Connect with us

Malayalam Article

മലയാളി യുവത്വത്തിനു സംഭവിക്കുന്നത് ….

Published

on

“WatchVideo”

ഓ അവനോ , അതൊരു പുകഞ്ഞ പുള്ളിയാ പറഞ്ഞിട്ട് കാര്യമില്ല….. ഈയൊരു വിലയിരുത്തൽ നേരിടാത്ത യുവാക്കൾ ചുരുക്കം. ജാതകം കുറിക്കുമ്പോൾ മുതൽ തുടങ്ങുന്നു അവന്റെ ശനിദശ അഥവാ തലവിധി. പ്രഷര്കുക്കറിനുള്ളിലെ അരിയെന്നപോലെയവന് ബാല്യവും കൌമാരവും തള്ളിനീക്കുന്നു. കായിക വിനോദങ്ങൾ ചിലര്ക്ക് നിഷിദ്ധമാണ്. വയസ്സ് പതിനഞ്ചോ പതിനാറോ ആകുമ്പോൾ തുടങ്ങും മുന്കൂട്ടി എഴുതിയ തിരക്കഥയിലെ എഞ്ചിനീയറോ ഡോക്ടർറോ അതുമല്ലങ്കിൽ ഒരു അഡ്വക്കേറ്റോ  ആയി മാറാനുള്ള തയ്യാറെടുപ്പുകൾ  അവന്റെയും മാതാപിതാക്കളുടെയും. അഭിരുചി മറ്റൊന്നാണെങ്കിലും എന്ട്രൻസ് എന്ന മാമാങ്കത്തിനവൻ കച്ചകെട്ടുന്നു. അടി തെറ്റിയ ആനയെപ്പോലവൻ കുരുതിക്കളത്തിൽ അടര്ന്നു വീഴുന്നവനെ കാത്തിരിക്കുന്നത് പ്രൊഫഷണൽ സ്വാശ്രയ കഴുകന്മാരണ്. ലക്ഷങ്ങൾ വാരിയെറിഞ്ഞു വീട്ടുകാർ വീണ്ടും അവനെ കശ്ശപ്പുശാലയിൽ ചേര്ക്കുന്നു.

