Connect with us

Films

മലയാളികളുടെ മനം കവര്‍ന്ന ബാലതാരങ്ങൾ ; ശാലിനി മുതല്‍ അക്ഷരവരെ

Published

on

“WatchVideo”

അഭിനയമികവിലൂടെ മലയാള സിനിമയ കീഴടക്കിയ ധാരാളം ബാലതാരങ്ങള്‍ നമുക്കിടയിലുണ്ട്. കുട്ടികളുടെ നിഷ്‌കളങ്കതയും കൊഞ്ചികൊഞ്ചിയുള്ള വര്‍ത്തമാനവും ആരെയും ആഘര്‍ഷിക്കും, അതുകൊണ്ടുതന്നെ കുട്ടിതാരങ്ങള്‍ എന്നും മലയാളികള്‍ക്ക് പ്രീയപ്പെട്ടതാണ്. ബിഗ്‌സ്‌ക്രീനിലേതുപോലെ മിനിസ്‌ക്രീനിലും ഇപ്പോള്‍ കുട്ടികളാണ് താരങ്ങൾ.

എന്റെ മമാട്ടികുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലെ ടിന്റുമോളെ ആരും മറക്കാന്‍ സാധ്യതയില്ല. ബേബി ശാലിനിയുടെ ആദ്യ ചിത്രമായിരുന്നു എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്. ഈ ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാനസര്‍ക്കാരിന്റെ മികച്ചബാലതാരത്തിനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.

നിരവധി ചിത്രങ്ങള്‍ തമിഴിലും മലയാളത്തിലും തെലുങ്കിലും ഒക്കെ ചെയ്ത ബേബി ശാലിനി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് തിരിച്ചു വരുകയും ചെയ്തിരുന്നു. ചേച്ചിയുടെ വഴി പിന്‍തുടര്‍ന്ന് സിനിമയിലേക്ക് എത്തിയതാണ് ശ്യാമിലി. മലയാളികളുടെ പ്രിയപ്പെട്ട മാളൂട്ടി. രണ്ടു വയസ്സുള്ളപ്പോഴാണ് ശ്യാമിലി അഭിനയരംഗത്തിലേക്ക് കടന്നുവന്നത്. മാളൂട്ടി എന്ന ചിത്രത്തിലൂടെ ഏവരുടേയും മനം കവര്‍ന്ന കൊച്ചു മിടുക്കി. പിന്നീട് തെലുങ്കിലും തമിഴിലും ദൈവിക പരിവേഷമുളള നിരവധി കഥാപാത്രങ്ങള്‍ അഭിനച്ചു. കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് ഈ യുവ സുന്ദരി.

മലയാളികളുടെ ഇഷ്ടതാരം കാവ്യ മാധവന്‍ ഒരു ബാലതാരമായാണ് സിനിമാരംഗത്തേക്ക് കടന്നു വന്നത്. പൂക്കാലം വരവായ് എന്ന കമല്‍ ചിത്രത്തിലൂടെയാണ് കാവ്യ വെള്ളിത്തിരയിലെത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിലാണ് ഒരു നായികയായി കാവ്യ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി ചിത്രങ്ങള്‍, നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ഇവയെല്ലാം കാവ്യയെ തേടി വന്നു. കാവ്യയുടെ മൂന്നാംവരവിലുള്ള ആകാശവാണി വെള്ളിയാഴ്ച തീയറ്ററുകളിലെത്തും.

മലയാളികളുടെ മനം കവര്‍ന്ന നസ്രിയ നസീമും ബാലതാരമായാണ് വെള്ളിത്തിരയിലെത്തിയത്. പളുങ്ക്,ഒരു നാള്‍ വരും എന്നീചിത്രങ്ങളിലാണ് ബാലതാരമായി അഭിനയിച്ചത്. തുടര്‍ന്ന് തമിഴിലും മലയാളത്തിലും ഓട്ടേറ സിനിമകളിലഭിനയിക്കുകയും 2015ലെ മികച്ച നടിക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.

