ഗിന്നസ്സ് റെക്കോർഡ് ലക്ഷ്യമിട്ട് “100 Years Of Chrysostom” തുടർച്ചയായി 48 മണിക്കൂർ പ്രദർശനത്തിനായി എത്തുന്നു

0
21

Dr. Philipose Mar Chrysostom തിരുമേനിയുടെ 100ആം പിറന്നാൾ സമ്മാനമായി സംവിധായകൻ Blessy ഒരുക്കുന്ന “100 Years Of Chrysostom” എന്ന ബയോഗ്രഫി ഫിലിം പ്രദർശനത്തിനായി  എത്തുന്നു. വിശ്വൽ റൊമാൻസ് അവതരിപ്പിക്കുന്ന “100 Years Of Chrysostom” എന്ന 48 മണിക്കൂറും 8 മിനിറ്റും ദൈർഘ്യമുള്ള ബയോഗ്രഫിക്കൽ ഡോക്യുമെന്ററി ആണ് ഗിന്നസ്സ് റെക്കോർഡ് ലക്ഷ്യമിട്ട് പ്രദര്ശനത്തിനായി ഒരുങ്ങുന്നത്. 

ജനുവരി 14 ന്  ചെങ്ങന്നൂർ, Vensec IAS അക്കാഡമിൽ പ്രദർശം ആരംഭിക്കുന്ന ഡോക്യുമെന്ററി ജനുവരി 18 വരെയാണ്  പ്രദർശനം. 14 മുതൽ  രാവിലെ 9 മണിതൊട്ട്  രാത്രി 9 മണിവരെ തുടർച്ചയായി 12 മണിക്കൂർ ആയാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, സോണിയാഗാന്ധി, അരവിന്ദ് കെജ്‌രിവാള്‌, വി.എസ്. അച്യുതാനന്ദന്‍, മോഹന്‍ലാല്‍ തുടങ്ങി സിനിമയിലും രാഷ്ട്രീയത്തിലുമായി നൂറോളം പ്രമുഖരാണ് ഈ പ്രദർശനത്തിന് സാക്ഷ്യം വഹിക്കാൻ എത്തുക.

64 വർഷം മെത്രപ്പോലീത്തതായി കഴിയുന്ന Chrysostom തിരുമേനിയുടെ ജീവിതവും ചരിത്രവുമാണ് 48 മണിക്കൂർ നീണ്ട ഈ ഡോക്യൂമെന്ററിൽ സംവിധായകൻ ബ്ലെസി ചിത്രികരിച്ചിരിക്കുന്നത്. ബ്ലസിയും സംഘവും തിരുമേനിയുമൊത്ത് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ 3 വർഷത്തോളം യാത്ര നടത്തിയാണ് ഈ ഡോക്യുമെന്ററി ചിത്രീകരണം പൂർത്തീകരിച്ചത്.

100 Years Of Chrysostom Trailer 

100 പ്രമുഖന്മാരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും "100 Years Of C…

സുവർണ്ണ നാവുകാരൻ ആയ പ്രിയപ്പെട്ട Chrysostom തിരുമേനിയുടെ 100ആം പിറന്നാൾ സമ്മാനമായി സംവിധായകൻ Blessy ഒരുക്കുന്ന "100 Years Of Chrysostom" Trailer ഞാൻ ഔദ്യോഗികമായി റിലീസ് ചെയ്യുന്നു

Posted by Mohanlal on Friday, April 28, 2017

സോഴ്സ്:Mohanlal