Connect with us

Malayalam Article

പണത്തിന്റെ അഹങ്കാരം കാണിക്കാൻ അനാഥാലയങ്ങളിലേക്ക് ആഘോഷവുമായി പോകുന്നത് ക്രൂരത; ഒരു പിതാവിന്റെ കുറിപ്പ് വൈറലാകുന്നു

Published

on

ആഘോഷങ്ങൾ വരുമ്പോൾ നമ്മളെല്ലാംതന്നെ അത് മറ്റു ആഘോഷങ്ങളിൽ നിന്ന് മെച്ചപ്പെടുത്തൽ പല മാർഗങ്ങളും സ്വീകരിക്കുന്നവരാണ് നമ്മളിൽ പലരും.ഇന്നത്തെ ലോകം എന്ത് ആഘോഷങ്ങൾ ഉണ്ടെങ്കിലും അത് അനാഥാലയത്തിലേക്ക് പറിച്ച് നടുന്ന അവസ്ഥയാണ് കാണുന്നത്.എന്നാൽ ആഘോഷം കഴിഞ്ഞ് പോകുമ്പോൾ ആ അനാഥാലയത്തിന്റെ അവസ്ഥ എന്തായിരിക്കും എന്ന് ആരും തന്നെ ചിന്തിക്കാറില്ല. ആഡംബരം മാത്രം കാണിക്കാന്‍ വേണ്ടി ആഘോഷങ്ങള്‍ നടത്തുന്നവര്‍ ചെയ്യുന്നത് ക്രൂരതയാണെന്ന് തുറന്ന് കാണിച്ച്‌ ഒരു പിതാവിന്റെ കുറിപ്പ്.

സിബി ഗോപാലകൃഷ്ണന്‍ എന്ന പിതാവിന്റേതാണ് കുറിപ്പ്. അനാഥരോ, പാവപ്പെട്ടതോ ആയ കുട്ടികള്‍ക്കായി നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ അവരോടൊപ്പം അവരിലൊരാളായി, അവരുടേതായി അല്പസമയം കണ്ടെത്തുക. നമ്മുടെ കുട്ടികള്‍ക്ക് കിട്ടുന്നതും, അവര്‍ക്കു കിട്ടാതെ പോകുന്നതുമായ സന്തോഷങ്ങള്‍, അനുഭവങ്ങള്‍, സ്നേഹം, സൗഹൃദം എന്നിവ സമ്മാനിക്കുക. അവരെ പാര്‍ക്കില്‍ കൊണ്ട് പോകാം. ബീച്ചില്‍ അല്ലെങ്കില്‍ ഒരു സിനിമയ്ക്കോ, ഭക്ഷണത്തിനോ. പക്ഷെ അവരുടെ മുന്നില്‍ ചെന്നു കുടുംബസമേതമുള്ള നമ്മുടെ ആഘോഷങ്ങള്‍ക്ക് അവരെ കാഴ്ചക്കാരാക്കരുതെന്ന് സിബി ആവശ്യപ്പെടുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് ഞങ്ങളുടെ മകന്‍ ഒമാറിന്റെ മൂന്നാമത്തെ ജന്മദിനമാണ്.

