Connect with us

Current Affairs

കിണറുകളിലെ അപകട മരണം കൂടി വരുന്നു. കാരണം വെളിപ്പെടുത്തി കേരള പോലീസ്.

Published

on

വേനൽക്കാലം തുടങ്ങി കഴിഞ്ഞു. മഴകാലം ഉടൻ തന്നെ ആരംഭിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ മിക്ക വീടുകളിലെയും കിണറുകൾ വൃത്തിയാക്കാനായി തിരഞ്ഞെടുക്കുന്ന മാസങ്ങളാണ് മാർച്ച്-മെയ്. എന്നാൽ ഈ മാസങ്ങളിൽ തന്നെയാണ് കിണറുകൾ അപകട കാരികളായി മാറുന്നതും. കിണർ വൃത്തിയാക്കാനായി ഇറങ്ങുന്ന നിരവധി പേരാണ് കിണറ്റിനടിയിൽ എത്തുമ്പോൾ ശ്വാസം കിട്ടാതെ മരിക്കുന്നതും. ഇതിന്റെയൊക്കെ യഥാർത്ഥ കാരണം വ്യക്തമാക്കി ജനങ്ങൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. കേരള പോലീസിന്റെ കുറുപ്പ് ഇങ്ങനെ, 

“കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുമ്പോള്‍ അതില്‍നിന്ന് കയറാന്‍ കഴിയാതെ വരുന്ന സംഭവങ്ങളും അപകടമരണങ്ങളും ഏറിവരുകയാണ്. മുന്‍കരുതലുകള്‍ ഇല്ലാതെ കിണറ്റില്‍ ഇറങ്ങുന്നതും അപകട സാധ്യതയെക്കുറിച്ചുള്ള അഞ്ജതയുമാണ് മിക്ക ദുരന്തങ്ങൾക്കും കാരണം. കയറും തൊട്ടിയും ഉപയോഗിച്ച് കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനുപകരം മോട്ടോറുകള്‍ സ്ഥാപിച്ച് ജലം പമ്പുചെയ്യാന്‍ തുടങ്ങിയതോടെയാണ് കിണറുകള്‍ക്കുള്ളില്‍ ശുദ്ധവായുവിനു പകരം വിഷവാതകം നിറയാന്‍ തുടങ്ങിയത്. ദിവസവും വെള്ളം കോരുന്ന കിണറ്റില്‍ തൊട്ടി മുകളിലേക്കും താഴേക്കും ചലിക്കുന്നതിനാല്‍ വായുസഞ്ചാരം സ്ഥിരമായി നിലനില്‍ക്കുകയും ഓക്‌സിജന്റെ സാന്നിധ്യം ഉണ്ടാവുകയും ചെയ്യും. എന്നാല്‍ ഒരു ചലനവുമില്ലാത്ത കിണറ്റില്‍ ഭൂമിക്കടിയില്‍നിന്ന് ഉണ്ടാകുന്ന വിഷവാതകങ്ങള്‍ പുറത്തുപോകാതെ കിണറ്റിനുള്ളില്‍ത്തന്നെ തങ്ങിനില്‍ക്കും. ഇതാണു കിണറ്റിലിറങ്ങുന്നവര്‍ ഓക്‌സിജന്‍ ലഭിക്കാതെ അകപ്പെടാന്‍ കാരണം.