കളിയൂഞ്ഞാല്‍ എന്ന ചിത്രത്തില്‍ ബാലതാരമാമാണ് മഞ്ജിമ മോഹന്‍ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് പ്രിയം, മധുരനൊമ്പരക്കാറ്റ്, സുന്ദര പുരുഷന്‍,തെങ്കാശിപട്ടണം,സാഫല്യം എന്നീ ചിത്രങ്ങളിലെല്ലാം ഈ കൊച്ചുമിടുക്കി ബാലതാരമായി അഭിനയിച്ചു. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തി.

മിനി സ്‌ക്രീനിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ ബാലതാരമായിരുന്നു സനുഷ. വിനയന്റെ ദാദാസാഹിബ്,കാഴ്ച എന്നീ ചിത്രങ്ങളില്‍ സനൂഷ ബാലതാരമായി അഭിനയിച്ചു. ഇപ്പോള്‍ നായികയായി സനുഷ മലയാള സിനിമയില്‍ സജീവമാണ്. സനുഷയുടെ അനിയനായ സനൂപും മലയാള സിനിമയില്‍ സജീവമാണ്. നിഷ്‌കളങ്കമായ ചിരിയിലൂടെയാണ് ഈ കൊച്ചുമിടുക്കന്‍ മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയെടുത്തത്. ഫിലിപ്‌സ് ആന്റ് ദി മങ്കിപ്പന്‍, ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍, ജോ ആന്‍ഡ് ദി ബോയി എന്നീ ചിത്രങ്ങളില്‍ ഈ കൊച്ചുതാരം ശ്രദ്ദേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപ്പെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ചബാലതാരത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡും ഈ താരത്തെതേടിയെത്തിയിട്ടുണ്ട്.

അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ ക്യൂട്ട് സേതുലക്ഷ്മിയെ അവതരിപ്പിച്ച ബോബി അനിഖയെ ആരും മറക്കാന്‍ ഇടയില്ല. ഇപ്പോഴും ആ കൊച്ചുതാരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരി തന്നെ. ഈ ചിത്രത്തിലെ അഭിനയത്തിന് അനിഖയ്ക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍, കഥ തുടരുന്നു, ഒന്നും മിണ്ടാതെ എന്നീ ചിത്രങ്ങളിലും ശ്രദ്ദേയമമായ വേഷം ചെയ്തിരുന്നു.

മിനിസ്‌ക്രീനില്‍ ബാലമോളായി വന്ന അക്ഷരയും കേരളത്തിലെ അമ്മമാരുടെ സ്‌നേഹഭാജനമാണ് ഇപ്പോള്‍.  ആറു വയസ്സിനുള്ളില്‍ തന്ന അറുപതോളം പരസ്യങ്ങള്‍ക്ക് ഈ കൊച്ചുമിടുക്കി പോസ്സ് ചെയ്തു. കനല്‍, മത്തായി കുഴപ്പക്കാരനല്ല എന്നീ സിനിമകളില്‍ അഭിനയിച്ചു. കറുത്ത മുത്ത് എന്ന സീരിയലീലുടെയാണ് അക്ഷര ജനപ്രീതിനേടിയത്.

Advertisement
Click to comment

You must be logged in to post a comment Login

Leave a Reply

Films

ഗ്ലാമറില്‍ നിറഞ്ഞ സാനിയ ഇയ്യപ്പന്‍റെ ഏറ്റവും പുതിയ തകര്‍പ്പന്‍ ഫോട്ടോഷൂട്ട്‌, വീഡിയോ

Published

on

മലയാള സിനിമയില്‍ ഇപ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ നായികയാണ് സാനിയ. സാനിയ ഇപ്പോഴും വസ്ത്രാധരണത്തില്‍ വിവാദം സൃഷ്ടിക്കാറുണ്ട്. പൊതുവേദിയിലെ സാന്നിധ്യം വസ്ത്രധാരണ ശൈലി കൊണ്ടും താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളും വരാറുണ്ട്.

ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് സോഷ്യല്‍മീഡിയയില്‍ സാനിയ ഇയ്യപ്പന്‍ പോസ്റ്റ് ചെയ്ത ഗ്ലാമറസ് ഫോട്ടോഷൂട്ട് ആണ്.  സാനിയ ക്വീന്‍ എന്ന ഒറ്റ ചിത്രത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ്. സാനിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ്.