ഏതൊരു മാതാപിതാക്കളെയും പോലെ, മകന്റെ ആദ്യ ജന്മദിനം, സുഹൃത്തുക്കളേയും സഹപ്രവര്‍ത്തരെയുമൊക്കെ വിളിച്ചുകൂട്ടി, ആഘോഷമായി നടത്തണമെന്നതായിരുന്നു ഞങ്ങളുടെയും ആഗ്രഹം. അമ്മയുടെ ആകസ്മിക വേര്‍പാടില്‍ അത്തരമൊരു പരിപാടിക്കുള്ള മാനസിക അവസ്ഥയില്‍ ആയിരുന്നില്ല ഞങ്ങള്‍. എന്നാലും ഏകമകന്റെ ആദ്യ പിറന്നാളില്‍, വ്യത്യസ്തമായും മാതൃകാപരമായും, എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം തീവ്രമായി വളര്‍ന്നു കൊണ്ടിരുന്നു. സാധാണയായി വൃദ്ധസദനങ്ങളിലേക്ക് എന്തെങ്കിലും സംഭാവന, അല്ലെങ്കില്‍, അനാഥാലയങ്ങളിലേയ്ക്ക് ഒരു സംഭാവന, അങ്ങനെ പലതിലും മനസ്സുടക്കി . അപ്പോഴാണ് ഒരു സുഹൃത്ത്,വിവിധ പ്രായക്കാരായ ഏകദേശം ഇരുപത്തി അഞ്ചു കുട്ടികള്‍ താമസിക്കുന്ന, ഒരു അനാഥാലയത്തെക്കുറിച്ചു പറഞ്ഞത്. അവിടെ ഫോണ്‍ ചെയ്‌തു ചോദിച്ചപ്പോള്‍, മകന്റെ ജന്മദിനം വരുന്ന വാരാന്ത്യത്തില്‍ അവര്‍ക്ക് വേറെ പരിപാടികള്‍ ഒന്നും തന്നെയില്ല. അതുകൊണ്ടുമകന്റെ ജന്മദിനം അവിട ആഘോഷിക്കുന്നതില്‍ അവര്‍ക്ക് സന്തോഷമേയുള്ളൂ എന്ന് അറിയിച്ചു .പലരും അങ്ങനെ ചെയാറുണ്ടത്രേ. അപ്പോള്‍ ഞാന്‍ പോലും അറിയാതെ,എന്നില്‍ നിന്നൊരു ചോദ്യം പുറത്തേക്ക് ചാടി ! ആഘോഷം കഴിഞ്ഞു,കുട്ടികളും മാതാപിതാക്കളും ഒക്കെ മടങ്ങിക്കഴിയുമ്ബോള്‍, എങ്ങനെയാണ് ഈ കുട്ടികള്‍ പ്രതികരിക്കുന്നത്?…ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മറുപടിയാണ് എനിക്ക് അപ്പോള്‍ ലഭിച്ചത്..കുട്ടികള്‍ക്ക് പലര്‍ക്കും വല്ലാത്ത വിഷമമാണ് …അല്പം മുതിന്നവര്‍ക്കാണ് കൂടുതല്‍ സങ്കടം. വളരെ നിര്‍ബന്ധിച്ചാണ്, അവരെ ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കുന്നത്. വല്ലാതെ സങ്കടപ്പെടുത്തുന്നതായിരുന്നു ആ മറുപടി. അച്ഛനും അമ്മയും ഇല്ലാതെ അനാഥരായി വളരുന്ന, ഒരു ജന്മദിനത്തിനു പോലും ബന്ധുക്കളാരുമെത്താനില്ലാത്ത കുരുന്നുകളുടെ മുന്നില്‍ നിന്ന്, സകുടുംബം ആഘോഷപ്പൂര്‍വ്വം കേക്ക് മുറിക്കുന്നതിലെ അശ്ലീലം! അതവരില്‍ ഉണ്ടാക്കിയേക്കാവുന്ന നഷ്ടബോധം, ആലോചിക്കുന്തോറും, തൊണ്ടയിലൊരു വേദനയായി പിടിമുറുക്കി..അതിനെ മറികടക്കാന്‍, അങ്ങനെയൊരു സാഹചര്യമൊഴിവാക്കുകയല്ലാതെ, മറ്റൊന്നും തന്നെയറിയില്ലായിരുന്നു.

