Connect with us

Featured

തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങി, എടുക്കാനായി സ്പൂണ്‍ ഉപയോഗിച്ചു, ഒടുവില്‍ സ്പൂണ്‍ വിഴുങ്ങി യുവതി ഗുരുതരാവസ്ഥയില്‍

Published

on

“WatchVideo”

തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ളെടുക്കാന്‍ വേണ്ടി സ്പൂണ്‍ ഉപയോഗിച്ചത് വിനയായി. ചൈനയിലാണ് സംഭവം നടന്നത്. യുവതിയുടെ നില ഗുരുതരമായിരുന്നു. ഷെന്‍ സെന്നിലായിരുന്നു യുവതിയുടെ വീട്.   ഭക്ഷണം കഴിക്കുന്നതിനിടെ യുവതിയുടെ തൊണ്ടയില്‍ മുള്ള് തറക്കുകയായിരുന്നു.

മുള്ളെടുക്കാന്‍ ഒരുപാട് ശ്രേമങ്ങള്‍ നടത്തിയിരുന്നു പക്ഷെ ഒന്നും ഫലമായി വന്നില്ല. അതെ തുടര്‍ന്ന് ആയിരുന്നു സ്പൂണ്‍ ഉപയോഗിക്കാനുള്ള ശ്രെമം തുടങ്ങിയത്. ലില്ലി എന്ന പെണ്‍കുട്ടിയാണ് സ്പൂണ്‍ വിഴുങ്ങിയത്. പക്ഷെ സ്പൂണ്‍ അറിയാതെ വിഴുങ്ങി പോകുകയായിരുന്നു.

ചെറുകുടലില്‍ സ്പൂണ്‍ കുടുങ്ങിക്കിടക്കുന്നതായി ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍  കണ്ടെത്തി. ശേഷം സ്പൂണ്‍ പുറത്തെടുക്കാനുള്ള തീരുമാനം ഡോക്ടര്‍ എടുക്കുകയായിരുന്നു. ഒടുവില്‍  വിദഗ്ദ ചികില്‍സയിലൂടെ സ്പൂണ്‍ പുറത്തെടുത്തു. യുവതി ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു.

Advertisement

Featured

ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രി, ഇന്ത്യ കണ്ട മികച്ച വിദേശകാര്യമന്ത്രി, ആരെയും ഞെട്ടിപ്പിക്കും സുഷമാജിയുടെ ജീവിതം

Published

on

By

20 വർഷം മുൻപ് നടന്ന പാർലമെന്റ് തിരഞെടുപ്പിൽ മുൻ കോൺഗ്രസ് അധ്യക്ഷ സാക്ഷാൽ സോണിയ ഗാന്ധിയെ വെറുപ്പിച്ചിട്ടുണ്ട് സുഷമാസുരാജ് 1999 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ബെല്ലാരിയിൽ സോണിയാ ഗാന്ധിക്ക് എതിരെ മത്സരിക്കാൻ പാർട്ടി സുഷമാ സുരാജിനോട് ആവശ്യപ്പെടുകയായിരുന്നു. പാരമ്പര്യമായി കോൺഗ്രസിനെ മാത്രം തുണയ്ക്കുന്ന മണ്ഡലമായിരുന്നു ബെല്ലാരി. അന്ന് 358550 വോട്ടുകൾ നേടിയ സുഷമ കോൺഗ്രസിനെ വെറുപ്പിച്ചു. 56100 വോട്ടുകൾക്കാണ് സുഷമ അന്നു പരാജയപ്പെട്ടത്. ഹരിയാനയിലുള്ള പാൽവയിലാണ് സുഷമാസുരാജിന്റെ ജനനം. അച്ഛൻ ഹർദേശർ അറിയപ്പെടുന്ന ആർ എസ്സ് എസ്സ് പ്രവർത്തകനായിരുന്നു.  പഞ്ചാബ് സർവ്വകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയ ശേഷം സുപ്രീം കോടതിയിൽ വക്കീലായി ജോലി നോക്കി. 1970 ൽ എ ബി ബി പി യിലൂടെയാണ് സുഷമ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. കോളേജ് കാലത്തെ മികച്ച പ്രാസങ്ങികയായിരുന്നു. 1975 ലെ അടിയന്തരാവസ്ഥയ്ക്ക് എതിരെ ശക്തമായ പ്രചാരണം നടത്തി ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു.