ഇലട്രോണിക്സും ബയോമെഡിക്കൽ എന്ചിനീയറിങ്ങും അനാട്ടമിയും പാത്തോളജിയുമൊക്കെ സിറിന്ചിനുള്ളിലെ മരുന്നെന്ന പോലെ സിരയിൽ കുത്തി നിറക്കപ്പെടുന്നു. ചിലപ്പോളത് ഒവര് ഡോസ് കണക്കെ മനസിലും ശരീരത്തിലും ചില മാറ്റങ്ങൾ വരുത്താറുണ്ട്. ഈ മാറ്റത്തിനെ അരിയർ പേപ്പര് എന്നോ സപ്ലി എന്നോ ഓമനപ്പേരിൽ വിളിക്കാം. ഈ നെട്ടോട്ടത്തിൽ ഒഴിച്ചുകൂടാനാവാത്ത മറ്റു ചില സംഗതികളും ഉണ്ട്. പ്രേമം , സ്മാർട്ട്‌ ഫോൺ പിന്നെ  ബൈക്ക് ഇവ പരസ്പരം പൂരകങ്ങളാണ്. കാമ്പസുകൾ വർണ്ണാഭമാണ്   സിനിമയിലെ നായിക, നായക സങ്കൽപ്പങ്ങൾ കാമ്പസുകളെ അതിരുകടന്നു സ്വാധീനിക്കറുണ്ട്  സമകാലിക സംഭവങ്ങൾ ഇതിനെ അടിവരയിട്ടു തെളിയിക്കുന്നു. മുകളിലോട്ട് ഉയർത്തിയ തലമുടിയും , കൂര്പ്പിച്ച താടിയും റെയ്ബാൻ ഗ്ളാസ്സും പാതിയഴിഞ്ഞ ജീൻസ്ക്കെയുമായി ന്യൂജെൻ  ആകുന്നതും  കോളേജ്  ജീവിത കാലത്താണ്.  ന്യൂജെൻ ഫ്രീക്കൻമ്മാരെ കാണുമ്പോൾ ചിലര് ഭ്രാന്തനെന്നോ ചോദിക്കനാളില്ലാത്തവനെന്നോ വിളിച്ചെന്ന് വരാം. പുറംമോഡികണ്ടു മറ്റുള്ളവരെ വിലയിരുത്താൻ മലയാളി കഴിഞ്ഞേ മറ്റുള്ളവര്ള്ളൂ. എന്നാൽ  ന്യൂ ജെൻ  ഫ്രീക്കൻമ്മാര് ഇത്തരക്കര്ക്കിട്ടു പണികൊടുക്കുന്നതിൽ  ഉന്നത ബിരുദം നേടിയവരാണ്. ജീവിതത്തിനെ ഗതിമാറ്റം നടക്കുന്നത് കോളേജ് ജീവിതത്തിലാണ് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതും ഈ കാലയളവിലാണ്. ആഘോഷം ഏതായാലും മദ്യം വേണം എന്നതാണല്ലോ മലയാളിയുടെ ഒരു ഇത് . നാലോ അഞ്ചോ കൊല്ലത്തെ ജയിൽ  (കോളേജ്) വാസ്സത്ത്തിനു ശേഷം പച്ചയായ യഥാര്ത ജീവിതത്തിലേക്കവൻ ചുവടു വയ്ച്ചു തുടങ്ങുന്നു.അവിടെയും ചോദ്യങ്ങളുടെ നീണ്ട നിര.  “ജോലി ഒന്നും  ശരിയായില്ലെ?”  . ഒരു ഇടത്തരക്കാരനായ യുവാവ് നേരിടുന്ന വലിയ ചോദ്യം. ഈ  ചോദ്യത്തിന് പിന്നിൽ വീട്ടുകാരോ നാട്ടുകാരോ ആയിരിക്കും തലയിൽ ദേഷ്യത്തിന്റെയും വിഷമത്തിന്റെയും മത്ത്പിടിപ്പിക്കുന്ന ലഹരി നുരഞ്ഞു പതയുന്നുണ്ടെങ്കിലും ഒരു നേർത്ത പുഞ്ചിരിയിലോ തല താഴ്ത്തലിലോ അവന്റെ ഉത്തരവും പ്രതിഷേധവും രേഖപെടുത്തുന്നു . അവനറിയാം ലോകം വിശാലമാണെങ്കിലും മലയാളി മനസ്സ് ഇടുങ്ങിയതാണെന്ന് . ആവനാഴിയിലെ അവസാന ശരവും പ്രയോഗിച്ചവൻ ഒരു ജോലി നേടിയാൽ വരുന്നു അടുത്ത ചോദ്യം “എത്രയാ ശംമ്പളം?” . ചോദ്യങ്ങൾ അവസ്സനിക്കുന്നില്ല… വീട് , കല്യാണം , കുട്ടികൾ , കാർ എന്നിങ്ങനെ നീളുന്നു ചോദ്യങ്ങളുടെ പട്ടിക. ജീവിതം തന്നെ ഒരു ചോദ്യ ചിഹ്ന്നമായി തലയ്ക്കു മുകളിൽ നിൽകുമ്പോൾ ആരാ ഒന്ന് പതറിപ്പോകാത്തത്? ആരാ ഒന്ന് പകച്ചു പോകാത്തത് ?.