പിന്നീടുള്ള ചിന്ത, ഈ കുട്ടികള്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയും ?എന്നതായിരുന്നു..വീണ്ടും അനാഥാലയത്തിന്റെ ചുമതല വഹിക്കുന്ന സിസ്റ്ററിനെ വിളിച്ചപ്പോള്‍, അവര്‍ നിര്‍ദ്ദേശിച്ചത്, താല്പര്യമുണ്ടെങ്കില്‍ ഒരു തുക സംഭാവന ചെയ്യാമെന്നതായിരുന്നു. ഞാന്‍ കൊടുക്കുന്ന സംഭാവന കൊണ്ട് , അവര്‍ക്കു വേണ്ടി,എന്തെങ്കിലും വ്യത്യസ്ഥമായി ചെയ്യാമോ എന്ന എന്റെ ചോദ്യത്തിന്, അത് സാധ്യമല്ല എന്നായിരുന്നു മറുപടി. എന്റെ സംഭാവന പോകുന്നത് ഒരു ജനറല്‍ ഫണ്ടിലേക്കാണ്,. സ്ഥാപനത്തിന്റെ നടത്തിപ്പിനാണ് ആ തുക ഉപയോഗിക്കുക. ഞാന്‍ ആ കുട്ടികളെ പുറത്തുകൊണ്ടു പോയാലോ എന്ന ചോദ്യത്തിന്, അവരിങ്ങനെയാണ് മറുപടി പറഞ്ഞത്. നിങ്ങള്‍ക്ക് സമയം ഉണ്ടെങ്കില്‍, നിങ്ങള്‍ക്കു അവരോടു ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം അതായിരിക്കും. ഒരു സ്ഥാപനത്തിന് അതിന്റേതായ പരിമിതികളുണ്ട് .ഈ കുട്ടികളെ ഒരു Fine-DIne റസ്റ്റോറന്റില്‍ കൊണ്ട് പോകാന്‍ ഞങ്ങള്‍ക്ക് അനുമതിയില്ല. പക്ഷെ നിങ്ങള്‍ അങ്ങനെ ചെയ്യുകയായാണെങ്കില്‍ അതാണുചിതം .അവര്‍ക്കും അതായിരിക്കും കൂടുതല്‍ സന്തോഷം നല്‍കുക . ആ കുട്ടികള്‍ക്കു,ഒരു നല്ല അനുഭവം സമ്മാനിക്കുക എന്നതായിരുന്നു,എന്റെ തീരുമാനം. ഒന്ന് രണ്ടു സ്ഥലങ്ങളില്‍ വിളിച്ചു ചോദിച്ചപ്പോള്‍ 25 കുട്ടികള്‍ ഉള്ള ഗ്രൂപ്പെന്ന് കേട്ടപ്പോള്‍ അവര്‍ക്കു പേടി..കുട്ടികള്‍ ബഹളം ഉണ്ടാക്കി, മറ്റു അതിഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാലോയെന്ന്? പിന്നെ താമസിച്ചില്ല, സുഹൃത്തും Spice Of India St Lucia റസ്റ്ററന്റ് ഉടമയുമായ Adil Sherwani യെ വിളിച്ചു.. അദ്ദേഹം പറഞ്ഞു നിങ്ങള്‍ ധൈര്യമായി പോരെ. കുട്ടികളും അവരുടെ മെനുവും ഒന്നും ഓര്‍ത്തു നിങ്ങള്‍ വിഷമിക്കേണ്ട. പിന്നെയുള്ള ജോലി കേക്ക് ഓര്‍ഡര്‍ ചെയ്യുകയെന്നതായിരുന്നു .ഒന്നും എഴുതാതെ ഒരു വലിയ കേക്ക് വേണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കു അത്ഭുതം. അങ്ങനെ ആ ദിവസമെത്തി. വളരെ മനോഹരമായി ഡ്രസ്സ് ചെയ്തു,ഒരു fine-dine ഭക്ഷണശാലയില്‍ പോകുന്ന ഗൗരവത്തിലും,എന്നാല്‍ സന്തോഷത്തിലും വന്ന രണ്ടു വയസു മുതല്‍ 11 വയസ്സുവരെ പ്രായമുള്ള 22 കുട്ടികളും,ഹോളി ഫാമിലി ചില്‍ഡ്രന്‍സ് ഹോമിലെ അഡ്മിന്‍ ആയ കന്യാസ്ത്രീയും അവിടത്തെ ആയയും. ഞാനും ഭാര്യയും ആതിഥേയരായി, കൂടെ എന്റെ സുഹൃത്തും (Akhil Nanmana). ഓരോ കുട്ടികളോടും പറഞ്ഞത് അവര്‍ക്കിഷ്ടമുള്ളതെന്തും കഴിക്കാം,അവിടെ യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ലായെന്നും,. അവര്‍ക്ക് എന്ത് ആഗ്രഹമുണ്ടോ, എത്ര ആവശ്യമുണ്ടോ അതെല്ലാം ഓര്‍ഡര്‍ ചെയ്യാമെന്നുമാണ് വ്യത്യസ്ഥങ്ങളായ സ്വാദിഷ്ടമായ ഭകഷണം.. പ്രായത്തിനേക്കാള്‍ പക്വതയോടുകൂടി പെരുമാറിയ കുട്ടികള്‍ എന്തും കഴിക്കാം എത്രയും കഴിക്കാം എന്നുള്ള പ്രലോഭനങ്ങളില്‍, സ്വീകരിച്ചത് ഐസ് ക്രീമിന്റെ ഓഫര്‍ മാത്രം.