ഇറങ്ങുന്നതിനു മുമ്പായി ഓക്‌സിജന്‍ സാന്നിധ്യം ഉറപ്പാക്കിയില്ലെങ്കില്‍ അപകടം ഉറപ്പാണ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന തരം മോട്ടോറുകള്‍ ഉപയോഗിക്കുന്ന കിണറുകളില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യത്തിനു സാധ്യതയേറെയുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത്തരം കിണറുകളില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിക്കുന്നതോടെ കിണറ്റില്‍ കുഴഞ്ഞുവീഴുന്നവരെ നിശ്ചിത സമയത്തിനുള്ളില്‍ പുറത്തെത്തിച്ച് ചികിത്സ നല്‍കിയില്ലെങ്കില്‍ മരണംവരെ സംഭവിക്കാം. കിണറ്റിലിറങ്ങും മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഒരു കഷണം കടലാസോ മെഴുകുതിരിയോ കത്തിച്ചു കിണറ്റിലേക്ക് ഇറക്കി നോക്കുക. കിണറ്റിന്റെ അടിയില്‍ വരെ തീ കെടാതെ എത്തുകയാണെങ്കില്‍ ഓക്‌സിന്റെ സാന്നിധ്യം ഉറപ്പിക്കാം. മറിച്ചെങ്കില്‍ തീ കെട്ടുപോകുന്ന ആഴം വരെയാകും ഓക്‌സിജനുണ്ടാവുക. കിണറ്റിനുള്ളിൽ ഓക്‌സിജന്‍ ലഭിക്കാന്‍ വെളളം കോരി കിണറ്റിലേക്കു പലതവണ ഒഴിക്കുകയോ മരച്ചില്ലകൾ പലതവണ മുകളിലേക്കും താഴേയ്ക്കും ഇറക്കുകയും കയറ്റുകയും വേണം. മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടോറുകളുള്ള കിണറുകളില്‍ ശാസ്ത്രീയ സഹായം ഇല്ലാതെ ഇറങ്ങരുത്. വടം ഉപയോഗിച്ചു വേണം കിണറ്റില്‍ ഇറങ്ങേണ്ടത്. കിണറ്റില്‍ ഇറങ്ങുന്ന ആളിന്റെ അരയില്‍, മുകളിലേക്ക് എളുപ്പത്തില്‍ കയറ്റാന്‍ കഴിയുന്ന കയര്‍ ബന്ധിപ്പിച്ചിട്ടുണ്ടാകണം. ശ്വസനോപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഉചിതമാണ്. കിണറ്റില്‍ ആള്‍ കുഴഞ്ഞുവീണാല്‍ മുകളില്‍നിന്ന് തുടര്‍ച്ചയായി വെള്ളം തളിച്ചുകൊടുക്കണം. വായുസഞ്ചാരം വര്‍ധിപ്പിക്കാനാണിത്. കിണറ്റില്‍ ഇറങ്ങുന്നതിനു മുന്‍പ് സമീപത്തെ ഫയര്‍‌സ്റ്റേഷനില്‍ വിവരം അറിയിക്കണം. ഈ മുന്നറിയിപ്പ് അവഗണിക്കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കുന്നത്.”

കിണറുകളിലെ അപകടമരണം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുമ്പോള്‍ അതില്‍നിന്ന് കയറാന്‍ കഴിയാതെ വരുന്ന…

Gepostet von Kerala Police am Dienstag, 16. April 2019

കടപ്പാട്:  Kerala Police

Advertisement

Current Affairs

ജന്മം കൊടുത്ത രണ്ട് മക്കളെയും തുടര്‍ച്ചയായി 9 ദിവസം പട്ടിണിക്കിട്ട് ഒരമ്മ, കാരണം ആണ് വിചിത്രം..!

Published

on

അമ്മമാര്‍ സ്നേഹത്തിന്‍റെ നിറകുടങ്ങളാണ് എന്നാണ് നമ്മള്‍ പഠിച്ചിട്ടുള്ളത്, നമ്മള്‍ കണ്ടിട്ടുള്ളതും അങ്ങനെ തന്നെ. പക്ഷെ ഈ ഇടയായി കേരളത്തില്‍ തന്നെ ക്രൂരയായ അമ്മമാരുടെ കഥകള്‍ നമ്മള്‍ കണ്ടതാണ. കാമുകന് വേണ്ടി ജന്മം നല്‍കിയ മക്കളെ കുരുതികൊടുക്കുന്ന അമ്മമാര്‍, അതുപോലൊരു സംഭവമാണ് യുക്രൈനില്‍ നിന്നും കേള്‍ക്കുന്നത്.

പക്ഷെ ചെറിയൊരു വ്യത്യാസം ഉണ്ട്. ഇവിടെ കുട്ടികളെ കാമുകന് വേണ്ടി കൊന്നുകളഞ്ഞതെങ്കില്‍ കാമുകനോടൊപ്പം കറങ്ങാൻ വേണ്ടി തന്റെ രണ്ടു കുഞ്ഞുങ്ങളെ ഫ്ലാറ്റിനുള്ളിൽ ഒരു മുറിക്കുള്ളിൽ ഇട്ടുപൂട്ടി ഇറങ്ങിപ്പോയ്ക്കളഞ്ഞു ആ അമ്മ.  അവർ തിരിച്ചുവന്നത് ഒമ്പതു ദിവസം കഴിഞ്ഞാണ് .

ഇളയവൻ രണ്ടുവയസ്സുകാരൻ ഡാനിൽ തിരികെയെത്തിയപ്പോഴേക്കും രണത്തിനു കീഴടങ്ങിക്കഴിഞ്ഞിരുന്നു.ആഹാരം കിട്ടാതെ വിളർച്ച ബാധിച്ച് മൂന്നുവയസ്സുകാരി അന്ന മരിക്കാറായ അവസ്ഥയിലും.  വ്ലാഡിസ്‌ലാവ ട്രോകിംഷങ്ക്  എന്ന ഇരുപത്തിമൂന്നുകാരിയാണ്   ഈ ക്രൂരത  കാണിച്ചത്.