ജീവിതം പതറി നിൽക്കുന്നവർക്ക് മുന്നില് രണ്ടു വഴി കളാണുള്ളത്. ഒന്നാമതായി നിലവിലെ സാഹചര്യങ്ങളുമായി പൊരുത്തപെടുക. അതായതു ആരായാലും തടയാൻ പറ്റാത്ത മനസുമായി നിലവിലെ സാഹചര്യങ്ങളുമായി കഷ്ടപെട്ടു ജീവിതത്തെ പച്ചപിടിപ്പിക്കുക. ഇത്തരക്കാരാണ് യഥാര്ത പോരാളികൾ. രണ്ടാമത്തെ വഴി വിദേശ വാസം, പ്രവാസം എന്നൊക്കെപ്പറയാം  സത്യത്തിൽ ഈ അവസ്ഥ എന്നത് ഉറ്റവരോട് യാത്ര പറഞ്ഞുള്ള ഒളിച്ചോട്ടമാണ്. ജീവിത യഥാര്ത്യ ങ്ങളിൽനിന്നുള്ള ഒളിച്ചോട്ടം, അല്ലെങ്കിൽ സ്വന്തം ജീവിതം അന്യനാടുകളിൽ നരഹിച്ചു തീര്ക്കാനുള്ള ഒളിച്ചോട്ടം. ചുരുക്കിപ്പറഞ്ഞാൽ മറ്റുള്ളവര്ക്ക് വേണ്ടി ജീവിക്കാനുള്ള അവസാന ശ്രമം. ഒന്നോ രണ്ടോ വര്ഷത്തെ തദ്ദേശീയ തൊഴിലുനു ശേഷം പുകഞ്ഞ മനസുമായവാൻ കുടുംബ ഭാരവും ചുമലിലേന്തി വിദേശ വാസത്തിനു പോകുന്നു. പുതിയ സ്ഥലം , ഭാഷ , ഏകാന്തത , പുതിയ കാഴ്ച്ചപ്പാടുകൾ , കൂട്ടുകാര് ജീവിതത്തിന്റെ ഗതി തന്നെ മാറിപോകുന്നു. പചമണ്ണിലൂടെ നഗ്നപാദനായി മഴയേറ്റു നടന്നവൻ മറ്റൊരിടത്ത് പറിച്ചു നടപ്പെടുന്നു. ഒറ്റപെടലുകൾ മറ്റുള്ളവരുടെ സന്തോഷത്തിനായി എന്ന് കരുതുമ്പോൾ സ്വന്തം വേദനകൾ കുടുംബത്തിനാണ്‌ എന്ന് ചിന്തിക്കുമ്പോൾ അവൻ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നു.എണ്ണയൊഴിച്ചു ചലിപ്പിക്കപ്പെടുന്ന യന്ത്രംപോലവൻ അന്യനാടുകളിൽ യാന്ത്രികമായി പണിയെടുക്കുന്നു. ഓണവും , ക്രിസ്മസ്, റംസാൻ , സംക്രാന്തി ഒക്കെയവന് സാധാരണ ദിവസ്സം പോലെ . വര്ഷത്തിലൊരിക്കലോ,രണ്ടുവഷത്തിലൊരിക്കലോ ദേശാടനക്കിളിപ്പോലെ  നാട്ടിലെത്തുന്നു. പണത്തിന്റെയും പത്രസിന്റെയും പവര് കാണിക്കാനുള്ള അവസരം. കടം വാങ്ങിയതും ഒവര്ടൈം ചെയ്തു നേടിയതുമായ പണം ഇതിനായി ഉപയോഗിക്കുന്നു. മറ്റുള്ളവരുടെ മുന്നില് അത്തര് പൂശിയും നല്ല വസ്ത്രങ്ങൾ ധരിച്ചും തലയുയർത്തി നടക്കാനുള്ള തത്രപ്പാടിൽ ഒന്നോ രണ്ടോ മാസത്തെ അവധിക്കാലം കഴിഞ്ഞിരിക്കും. ഇനിയുള്ളത് വീണ്ടുമൊരു വിരഹകാലം. പ്രിയപ്പെട്ടവരേ പിരിഞ്ഞു പാതി തളര്ന്ന മനസുമായി വീണ്ടും തിരക്കുപിടിച്ച ജീവിതത്തിലേക്കുള്ള മടക്കം.