മകന്‍ അവരിലൊരാളായി,ആരും ബര്‍ത്ഡേ ഗാനം പാടിയില്ല, പാട്ടിന്റെ അകമ്ബടിയില്ലാതെ ഞങ്ങളുടെ മകന്‍ ആ കേക്ക് മുറിക്കുമ്ബോള്‍….അവന്റെ ആദ്യത്തെ ബര്‍ത്ഡേ മറക്കാനാകാത്ത അനുഭവമായി! എല്ലാ കുട്ടികളോടും ഞങ്ങള്‍ സംസാരിച്ചു എല്ലാവര്‍ക്കും ഓരോ ടീ ഷര്‍ട്ടുകളും സമ്മാനമായി നല്‍കി. ഡിന്നര്‍ സന്തോഷകരമായി അവസാനിച്ചു,അവരെ യാത്രയാക്കി കഴിഞ്ഞു ബില്ല് ചോദിച്ചപ്പോഴാണ് അടുത്ത സര്‍പ്രൈസ്. തുക ഞാന്‍ പ്രതീക്ഷിച്ചത്തിന്റെ മൂന്നില്‍ ഒന്ന് മാത്രം..മുതിര്‍ന്നവരുടെ ബില്ല് മാത്രമേ ഇട്ടിട്ടുള്ളൂ..കുട്ടികളുടെ ബില്ല് ഇടാന്‍ തോന്നിയില്ല എന്നായിരുന്നു അവരുടെ മറുപടി! വളരെ നിര്‍ബന്ധിച്ചിട്ടും അവര്‍ ബില്ലിടാന്‍ തയ്യാറായില്ല.ഞാന്‍ അദ്ദേഹത്തിന്റെ സുഹൃത്തായതു കൊണ്ടല്ല..ആ കുട്ടികള്‍ അനുഭവിച്ച സന്തോഷം കണ്ടപ്പോള്‍, ഒരു പരിചയവും ബന്ധവും ഇല്ലാത്ത കുറച്ചു കുട്ടികള്‍ക്ക് നല്ലൊരു അനുഭവം കൊടുക്കാനുള്ള ഞങ്ങളുടെ ശ്രമത്തില്‍ അദ്ദേഹവും പങ്കാളി ആകുകയാണ് ചെയ്തത്. ഇനിയുംആ കുട്ടികളെയും കൊണ്ട് വരണമെന്നും,അവരുടെ സന്തോഷത്തില്‍ പങ്കു ചേരാനുള്ള അവസരമൊരുക്കണമെന്നു മാത്രമാണ്,അദ്ദേഹം പറഞ്ഞത്.

അനാഥരോ, പാവപ്പെട്ടതോ ആയ കുട്ടികള്‍ക്കായി നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ അവരോടൊപ്പം അവരിലൊരാളായി, അവരുടേതായി അല്പസമയം കണ്ടെത്തുക.നമ്മുടെ കുട്ടികള്‍ക്ക് കിട്ടുന്നതും, അവര്‍ക്കു കിട്ടാതെ പോകുന്നതുമായ സന്തോഷങ്ങള്‍, അനുഭവങ്ങള്‍,സ്നേഹം,സൗഹൃദം എന്നിവ സമ്മാനിക്കുക .അവരെ പാര്‍ക്കില്‍ കൊണ്ട് പോകാം..ബീച്ചില്‍ അല്ലെങ്കില്‍ ഒരു സിനിമയ്ക്കോ,ഭക്ഷണത്തിനോ ..പക്ഷെ അവരുടെ മുന്നില്‍ ചെന്നു, കുടുംബസമേതമുള്ള നമ്മുടെ ആഘോഷങ്ങള്‍ക്ക്,അവരെ കാഴ്ചക്കാരാക്കരുത്.

അനുഭവത്തില്‍ നിന്നുണ്ടായ തിരിച്ചറിവ് പങ്കിട്ടെന്ന് മാത്രം.

ഇന്ന് ഞങ്ങളുടെ മകൻ ഒമാറിന്റെ മൂന്നാമത്തെ ജന്മദിനമാണ്.ഏതൊരു മാതാപിതാക്കളെയും പോലെ, മകന്റെ ആദ്യ ജന്മദിനം,…

Posted by Sibi Gopalakrishnan on Thursday, January 10, 2019

Advertisement

Malayalam Article

സിനിമയിൽ വന്നത് ചെളിയിൽ വീണത് പോലെയായി പിന്നെ രക്ഷപെടാൻ പറ്റില്ല – തുറന്നടിച്ചു മമ്മൂക്ക (Video)

Published

on

സിനിമയിൽ വന്നു പലരും ചെളിയിൽ വീണത് പോലെയായി എന്നും, പിന്നെ രക്ഷപെടാൻ കഴിയില്ല എന്നും തുറന്നടിച്ചു മമ്മൂക്ക. ആശ ശരത് പ്രധാനവേഷം ചെയ്യുന്ന ‘എവിടെ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്. കൂടാതെ താൻ ഡിഗ്രി രണ്ടാം വര്ഷം തോൽക്കാനുള്ള കാരണവും മമ്മൂട്ടി പറയുണ്ട്. രസകരമായ വീഡിയോ കാണാം.