താരത്തിന്‍റെ സിനിമയിലേക്കുള്ള കാല്‍വെയ്പ്പും വളരെ പെട്ടന്നായിരുന്നു. താരത്തിന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുണ്ട്.  മോഡേണായ സാനിയക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അതിനാല്‍ തന്നെ സദാചാരവാദികളുടെ നിരന്തരമായ ആക്രമണം നേരിടേണ്ടിയും വരുന്നുണ്ട്. താരം തക്കതായ മറുപടിയും നല്‍കാറുണ്ട്. വീഡിയോ ചുവടെ:-

ഏറ്റവും പുതിയ ഗ്ലാമറസ് ആയ ഫോട്ടോഷൂട്ടിനും പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

Continue Reading

Film News

ഇങ്ങോട്ടായാൽ അങ്ങോട്ടുമാകാം എന്താണ് തെറ്റ് : നിഖിൽ വിമൽ…

Published

on

By

ഇങ്ങോട്ടായാൽ അങ്ങോട്ടുമാകാം എന്താണ് തെറ്റ് : നിഖിൽ വിമൽ… ഞാൻ പ്രകാശൻ എന്ന സിനിമയാണ് നിഖില വിമലിന്റെ പുതിയ ചിത്രം.ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രം തീയേറ്ററുകളിൽ വിജയം കൈവരിക്കുകയാണ് .തന്റെ പുതിയ കഥാപാത്രം സലോമിയെ കുറിച്ചുള്ള വിശേഷങ്ങൾ പറയുന്നു…

സലോമി താനുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രമാണെന്നും അതുകൊണ്ട് തന്നെ ചിത്രത്തില്‍ തേപ്പുകാരിയാകാന്‍ കുറച്ച്‌ ടെന്‍ഷനുണ്ടായിരുന്നുവെന്നും നിഖില വിമല്‍ പറഞ്ഞു. പക്ഷെ സത്യന്‍ സാറിന് താന്‍ സലോമിയായാല്‍ നന്നായിരിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. പിന്നെ സലോമി സ്‌നേഹലതയെപ്പോലെ അത്രയും വലിയ തേപ്പുകാരിയല്ല. സലോമിയെ പ്രകാശനാണ് ആദ്യം തേച്ചത്. അതിന് ശേഷമാണ് സലോമി തേയ്ക്കുന്നത്.

പ്രകാശന്‍ തേച്ചപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല, സലോമി തേച്ചപ്പോഴാണ് പ്രശ്‌നം. ഇങ്ങോട്ട് തേച്ചാല്‍ അങ്ങോട്ടും തേയ്ക്കുന്നതില്‍ എന്താണ് തെറ്റ്. ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യാസമുള്ള കഥാപാത്രമാണ് സലോമിമെന്നും നിഖില പറഞ്ഞു.പ്രകാശന്‍ ആത്മാര്‍ഥത കാണിക്കാത്തതുപോലെ തന്നെ ആത്മാര്‍ഥതയില്ലാത്ത കഥാപാത്രമാണ് സലോമിയുമെന്നും ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ നിഖില വിശദീകരിച്ചു.

Continue Reading

Film News

സഹോദരിയെ കെട്ടിച്ചതും തെസ്‌നിഖാന്‍, ഇനി സ്വന്തമായി ജീവിതം വേണം..!!

Published

on

By

സഹോദരിയെ കെട്ടിച്ചതും തെസ്‌നിഖാന്‍, ഇനി സ്വന്തമായി ജീവിതം വേണം..!!
ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ എത്തി മലയാളി പ്രേക്ഷകര്‍ക്ക് ഹാസ്യ വസന്തം സമ്മാനിച്ച അഭിനയത്രിയാണ് തെസ്നി ഖാന്‍.സിനിമയിലെ തെസ്നിയുടെ പല കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഓര്‍ത്തു വെക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ കോമഡി സ്റ്റാര്‍ വേദിയില്‍ തെസ്നി ഖാന്‍ ആയിരുന്നു അതിഥി ആയി എത്തിയത്.തെസ്നി ഖാനെ സര്‍പ്രൈസ് വിവാഹ വാര്‍ത്ത ഒരുക്കി ജഗദീഷും റിമിയും ഞെട്ടിചിരിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ആയിരുന്നു തെസ്നി ഖാന്‍ അതിഥി ആയി എത്തിയത്.സ്കൂള്‍ അവധി ആകുന്നതോടെ കുട്ടികള്‍ തങ്ങളുടെ തറവാട്ടിലേക്ക് പോകുന്നത് പോലെയാണ് ഞാന്‍ ഏഷ്യാനെറ്റിലേക്ക് വരുന്നത് എന്നും ഇത് തന്‍റെ തറവാട് പോലെ ആണെന്നും ആയിരുന്നു വേദിയില്‍ എത്തിയ താരത്തിന്റെ പ്രതികരണം. ഏകദേശം പതിനഞ്ചു വര്‍ഷത്തോളം സിനിമാല ചെയ്തു.