അതിശയകരമായ വസ്തുത ഇത്രയൊക്കെ സംഭവിച്ചിട്ടും യാതൊരു കൂസലുമില്ലായിരുന്നു  വ്ലാഡിസ്‌ലാവയ്ക്ക് എന്നതാണ്.  പൊലീസുകാർ ഈ മുറിയെ താരതമ്യം ചെയ്തത് നാസി ഭീകരതയുടെ കാലത്തെ കോൺസൻട്രേഷൻ ക്യാംപുകളിൽ ഒന്നായ ഓഷ്വിറ്റസിനോടാണ് . വിശപ്പുസഹിക്കാതെ സ്വന്തം മലം വരെ ഭക്ഷിച്ചു എന്ന് പൊലീസ് വെളിപ്പെടുത്തുന്നു.

Continue Reading

Current Affairs

ആത്മീയ രോഗശാന്തിയ്ക്കായി ആര്‍ത്തവ രക്തം മുഖത്ത് പുരട്ടി യുവതി

Published

on

By

ക്ളോയി ഇസിഡോറ എന്ന യുവതിയാണ് ആത്മീയ രോഗശാന്തിയ്ക്കായി ആര്‍ത്തവ രക്തം മുഖത്ത് പുരട്ടിയ ശേഷം അതിന്റെ സെൽഫി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. സ്ത്രീ ശാക്തീകരണം എന്ന പേരിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

നിങ്ങളെത്തന്നെ വിശുദ്ധമായി അടയാളപ്പെടുത്തുക’ എന്ന  ആശയം മുന്നോട്ട് വെച്ചുകൊണ്ടാണ് മുഖത്തു ഇസിഡോറ രക്തം പുരട്ടിയത്.  നിരവധി വിവാദങ്ങലും വിമര്‍ശനങ്ങളുമാണ് ഇസിഡോറയുടെ പോസ്റ്റിന് ലഭിച്ചതെങ്കിലും ഇതിനെയൊന്നും വിലവെയ്ക്കാതെയാണ്‌ അവര്‍ തന്‍റെ ആശയങ്ങളുമായി മുന്നോട്ട് പോകുന്നത്.

Continue Reading

Current Affairs

ട്രെയിനില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്നത് കക്കൂസിനരികെയും സീറ്റുകള്‍ക്കടിയിലും, ഗുരുതര വീഴ്ച

Published

on

ഈ കാഴ്ചകള്‍ കണ്ടത് തിങ്കളാഴ്ച രാവിലെ മംഗളൂരുചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസിലാണ്. ണംകൊടുത്ത് നാം വാങ്ങുന്ന ഭക്ഷണം എങ്ങനെയൊക്കെയാണ് സൂക്ഷിക്കുന്നതെന്നറിഞ്ഞാല്‍ ഒരിക്കലും നമ്മള്‍ അവ പണം കൊടുത്തു വാങ്ങി കഴിക്കില്ല.   കാരണം അവ  സൂക്ഷികുന്നത് അത്രത്തോളം ശുചിത്വം ഇല്ലാതെയാണ്.

ട്രെയിനില്‍ സ്ഥിരമായി കൊണ്ടുവരുന്ന വടകള്‍ സൂക്ഷിക്കുന്നതാകട്ടെ സീറ്റുകള്‍ക്കടിയിലാണ്. അതുകൂടാതെ ചായ പാത്രം സൂക്ഷിക്കുന്നത് കക്കൂസുകള്‍ക്ക് സമീപവുമാണ്. മണിക്കൂറുകളോളം ഇവ തുറന്നാണ് സൂക്ഷിക്കാര്. അതിനെല്ലാം ഉപരി ഇവര്‍ കൈകള്‍ പോലും കഴുകാതെയാണ് നമ്മള്‍ക്ക് തരുന്നത്.

ഇത്തരത്തില്‍ ശിചിത്വം ഇല്ലാത്ത ആഹാര സാധനങ്ങള്‍ വിതരണം ചെയ്യുന്നത് ദീര്‍ഘദൂരം ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. കാരണം 3 ദിവസമൊക്കെ ഇത്തരത്തില്‍ ഉള്ള ആഹാരം കഴിച്ചാല്‍ സ്വാഭാവികമായും വയറ്റിളക്കം തുടങ്ങി ദഹന സംബന്ധമായ രോഗങ്ങള്‍ പിടിപെടും, ഇവ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാണ്.

ഇത്തരത്തിലുള്ള ആഹാര പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ റെയില്‍വേ 300 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ക്കാണ് ഇതിന്‍റെ മേല്‍നോട്ട  ചുമതല.