Continue Reading

Malayalam Article

നടിയും നർത്തകിയുമായ വിഷ്ണു പ്രിയ വിവാഹിതയായി (Video)

Published

on

By

നടിയും നർത്തകിയുമായ  വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററിലായിരുന്നു വിവാഹ ചടങ്ങുകൾ . അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.  29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ വിരുന്നും നടക്കും.

വിവാഹത്തോട് അനുബന്ധിച്ചുള്ള മെഹന്ദിച്ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Vishnupriya Pillai Wedding

Vishnupriya Pillai Wedding

Vishnu Priya wedding hd photos (10)

Vishnu Priya wedding hd photos (10)

Vishnu Priya wedding hd photos (11)

Vishnu Priya wedding hd photos (11)

Vishnu Priya wedding hd photos (5)

Vishnu Priya wedding hd photos (5)

Vishnu Priya wedding hd photos (4)

Vishnu Priya wedding hd photos (4)

Vishnu Priya wedding hd photos (9)

Vishnu Priya wedding hd photos (9)

Vishnupriya Pillai Wedding Photo

Vishnupriya Pillai Wedding Photo

Vishnu Priya wedding hd photos (6)

Vishnu Priya wedding hd photos (6)

Vishnu Priya wedding hd photos (7)

Vishnu Priya wedding hd photos (7)

Vishnu Priya wedding hd photos (8)

Vishnu Priya wedding hd photos (8)

Vishnu Priya wedding hd photos (3)

Vishnu Priya wedding hd photos (3)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (1)

Vishnu Priya wedding hd photos (1)

Vishnu Priya wedding hd photos (1)

Vishnu Priya wedding hd photos (1)

Vishnu Priya Image

Vishnu Priya Image

Vishnu Priya HD Photos

Vishnu Priya HD Photos

Vishnu Priya Wedding HD Image

Vishnu Priya Wedding HD Image

Continue Reading

Malayalam Article

സൗമ്യ കൊലക്കേസില്‍ പ്രതി അജാസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

Published

on

By

വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ വെട്ടി തീ വച്ച്‌ കൊന്ന കേസില്‍ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം താനും ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് മജിസ്ട്രേറ്റ് അജാസിന്‍റെ മൊഴി രേഖപ്പെടുത്തിയത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി.
ശരീരത്തില്‍ നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണം വിഭാഗത്തില്‍ ചികിത്സയിലാണ്. വിവാഹാഭ്യര്‍ത്ഥ നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി.

പി.എസ്.സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വീണ്ടും ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങുമ്ബോഴായിരുന്നു അജാസിന്റെ ആക്രമണം.സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് വീടിനടുത്ത് വെച്ച്  തന്നെ സ്കൂട്ടര്‍ ഇടിച്ച്‌ വീഴ്ത്തി.അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും  കൈയില്‍ കരുതിയിരുന്ന വടിവാള്‍ ഉപയോഗിച്ച്‌ അജാസ്സൗമ്യയെ  വെട്ടി. അതിനു ശേഷം പെട്രോളൊഴിച്ച്‌ കത്തിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

Continue Reading

Writeups

Malayalam Article5 hours ago

സിനിമയിൽ വന്നത് ചെളിയിൽ വീണത് പോലെയായി പിന്നെ രക്ഷപെടാൻ പറ്റില്ല – തുറന്നടിച്ചു മമ്മൂക്ക (Video)

സിനിമയിൽ വന്നു പലരും ചെളിയിൽ വീണത് പോലെയായി എന്നും, പിന്നെ രക്ഷപെടാൻ കഴിയില്ല എന്നും തുറന്നടിച്ചു മമ്മൂക്ക. ആശ ശരത് പ്രധാനവേഷം ചെയ്യുന്ന ‘എവിടെ’ എന്ന ചിത്രത്തിന്റെ...

Malayalam Article3 days ago

നടിയും നർത്തകിയുമായ വിഷ്ണു പ്രിയ വിവാഹിതയായി (Video)

നടിയും നർത്തകിയുമായ  വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററിലായിരുന്നു വിവാഹ ചടങ്ങുകൾ . അടുത്ത സുഹൃത്തുക്കളും...

