങി പോകുന്ന വഴിക്ക് പല്ലിറുമ്മി കൊണ്ട് അവൻ ഒന്നുകൂടി പറഞ്ഞു “എൻറെ ഭാര്യ എന്നോട് പറഞ്ഞതാണ്, നിന്നോട് അധികം അടുക്കേണ്ടെന്ന്, അവൾ പറഞ്ഞതായിരുന്നു ശരി. അടക്കവും ഒതുക്കവും ഉള്ള പെണ്ണുങ്ങളെ അവൾക്ക് കണ്ടാൽ മനസിലാവും…” ആദ്യത്തെ അമ്പരപ്പും തലകറക്കവും മാറിക്കഴിഞ്ഞപ്പോൾ കുളിമുറിയിൽ കയറി അവൻ തൊട്ട ദേഹത്തെ അറപ്പു മാറുന്നത് വരെ അവൾ വിസ്തരിച്ചൊന്നു കുളിച്ചു…

കടപ്പാട് : നാസിർ ഹുസൈൻ 

Continue Reading

Malayalam Article

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഹൃദയ സ്പർശിയായ ഒരു വീഡിയോ.

Published

on

By

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കളാണ് ഉള്ളത്. കുറച്ച് പേർ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു, കുറച്ചുപേർ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു. മറ്റുചിലരാകട്ടെ വീടുകളിൽ പട്ടിയെപ്പോലെ നോക്കുന്നു. അങ്ങനെ ഉള്ള ഈ കാലത്ത് മനോഹരമായ ഒരു സന്ദേശവുമായാണ് റെഡ് ലേബൽ ടീ യുടെ പരസ്യമെത്തുന്നത്. സംഗതി പരസ്യമാണെങ്ക്ൽ പോലും വളരെ ഹൃദയസ്പർശിയായാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇത് പോലുള്ള ഇമോഷണൽ പരസ്യങ്ങൾ വളരെ വിരളമായ ഈ സമയത്ത് അതിമനോഹരമായ ഒരു പ്രമേയവുമായാണ് ഇവർ വന്നിരിക്കുന്നത്. 

അച്ഛനെ ഉപേഷിക്കാനായി ധാരാളം ആളുകൾ ഉള്ള ഒരു ഉത്സവ സ്ഥലത്തേക്ക് അച്ഛനുമായി എത്തുന്ന മകൻ തിരക്ക് കൂടിയ സ്ഥലതെത്തിയപ്പോൾ അച്ഛന്റെ കൈ വിട്ട് ദൂരേക്കെ മറഞ്ഞു. അച്ഛൻ ഇടറിയ സ്വരത്തിൽ മകനെ വിളിക്കുന്നുണ്ടെങ്കിലും മകൻ അത് കേൾക്കാത്ത ഭാവത്തിൽ നടന്നകന്നു. ഒടുവിൽ അച്ഛനെ ഉപേക്ഷിച്ചു എന്ന ആശ്വാസത്തിൽ മകൻ ഇരിക്കുമ്പോൾ അവിടെ അടുത്തായി ഒരു അച്ഛന്റെയും മകന്റെയും സ്നേഹപ്രകടനം കാണാൻ ഇടയായി. തന്റെ പ്രവർത്തിയിൽ കുറ്റബോധം തോന്നിയ മകൻ താൻ ഉപേക്ഷിച്ച അച്ഛനെ അന്വേഷിക്കുന്നതും കണ്ടെത്തുന്നതും ഇരുവരും ചേർന്ന് ചായ കുടിക്കുന്നതുമാണ് പ്രേമേയമെങ്കിലും വല്ലാത്ത ഒരുതരം ആത്മ ബന്ധം ആ പരസ്യം കാണുന്ന ഓരോരുത്തർക്കും അതിനോട് തോന്നിപോകും.

source: Vanilla Films

Continue Reading

Malayalam Article

ഒരുപാട് സ്വപ്‌നങ്ങൾ ഒന്നുമില്ല എനിക്ക്. പട്ടിണി മാറ്റാൻ ഒരു ജോലി മാത്രം മതി. പക്ഷെ…

