Connect with us

Current Affairs

41 ഇഞ്ച് എന്നാല്‍ എത്ര അടിവരുമെന്നായിരുന്നു കുഴിവെട്ടുകാരന്റെ സംശയം. ഒടുവിൽ അളവുകൾ ഇല്ലാത്ത ലോകത്തിലേക്ക് അവൻ യാത്രയായി

Published

on

ഒരു പക്ഷെ കേരളം ഒരുപോലെ ഒരു ഇതര സംസ്ഥാനക്കാരനുവേണ്ടി ഇതുപോലെ മുൻപ് പ്രാർത്ഥിക്കുകയും കണ്ണീരൊഴുക്കുകയും ചെയ്തു കാണില്ല. അമ്മയുടെ അതിക്രൂരമായ മർദ്ദനത്തെ തുടർന്ന് മരണത്തിനു കീഴടങ്ങിയ ആ കുഞ്ഞുമുഖം മലയാളികളുടെ മനസ്സിൽ എന്നുമൊരു വിങ്ങലാണ്. ഇപ്പോഴിതാ  മനോരമ പത്രത്തിന്റെ ഫോട്ടോഗ്രാഫർ ആ കുഞ്ഞിനെ പറ്റി തന്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വയറലാകുകയാണ്.

41 ഇഞ്ച് സ്ഥലം മാത്രം: അടിയില്ലാത്ത അത്രയും അടിയിലേക്ക് അമ്മയുടെ പിടിവിട്ട് അവന്‍ യാത്രയായി. ആ മൂന്നുവയസുകാരനായി മണ്ണ് അളന്നെടുക്കുമ്പോള്‍ സാക്ഷ്യം വഹിച്ച ക്യാമറക്കു പറയാന്‍ വീണ്ടുമൊരു അനുഭവകഥ. ഇതര സംസ്ഥാനക്കാരുടെ മരണം അത്രയൊന്നും നമ്മള്‍ പൊതുവെ ഗൗനിക്കാറില്ല. നാടോടികളായോ തൊഴിലാളികളായോ നമ്മുടെ നാട്ടിലെത്തുന്നവരുടെ കുട്ടികള്‍ മഴയത്തും വെയിലത്തും പൊടിയിലും ചെളിയിലുമെല്ലാം ഇറങ്ങി നടക്കുമ്പോള്‍ നമ്മുടെ ചിലയാളുകളെങ്കിലും പറയും അവര്‍ക്ക് എന്ത് ആരോഗ്യമാണ് നമ്മുടെ കുട്ടികളെങ്ങാനുമായിരുന്നെങ്കില്‍ എന്തെല്ലാം അസുഖം പിടിപെട്ടേനെയെന്ന്. എന്നാല്‍ ഊരും പേരും ഇല്ലാത്തതിനാലും അവരുടെ മരണമൊക്കെ പല കണക്കിലും പെടാത്തതിനാലുമാണ് അക്കാര്യമൊന്നും നമ്മള്‍ അറിയാത്തത്. ഇതും അങ്ങിനെ ശ്രദ്ധിക്കപ്പെടാതെ പോകേണ്ട ഒന്നായിരുന്നു. കൊച്ചി ഏലൂരിലെ പരുക്കേറ്റ ആ മൂന്നുവയസുകാരനെ ആശുപത്രിയില്‍ എത്തിച്ചതുമുതല്‍ അവിടുത്തെ ഡോക്ടര്‍മാര്‍ക്കു തോന്നിയ സംശയമാണ് കുട്ടിയെ മര്‍ദിച്ചതെന്നുള്ള കാര്യത്തിലേക്കും, തുടര്‍ന്ന് ബംഗാളി അച്ഛനെയും ജാര്‍ഖണ്ഡ് അമ്മയെയും ചോദ്യം ചെയ്യുന്നതിലേക്കും വഴിയൊരുക്കിയത്. തൊടുപുഴയില്‍ അടുത്തിടെ ഇത്തരത്തില്‍ മരിച്ച കുട്ടിയെപ്പോലെ അധികം ദിവസമൊന്നും ഇവന് കിടക്കേണ്ടിവന്നില്ല. ബുധനാഴ്ച ആശുപത്രിയിലെത്തിച്ചു വെള്ളിയാഴ്ച മരിച്ചു.

