Connect with us

Current Affairs

ഈ പ്രായത്തിൽ നിന്നോട് ആർക്കും പ്രേമം ഉണ്ടാകാൻ പോകുന്നില്ല, കാമം മാത്രം. ഒരു മധ്യവയസ്‌ക നേരിട്ട അനുഭവം

Published

on

തനിക്ക് തന്റെ പ്രിയ സുഹൃത്തുക്കളിൽ ഒരാളിൽ നിന്നും കേൾക്കേണ്ടി വന്ന വാക്കുകൾ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയാണ് മനശാത്ര വിദക്തയായ ഡോക്ടർ കല ഷിബു. കേരളത്തിലെ കുല സ്ത്രീ എന്ന് സ്വയം വിശേഷിപ്പിച്ചു ജീവിക്കുന്ന എല്ലാ സ്ത്രീകളുടെയും അവസ്ഥ ഇത് തന്നെയാണെന്നാണ് കല ഷിബു പങ്കുവെക്കുന്നത്. കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെ,

ഞാൻ എന്റെ അനുഭവങ്ങൾ , ചിന്തകൾ , ആണ് ഇവിടെ പകർത്തുന്നത് .. ഇനി ആർക്കെങ്കിലും നല്ല പ്രണയങ്ങൾ ഉണ്ടെങ്കിൽ , മദ്ധ്യവയസ്കരെ നിങ്ങൾ ഭാഗ്യം ചെയ്തവർ .. ” നിന്നോട് പ്രണയം ഇനി ഈ പ്രായത്തിൽ ,ആർക്കും ഉണ്ടാകില്ല .. കാമം , കരുതൽ , സ്നേഹം , അതൊക്കെ തന്നെ ഉണ്ടാകു …” വളരെ അടുത്ത ഒരു പുരുഷ സുഹൃത്ത് ഇതെന്റെ മുഖത്ത് നോക്കി പറഞ്ഞ നിമിഷം ഞാൻ ആദ്യം വല്ലാതെ അപമാനിത ആയി .. ഞാൻ കേരളത്തിലെ കുല സ്ത്രീ ആയി ജീവിക്കാൻ വിധിക്കപെട്ടവൾ ആണ് ..ആ എന്നോട് ….!! നന്നായി ചൊറിഞ്ഞ ആ ചങ്ങാതിയെ തിരിച്ചു ചൊറിയാൻ വാക്കുകൾ ഇല്ല .. കാരണം എന്നോട് പ്രണയം ആണെന്ന് ഭാവിച്ചു ഒരിക്കലും സമീപിച്ചിട്ടില്ല .ഇല്ലാത്ത സ്നേഹം ഉണ്ടെന്നു നടിച്ചിട്ടില്ല .. .മദ്ധ്യവയസ്സിൽ ഒറ്റ ആയി പോയ എന്നോട് ഇനി അടുപ്പം കൂടാൻ വരുന്ന ഒരാളും പ്രേമജ്വരം കൊണ്ട് വരുന്നവൻ അല്ല എന്നൊരു മുന്നറിയിപ്പ് തന്നു എന്ന് മാത്രം .. പരിചയമുള്ള ഒരു സ്ത്രീ അല്ലെ ? നല്ല ഉദ്ദേശത്തിലാണ് ചങ്ങാതി പറഞ്ഞത് .. കേരളത്തിൽ ജനിച്ചു , ഇവിടെ വളർന്ന എന്നെ പോലെ ഒരു സ്ത്രീ ജീവിതത്തിന്റെ നട്ടുച്ചയ്ക്ക് ഒറ്റപെടുമ്പോൾ , സ്വാഭാവികമായ സമൂഹത്തിന്റെ ചില ചോദ്യങ്ങൾ ഉണ്ട് .. ഇനി എന്ത് ? ഞാൻ തിരക്കിലാണ് … ജോലിയും ഉത്തരവാദിത്വങ്ങളും ഉണ്ട് .. എന്നിരുന്നാലും എന്നിലെ വൈകാരിക താളം എന്നിലേയ്ക്ക് നോക്കി .. പ്രണയിച്ചിട്ടുണ്ടോ ഞാൻ .. പ്രണയിക്കപ്പെട്ടിട്ടുണ്ടോ ..? ഉണ്ട് ..; നല്ല അസ്സലായി .. നിരവധി തവണ .. ..എങ്കിലും , അംഗഭംഗം വന്ന അപൂർണ്ണമായ പ്രണയം പോലും ഇപ്പൊ അലട്ടാറില്ല .. അതെന്റെ ഇന്നത്തെ മനഃശാസ്ത്രം …. നാളെ മാറി പോയേകാം .. ജീവിതത്തിന്റെ ഇരുണ്ട കാലഘട്ടം ചിലർക്ക് അവസാനിക്കുന്നത് മദ്ധ്യവയസ്സിൽ ആണ് .. മറ്റുപലർക്കും തുടങ്ങുന്നത് അവിടെ നിന്നും .. കരിഞ്ഞ സ്വപ്നങ്ങളുടെ ഗന്ധം ശ്വസിച്ചു തുടങ്ങി കഴിയുമ്പോൾ പിന്നെ ഒരു ഭയമാണെന്നു , എത്രയോ പേര് പറയാറുണ്ട് .. പ്രത്യേകിച്ചും പെണ്ണുങ്ങൾ .. മനഃസമാധാനക്കേടിന്റെ അഗ്നികുണ്ഡവും പേറി നടക്കുന്ന ഒരുപാടു സമപ്രായക്കാർ എനിക്കറിയാം .. വിവാഹേതര ബന്ധം , വരണ്ടു തുടങ്ങിയ ജീവിതത്തിന്റെ മേൽ ഒരു ഇളം കാറ്റ് പോലെ തുടക്കത്തിൽ തോന്നുമെങ്കിലും , പലപ്പോഴും ക്ഷമയും സഹിഷ്ണതയും കാണിച്ചു മെരുക്കാൻ പറ്റുന്ന ഒന്നല്ലാതായി തീരും ആ ഇടങ്ങൾ ..

