Connect with us

Malayalam Article

സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തിയ ആ കല്യാണ കുറുപ്പ് …

Published

on

“WatchVideo”

വിവാഹം ഏവരുടെയും ഒരു സ്വപ്നമാണ്. കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന് തീരുമാനമെടുത്ത നടത്തുന്ന ഒരു മംഗള കർമം. എന്നാൽ വിവാഹം സ്വന്തം ഉത്തരവാദിത്തമായി മാറിയ യുവതിയുടെ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തിയിരുക്കുകയാണ്. അമ്മയും ചെറിയച്ഛനും മറ്റുബന്ധുക്കളുമെല്ലാം പിന്മാറിയതോടെ സ്വന്തം വിവാഹം നടത്തിയ അനുഭവമാണ് നീതു ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്.

നീതുവിന്റെ കുറിപ്പ് ഇങ്ങനെ,

“കല്യാണത്തിന് പൈസ ഒന്നും തരില്ല വേണമെങ്കിൽ പേരിനു ഒരാളായി കൂടെനിൽക്കാമെന്ന് പറഞ്ഞു അമ്മയും ചെറിയച്ഛനും പിന്മാറിയതോടെ ശരിക്കും ഞാൻ ഒറ്റപെട്ടു പോയി. സ്വന്തം വിവാഹം എന്നത് എന്റെ മാത്രം ഉത്തരവാദിത്തമായി മാറിയെന്ന് എനിക് അപ്പോഴാണ് മനസിലായത്.  എന്റെ മുന്നിൽ അന്ന് രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് കല്യാണം അതല്ലെങ്ക്ല് ലീവിങ് ടുഗെതെർ ജീവിതം. എന്നാൽ എനിക് ലീവിങ് ടുഗെദറിൽ വിശ്വാസമില്ലായിരുന്നു. അമ്പലത്തിൽ വെച്ച വിവാഹം കഴിക്കണമെന്ന അതിയായ മോഹവും എനിക്കുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ ആദ്യത്തെ വഴി തിരഞ്ഞെടുത്തു.  ഒരു ചെറിയ മാലയും ജിമ്മിക്ക് കമ്മലും ഒരു മോതിരവും പിന്നെ ബാങ്കിലുള്ള കുറച്ചു കശുമായിരുന്നു എന്റെ ആകെ സമ്പാദ്യം. വനിതാ മാഗസിനിൽ വെഡിങ് പ്ലാൻ എന്ന ഒരു പംക്തി ആ ഇടക്ക് ഉണ്ടായിരുന്നു. ലക്ഷങ്ങളും കൊടികളും പൊടിച്ചു കല്യാണം നടത്തുന്നതായിരുന്നു അവയെല്ലാം. യെങ്കിലും സ്വർണമാണ് ആദ്യം വാങ്ങേണ്ടത് എന്ന് എനിക് മനസിലായി. ഇതിനിടെ അമ്മയും ചെറിയച്ഛനും നിശ്ചയം വെക്കാൻ തീരുമാനിച്ചു. 15  ആളുകൾ ആയിരുന്നു നിശ്ചയത്തിന് എത്തിയത്. അവര്ക് അപ്പവും ചിക്കൻ കറിയും കൊടുത്തു. മുഹൂർത്തവും കുറിച്ചു. നിശ്ചയത്തിനിടാൻ മുണ്ടും നേര്യതുമാണ് ഞാൻ തിരഞ്ഞെടുത്തത്. വില കുറവായിരുന്ന അതിനു യെന്നതായിരുന്നു കാരണം. 270 രൂപ.  