Published

on

By

ഇതാണ് പ്രീതി. തൃശ്ശൂര്‍ ചേലക്കര സ്വദേശി. ജന്മനാ ലഭിച്ച തന്റെ രൂപത്തോടു പോരാടുകയാണ് മുപ്പതു കാരിയായ ഈ പെൺകുട്ടി. ഏതൊരു പെൺകുട്ടിയുടെയും മനസ്സിൽ ഉണ്ടാകാവുന്ന ആഗ്രഹങ്ങളും സ്വപനങ്ങളുമെല്ലാം പ്രീതിക്കുമുണ്ട്. എന്നാൽ തന്റെ വിരൂപം കാരണം എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട ജീവിക്കാനാണ് എന്റെ വിധി എന്നാണ് അവൾ പറയുന്നത്. ഇന്ന് അവൾക്ക് വേണ്ടത് പട്ടിണി മാറ്റുന്നതിനായുള്ള ഒരു ജോലി ആണ്. പക്ഷെ അവൾക്കു അവളുടെ രൂപം തന്നെയാണ് വില്ലനായി മാറിയിരിക്കുന്നത്. ജനിച്ച നാളുമുതൽ നിരവധി ചികിത്സകൾ നടത്തിയെങ്കിലും പറയത്തക്ക ഫലമൊന്നും ഉണ്ടായില്ല.

അമ്മയും സഹോദരനും അടങ്ങുന്നതാണ് പ്രീതിയുടെ ജീവിതം. അവളുടെ രോഗം കാരണം ആളുകളുടെ മുന്നിൽ പോകാൻ പോലും അവൾക്ക് മടിയാണ്. പലതവണ ജോലികൾക്ക് ശ്രമിച്ചെങ്കിലും അവിടെയും വില്ലൻ അവളുടെ രോഗമായിരുന്നു. അവളെ കാണുന്നത് പേടിയായിരുന്നു പലർക്കും.  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രീതിയുടെ കുടുംബത്തിന് പറയത്തക്ക വരുമാനം ഒന്നും ഇല്ല. സുശാന്ത് നിലമ്പൂർ എന്ന സാമൂഹിക പ്രവർത്തകൻ തന്റെ ഫേസ്ബുക് പേജ് വഴിയാണ് പ്രീതിയുടെ അവസ്ഥ ആളുകളുമായി പങ്കുവെച്ചത്.

സുശാന്തിന്റെ കുറിപ്പ് ഇങ്ങനെ.

സോഷ്യൽ മീഡിയ അതൊരു ഭാഗ്യ നിർഭാഗ്യ ങ്ങളുടെ വേദിയാണ്.
ഭാഗ്യം കൂടെയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സ്വപ്നങ്ങൾക്ക് ജീവനുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച പോകുന്ന നിമിഷങ്ങൾ .. 30 വയസ്സുകാരിയുടെ മനസ്സിൽ എന്തൊക്കെ സ്വപ്നങ്ങൾ ഉണ്ടാകും … എല്ലാം സ്വപ്നം കാണാനും അതെല്ലാം സാധിക്കാനും കഴിയുന്നവർ ചെറുതായി ഒന്ന് കനിഞ്ഞാൽ രക്ഷപ്പെടുന്ന എത്ര ജീവിതങ്ങളാണ് ചുറ്റിനും ….

പ്രീതി ,30 വയസ്സുള്ള തൃശ്ശൂർകാരി.. ദശലക്ഷത്തിൽ ഒരാൾക്ക് മാത്രമേ ഈ രോഗാവസ്ഥ ഉണ്ടാകുള്ളൂ !ജീവനോടെ തൊലിയുരിഞ്ഞു പോകുന്ന വേദന സങ്കൽപ്പിക്കാൻ പോലും വയ്യ😭 ചൂട് കൂടുമ്പോൾ ശരീരം വിണ്ടു കീറും, അതിനാൽ കൂടുതൽ സമയവും ബാത്‌റൂമിൽ കേറി ശരീരത്തിൽ വെള്ളം ഒഴിച്ച് തണുപ്പിക്കും…

പ്രീതയ്ക്ക് കൂലിവേല എടുക്കുന്ന അമ്മയും ഒരനിയനും പണിതീരാത്ത ഒരു ചെറിയ വീടുമാണ് സ്വന്തമായുള്ളത്.