Continue Reading

Writeups

Malayalam Article4 hours ago

താരരാജാക്കന്മാർ ഉൽഘാടനം നിർവ്വഹിച്ചു; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അങ്ങനെ സ്വന്തം ഓഫീസ് സമുച്ചയം [Video]

കേരളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് സ്വന്തം ഓഫീസ് സമുച്ചയം എന്ന സ്വപ്നം ഒടുവിൽ യാഥാർഥ്യമായി. കൊച്ചി, പുല്ലേപ്പടിയിലെ ഓഫീസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മധുവിന്റെ സാന്നിധ്യത്തിൽ മോഹൻലാലും...

Malayalam Article3 days ago

16 വർഷങ്ങൾക്ക് മുൻപ് കാസർഗോഡ് നിന്നും UAE ലേക്ക് പറന്ന സാധാരണക്കാരനായ പയ്യൻ ഇന്ന് ആരാണെന്നു അറിയണ്ടേ?

എല്ലാ ചെറുപ്പക്കാരെയും പോലെ  വർഷങ്ങൾക്ക് മുൻപ് കൂട്ടിവെച്ച കുറെ സ്വപ്‌നങ്ങൾ മാത്രമായ് UAE ലേക്ക് പറന്ന ചെറുപ്പക്കാരൻ ഇന്ന് UAE ൽ സ്വന്തമായി ബിസിനസ് നടത്തുന്നു. നൗഫൽ...

Malayalam Article5 days ago

നഗരമധ്യത്തിലെ പ്രധാന ഹോട്ടലുകളില്‍ നിന്നും വീണ്ടും പഴകിയ ഭക്ഷണം

തിരുവനന്തപുരം നഗരത്തിലെ പ്രധാന ഹോട്ടലുളിൽ  ആരോഗ്യവിഭാഗം നടത്തിയ  പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. വീണ്ടും വീണ്ടും ഇതേ അനുഭവം നഗരത്തിലെ ഹോട്ടലുകളിൽ വരുന്നതിനെ തുടർന്ന് ഇതിനെതിരെ നടപടിയെടുക്കുമെന്ന് തിരുവനന്തപുരം...

Malayalam Article6 days ago

ലക്ഷ്മി ദേവിയും ജേഷ്ടാ ഭഗവതിയും , ഹൈന്ദവ സംസ്കാരത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം

പണ്ടൊക്കെ ത്രിസന്ധ്യാ സമയം മതിലിന്‌ വെളിയില്‍ ജ്യേഷ്‌ഠയ്‌ക്ക് പുക കാണിക്കുക എന്ന ഒരു രീതി ഉണ്ടായിരുന്നു. അതിനു ശേഷമാണ്‌ നിലവിളക്ക്‌ കൊളുത്തുക.അതായത്‌ വീടും പരിസരവും തൂത്തുവാരി വൃത്തിയാക്കി...

Malayalam Article6 days ago

സ്വവര്‍ഗാനുരാഗത്തെ അംഗീകരിക്കാനുള്ള മടിയും, അപ്രതീക്ഷിതമായി എത്തിയ ക്യാൻസറും… നീണ്ട പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ അവർ വിവാഹിതരായി

ക്രിയേറ്റീവ് റൈറ്റിങ് പഠിക്കുന്നതിനായി വെര്‍ജിനീയയിലെ വുമണ്‍സ് ലിബറല്‍ ആര്‍ട്‌സ് കോളേജില്‍ എത്തിയതായിരുന്നു മഹാരാഷ്ട്രക്കാരിയായ മേഖല. വെര്‍ജീനിയ മേഖലയ്ക്ക് നല്‍കിയ ആദ്യ സമ്മാനമായിരുന്നു ടെക്‌സാസുകാരിയായ ടെയ്റ്റം. ഇരുവരും തമ്മിൽ...