മാതാപിതാക്കള്‍ പൊലീസ് പിടിയിലായതിനാല്‍ സംസ്കാരമൊക്കെ എങ്ങിനെ നടത്തുമെന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും കളമശേരി പാലയ്ക്കാമുകള്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദിലെ ഒട്ടേറെ ആളുകള്‍ ഇതിനായി സഹായിച്ചു. അതിലൊരാളാണ് കുട്ടിയുടെ അളവെടുക്കാനായി മോര്‍ച്ചറിയിലെത്തിയത്. 41 ഇഞ്ച് എന്നാല്‍ എത്ര അടിവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. കുട്ടിയുടെ നീളം 41 ഇഞ്ച്. അതു കുഴിവെട്ടുകാരനെ അറിയിക്കണം. ഗൂഗിളില്‍ പരതി മൂന്നടിയോടടുത്ത് മാത്രമേ ആ കുട്ടിയ്ക്കു കിടക്കാന്‍ നീളം ആവശ്യമുള്ളുവെന്ന് അറിയിച്ചു. ആ ചോദ്യത്തില്‍നിന്നു പിറന്നതാണ് ഈ ചിത്രം. അതെ ചിത്രത്തിലേതുപോലെ തന്നെ അവന്‍ പോയി… അളവുകളില്ലാത്ത ലോകത്തിലേക്ക്…

കടപ്പാട് : Josekutty Panackal

Advertisement

Current Affairs

തന്‍റെ കാറിനു തീ പിടിച്ചപ്പോള്‍ ഊതി കെടുത്താന്‍ ശ്രമിക്കുന്ന ഉടമയുടെ വീഡിയോ വൈറല്‍, പിന്നീട് സംഭവിച്ചത്…!

Published

on

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് തന്‍റെ കാറില്‍ പടര്‍ന്ന തീ ഊതി കെടുത്താന്‍ ശ്രമിക്കുന്ന അത്തരമൊരു പാവം കാറുടമയുടെ വീഡിയോയാണ്. കാറിലെ തീ അണയ്ക്കാന്‍ പെടാപ്പാട് പെടുന്ന കാറുടമയാണ് വീഡിയോയില്‍. ബ്രിട്ടനിലെ ഹെര്‍ട്‍ഫോര്‍ഡ്‍ഷിറിലിലാണ് സംഭവം.

തീ പടരുന്നത് കണ്ട് പരിഭ്രാന്തനായ ഉടമ ആദ്യം ഒരു തുണിക്കഷ്‍ണം അതിലേക്ക് ഇട്ടു. ഇത് തീ കൂടുതല്‍ ആളാനെ സഹായിച്ചുള്ളൂ. ഇദ്ദേഹം തീ ഊതി അണയ്ക്കാന്‍ ശ്രമിക്കുന്നത് പിന്നീടാണ്. തീ പിടിത്തം മെഴുകുതിരി പോലെ ഊതിയാല്‍ അണയുന്നതല്ല എന്ന് പരിഭ്രമത്തിനിടെ ഇദ്ദേഹം മറന്നുപോയെന്ന് വ്യക്തം.

തീ കൂടുതല്‍ പടരുന്നതിനിടെ  തീയില്‍ ആഞ്ഞ് ചവിട്ടുന്നതും അപകടത്തെപ്പറ്റി ചിന്തിക്കാതെ കാറിന് ചുറ്റും നടക്കുന്നതും കാണാം. മുന്‍വശത്തെ വാതില്‍ തുറക്കാനും ഇദ്ദേഹം ശ്രമിക്കുന്നുണ്ട്. സഭവസ്ഥലത്തെത്തിയ രണ്ടു പേരിലൊരാള്‍ ഉടമയെ കാറിന് സമീപത്തു നിന്നും പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Male Tries To Extinguish Fire By Kicking It

Remember, if your car catches fire, then kicking WILL NOT put the flames out. Neither will throwing a rag at it. Or blowing it. Always worth remembering…

Gepostet von Emergency Services Humour am Freitag, 17. Mai 2019

കാറില്‍ നിന്നും പൊട്ടിത്തെറി ശബ്‍ദവും ഉയരുന്നുണ്ട്. പൊട്ടിത്തെറിക്കുന്നത് ഉള്‍പ്പടെയുള്ളവ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മാറാന്‍ കൂട്ടാക്കാതിരുന്ന ഉടമയെ അല്‍പം ബലം പ്രയോഗിച്ചാണ് ഇയാള്‍ പിടിച്ചുമാറ്റുന്നത്. ഫയര്‍ഫോഴ്‍സ് സ്ഥലത്തെത്തുന്നതും അപ്പോഴേക്കും കാര്‍ പൂര്‍ണമായും അഗ്നി വിഴുങ്ങി.

Continue Reading

Current Affairs

മാതാപിതാക്കളെ കൊലപ്പെടുത്തി 13 കാരിയെ 88 ദിവസം പീഡിപ്പിച്ചു, പ്രതിക്ക് ശിക്ഷ വിധിച്ചു

Published

on

മിനിസിപ്പിയില്‍ നിന്നും 90 മൈല്‍ നോര്‍ത്ത് ഈസ്റ്റിലെ ബാര്‍ണന് സമീപമുള്ള വീട്ടില്‍ ആയിരുന്നു അതിക്രമിച്ച് കയറി മാതാപിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം 13-കാരിയായ മകളെ തട്ടിക്കൊണ്ടുപോയി 88 ദിവസം പീഡിപ്പിച്ചത.  കേസില്‍ വിധി പ്രസ്താവിച്ചത്. കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം ലഭിച്ചു.