ബാങ്കിൽ ഉള്ള പൈസയിൽ നിന്ന് ഒന്നര പവന്റെ താലിയും മാലയും മോതിരവും വാങ്ങി. ഒപ്പം എന്റെ പേടിയും കുടി. കൈൽ വളരെ കുറച്ചു പണം മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാ പെൺകുട്ടികളെ പോലെ എനിക്കും ഉണ്ടായിരുന്നു വിവാഹത്തെ പറ്റി ഒരുപാട് സങ്കല്പങ്ങൾ. തല നിറയെ പൂചൂടി പട്ടുസാരി ഉടുത്ത് ആഭരങ്ങൾ അണിഞ്ഞു നാടും വീടും അറിഞ്ഞുള്ള ഒരു വിവാഹമായിരുന്നു എന്റെ സ്വപ്നം. എന്നാൽ എന്റെ വിവാഹ സമയത്തെങ്കിലും കൂടെ ഉണ്ടാകുമെന്ന് കരുതിയ ബന്ധുക്കൾ മാറി നിന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അമ്മയോടുള്ള പിണക്കമായിരുന്നു അതിനു കാരണം. അല്ലെങ്കിൽ എന്റെ വിവാഹം ഒരു ബാധ്യതയായി മാറും എന്നവർ കരുതിയിരിക്കാം. കല്യാണ സാരി എടുക്കാൻ പോയത് ഞാനും വല്യമ്മയും കൂടിയായിരുന്നു. കല്യാണ സാരി എന്ന കേട്ടപ്പോൾ സെയിൽസ് ഗേൾ വിലപിടിപ്പുള്ള സാരികൾ ഞങ്ങള്ക് മുന്നിൽ വിരിച്ചു’ കുറഞ്ഞത് മതി എന്ന് പറഞ്ഞു അവസാനം അവർ ഇളം ഓറഞ്ചിൽ ചീറിയ കേശവും കാലുമുള്ള ഒരു സാരി കാണിച്ചിട്ട് ചെറിയ നീരസത്തോടെ പറഞ്ഞു ഇതിനു 750  രൂപയാണ്. ഇതിൽ കുറഞ്ഞ സാരി ഇവിടെ ഇനി ഇല്ല എന്. അവസാനം അതുതന്നെ വാങ്ങിച്ചു. അതിന്റെ ഭംഗിയോ വിലയോ എനിക്ക് ഒരു പ്രശ്നമല്ലായിരുന്നു അപ്പോൾ. കല്യാണത്തിന് ഉടുക്കാൻ ഒരു സാരി. അത്രമാത്രം. അങ്ങനെ തല നിറയെ പൂ വെച് സാരിയുടുത്തു ഞാനും ഒരു കല്യാണ പെണ്ണായി. എന്നെ സംബന്ധിച്ചിടത്തോളം അതെന്റെ സ്വപ്ന സാഷാത്കാരം ആയിരുന്നു. പ്രൗട് ഓഫ് നീതു എന്നു അഹങ്കാരത്തോടെ ആയിരംവട്ടം പറഞ്ഞ നിമിഷമായിരുന്നു അത്. അമ്പലത്തിൽ വെച്ചായിരുന്നുള് വിവാഹം. വണ്ടി ക്യാഷ് രണ്ടായിരത്തി അഞ്ഞൂറു  രൂപ. പന്ത്രണ്ടു പേരാണ് വിവാഹത്തിന് പങ്കെടുത്തത്. അത് കൊണ്ട് തന്നെ ഭക്ഷണ ചിലവ് അറുനൂറ്റി അമ്പത് രൂപയിൽ ഒതുങ്ങി. ചെറുക്കന്റെ വീട്ടിൽ കയറുമ്പോൽ നിലവിളക്ക് വേണ്ടത് കൊണ്ട് 160 രൂപയുടെ ഒരു വിളക്കും വാങ്ങി. എല്ലാം കഴിഞ്ഞു കൈൽ ഉണ്ടായിരുന്നത് അഞ്ഞൂരു രൂപ. ബന്ധുക്കളുമായി അത്ര രസത്തിൽ അല്ല എന്ന് പറയുമ്പോ ഓടിപോയാണോ കെട്ടിയതെന്നും പറഞ്ഞു താലി പിടിച്ചു നോക്കി സ്വർണം തന്നെ ആണോ എന്ന ഉറപ്പുവരുത്തുന്നവർ ഉണ്ട്. അവരോടൊന്നും മറുപടി പറയാൻ മെനക്കെടാറില്ല എന്നതാണ് നേര്. കൂട്ടുകാരുടെ കല്യാണ ഫോട്ടോകൾ കാണുമ്പോൾ ഒരു ആയിരം രൂപ ഇല്ലാത്തത് കൊണ്ട് ഫോട്ടോ എടുക്കാതെ പോയ എന്റെ കല്യാണത്തെ കുറിച്ച് ഞാൻ ഓർക്കാറുണ്ട്. ബന്ധുക്കൾ ഇല്ലാത്തവരുടെ ഓരോരുത്തരുടെയും വിവാഹം ഇങ്ങനൊക്കെ തന്നെ . അധികം നിറമില്ലാത്ത ഇവരുടെ കല്യാണത്തിന് ശേഷം അവർ കണ്ട സ്വപ്നങ്ങൾക്കു നിറങ്ങൾ വെക്കും എന്നതാണ് ഇങ്ങനെ നടക്കുന്ന കല്യാണങ്ങളുടെ പ്രത്യേകത.”