1977 മുതൽ 1982 വരെ 1987 മുതൽ 90 വരെയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു. ഹരിയാനയിൽ ബി ജെ പി ലോഗ്യൽസഖ്യത്തിലൂടെ അധികാരത്തിൽ വന്ന മന്ധ്രിസഭയിൽ  സുഷമാസുരാജ് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. വളരെ ചുരുങ്ങിയ കാലത്തിനൊടുവിൽ അവരുടെ നേതൃതപാഠവും ബി ജെ പി യുടെ സംസ്ഥാന പ്രെസിഡെന്റ് എന്ന സ്ഥാനത്തേക്ക് സുഷമയെ ഉയർത്തി. 1990 ൽ രാജ്യസഭാ അംഗമായി 1996 ൽ കോൺഗ്രസിലെ പ്രബലനായിരുന്ന കപിൽ സിബിലിനെ 116006 വോട്ടുകളുടെ വ്യത്യാസത്തിൽ കീഴ്പ്പെടുത്തിയ സുഷമ ആദ്യമായി ലോഖ്സഭാ അംഗമായി 13 ദിവസം മാത്രം ആയുസ് ഉണ്ടായിരുന്ന ആ മന്ത്രിസഭയിൽ സുഷമ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ധ്രിയായി പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ സുഷമ അതേ മണ്ഡലത്തിൽ കോൺഗ്രസിലെ അജയ് മാക്കാനേ 116713 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സുഷമ പരാജയപ്പെടുത്തി വീണ്ടും ലോകസഭയിൽ എത്തി.

വാച്ചപേയ് മന്ത്രിസഭയിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്റെ നേതൃത്വം ഏറ്റെടുത്തു. ഈ തവണ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ അധിക ചുമതലകൂടി ഉണ്ടായിരുന്നു. 1998 ൽ നിന്ന് രാജിവെച്ച് സുഷമ ദൽഹി നിയമസഭയിലേക്ക് മത്സരിച്ച ഡൈഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സോണിയയോട് മത്സരിച്ച് തോറ്റതിന് പിന്നാലെ 2000 ത്തിൽ ഉത്തർപ്രേദേശിൽ നിന്ന് സുഷമ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വാച്ച്പെയ്  മന്ത്രിസഭയിലെ 2000 സെപ്റ്റംബർ മുതൽ ജനുവരി 2003 വരെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രിയായും പിന്നീട് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ സ്വാതന്ത്യ ചുമതലയുള്ള മന്ത്രിയായും ചുമതലയേറ്റു. പിന്നീട് ഒര് പതിറ്റാണ്ടിന് ശേഷം ബി ജെ പി വീണ്ടും അധികാരത്തിൽ വന്നതോടെ ഒന്നാം മോഡി സർക്കാരിൽ വിദേശ്യകാര്യ മന്ത്രിപദത്തിൽ എത്തി മന്ത്രിസഭയിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു.

Continue Reading

Featured

ഈസ്റ്റർ ആക്രമണത്തെക്കുറിച്ച് ഇസ്ലാമിക് സ്റ്റേറ്റിന് തുടക്കത്തിൽ അറിയില്ലായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർ

Published

on

By

ശ്രീലങ്കയിലെ ഈസ്റ്റർ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തിട്ടുണ്ടാകാം, എന്നാൽ അതിൻറെ തലവൻ അബുബക്കർ അൽ ബാഗ്ദാദിക്ക് ഭയാനകമായ സീരിയൽ ബോംബാക്രമണത്തെക്കുറിച്ച് തുടക്കത്തിൽ അറിയില്ലായിരുന്നുവെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ ഐ.എസ് അനുഭാവിയായ പ്രാദേശിക ഇസ്ലാമിക തീവ്രവാദി ആക്രമണത്തിന് ശേഷം ഐ.എസ് നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമായി. “ഒരു മൂന്നാം കക്ഷിയിലൂടെ, ജിഹാദികൾ തങ്ങളുടെ ജീവൻ ബലിയർപ്പിച്ച സ്‌ഫോടനങ്ങൾ തിരിച്ചറിഞ്ഞതിന് [ഇപ്പോൾ കസ്റ്റഡിയിലുള്ള പ്രതി] ഐ‌എസിനോട് അപേക്ഷിച്ചിരുന്നു,” മുതിർന്ന ഉദ്യോഗസ്ഥൻ.