കേസിനാസ്പദമായ സംഭവം നടക്കുന്നത് 2018 ഒക്ടോബറിലാണ്. വീട്ടിലേക്ക് പ്രതിയായ ജേക് പാറ്റേഴ്സണ്‍ അതിക്രമിച്ചു കയറുകയായിരുന്നു. മകളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടുക്കുന്നതിനിടെ പിതാവിനെ പ്രതി വെടിവെച്ച് കൊലപ്പെടുത്തി.  പെണ്‍കുട്ടിയുടെ മാതാവ് കുട്ടിയുമായി കുളിമുറിയില്‍ കയറിയെങ്കിലും വാതിലിന്‍റെ ചില്ല് തകര്‍ത്ത് പ്രതി അകത്തു കയറി.

മാതാവിന് നേര്‍ക്കും വെടിയുതിര്‍ത്തു. മാതാപിതാക്കള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 13-കാരിയെ ഇയാള്‍ ബലംപ്രയോഗിച്ച് 60 മൈല്‍ അകലെയുള്ള ടൗണിലെ ഒരു കാബനില്‍ 88 ദിവസം നിരന്തരം പീഡിപ്പിച്ചു.

ക്രൂരത പുറംലോകം അറിയുന്നത് രക്ഷപെട്ട പെണ്‍കുട്ടി അടുത്തുള്ള വീട്ടില്‍ അഭയം തേടി. വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ്.

Continue Reading

Current Affairs

ഒരു രൂപ പോലും നല്‍കേണ്ട..!, സൗജന്യമായി വീട് വേണോ? എങ്കില്‍ ദേ ഇങ്ങോട്ട് പൊക്കോളു..!

Published

on

മിനിസോട്ട:- ഈ വീട് നിങ്ങള്‍ സൗജന്യമായി എടുത്തോളൂ ബാര്‍ബ് കൊച്ച്ലിന്‍ എന്ന സ്ത്രീ പറയുകയാണ്.  അമേരിക്കയിലെ  ജോര്‍ദാന്‍ പ്രദേശത്തെ വനിതാ മേയര്‍ ആയിരുന്നു ബാർബി. ഈ വീട് കഴിഞ്ഞ ഇരുപതുവര്‍ഷമായി ആരും താമസിക്കാതെ നശിച്ചു കിടക്കുന്ന പരുവത്തിലാണ്.

2011 ലാണ് ബാർബിനു അവരുടെ അമ്മൂമ്മയിൽ നിന്നും ജോർദാൻ കൗണ്ടിയിലുള്ള ഈ വീട് ലഭിക്കുന്നത്. സ്ഥിതി ചെയ്യുന്നത് മാറ്റാന്‍ സാധിക്കുന്ന വീടാണിത്. ഈ വീട് ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത് 2002 ലാണ്.  സ്ഥലത്തിന്‍റെ  പേരില്‍  റിയല്‍ എസ്റ്റേറ്റ്‌ ഉടമയില്‍ നിന്നും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.

വീട് വാങ്ങുവാന്‍ എത്തുന്നവരോട് സ്ഥലം ഉടമ പറയുന്നത് ഇതാണ്  90 ദിവസത്തിനകം വീടടക്കം എടുത്തുകൊണ്ട് പോകണമെന്നാണ്. ആളുകള്‍ വാങ്ങുവാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതായതോടെയാണ് ബാര്‍ബ് കൊച്ച്ലിന്‍ ഫ്രീയായി വീട് എടുത്തുകൊണ്ടു പൊയ്ക്കോള്ളാന്‍  പറയുന്നത്.

വീട് വില്‍പനയ്ക്കായി കൊടുത്ത പരസ്യത്തില്‍ തന്നെ പറയുന്നത് ആരെങ്കിലും ഫ്രീയായി വാങ്ങാന്‍ വന്നാല്‍ ഇത് നീക്കം ചെയ്തു മറ്റൊരിടത്ത് എത്തിക്കാന്‍ തന്നെ 20,000 ഡോളര്‍ കുറഞ്ഞത്‌ ചെലവാകുമെന്നാണ്. വാങ്ങിയാലും ഇല്ലെങ്കിലും ഈ വീട് മൂന്നുമാസത്തിനകം ഇവിടെ നിന്നും നീക്കം ചെയ്യാനാണ് ഇപ്പോള്‍ തീരുമാനം.

