കല്യാണവീട് ഇരുട്ടായപ്പോഴേക്കും ദുരന്തവീടായി മാറി ഞെട്ടിക്കുന്ന സംഭവം

0
138

തമാശക്ക് വേണ്ടി കല്യാണ റാഗിങ്ങ്കാരായ സുഹൃത്തുക്കൾ ചെയ്‌ത ക്രൂരവിനോദം കാരണം ആദ്യരാത്രി തന്നെ മണിയറയിൽ നിന്നും മണ്ണറയിലേക്ക് പോകാൻ വിധിയുണ്ടായ നവദമ്പതികളുടെ കണ്ണീരണിഞ്ഞ കഥയാണിത്.

കല്യാണവീട് ലക്ഷ്യമാക്കി ആളുകൾ പരന്നൊഴുകുകയാണ്. വീട്ടിലേക്കുള്ള ഇടുങ്ങിയ റോഡിൽ വാഹനങ്ങളുടെ നീണ്ട നിര കാണാം.ആ തിരക്കിനിടയിലും തലങ്ങും വിലങ്ങും ചെവി തുരക്കുന്ന ഹോർണടിയിൽ അലക്ഷ്യമായി ബൈക്കിൽ കുതിക്കുന്ന ഫ്രീക്കൻസ്.പന്തലിന്റെ കവാദത്തിനോട് ചേർന്ന് വരൻ ഫിറോസും ഉപ്പ സലിം ഹാജിയും അതിഥികളെ സന്തോഷതോടെ സ്വീകരിച്ച് ആളുകളെ പന്തലിലേക്ക്‌ അയക്കുന്നു.അക്കരത്തെങ്ങിലെ ഗൾഫുകാരൻ ഫിറോസിന്റെ മൂത്ത മകളാണ് ഫിറോസിന്റെ നവവധു.തറവാട്ടിലെ ആദ്യ കല്യാണത്തിന്റെ എല്ലാ ആഡംബരവും നിറഞ്ഞ ചടങ്ങ് എടുക്കാനാവുന്നതിലേറെ പൊന്നും പുടവയുമായി മണവാട്ടി നിഷാഫാത്തിമ ആഘോഷത്തിമിർപ്പുകളുടെ ആനന്ദലഹരിയിൽ ആ മംഗളം പൊടിപൊടിച്ചു.കല്യാണച്ചടങ്ങുകൾ എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും സന്ത്യ ആയിരുന്നു.വളരെ മംഗളമായും ഭംഗിയായ കല്യാണം ആദ്യയവസാനം വരെ നടത്താൻ സാധിച്ചതിൽ സലിം ഹാജിയുടെ കുടുംബവും ഏറെ സന്തോഷിച്ചു.നാട്ടിലെ പൊതുപ്രവർത്തനങ്ങളിലും സാമൂഹ്യ സേവനങ്ങളിലും നിറ സാനിധ്യമായിരുന്നതുകൊണ്ട് തന്നെ പുതിയാപ്പിള ഫിറോസിന് ഒരു വലിയ സൗഹൃദവലയം ഉണ്ടായിരുന്നു.എല്ലാ നാട്ടിലേം പോലെ കല്യാണ റാഗിങ്ങ് പാര പണിയലും ചേരത്തൂരിലെ ചെറുപ്പക്കാർക്കിടയിൽ ഒര് വിനോദമായിരുന്നു. അതുകൊണ്ട് തന്നെ സുഹൃത്തുക്കൾക്കിടയിൽ നിന്ന് വല്ല കുസൃതിയും ഉണ്ടാകുമോ എന്ന മുൻധാരണയും ഫിറോസിന് ഉണ്ടായിരുന്നു.എന്നാൽ അതുപോലത്തെ ഒര് അലമ്പുകളും നടത്തി ബുദ്ധിമുട്ടിക്കാത്ത തന്റെ സുഹൃത്തുക്കളെ ഓർത്ത് ഫിറോസിന് അഭിമാനം തോന്നി. നാഴികകൾ ഇഴഞ്ഞു നീങ്ങി.ഒരു ചിരകാലാഭിലാഷത്തിന്റെ പൂർത്തികരണത്തിന് വധുവരന്മ്മാരുടെ മെയ്യും മനസ്സും  ദാഹിച്ചിരുന്ന്.  മുല്ലപ്പൂവിന്റെ ഗന്ധം പരത്തി മൈലാഞ്ചി കൈകളിൽ മുഖം പൂഴ്ത്തി കട്ടിലിന്റെ ഒരറ്റത്തു ഇരിക്കുന്ന മണവാട്ടി.കാലങ്ങളായി കിനാവ് കണ്ടിരുന്ന ജീവിതത്തിലെ അസുലഭ മുഹൂർത്തം വന്നു.കല്യാണ ദിവസത്തെ ഉറക്കക്കുറവും ക്ഷീണവും കൊണ്ട് തന്നെ വീട്ടുകാർ എല്ലാം നേരത്തെ ഉറക്കം പിടിച്ചിരുന്നു.കല്യാണം കഴിഞ്ഞ വീടിന്റെ ചിട്ടയില്ലായ്മ പലരേം പലയിടത്തായി കിടത്തി.ഹാളിൽ കിടന്നിരുന്ന സലിം ഹാജി നല്ല ഉറക്കമായിരുന്നു.പെട്ടന്നൊരു അലർച്ച. അത് വീണ്ടും വീണ്ടും ആവർത്താക്കപ്പെട്ടപ്പോൾ പരിഫ്രാന്തനായി ഹാജി ഉണർന്നു.