സ്വദേശത്തായാലും വിദേശത്തായാലും അടിസ്ഥാനപരമായി മലയാളികളാണല്ലോ . ജീവിത സാഹചര്യങ്ങളുമായി പെട്ടന്ന് പൊരുത്തപ്പെടാനുള്ള അതിജീവനശക്തി അവന്റെ രക്തത്തിൽ അലിഞ്ഞു ചേര്ന്നതാണ്. എന്തിരുന്നാലും അവന്റെയുള്ളിൽ കുടുംബവും, ബന്ധുക്കളും, ചങ്ങാതിമാരും നിറഞ്ഞ ലോകമാണ്. ജഡാനരകൾ ബാധിച്ചു രോഗശയ്യയിൽ കിടക്കുമ്പോൾ താങ്ങായി മാറേണ്ടവർ അവര്ക്കായി തന്റെ ജീവിതം തിളയ്ക്കുന്ന എണ്ണ പ്പാത്രത്തിലേക്കെറിയാൻ അവനു മടിയുണ്ടാവില്ല. അതെ ഇവരാണ് യഥാര്ത മലയാളി യുവത്വം.

Advertisement

Malayalam Article

ഇനിയും എന്നെ അപമാനിക്കരുത്… വീട് നിർമാണത്തിനായി പത്ത് ലക്ഷം രൂപ നല്‍കാം

Published

on

By

പനമരം പഞ്ചായത്തിലെ പരക്കുനിയിലെ പണിയ വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് വീടു വെച്ച്‌ നല്‍കാമെന്നായിരുന്നു മഞ്ജുവിന്റെ വാഗ്ദാനം. എന്നാൽ വാഗ്ദാനം മഞ്ജുവാര്യര്‍ പാലിച്ചില്ല. തുടർന്ന് വീടുവച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന പേരില്‍ നടി മഞ്ജു വാര്യര്‍ക്കെതിരെ വാഗ്ദാന ലംഘന കേസ് നൽകിയിരുന്നു .
സര്‍ക്കാര്‍ അനുമതി നല്‍കിയ ഭവനപദ്ധതിയില്‍ പത്തുലക്ഷം രൂപ സംഭാവനയായി നല്‍കാമെന്ന് മഞ്ജു വാര്യര്‍ കത്തുമുഖേന അറിയിച്ചു. ഈ വിഷയത്തിലേക്ക് വലിച്ചിഴച്ച്‌ ഇനിയും തന്നെ അപമാനിക്കുകയോ അക്ഷേപിക്കുകയോ ചെയ്യരുതെന്നും മഞ്ജു വാര്യര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Continue Reading

Malayalam Article

താരരാജാക്കന്മാർ ഉൽഘാടനം നിർവ്വഹിച്ചു; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അങ്ങനെ സ്വന്തം ഓഫീസ് സമുച്ചയം [Video]

Published

on

കേരളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് സ്വന്തം ഓഫീസ് സമുച്ചയം എന്ന സ്വപ്നം ഒടുവിൽ യാഥാർഥ്യമായി. കൊച്ചി, പുല്ലേപ്പടിയിലെ ഓഫീസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മധുവിന്റെ സാന്നിധ്യത്തിൽ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് നിർവഹിച്ചു. മലയാളസിനിമയിലെ ഒട്ടുമിക്ക നിർമാതാക്കളും പങ്കെടുത്ത ചടങ്ങിൽ പഴയകാല നിർമാതാക്കളെ പൊന്നാടയണിച്ചു ആദരിച്ചു. കേരളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫീസിൽ ഉൽഘാടനത്തിന്റെ വീഡിയോ കാണാം.

Continue Reading

Malayalam Article

16 വർഷങ്ങൾക്ക് മുൻപ് കാസർഗോഡ് നിന്നും UAE ലേക്ക് പറന്ന സാധാരണക്കാരനായ പയ്യൻ ഇന്ന് ആരാണെന്നു അറിയണ്ടേ?