എന്ന് സ്വന്തം കല്യാണം സ്വന്തമായി നടത്തിയ ഒരു യുവതി.

ഒപ്പ് .

Advertisement

Malayalam Article

ഇനിയും എന്നെ അപമാനിക്കരുത്… വീട് നിർമാണത്തിനായി പത്ത് ലക്ഷം രൂപ നല്‍കാം

Published

on

By

പനമരം പഞ്ചായത്തിലെ പരക്കുനിയിലെ പണിയ വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് വീടു വെച്ച്‌ നല്‍കാമെന്നായിരുന്നു മഞ്ജുവിന്റെ വാഗ്ദാനം. എന്നാൽ വാഗ്ദാനം മഞ്ജുവാര്യര്‍ പാലിച്ചില്ല. തുടർന്ന് വീടുവച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന പേരില്‍ നടി മഞ്ജു വാര്യര്‍ക്കെതിരെ വാഗ്ദാന ലംഘന കേസ് നൽകിയിരുന്നു .
സര്‍ക്കാര്‍ അനുമതി നല്‍കിയ ഭവനപദ്ധതിയില്‍ പത്തുലക്ഷം രൂപ സംഭാവനയായി നല്‍കാമെന്ന് മഞ്ജു വാര്യര്‍ കത്തുമുഖേന അറിയിച്ചു. ഈ വിഷയത്തിലേക്ക് വലിച്ചിഴച്ച്‌ ഇനിയും തന്നെ അപമാനിക്കുകയോ അക്ഷേപിക്കുകയോ ചെയ്യരുതെന്നും മഞ്ജു വാര്യര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Continue Reading

Malayalam Article

താരരാജാക്കന്മാർ ഉൽഘാടനം നിർവ്വഹിച്ചു; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അങ്ങനെ സ്വന്തം ഓഫീസ് സമുച്ചയം [Video]

Published

on

കേരളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് സ്വന്തം ഓഫീസ് സമുച്ചയം എന്ന സ്വപ്നം ഒടുവിൽ യാഥാർഥ്യമായി. കൊച്ചി, പുല്ലേപ്പടിയിലെ ഓഫീസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മധുവിന്റെ സാന്നിധ്യത്തിൽ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് നിർവഹിച്ചു. മലയാളസിനിമയിലെ ഒട്ടുമിക്ക നിർമാതാക്കളും പങ്കെടുത്ത ചടങ്ങിൽ പഴയകാല നിർമാതാക്കളെ പൊന്നാടയണിച്ചു ആദരിച്ചു. കേരളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫീസിൽ ഉൽഘാടനത്തിന്റെ വീഡിയോ കാണാം.

Continue Reading

Malayalam Article

16 വർഷങ്ങൾക്ക് മുൻപ് കാസർഗോഡ് നിന്നും UAE ലേക്ക് പറന്ന സാധാരണക്കാരനായ പയ്യൻ ഇന്ന് ആരാണെന്നു അറിയണ്ടേ?