Malayalam Article1 week ago

സൗമ്യ കൊലക്കേസില്‍ പ്രതി അജാസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ വെട്ടി തീ വച്ച്‌ കൊന്ന കേസില്‍ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം താനും ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന്...

Malayalam Article1 week ago

അന്ന് പുഴു, ഇന്ന് രക്തവും മരുന്നും കലർന്ന ബാൻഡേജ്; രംഗോലി അടപ്പിച്ചു

തിരുവനന്തപുരത്തെ ടെക്നോപാർക്കോനോട് ചേർന്ന് പ്രവർത്തിക്കുന്ന റെസ്‌റ്റോറന്റ് ആയ രംഗോലിയിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ രക്തം കലർന്ന ബാൻഡേജ് കണ്ടുകിട്ടി.  ടെക്നോപാർക്കിലെ ജീവനക്കാരിൽ ഒരാൾ വാങ്ങിയ ബിരിയാണിയിൽ ആയിരുന്നു...

Malayalam Article2 weeks ago

‘എ ഫോർ ആപ്പിൾ’ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒന്നിക്കുന്നു.

കന്നി സംവിധായകരായ മധുസൂദനൻ നായരും സി. ശ്രീകുമാരനും ചേർന്നൊരുക്കുന്ന ചിത്രം എ ഫോർ ആപ്പിൾ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒരുമിക്കുകയാണ്. സ്വർണാലയ ഗ്രൂപ്പ്...

Malayalam Article2 weeks ago

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു!

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു! ഗോകുൽ ശ്രീധർ ആണ് തന്റെ അമ്മയുടെ രണ്ടാംവിവാഹ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി...

Malayalam Article2 weeks ago

രണ്ടുമാസം പ്രായമുള്ളപ്പോൾ മകളെ ഉപേക്ഷിച്ചു അമ്മ മറ്റൊരാൾക്കൊപ്പം പോയി. ശേഷം മക്കൾക്കുവേണ്ടി മാത്രം ജീവിച്ചൊരു അച്ഛന്റെ കഥ!

രണ്ടുമാസം പ്രായമുള്ളപ്പോൾ തന്റെ മകളെയും ഉപേക്ഷിച്ചു അന്ന് വരെയുള്ള തന്റെ സമ്പാദ്യവുമായി ഭാര്യ മറ്റൊരാൾക്കൊപ്പം പോയപ്പോൾ ആ അച്ഛൻ തളരാതെ പിടിച്ചു നിന്നത് തന്റെ മകളെ പൊന്നുപോലെ...

Malayalam Article2 weeks ago

കൊല്ലം കടൽത്തീരത്ത് വ്യാപകമായി പത അടിയുന്നു. എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശ വാസികൾ. വീഡിയോ കാണാം

വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനു പിന്നാലെ കൊല്ലം തീരത്തേക്ക് തിരമാലകൾക്കൊപ്പം വലിയതോതിൽ പത അടിയുകയാണ്. എന്നാൽ എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശവാസികളും അത്ഭുതപ്പെടുകയാണ്. തീരത്തേക്ക് വളരെ വലിയ...

Malayalam Article2 weeks ago

വായു ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തീരത്തോടടുക്കും; കേരളത്തിൽ കനത്ത ജാഗ്രത

130 മുതല്‍ 140 കിലോ മീറ്റര്‍ വരെ വേഗത്തിൽ വായു ചുഴലിക്കാറ്റ് എന്ന് വൈകുന്നേരത്തോടുകൂടി ഗുജറാത്ത് തീരത്തോടടുക്കും. എപ്പോൾ പതിനായിരത്തിൽ അതികം പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. വൈകുന്നേരത്തിനു മുന്പായി...

Malayalam Article2 weeks ago

അഭിനയമായാലും സംവിധാനമായാലും ആഷിത അരവിന്ദിന്റെ കൈകളിൽ ഭദ്രം

പ്രഗൽഭരായ കലാകാരന്മാരുടെ നാടാണ് കാസർഗോഡ്. അതെ കാസർഗോഡ് നിന്നും തന്റേതായ രീതിയിൽ കഴിവ് തെളിയിച്ചു ഉയരങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുന്ന കലാകാരിയാണ് ആഷിത അരവിന്ദ് .എന്നാൽ നമ്മളിൽ പൂരിഭാഗം പേർക്കും ഈ...

Trending

Don`t copy text!