വര്ഷങ്ങളായി പ്രീതിക്ക് ചികിത്സ നടക്കുന്നുണ്ട്. ചികിത്സ ചിലവിനായി നാട്ടുകാർ പ്രീതയെ ആവുന്നത് പോലെ സഹായിക്കുന്നു. എന്നാൽ തുടർന്നുള്ള ചികിത്സക്ക് ഒരുപാട് പണം വേണം.അത്രയും വല്യ തുക ആ അമ്മയോ നാട്ടുകാരോ വിചാരിച്ചാൽ കൂടില്ല.

കൂടെ ഉണ്ടാകണം നമ്മൾ.

https://www.facebook.com/SushanthNilambur7/videos/970767696646383/?t=3

Addrsse
Preethi.K.V, Karuvankunnath.H Pangarappilly P.O
Chelakkara, Thrissur Dist,
Kerala.
Account Detaisl
Preethi. Kv
A/C No: 38326191119
IFSC CODE: SBIN0012891.

Continue Reading

Writeups

Malayalam Article14 hours ago

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…നാസിർ ഹുസൈന്റെ പോസ്റ്റ് വൈറലാകുന്നു

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെൻറെ കൺമുമ്പിൽ കണ്ടുപോകരുത്… ” അവൾ അന്നുവരെ കാണാത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്…...

Malayalam Article16 hours ago

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഹൃദയ സ്പർശിയായ ഒരു വീഡിയോ.

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കളാണ് ഉള്ളത്. കുറച്ച് പേർ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു, കുറച്ചുപേർ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു. മറ്റുചിലരാകട്ടെ...

Malayalam Article16 hours ago

ഒരുപാട് സ്വപ്‌നങ്ങൾ ഒന്നുമില്ല എനിക്ക്. പട്ടിണി മാറ്റാൻ ഒരു ജോലി മാത്രം മതി. പക്ഷെ…

ഇതാണ് പ്രീതി. തൃശ്ശൂര്‍ ചേലക്കര സ്വദേശി. ജന്മനാ ലഭിച്ച തന്റെ രൂപത്തോടു പോരാടുകയാണ് മുപ്പതു കാരിയായ ഈ പെൺകുട്ടി. ഏതൊരു പെൺകുട്ടിയുടെയും മനസ്സിൽ ഉണ്ടാകാവുന്ന ആഗ്രഹങ്ങളും സ്വപനങ്ങളുമെല്ലാം പ്രീതിക്കുമുണ്ട്....

Malayalam Article17 hours ago

എങ്ങും തരംഗമായി പാറുക്കുട്ടി. പ്രേഷകരുടെ മനം കവർന്ന ഈ കൊച്ചുമിടുക്കി ആരാണെന്നറിയണ്ടേ?

ഉപ്പും മുളകും എന്ന പരിപാടിയിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ കൊച്ചു സുന്ദരിയാണ് പാറുകുട്ടിയെന്നു വിളിക്കുന്ന അമേയ. വളരെ ചെറിയ പ്രായത്തിനുള്ളിൽ തന്നെ ലക്ഷകണക്കിന് ആരാധകരാണ് പാറുകുട്ടിക്കുള്ളത്. സീരിയലിൽ...

Malayalam Article18 hours ago

ലൈവിൽ വന്ന ലാലേട്ടനോട് കുറച്ച് കഞ്ഞിയെടുക്കട്ടെയെന്നു മഞ്ജു വാര്യർ; ലാലേട്ടന്റെ മറുപടിക്ക് ഒന്നടങ്കം കൈയടിച്ച് സോഷ്യൽ മീഡിയ.

കഴിഞ്ഞ ദിവസം മോഹൻലാൽ കുറച്ച് നാളുകൾക്ക് ശേഷം തന്റെ ഫേസ്ബുക് പേജിൽ ലൈവ് വന്നിരുന്നു. ഇതിൽ നിരവധി താരങ്ങളാണ് മോഹൻലാലിൻറെ വിശേഷങ്ങൾ തിരക്കാൻ ലൈവിൽ എത്തിയത്. തമിഴ്...

