ജിപ്സികളെന്ന നാടോടികൾ…

0
42

ജിപ്സികളെന്ന നാടോടികൾജിപ്സികളുടെ ഉൽഭവം ഇന്ത്യയിൽ നിന്നാണെന്നാണ് ശാസ്ത്രകാരൻമാർ കരുതുന്നത്.പത്താം നൂറ്റാണ്ടിൽ പേർഷ്യ വഴി കുടിയേറിയ ഇവർ രണ്ടായി പിരിയുകയും ദക്ഷിണ പശ്ചിമ ഭാഗത്തു കൂടി ഈജിപ്ത് ,വടക്കേ ആഫ്രിക്ക വഴി സഞ്ചരിച്ചു. മറ്റേ കൂട്ടർ 15, 16 നൂറ്റാണ്ടിൽ വടക്കു പടിഞ്ഞാറേ യൂറോപ്പിലെത്തി.

ഈജിപ്തിൽ നിന്നെത്തിയവർ എന്നു കരുതിയ ഇംഗ്ലീഷ്കാർ ഈജിപ്ത് എന്ന വാക്കിൽ നിന്ന് ജിപ്സി എന്നു പേരിട്ടു. റൊമാനി ആണ് ജിപ്സികളുടെ ഭാഷ.സംസ്കൃതവുമായി ഇതിന് ഏറെ സാമ്യമുണ്ട്.
ജിപ്സികളുടെ നിറം കപില വർണത്തിലോ ഒലിവ് നിറത്തിലോ ഉള്ളതാണ്. മുടിക്ക് നല്ല നീളമുണ്ടാവും. കണ്ണുകൾ കറുത്തതും തിളക്കമുള്ളതുമാണ്. പല്ലുകൾ മുത്തു പോലെ വെളുത്തതുമാണ്.പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഇവർ സംഘടിതമായി യൂറോപ്പിലെത്തുന്നത്.

1422 ൽ ഇറ്റലിയിൽ ഏകദേശം 14000 പേർ മാത്രമായിരുന്നു. 5 വർഷം കഴിഞ്ഞ് പാരിസിലെത്തിയ ഇവർ ഈജിപ്തിൽ നിന്ന് ഇസ്ലാം വംശജരുടെ ശല്യം കാരണം ഓടി പോന്ന ക്രിസ്ത്യാനികളാണെന്ന് പ്രചരിപ്പിച്ചു.
അഞ്ചാം മാർട്ടിൻ മാർപാപ്പ കുമ്പസാരം കേട്ട ശേഷം 7 വർഷം അലഞ്ഞു തിരിയുന്നതിന് പ്രായശ്ചിതം നിശ്ചയിച്ചു.പാരീസിന് പുറത്ത് താമസിക്കാൻ കൽപ്പനയും നൽകി.എന്നാൽ കൈനോട്ടവും ഭാവി പ്രവചിക്കലും തുടങ്ങിയതോടെ അവിടത്തെ ആർച്ച് ബിഷപ്പ് ഇവരെ പുറത്താക്കി.

നേരത്തെ പാരീസിലെത്തിയവർക്കു പിന്നാലെ വന്ന ജിപ്സികൾ ഇംഗ്ലാഷ് ചാനൽ കടന്ന് ബ്രിട്ടനിലെത്തി.അവിടെ അവർ കള്ളൻമാരും കൊള്ളക്കാരുമായി അറിയപ്പെട്ടു. എല്ലാ യൂറോപ്യൻ നഗരങ്ങളിലും ഇവരോട് അവജ്ഞയായി. ഇവരുടെ ശല്യം കാരണം ഫ്രാൻസിസ് ഒന്നാമൻ രാജാവ് നാടു വിടാൻ കൽപ്പിച്ചു.
പതിനഞ്ചാം നൂറ്റാണ്ടിലെ മധ്യത്തിൽ രണ്ടാം പിയൂസ് മാർപാപ്പ ഇവരെ കോക്കസ്സസിൽ നിന്നുള്ള കള്ളന്മാരായി പ്രഖ്യാപിച്ചു.1492 ൽ സ്പെയിനും ഇവരെ പുറത്താക്കി.100 വർഷം കഴിഞ്ഞ് ഇതേ കൽപ്പന വീണ്ടും പുറപ്പെടുവിച്ചു.

എലിസബത്ത് രാജ്ഞിയും ഇവർക്കെതിരെ നിയമം കൊണ്ടുവന്നു.സ്കോട്ട് ലൻഡിൽ ഏൾ ജോൺ ഫോ ഇവർക്ക് അഭയം നൽകി. ജർമനി ഇവരെ പുറത്താക്കാൻ ശ്രമിച്ചെങ്കിലും 1763 ൽ മരിയ തെരേസ ഇവരെ കർഷകരെന്ന നിലയിൽ പുനരധിവസിപ്പിക്കാൻ ശ്രമിച്ചു.അന്നത് വിജയിച്ചില്ല.
ജോസഫ് രണ്ടാമൻ ഇവരെ ശക്തമായ നടപടികളിലൂടെ കുടിയിരുത്തുകയും തൊഴിലുകൾ പഠിപ്പിക്കുകയും കുട്ടികൾക്ക് വിദ്യഭ്യാസം നൽകുകയും ചെയ്തു. കാലക്രമേണ ഇവരുടെ നാടോടി സ്വഭാവത്തിന് മാറ്റം വന്നുവെന്നാണ് ചരിത്രം. ഇന്ന് റുമേനിയ,ഹംഗറി, ടർക്കി, ബാൽക്കൽ,ജർമ്മനി, ഫ്രാൻ സ്, സ്‌പെയിൻ,ഇറ്റലി, ബ്രിട്ടൻ എന്നിവിടങ്ങളിലാണ് ജിപ്സികൾ ഏറെയും.കടപ്പാട്