250 ഓളം പേർ കൊല്ലപ്പെട്ട ഏപ്രിൽ 21 ആക്രമണത്തിന് ഏകദേശം 48 മണിക്കൂറിനുശേഷം ഐ.എസ് ബോംബാക്രമണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തു. ഗ്രൂപ്പിന്റെ അമാക് വാർത്താ ഏജൻസി ശ്രീലങ്കൻ ചാവേർ ബോംബർമാരുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു. കൂറ്. റിംഗ് നേതാവ് സഹ്‌റാൻ ഹാഷിം എന്നൊഴികെ മറ്റെല്ലാവരുടെയും മുഖം മറച്ചിരുന്നു. അക്കാലത്ത്, ഐ‌എസ് അനലിസ്റ്റുകൾ ക്ലെയിമിലെ “കാലതാമസം” ചൂണ്ടിക്കാണിച്ചിരുന്നു, അവരിൽ ചിലർ ഇതിനെ തീവ്രവാദ ഗ്രൂപ്പിന്റെ “സവിശേഷതയില്ലാത്തത്” എന്നും വിളിക്കുന്നു.

പ്രാദേശിക ജിഹാദികൾ ഐഎസുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നോ എന്നതിന് വ്യക്തമായ തെളിവുകൾ ശ്രീലങ്കൻ അന്വേഷകർ ഇതുവരെ കണ്ടെത്തിയിട്ടില്ല. അവരെല്ലാവരും ഐ‌എസിന്റെ അനുഭാവികളായിരുന്നു, പക്ഷേ വാസ്തവത്തിൽ അവർ ഐ‌എസുമായി എങ്ങനെ ബന്ധം പുലർത്തിയിരുന്നുവെന്ന് വ്യക്തമല്ല. ഐ‌എസിനെ പിന്തുണയ്ക്കുന്ന മറ്റ് ചില തീവ്രവാദികളെയും ഇപ്പോൾ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്, ”ഉദ്യോഗസ്ഥർ പറഞ്ഞു, അജ്ഞാതത അഭ്യർത്ഥിക്കുന്നു, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ സംവേദനക്ഷമത കാരണം.

Continue Reading

Current Affairs

5 പവന്റെ താലിമാല പശു വിഴുങ്ങി , തിരിച്ചുകിട്ടിയത് 2 വർഷത്തിനു ശേഷം ചാണകത്തിൽനിന്നും!

Published

on

By

അഞ്ചുപവന്റെ താലിമാല പശു വിഴുങ്ങി ; രണ്ടു വർഷത്തിന് ശേഷം ചാണകത്തിൽനിന്നും തിരിച്ചുകിട്ടി. രസകരമായ ഈ സംഭവം നടന്നത് കൊല്ലത്ത്‌.

കൊല്ലം ചടയമംഗലത്ത് കാണാതായ അഞ്ച് പവന്റെ താലിമാല രണ്ട് വര്‍ഷത്തിനു ശേഷം കണ്ടെത്തി. മാല പശുവാണ് വിഴുങ്ങിയത്. ഈ പശു ഇട്ട ചാണകത്തില്‍ നിന്നാണ് രണ്ട് വര്‍ഷത്തിനു ശേഷം മാല കണ്ടെത്തിയത്. അധ്യാപക ദമ്ബതികളായ വയ്യാനം ഫജാന്‍ മന്‍സിലില്‍ ഷൂജ ഉള്‍ മുക്കിനും ഷാഹിനക്കുമാണ് കൃഷി ആവശ്യത്തിന് വാങ്ങിയ ചാണകത്തില്‍ നിന്ന് മാല ലഭിച്ചത്.

വീടുകളില്‍ നിന്ന് ചാണകം ശേഖരിച്ച്‌ വില്‍പ്പന നടത്തുന്ന കരവാളൂര്‍ സ്വദേശി ശ്രീധരനാണ് ആറ് മാസം മുന്‍പ് ഇവര്‍ക്ക് ചാണം നല്‍കിയത്. മാല നഷ്ടപ്പെട്ടസമയത് ,മാലയുടെ ഉടമയെ തേടി ദമ്ബതികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയിരുന്നു. താലിയില്‍ ഇല്യാസ് എന്ന് എഴുതിയതാണ് ഉടമകളെ കണ്ടെത്താന്‍ ഏറെ സഹായിച്ചത്.രണ്ട് വര്‍ഷം മുന്‍പ് കാണാതായ മാലയാണിതെന്നും പശു വിഴുങ്ങിയതായി അന്ന് തന്നെ സംശയം ഉണ്ടായിരുന്നെന്നും ഇല്യാസ് പറഞ്ഞു. അതിനിടെ പശുവിനെ ഇല്യാസ് വിറ്റു. പലകൈ മറിഞ്ഞ പശു ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കും അറിയില്ല.

Continue Reading

Writeups

Malayalam Article1 day ago

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി വധു അഖില – വീഡിയോ കാണാം

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശിയും നഴ്സുമായ അഖിലയാണ് വധു. ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചാലക്കുടിക്കാരൻ...