Malayalam Article7 days ago

അന്ന് ഞാൻ മോദി നല്‍കിയ 250 രൂപ വാങ്ങിയില്ലായിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ എനിക്ക് നില്ക്കാൻ കഴിയില്ലായിരുന്നു

നാടറിയുന്ന നാടന്‍ പാട്ടുകാരിയാകാന്‍ തനിക്ക് പ്രചോദനവും പിന്തുണയും നല്‍കിയ നരേന്ദ്രമോദിയെ കാണാൻ എത്തിയ സന്തോഷത്തിൽ ആണ് ഗീതാ റാബറി. ഇന്ന് ഞാൻ നാടറിയുന്ന പാട്ടുകാരി ആയെങ്കിൽ അതിനുപിന്നിൽ നരേന്ദ്രമോദിയാണ്‌...

Malayalam Article7 days ago

അമിത ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയില്‍ കഴിയവെ യുവാവ് മരിച്ചു

പാകിസ്താനിലെ ഏറ്റവും ഭാരംകൂടിയ വ്യക്തി ചികിത്സ കിട്ടാതെ മരിച്ചു. നൂറുല്‍ ഹുസൈന്‍ (55) ആണ് മരിച്ചത്. അമിത ഭാരം കുറയ്ക്കുന്നതിനുള്ള ശാസ്ത്രക്രീയക്കുശേഷം ചികിത്സയിലായിരുന്നു ഇയാൾ. ശാസ്ത്രക്രീയയ്ക്ക് ശേഷം വേണ്ടത്ര...

Malayalam Article1 week ago

തമിഴ്‌നാട് സ്വദേശി സുബ്രഹ്മണ്യനെ തേടി ഭാഗ്യദേവതയായി എത്തിയത് 60 ലക്ഷം

മല്ലപ്പള്ളിയില്‍ ആക്രി പെറുക്കി ജീവിക്കുന്ന തമിഴ്നാട് ദമ്ബതികള്‍ക്കാണ് 60 ലക്ഷവുമായി ഭാഗ്യദേവത തേടി എത്തിയത്. രാജപാളയം വടക്ക് മലയടിപ്പെട്ടി എം.ജി.ആര്‍. നഗര്‍ രണ്ടില്‍ സുബ്രഹ്മണ്യം(സുപ്രന്‍), ഭാര്യ ലക്ഷ്മി എന്നിവരെയാണ് ഭാഗ്യം...

Malayalam Article2 weeks ago

സമീറ റെഡ്‌ഡിയുടെ അണ്ടർവാട്ടർ മറ്റേർണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങളൾ വൈറലാകുന്നു

തെന്നിന്ത്യയിൽ തന്നെ ഒട്ടേറെ ആരാധകർ ഉള്ള നടിയാണ് സമീറ റെഡ്ഢി, 2002ൽ ഹിന്ദി ചിത്രത്തിൽ കൂടി സിനിമ അരങ്ങേറ്റം നടത്തിയ ഈ ആന്ധ്രാ പ്രദേശുകാരി ഒരു പതിറ്റാണ്ടോളം തെന്നിന്ത്യൻ...

Malayalam Article2 weeks ago

ജയലക്ഷ്മിക്കിത് രണ്ടാം ജന്‍മം;ട്രെയിനില്‍ കയറുന്നതിനിടെ കാൽ വഴുതി പാളത്തിലേക്ക് വീണ വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപെട്ടു

ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി പാലത്തിനടിയിലേക്ക് വീണ കോളേജ് വിദ്യാർത്ഥിനി  അത്ഭുതകരമായി രക്ഷപെട്ടു. കോളേജിൽ പോകാൻ വേണ്ടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോൾ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു പെട്ടന്ന് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍...

Trending

Don`t copy text!