Published

on

By

എല്ലാ ചെറുപ്പക്കാരെയും പോലെ  വർഷങ്ങൾക്ക് മുൻപ് കൂട്ടിവെച്ച കുറെ സ്വപ്‌നങ്ങൾ മാത്രമായ് UAE ലേക്ക് പറന്ന ചെറുപ്പക്കാരൻ ഇന്ന് UAE ൽ സ്വന്തമായി ബിസിനസ് നടത്തുന്നു. നൗഫൽ ബിൻ അബൂബക്കറിന്റേത് തികച്ചും വേറിട്ടൊരു ജീവിത കഥയാണ്. അബുദാബി രാജകൊട്ടാരത്തിൽ സൂപ്പർവൈസർ ആയാണ് നൗഫൽ UAE യിൽ എത്തുന്നത്. എന്നാൽ 16 വർഷങ്ങൾക്ക് ഇപ്പുറം അദ്ദേഹം UAE യിൽ സ്വന്തമായി ബിസിനസ് നടത്തുന്നു. അദ്ദേഹത്തിന്റെ അർപ്പണബോധവും കഠിനാധ്വാനവും ആണ്  അദ്ദേഹത്തിന്റെ കരിയറിൽ ഇത്രയധികം ഉയർച്ച നൽകിയത്. 

കേവലം ഒരു വ്യവസായി മാത്രമല്ല നൗഫൽ. തികഞ്ഞ ഒരു മനുഷ്യ സ്‌നേഹി കൂടിയാണ്. നാട്ടിലും വിദേശത്തുമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ആണ് നൗഫൽ നടത്തുന്നത്. അത് കൊണ്ട് തന്നെ നൗഫൽ നിരവധി അവാര്ഡുകൾക്കും അര്ഹനായിട്ടുണ്ട്. മുൻ കേരള മന്ത്രി പന്തളം സുധാകരനിൽ നിന്ന് 2015 ൽ അദ്ദേഹത്തിന് ‘മഹാത്മാഗാന്ധി കൾച്ചർ അവാർഡ്’ ലഭിചിരുന്നു. എന്നാൽ വലം കൈ ചെയ്യുന്നത് ഇടം കൈ അറിയരുതെന്ന് പ്രകൃതക്കാരൻ കൂടിയാണ് നൗഫൽ. 

മനുഷ്യസ്നേഹി മാത്രമല്ല, ഇദ്ദേഹം തികഞ്ഞ ഒരു മൃഗ സ്‌നേഹി കൂടിയാണ്. കുതിരയോടാണ് നൗഫലിന് പ്രിയം കൂടുതൽ. പലതരം ജീവികളുമായുള്ള ചിത്രങ്ങൾ ആണ് നൗഫൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. 

“പരാജയങ്ങളെ ഞാൻ ഒരിക്കലും ഭയപ്പെടുന്നില്ല! ഞാൻ സ്ഥിരമായി പരാജയപ്പെടുന്ന സന്ദർഭങ്ങളുണ്ടായിരുന്നുവെങ്കിലും ഞാൻ എന്റെ പരിശ്രമങ്ങൾ അവസാനിപ്പിച്ചിരുന്നില്ല. വിജയം മാത്രമായിരുന്നു എന്റെ ഒരേ ഒരു ലക്‌ഷ്യം.  എന്റെ പിതാവിൽ നിന്ന് ഞാൻ പഠിച്ച കാര്യങ്ങളാണ് എനിക്ക് കൂടുതൽ പ്രചോദനം നൽകിയത്. എനിക്ക് വേണ്ടി അദ്ദേഹം വളരെയധികം ത്യാഗം ചെയ്തിട്ടുണ്ട്, അദ്ദേഹം എനിക്ക് ഒരുപാട് കാര്യങ്ങൾ നൽകിയിട്ടുണ്ട്.  എന്നാൽ  മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ അത് നന്നേ കുറവായിരുന്നുവെങ്കിലും ഞാൻ ഒരിക്കലും അതിൽ പരാതി പറഞ്ഞിട്ടില്ല. ഇന്ന് ഞാൻ ഇവിടെ വരെ എത്തിയത് എന്റെ മാതാപിതാക്കൾ കാരണം ആണ്.  അവർ എനിക്ക് നൽകിയ പിന്തുണയാണ് എന്നെ ഇന്നത്തെ മനുഷ്യനാക്കിയത് എന്നും അദ്ദേഹം പറഞ്ഞു. 