Continue Reading
“KeralaJobUpdates”

Writeups

Malayalam Article2 weeks ago

യുട്യൂബിൽ ലൈവ് ആയി പ്രസവിച്ചു യുവതി. ലൈവ് പ്രസവം കണ്ടത് പത്ത് ലക്ഷം പേർ

സാറാ സ്റ്റീവന്‍സൺ എന്നാ 26 കാരിയാണ് തന്റെ പ്രസവം യൂട്യൂബിലൂടെ ലൈവ് ആയി കാണിച്ചത്. 13 ലക്ഷത്തോളം ഫോള്ളോവെഴ്‌സ് ഉള്ള യുവതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പ്രസവം ആളുകളുടെ...

Malayalam Article2 weeks ago

നമുക്ക് ഈ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചാൽ ഒരു എട്ടുവയസുകാരന് അവന്റെ അമ്മയെ കൂടെ തിരികെ കിട്ടും

ഇത് സുമിത,കൊല്ലം ജില്ലയിലെ അയൂർ അമ്പലംകുന്നു സ്വദേശി ആണ്. കഴിഞ്ഞ രണ്ടര വർഷത്തിനു മുൻപ് കൊട്ടിയം ഇത്തിക്കര പാലത്തിനു സമീപം വെച്ചുണ്ടായ അക്സിഡന്റിൽ സുമിത സഞ്ചരിച്ച സ്കൂട്ടർ...

Malayalam Article3 weeks ago

37കാരിയായ പ്രിയങ്കയും 27കാരനായ നിക്കും വിവാഹ മോചനത്തിലേക്ക്

ബോളിവുഡ് വളരെ അധികം ആഘോഷിച്ച താര വിവാഹങ്ങളിൽ ഒന്നായിരുന്നു പ്രിയങ്കയും നിക്ക് ജോണാസും തമ്മിലുള്ള വിവാഹം. ഡിസംബറിൽ വിവാഹിതരായ ഇവർ വിവാഹ ശേഷം കടുത്ത വിമർശനങ്ങളാണ് നേരിട്ടത്....

Malayalam Article3 weeks ago

ഇനിയെങ്കിലും വലിച്ചുകീറപ്പെടണം എസ് ബി ഐ ബാങ്കിന്റെ ഈ കപട മുഖം

ഇന്ത്യയുടെ അഭിമാനമായ ബാങ്ക് എസ്. ബി. ഐ മൂന്നു മാസം കൊണ്ട് പിഴയായി ഈടാക്കിയത് എത്രയാണെന്ന് അറിയാമോ? ഏകദേശം  235 കോടി രൂപ. സംഭവം തകര്‍ത്തെന്ന് തോന്നുന്നവര്‍ക്ക്...

Malayalam Article3 weeks ago

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും. ഫൈനുകൾ പുനഃക്രമീകരിച്ചുകൊണ്ടുള്ള നിയമമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കേരളത്തിൽ അടുത്ത കാലത്തായി അപകടങ്ങളുടെ നിരക്ക്...

Malayalam Article3 weeks ago

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുള്ള അപകടം. സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുണ്ടായ അപകത്തിനു നഷ്ടപരിഹാരമായി നിയമവിരുദ്ധമായി വണ്ടി ഓടിച്ചയാളുടെ സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവായി. 2011 ഏപ്രിൽ 14 നു...

Malayalam Article3 weeks ago

എന്തിനാ അച്ഛാ അവർ ലാലേട്ടനെ അറസ്റ്റ് ചെയ്‌തത്‌? സങ്കടം സഹിക്കാനാവാതെ തിയേറ്ററിൽ പൊട്ടിക്കരഞ്ഞു കുഞ്ഞു ആരാധിക

കേരളത്തിന് അകത്തും പുറത്തുമായി മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ലൂസിഫർ തരംഗമായി കൊണ്ടിരിക്കുകയാണ്. ഇത് വരെയുള്ള റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞു കൊണ്ടാണ് സിനിമയുടെ മുന്നേറ്റം.  കുട്ടികളും യുവാക്കളും  പ്രായമേറിയവരുമെല്ലാം...

Malayalam Article3 weeks ago

കൊല്ലം സ്ത്രീധന പീഡന കൊലപാതകം. പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന പീഡന കഥകൾ

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര...

Malayalam Article3 weeks ago

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ.  കോഴിക്കോട്കെ എസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിനോട് ചേർന്നാണ്  മൃതദേഹം കണ്ടെത്തിയത്. ഇടുങ്ങിയ വഴി ആയത്...

Malayalam Article4 weeks ago

കേരളത്തിൽ വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകം. യുവതിയെ കൊന്നത് പട്ടിണിക്കിട്ട്

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര...

Trending

Copyright © 2019 B4blaze Malayalam

Don`t copy text!