Continue Reading
“KeralaJobUpdates”

Writeups

Malayalam Article1 month ago

യുട്യൂബിൽ ലൈവ് ആയി പ്രസവിച്ചു യുവതി. ലൈവ് പ്രസവം കണ്ടത് പത്ത് ലക്ഷം പേർ

സാറാ സ്റ്റീവന്‍സൺ എന്നാ 26 കാരിയാണ് തന്റെ പ്രസവം യൂട്യൂബിലൂടെ ലൈവ് ആയി കാണിച്ചത്. 13 ലക്ഷത്തോളം ഫോള്ളോവെഴ്‌സ് ഉള്ള യുവതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പ്രസവം ആളുകളുടെ...

Malayalam Article1 month ago

നമുക്ക് ഈ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചാൽ ഒരു എട്ടുവയസുകാരന് അവന്റെ അമ്മയെ കൂടെ തിരികെ കിട്ടും

ഇത് സുമിത,കൊല്ലം ജില്ലയിലെ അയൂർ അമ്പലംകുന്നു സ്വദേശി ആണ്. കഴിഞ്ഞ രണ്ടര വർഷത്തിനു മുൻപ് കൊട്ടിയം ഇത്തിക്കര പാലത്തിനു സമീപം വെച്ചുണ്ടായ അക്സിഡന്റിൽ സുമിത സഞ്ചരിച്ച സ്കൂട്ടർ...

Malayalam Article2 months ago

37കാരിയായ പ്രിയങ്കയും 27കാരനായ നിക്കും വിവാഹ മോചനത്തിലേക്ക്

ബോളിവുഡ് വളരെ അധികം ആഘോഷിച്ച താര വിവാഹങ്ങളിൽ ഒന്നായിരുന്നു പ്രിയങ്കയും നിക്ക് ജോണാസും തമ്മിലുള്ള വിവാഹം. ഡിസംബറിൽ വിവാഹിതരായ ഇവർ വിവാഹ ശേഷം കടുത്ത വിമർശനങ്ങളാണ് നേരിട്ടത്....

Malayalam Article2 months ago

ഇനിയെങ്കിലും വലിച്ചുകീറപ്പെടണം എസ് ബി ഐ ബാങ്കിന്റെ ഈ കപട മുഖം

ഇന്ത്യയുടെ അഭിമാനമായ ബാങ്ക് എസ്. ബി. ഐ മൂന്നു മാസം കൊണ്ട് പിഴയായി ഈടാക്കിയത് എത്രയാണെന്ന് അറിയാമോ? ഏകദേശം  235 കോടി രൂപ. സംഭവം തകര്‍ത്തെന്ന് തോന്നുന്നവര്‍ക്ക്...

Malayalam Article2 months ago

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും. ഫൈനുകൾ പുനഃക്രമീകരിച്ചുകൊണ്ടുള്ള നിയമമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കേരളത്തിൽ അടുത്ത കാലത്തായി അപകടങ്ങളുടെ നിരക്ക്...

Malayalam Article2 months ago

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുള്ള അപകടം. സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുണ്ടായ അപകത്തിനു നഷ്ടപരിഹാരമായി നിയമവിരുദ്ധമായി വണ്ടി ഓടിച്ചയാളുടെ സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവായി. 2011 ഏപ്രിൽ 14 നു...

Malayalam Article2 months ago

എന്തിനാ അച്ഛാ അവർ ലാലേട്ടനെ അറസ്റ്റ് ചെയ്‌തത്‌? സങ്കടം സഹിക്കാനാവാതെ തിയേറ്ററിൽ പൊട്ടിക്കരഞ്ഞു കുഞ്ഞു ആരാധിക

കേരളത്തിന് അകത്തും പുറത്തുമായി മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ലൂസിഫർ തരംഗമായി കൊണ്ടിരിക്കുകയാണ്. ഇത് വരെയുള്ള റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞു കൊണ്ടാണ് സിനിമയുടെ മുന്നേറ്റം.  കുട്ടികളും യുവാക്കളും  പ്രായമേറിയവരുമെല്ലാം...

Malayalam Article2 months ago

കൊല്ലം സ്ത്രീധന പീഡന കൊലപാതകം. പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന പീഡന കഥകൾ

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര...

Malayalam Article2 months ago

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ.  കോഴിക്കോട്കെ എസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിനോട് ചേർന്നാണ്  മൃതദേഹം കണ്ടെത്തിയത്. ഇടുങ്ങിയ വഴി ആയത്...

Malayalam Article2 months ago

കേരളത്തിൽ വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകം. യുവതിയെ കൊന്നത് പട്ടിണിക്കിട്ട്

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര...

Trending

Copyright © 2019 B4blaze Malayalam

Don`t copy text!