Published

on

By

എല്ലാ ചെറുപ്പക്കാരെയും പോലെ  വർഷങ്ങൾക്ക് മുൻപ് കൂട്ടിവെച്ച കുറെ സ്വപ്‌നങ്ങൾ മാത്രമായ് UAE ലേക്ക് പറന്ന ചെറുപ്പക്കാരൻ ഇന്ന് UAE ൽ സ്വന്തമായി ബിസിനസ് നടത്തുന്നു. നൗഫൽ ബിൻ അബൂബക്കറിന്റേത് തികച്ചും വേറിട്ടൊരു ജീവിത കഥയാണ്. അബുദാബി രാജകൊട്ടാരത്തിൽ സൂപ്പർവൈസർ ആയാണ് നൗഫൽ UAE യിൽ എത്തുന്നത്. എന്നാൽ 16 വർഷങ്ങൾക്ക് ഇപ്പുറം അദ്ദേഹം UAE യിൽ സ്വന്തമായി ബിസിനസ് നടത്തുന്നു. അദ്ദേഹത്തിന്റെ അർപ്പണബോധവും കഠിനാധ്വാനവും ആണ്  അദ്ദേഹത്തിന്റെ കരിയറിൽ ഇത്രയധികം ഉയർച്ച നൽകിയത്. 

കേവലം ഒരു വ്യവസായി മാത്രമല്ല നൗഫൽ. തികഞ്ഞ ഒരു മനുഷ്യ സ്‌നേഹി കൂടിയാണ്. നാട്ടിലും വിദേശത്തുമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ആണ് നൗഫൽ നടത്തുന്നത്. അത് കൊണ്ട് തന്നെ നൗഫൽ നിരവധി അവാര്ഡുകൾക്കും അര്ഹനായിട്ടുണ്ട്. മുൻ കേരള മന്ത്രി പന്തളം സുധാകരനിൽ നിന്ന് 2015 ൽ അദ്ദേഹത്തിന് ‘മഹാത്മാഗാന്ധി കൾച്ചർ അവാർഡ്’ ലഭിചിരുന്നു. എന്നാൽ വലം കൈ ചെയ്യുന്നത് ഇടം കൈ അറിയരുതെന്ന് പ്രകൃതക്കാരൻ കൂടിയാണ് നൗഫൽ. 

മനുഷ്യസ്നേഹി മാത്രമല്ല, ഇദ്ദേഹം തികഞ്ഞ ഒരു മൃഗ സ്‌നേഹി കൂടിയാണ്. കുതിരയോടാണ് നൗഫലിന് പ്രിയം കൂടുതൽ. പലതരം ജീവികളുമായുള്ള ചിത്രങ്ങൾ ആണ് നൗഫൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. 

“പരാജയങ്ങളെ ഞാൻ ഒരിക്കലും ഭയപ്പെടുന്നില്ല! ഞാൻ സ്ഥിരമായി പരാജയപ്പെടുന്ന സന്ദർഭങ്ങളുണ്ടായിരുന്നുവെങ്കിലും ഞാൻ എന്റെ പരിശ്രമങ്ങൾ അവസാനിപ്പിച്ചിരുന്നില്ല. വിജയം മാത്രമായിരുന്നു എന്റെ ഒരേ ഒരു ലക്‌ഷ്യം.  എന്റെ പിതാവിൽ നിന്ന് ഞാൻ പഠിച്ച കാര്യങ്ങളാണ് എനിക്ക് കൂടുതൽ പ്രചോദനം നൽകിയത്. എനിക്ക് വേണ്ടി അദ്ദേഹം വളരെയധികം ത്യാഗം ചെയ്തിട്ടുണ്ട്, അദ്ദേഹം എനിക്ക് ഒരുപാട് കാര്യങ്ങൾ നൽകിയിട്ടുണ്ട്.  എന്നാൽ  മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ അത് നന്നേ കുറവായിരുന്നുവെങ്കിലും ഞാൻ ഒരിക്കലും അതിൽ പരാതി പറഞ്ഞിട്ടില്ല. ഇന്ന് ഞാൻ ഇവിടെ വരെ എത്തിയത് എന്റെ മാതാപിതാക്കൾ കാരണം ആണ്.  അവർ എനിക്ക് നൽകിയ പിന്തുണയാണ് എന്നെ ഇന്നത്തെ മനുഷ്യനാക്കിയത് എന്നും അദ്ദേഹം പറഞ്ഞു. 