Malayalam Article3 days ago

ബുള്ളറ്റിൽ എക്സ്ട്രാഎക്സ്ട്രാ ഫിറ്റിങ്‌സുകൾ കുത്തികയറ്റുന്ന ബുള്ളറ്റ് ഭ്രാന്തന്മാർ ഒരു നിമിഷം ഈ പോസ്റ്റ് ഒന്ന് വായിച്ചാൽ കൊള്ളാം..

പണ്ട് മുതലേ യുവതലമുറയുടെ ഹരമാണ് റോയൽ എൻഫീൽഡ്. നമ്മുടെ നിരക്കുകളിൽ എവിടെ നോക്കിയാലും ബുള്ളറ്റ് കാണാം. ഇരുചക്രം ആണെങ്കിൽ പോലും നമ്മളാരും ബൈക്ക് എന്ന് വിളിക്കാറില്ല. നമ്മുടെ...

Malayalam Article3 days ago

എന്റെ അടിവയറിന്റെ നിഗൂഢമായ ഉള്ളറകളിൽ നീ സമ്മാനിച്ച പ്രണയം തുടിച്ച് തുടങ്ങിയിരിക്കുന്നു. പ്രജീഷ് കോട്ടക്കലിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു.

സമൂഹത്തിൽ  നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ നേർകാഴ്ചകളാണ് പ്രജീഷ് കോട്ടക്കൽ തന്നെ ഫേസ്ബുക് പേജിൽ കുറിക്കുന്നത്.  അതിൽ ഒന്നാണ് വിരൽ ആയിക്കൊണ്ടിരിക്കുന്ന ഈ പോസ്റ്റ്. ഒരുപാട് അർഥങ്ങൾ നിറഞ്ഞ ഈ...

Malayalam Article3 days ago

എന്താണിത്? കല്യാണമോ അതോ കോപ്രായങ്ങളോ?

കല്ല്യാണ ചെക്കനെ ശവപ്പെട്ടിയിൽ സുഹൃത്തുക്കൾ ആനയിച്ചുകൊണ്ടു വരുന്നതും നാട്ടുകാരുടെ പ്രതിഷേധത്തിന് വഴങ്ങി ശവപ്പെട്ടി ഉപേക്ഷിക്കേണ്ടി വന്നതും കേരളത്തിന് കാണേണ്ടിവന്നു. കല്ല്യാണ തമാശകൾ ശവപ്പെട്ടി വരെയെത്തി എന്നത് നമ്മുടെയൊക്കെ...

Malayalam Article5 days ago

കോപ്പി അടിച്ചെന്നുള്ള സംശയത്തെ തുടർന്ന് വസ്ത്രമഴിച്ചുള്ള പരിശോധന. വിദ്യാർത്ഥി ആത്‍മഹത്യ ചെയ്തു

കോപ്പി അടിച്ചെന്നുള്ള സംശയത്തെ തുടർന്ന് വസ്ത്രമഴിച്ചുള്ള പരിശോധനയിൽ മനം നൊന്ത് ആദിവാസി വിദ്യാർത്ഥി ആത്‍മഹത്യ ചെയ്തു. ഛത്തി​സ്ഗ​ഡി​ലെ ജ​ഷ്പു​ര്‍ ജില്ലയിലാണ് സംഭവം നടന്നത്.  പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്ന പെൺകുട്ടി...

Malayalam Article5 days ago

അച്ഛനും ആദ്യ ഭാര്യയും ചേർന്നു ഭീക്ഷണിപ്പെടുത്തി അമ്മയെക്കൊണ്ട് മക്കളെ കൊല്ലിച്ചു. സംഭവത്തിനു പിന്നിലെ കാരണം കേട്ട് ഞെട്ടി പോലീസുകാർ

അച്ഛനും ആദ്യ ഭാര്യയും ചേർന്നു ഭീക്ഷണിപ്പെടുത്തി അമ്മയെക്കൊണ്ട് മക്കളെ കൊല്ലിച്ചു. സംഭവത്തിനു പിന്നിലെ കാരണം കേട്ട് ഞെട്ടി പോലീസുകാർ. കൊയ്‌റോയിൽ കഴിഞ്ഞ 2017 ൽ ആണ് കേസിനു...

Trending

Copyright © 2019 B4blaze Malayalam