ഫിറോസ്‌മോൻഡെ മുറിയിൽ നിന്നല്ലേ അത്.എന്താ മോനെ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ഹാജി മുകളിലേക്ക് ഓഡി.വീട് മുഴുവൻ ഉണർന്നു.പൂട്ടിക്കിടക്കുന്ന വാതിലിനുമുമ്പിൽ നിന്ന് ഹാജിയും കുടുംബവും അലറി വിളിച്ചു,ഉത്തരമില്ല.സർവ ശക്തിയും എടുത്ത് വാതിൽ ചവിട്ടി പൊളിച്ചു.അകത്തു കണ്ട കാഴ്ച്ച ഭയാനകം ആയിരുന്നു. പുകപടലം കൊണ്ട് നിറഞ്ഞ മുറി.എയർ ഹോളിലൂടെ കട്ടിലിലേക്ക് ശക്തിയായി ചീറ്റിക്കൊണ്ടിരിക്കുന്ന വെള്ളം. മുറിയും കവിഞ്ഞ് ബാത്റൂമിലേക്ക് ഒഴുകിക്കൊണ്ടേ ഇരിക്കുന്ന വെള്ളത്തിൽ അനക്കമില്ലാതെ കിടക്കുന്ന ദമ്പതികൾച്. വെള്ളത്തിൽ ചവിട്ടിയവരെല്ലാം ഷോക്കേറ്റു തെറിച്ച് വീഴുന്നു. വീട്ടിൽ കൂട്ട നിലവിളി ഉയർന്നു.നാടും നാട്ടുകാരും ആ വീട്ടിലേക്ക് ഓടിക്കൊണ്ടിരുന്നു.കല്യാണവീട് ഒന്നേ ഇരുട്ടായപ്പോഴേക്കും ദുരന്ത വീടായിമാറി. നവദമ്പതികൾക്ക് നേരെ നടന്ന കല്യാണ റാഗിങ് കാരുടെ ക്രൂര വിനോദത്തിന്റെ കഥ നാടെങ്ങും ഉൾകിടിലത്തോടെയാണ് ശ്രീവിച്ചത്.തോട്ടം നനയ്ക്കുന്ന പൈപ്പ് ഐർഹോളിലൂടെ തിരുകി കേറ്റി.പൈപ്പിനുള്ളിലൂടെ ശക്തിയായി വന്ന വെള്ളം മുറിയാകെ പരന്നൊഴുകി.മാണിയറയിൽ ഘടിപ്പിച്ച അലങ്കാര ബൾബുകൾ പൊട്ടിത്തെറിച്ചു ഒഴുകിയിറങ്ങുന്ന ബൾബുകൾ മുഴുവൻ അതിലേക്ക് പ്രേവേശിച്ചു.ഷോക്കേറ്റ് നവദമ്പതികൾ തെറിച്ചു വീണു,നിഷ്കളങ്കരായ രണ്ട് ജീവനുകൾ പിടഞ്ഞു.പണി കൊടുത്തവർക്ക് പോലും തിരിച്ച് പിടിക്കാൻ പറ്റാത്ത രീതിയിൽ കൈവിട്ടു പോയിരുന്നു.നാടെങ്ങും കല്യാണ റാഗിങ്ങ് കാർക്കെതിരെ ജനരോഷം ഇളകി.കൃത്യത്തിൽ പങ്കെടുത്ത 4 ,5 പേരിൽ വിലങ്ങ് വീണു.പക്ഷെ അത് രണ്ട് കുടുംബത്തിന്റെയും കണ്ണീരിന് പരിഹാരമാവുകയില്ല.അങ്ങനെ നാടിനെ ഞെട്ടിച്ചുകൊണ്ട് ഫിറോസ് യാത്രയായി.നാട്ടിലെ സുപരിചിതനും പ്രിയങ്കരനായ ഫിറോസിന്റെ മരണം അക്ഷരാർത്ഥത്തിൽ നാടിനെ നടുക്കി കളഞ്ഞു.തന്റെ പ്രിയതമയുടെ ഒരേ ദിനം പോലും പങ്കുവയ്ക്കാൻ കഴിയട്ടെ വിധിക്കു മുന്നേ കീഴടങ്ങിയ അവനെ ഓർത്ത് ജനം വിതുമ്പി.ആ സംഭവം കഴിഞ്ഞിട്ട് ഇപ്പോൾ ഒര് ആണ്ട് പിന്നിട്ടിരിക്കുന്നു.കാലം നീട്ടിക്കൊണ്ട് പോയ അവളുടെ ആയുസിനും ഇപ്പോൾ കുരുക്ക് വീണിരിക്കുന്നു.അബോധാവസ്ഥയിൽ കിടന്ന ആ ശരീരത്തിൽ നിന്ന് ജീവൻ ഇറങ്ങിപ്പോയത് ആരുടെയ്ക്കയോ പ്രാർത്ഥന കൊണ്ടായിരിക്കാം.അത്രക്ക് ദയനീയമായിരുന്നു കിടപ്പ്.മണിയറയിൽ ഒരുമിക്കാതെ പോയ ദമ്പതിമാർക്ക് മണ്ണറയെങ്കിലും ഒരുമിച്ചയില്ലെങ്കിൽ അത് അവരോട് ചെയ്യുന്ന ക്രൂരതയാണെന്ന് വീട്ടുകാർക്ക് തോന്നി.ഫിറോസിന്റെ ഖബറിനോട് ചേർന്നൊരുക്കിയ മണ്ണറയിൽ അവളേം വെക്കപ്പെട്ടു.