Continue Reading

Writeups

Malayalam Article5 days ago

ഇനിയും എന്നെ അപമാനിക്കരുത്… വീട് നിർമാണത്തിനായി പത്ത് ലക്ഷം രൂപ നല്‍കാം

പനമരം പഞ്ചായത്തിലെ പരക്കുനിയിലെ പണിയ വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് വീടു വെച്ച്‌ നല്‍കാമെന്നായിരുന്നു മഞ്ജുവിന്റെ വാഗ്ദാനം. എന്നാൽ വാഗ്ദാനം മഞ്ജുവാര്യര്‍ പാലിച്ചില്ല. തുടർന്ന് വീടുവച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി...

Malayalam Article7 days ago

താരരാജാക്കന്മാർ ഉൽഘാടനം നിർവ്വഹിച്ചു; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അങ്ങനെ സ്വന്തം ഓഫീസ് സമുച്ചയം [Video]

കേരളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് സ്വന്തം ഓഫീസ് സമുച്ചയം എന്ന സ്വപ്നം ഒടുവിൽ യാഥാർഥ്യമായി. കൊച്ചി, പുല്ലേപ്പടിയിലെ ഓഫീസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മധുവിന്റെ സാന്നിധ്യത്തിൽ മോഹൻലാലും...

Malayalam Article1 week ago

16 വർഷങ്ങൾക്ക് മുൻപ് കാസർഗോഡ് നിന്നും UAE ലേക്ക് പറന്ന സാധാരണക്കാരനായ പയ്യൻ ഇന്ന് ആരാണെന്നു അറിയണ്ടേ?

എല്ലാ ചെറുപ്പക്കാരെയും പോലെ  വർഷങ്ങൾക്ക് മുൻപ് കൂട്ടിവെച്ച കുറെ സ്വപ്‌നങ്ങൾ മാത്രമായ് UAE ലേക്ക് പറന്ന ചെറുപ്പക്കാരൻ ഇന്ന് UAE ൽ സ്വന്തമായി ബിസിനസ് നടത്തുന്നു. നൗഫൽ...

Malayalam Article2 weeks ago

നഗരമധ്യത്തിലെ പ്രധാന ഹോട്ടലുകളില്‍ നിന്നും വീണ്ടും പഴകിയ ഭക്ഷണം

തിരുവനന്തപുരം നഗരത്തിലെ പ്രധാന ഹോട്ടലുളിൽ  ആരോഗ്യവിഭാഗം നടത്തിയ  പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. വീണ്ടും വീണ്ടും ഇതേ അനുഭവം നഗരത്തിലെ ഹോട്ടലുകളിൽ വരുന്നതിനെ തുടർന്ന് ഇതിനെതിരെ നടപടിയെടുക്കുമെന്ന് തിരുവനന്തപുരം...

Malayalam Article2 weeks ago

ലക്ഷ്മി ദേവിയും ജേഷ്ടാ ഭഗവതിയും , ഹൈന്ദവ സംസ്കാരത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം

പണ്ടൊക്കെ ത്രിസന്ധ്യാ സമയം മതിലിന്‌ വെളിയില്‍ ജ്യേഷ്‌ഠയ്‌ക്ക് പുക കാണിക്കുക എന്ന ഒരു രീതി ഉണ്ടായിരുന്നു. അതിനു ശേഷമാണ്‌ നിലവിളക്ക്‌ കൊളുത്തുക.അതായത്‌ വീടും പരിസരവും തൂത്തുവാരി വൃത്തിയാക്കി...