Malayalam Article3 days ago

കഴിയുന്നതും വേഗം വിവാഹം കഴിക്കണം, എങ്കില്‍ മാത്രമേ എനിക്ക് രക്ഷയുള്ളൂ, പ്രഭാസ്

അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാവും എന്നുമായിരുന്നു ഗോസിപ്പുകള്‍ ഇവരെ നിരന്തരം അലട്ടുകയാണ്. അനുഷ്‌കയും പ്രഭാസും ഗോസിപ്പ് എത്ര തന്നെ നിഷേധിച്ചിട്ടും ആരാധകര്‍ ആ വാര്‍ത്തയില്‍ പിടിച്ചു...

Malayalam Article3 days ago

തനിക്കും ഉര്‍വശിക്കുമിടയില്‍ പിണക്കങ്ങളൊന്നുമില്ല, ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ തന്നെ

നല്ല കുറെ വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മനോജ് കെ ജയന്‍. നടന്‍ മാത്രമല്ല, മനോജ് ഇപ്പോള്‍ ആശയുടെ ഭര്‍ത്താവും കുഞ്ഞാറ്റയുടെയും ചിന്നുവിന്റെയും അമൃതിന്റെയും അച്ഛനുമാണ്. ആശ എന്ന തന്റെ...

Malayalam Article4 days ago

380ഗ്രാം ഭാരവുമായി പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവിന് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പുനര്‍ജന്മം.

ജനിക്കുമ്ബോള്‍ ഒരു കൈപ്പത്തിയോളം മാത്രം വലുപ്പം. ഭാരമാകട്ടെ വെറും 380 ഗ്രാം. കാശ്‍വി ജീവിതത്തിലേയ്ക്ക് പിച്ച വെയ്ക്കാന്‍ വെറും ഒരു ശതമാനം മാത്രമാണ് സാധ്യതയുള്ളതെന്നായിരുന്നു ഡോക്ടര്‍മാരുടെ വാക്കുകള്‍....

Malayalam Article4 days ago

അർദ്ധരാത്രിയിൽ പ്രഭാസിന്റെ മാസ്സ് എൻട്രി – ആദ്യം ഞെട്ടി പിന്നെ സന്തോഷം [VIDEO]

ബാഹുബലിക്ക് ശേഷം പ്രഭാസ് വീണ്ടും കേരളത്തിൽ. തന്റെ അടുത്ത ചിത്രമായ സാഹോയുടെ ഓഡിയോ ലോഞ്ചിനും പ്രൊമോഷനുമായാണ് പ്രഭാസ് ഇന്ന് വെളുപ്പിന് കൊച്ചിയിൽ എത്തിയത് . വെളുപ്പിന് ൨...

Malayalam Article7 days ago

മകൾ പ്രണയിച്ച് വിവാഹം ചെയ്തു, അമ്മയുടെ വക മകൾക്ക് ആദരാഞ്ജലികൾ

തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ചത്. 19 വയസുകാരിയായ മകള്‍ അഭി അയല്‍വാസിയായ യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ്...

Malayalam Article1 week ago

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവന് കല്യാണം

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവയ്ക്ക് കല്യാണം. നന്ദുവിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ : ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ് !! രാവിലെ പത്ത്...

Malayalam Article1 week ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കായി എനിക്ക് ലഭിച്ച തുകയിൽ ഒര് പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.. നടി ശരണ്യ

തന്റെ ചികിത്സയ്ക്കായി ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും ഒരു പങ്കാണ് താരം മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ ഈ വിവരം അറിയിച്ചത്. സ്വാതന്ത്ര്യ...

Malayalam Article2 weeks ago

എല്ലാം നഷ്ട്ടമായവർക്ക് ഒരു കൈത്താങ്ങായി ഇനി ഈ കൊച്ചു മിടുക്കിയും

പ്രളയ ബാധിതരായ കുടുംബങ്ങൾക്ക് ഒര് കൈത്താങ്ങായി ഇനി ഞാനുമുണ്ട്. തന്റെ ചുറ്റുമുള്ളവർ ദുരിത കയത്തിൽ മുങ്ങിയപ്പോൾ അവർക്കുവേണ്ടി തനിക്ക് ഒന്നും ചെയ്യാനായില്ല. എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണം അവരെ...

Malayalam Article2 weeks ago

പോലീസുകാരിക്ക് ഗുണ്ടയോട് തോന്നിയ പ്രണയം, ഒടുവിൽ സംഭവിച്ചത് കണ്ടോ

കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പോലീസുകാരിക്ക് ഗുണ്ടയോട് പ്രണയം. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന അസാധാരണ പ്രണയകഥ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നുമാണ്. മന്‍മോഹന്‍ ഗോയല്‍ എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ...

Trending

Don`t copy text!