Continue Reading

Writeups

Malayalam Article5 days ago

ഇനിയും എന്നെ അപമാനിക്കരുത്… വീട് നിർമാണത്തിനായി പത്ത് ലക്ഷം രൂപ നല്‍കാം

പനമരം പഞ്ചായത്തിലെ പരക്കുനിയിലെ പണിയ വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് വീടു വെച്ച്‌ നല്‍കാമെന്നായിരുന്നു മഞ്ജുവിന്റെ വാഗ്ദാനം. എന്നാൽ വാഗ്ദാനം മഞ്ജുവാര്യര്‍ പാലിച്ചില്ല. തുടർന്ന് വീടുവച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി...

Malayalam Article7 days ago

താരരാജാക്കന്മാർ ഉൽഘാടനം നിർവ്വഹിച്ചു; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അങ്ങനെ സ്വന്തം ഓഫീസ് സമുച്ചയം [Video]

കേരളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് സ്വന്തം ഓഫീസ് സമുച്ചയം എന്ന സ്വപ്നം ഒടുവിൽ യാഥാർഥ്യമായി. കൊച്ചി, പുല്ലേപ്പടിയിലെ ഓഫീസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മധുവിന്റെ സാന്നിധ്യത്തിൽ മോഹൻലാലും...

Malayalam Article1 week ago

16 വർഷങ്ങൾക്ക് മുൻപ് കാസർഗോഡ് നിന്നും UAE ലേക്ക് പറന്ന സാധാരണക്കാരനായ പയ്യൻ ഇന്ന് ആരാണെന്നു അറിയണ്ടേ?

എല്ലാ ചെറുപ്പക്കാരെയും പോലെ  വർഷങ്ങൾക്ക് മുൻപ് കൂട്ടിവെച്ച കുറെ സ്വപ്‌നങ്ങൾ മാത്രമായ് UAE ലേക്ക് പറന്ന ചെറുപ്പക്കാരൻ ഇന്ന് UAE ൽ സ്വന്തമായി ബിസിനസ് നടത്തുന്നു. നൗഫൽ...

Malayalam Article2 weeks ago

നഗരമധ്യത്തിലെ പ്രധാന ഹോട്ടലുകളില്‍ നിന്നും വീണ്ടും പഴകിയ ഭക്ഷണം

തിരുവനന്തപുരം നഗരത്തിലെ പ്രധാന ഹോട്ടലുളിൽ  ആരോഗ്യവിഭാഗം നടത്തിയ  പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. വീണ്ടും വീണ്ടും ഇതേ അനുഭവം നഗരത്തിലെ ഹോട്ടലുകളിൽ വരുന്നതിനെ തുടർന്ന് ഇതിനെതിരെ നടപടിയെടുക്കുമെന്ന് തിരുവനന്തപുരം...

Malayalam Article2 weeks ago

ലക്ഷ്മി ദേവിയും ജേഷ്ടാ ഭഗവതിയും , ഹൈന്ദവ സംസ്കാരത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം

പണ്ടൊക്കെ ത്രിസന്ധ്യാ സമയം മതിലിന്‌ വെളിയില്‍ ജ്യേഷ്‌ഠയ്‌ക്ക് പുക കാണിക്കുക എന്ന ഒരു രീതി ഉണ്ടായിരുന്നു. അതിനു ശേഷമാണ്‌ നിലവിളക്ക്‌ കൊളുത്തുക.അതായത്‌ വീടും പരിസരവും തൂത്തുവാരി വൃത്തിയാക്കി...