Malayalam Article2 weeks ago

സ്വവര്‍ഗാനുരാഗത്തെ അംഗീകരിക്കാനുള്ള മടിയും, അപ്രതീക്ഷിതമായി എത്തിയ ക്യാൻസറും… നീണ്ട പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ അവർ വിവാഹിതരായി

ക്രിയേറ്റീവ് റൈറ്റിങ് പഠിക്കുന്നതിനായി വെര്‍ജിനീയയിലെ വുമണ്‍സ് ലിബറല്‍ ആര്‍ട്‌സ് കോളേജില്‍ എത്തിയതായിരുന്നു മഹാരാഷ്ട്രക്കാരിയായ മേഖല. വെര്‍ജീനിയ മേഖലയ്ക്ക് നല്‍കിയ ആദ്യ സമ്മാനമായിരുന്നു ടെക്‌സാസുകാരിയായ ടെയ്റ്റം. ഇരുവരും തമ്മിൽ...

Malayalam Article2 weeks ago

അന്ന് ഞാൻ മോദി നല്‍കിയ 250 രൂപ വാങ്ങിയില്ലായിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ എനിക്ക് നില്ക്കാൻ കഴിയില്ലായിരുന്നു

നാടറിയുന്ന നാടന്‍ പാട്ടുകാരിയാകാന്‍ തനിക്ക് പ്രചോദനവും പിന്തുണയും നല്‍കിയ നരേന്ദ്രമോദിയെ കാണാൻ എത്തിയ സന്തോഷത്തിൽ ആണ് ഗീതാ റാബറി. ഇന്ന് ഞാൻ നാടറിയുന്ന പാട്ടുകാരി ആയെങ്കിൽ അതിനുപിന്നിൽ നരേന്ദ്രമോദിയാണ്‌...

Malayalam Article2 weeks ago

അമിത ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയില്‍ കഴിയവെ യുവാവ് മരിച്ചു

പാകിസ്താനിലെ ഏറ്റവും ഭാരംകൂടിയ വ്യക്തി ചികിത്സ കിട്ടാതെ മരിച്ചു. നൂറുല്‍ ഹുസൈന്‍ (55) ആണ് മരിച്ചത്. അമിത ഭാരം കുറയ്ക്കുന്നതിനുള്ള ശാസ്ത്രക്രീയക്കുശേഷം ചികിത്സയിലായിരുന്നു ഇയാൾ. ശാസ്ത്രക്രീയയ്ക്ക് ശേഷം വേണ്ടത്ര...

Malayalam Article2 weeks ago

തമിഴ്‌നാട് സ്വദേശി സുബ്രഹ്മണ്യനെ തേടി ഭാഗ്യദേവതയായി എത്തിയത് 60 ലക്ഷം

മല്ലപ്പള്ളിയില്‍ ആക്രി പെറുക്കി ജീവിക്കുന്ന തമിഴ്നാട് ദമ്ബതികള്‍ക്കാണ് 60 ലക്ഷവുമായി ഭാഗ്യദേവത തേടി എത്തിയത്. രാജപാളയം വടക്ക് മലയടിപ്പെട്ടി എം.ജി.ആര്‍. നഗര്‍ രണ്ടില്‍ സുബ്രഹ്മണ്യം(സുപ്രന്‍), ഭാര്യ ലക്ഷ്മി എന്നിവരെയാണ് ഭാഗ്യം...

Malayalam Article2 weeks ago

സമീറ റെഡ്‌ഡിയുടെ അണ്ടർവാട്ടർ മറ്റേർണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങളൾ വൈറലാകുന്നു

തെന്നിന്ത്യയിൽ തന്നെ ഒട്ടേറെ ആരാധകർ ഉള്ള നടിയാണ് സമീറ റെഡ്ഢി, 2002ൽ ഹിന്ദി ചിത്രത്തിൽ കൂടി സിനിമ അരങ്ങേറ്റം നടത്തിയ ഈ ആന്ധ്രാ പ്രദേശുകാരി ഒരു പതിറ്റാണ്ടോളം തെന്നിന്ത്യൻ...

Trending

Don`t copy text!