Malayalam Article2 weeks ago

സ്വവര്‍ഗാനുരാഗത്തെ അംഗീകരിക്കാനുള്ള മടിയും, അപ്രതീക്ഷിതമായി എത്തിയ ക്യാൻസറും… നീണ്ട പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ അവർ വിവാഹിതരായി

ക്രിയേറ്റീവ് റൈറ്റിങ് പഠിക്കുന്നതിനായി വെര്‍ജിനീയയിലെ വുമണ്‍സ് ലിബറല്‍ ആര്‍ട്‌സ് കോളേജില്‍ എത്തിയതായിരുന്നു മഹാരാഷ്ട്രക്കാരിയായ മേഖല. വെര്‍ജീനിയ മേഖലയ്ക്ക് നല്‍കിയ ആദ്യ സമ്മാനമായിരുന്നു ടെക്‌സാസുകാരിയായ ടെയ്റ്റം. ഇരുവരും തമ്മിൽ...

Malayalam Article2 weeks ago

അന്ന് ഞാൻ മോദി നല്‍കിയ 250 രൂപ വാങ്ങിയില്ലായിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ എനിക്ക് നില്ക്കാൻ കഴിയില്ലായിരുന്നു

നാടറിയുന്ന നാടന്‍ പാട്ടുകാരിയാകാന്‍ തനിക്ക് പ്രചോദനവും പിന്തുണയും നല്‍കിയ നരേന്ദ്രമോദിയെ കാണാൻ എത്തിയ സന്തോഷത്തിൽ ആണ് ഗീതാ റാബറി. ഇന്ന് ഞാൻ നാടറിയുന്ന പാട്ടുകാരി ആയെങ്കിൽ അതിനുപിന്നിൽ നരേന്ദ്രമോദിയാണ്‌...

Malayalam Article2 weeks ago

അമിത ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയില്‍ കഴിയവെ യുവാവ് മരിച്ചു

പാകിസ്താനിലെ ഏറ്റവും ഭാരംകൂടിയ വ്യക്തി ചികിത്സ കിട്ടാതെ മരിച്ചു. നൂറുല്‍ ഹുസൈന്‍ (55) ആണ് മരിച്ചത്. അമിത ഭാരം കുറയ്ക്കുന്നതിനുള്ള ശാസ്ത്രക്രീയക്കുശേഷം ചികിത്സയിലായിരുന്നു ഇയാൾ. ശാസ്ത്രക്രീയയ്ക്ക് ശേഷം വേണ്ടത്ര...

Malayalam Article2 weeks ago

തമിഴ്‌നാട് സ്വദേശി സുബ്രഹ്മണ്യനെ തേടി ഭാഗ്യദേവതയായി എത്തിയത് 60 ലക്ഷം

മല്ലപ്പള്ളിയില്‍ ആക്രി പെറുക്കി ജീവിക്കുന്ന തമിഴ്നാട് ദമ്ബതികള്‍ക്കാണ് 60 ലക്ഷവുമായി ഭാഗ്യദേവത തേടി എത്തിയത്. രാജപാളയം വടക്ക് മലയടിപ്പെട്ടി എം.ജി.ആര്‍. നഗര്‍ രണ്ടില്‍ സുബ്രഹ്മണ്യം(സുപ്രന്‍), ഭാര്യ ലക്ഷ്മി എന്നിവരെയാണ് ഭാഗ്യം...

Malayalam Article2 weeks ago

സമീറ റെഡ്‌ഡിയുടെ അണ്ടർവാട്ടർ മറ്റേർണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങളൾ വൈറലാകുന്നു

തെന്നിന്ത്യയിൽ തന്നെ ഒട്ടേറെ ആരാധകർ ഉള്ള നടിയാണ് സമീറ റെഡ്ഢി, 2002ൽ ഹിന്ദി ചിത്രത്തിൽ കൂടി സിനിമ അരങ്ങേറ്റം നടത്തിയ ഈ ആന്ധ്രാ പ്രദേശുകാരി ഒരു പതിറ്റാണ്ടോളം തെന്നിന്ത്യൻ...

Trending

Don`t copy text!