ജീവിതത്തിന്റെ ചുട്ടു നീറുന്ന കുറെ അനുഭവങ്ങൾക്ക് ഒടുവിൽ എത്തുന്ന മൂന്നാമിടങ്ങൾ മുന്നോട്ടു നീങ്ങുന്നത് കാമം എന്നൊന്നിൽ പിടിച്ചു തന്നെയാകും … പക്ഷെ അതിലേയ്ക്ക് എത്താൻ , കാട്ടികൂട്ടുന്ന അഭിനയമെന്ന കല .. ഭൂരിപക്ഷം , പുരുഷനും കാഴ്ച്ചയിൽ ആണ് കാമം ഉണ്ടാകുക .. SEXOLOGIST ന്റെ അടുത്ത് ഭാര്യയോട് താല്പര്യം ഇല്ല എന്ന് പറയുമ്പോൾ വളരെ ലളിതമായി പറഞ്ഞു കൊടുക്കുന്ന ഒന്ന് .. VISUALIZATION .. കണ്ടു മടുത്ത ശരീരത്തോട് കുറഞ്ഞു തുടങ്ങുന്ന ആസക്തി പിടിച്ചു നിർത്താൻ ഒരു മാർഗ്ഗം .. അസ്തമിച്ചു കൊണ്ടിരിക്കുന്ന കാമത്തിന്റെ ഒരു ജ്വാല ഉണർത്താൻ ഉതകുന്ന മൂന്നാമിടങ്ങൾ അങ്ങനെ അല്ലെ ഉടലെടുക്കുന്നത് .. സിനിമയിലെ രംഗം പോലെ , ജയന്റെ MUSCLE കണ്ടു വികാരം വരുന്ന മദ്ധ്യവയസ്കയായ ഷീലയെ പോലെ കഥാപാത്രം പെണ്ണുങ്ങൾക്കിടയിൽ വിരളം ..! എന്ന് വെച്ച് , പ്രായം കൂടും തോറും കുറഞ്ഞു വരുന്ന ഒന്നല്ല ലൈംഗികത .. പടുകൂറ്റൻ തിരമാലകളായി അലച്ചു വന്നു , ഹൃദയഭിത്തികളിൽ ആഞ്ഞടിച്ചു പൊട്ടിച്ചിതറി പോകേണ്ടി വരുന്ന അവസ്ഥകളെ മെരുക്കാൻ ആണ് പാട് .. കാമത്തിൽ പോലുമുണ്ട് ,പെണ്ണിന്റെ പരിമിതിയും പ്രതിസന്ധിയും .. അനുഭവങ്ങളുടെ ചിന്തകൾ ജനിക്കുമ്പോൾ ., അവിടെ പച്ചയായ ജീവിതമേ സ്വീകരിക്കാൻ തോന്നു .. സമൂഹത്തിന്റെ , സംസ്കാരത്തിന്റെ , മൂല്യങ്ങളെ , നിയമങ്ങളെ , മറികടന്നു മനസ്സിന്റെ അവസ്ഥയ്ക്ക് ഒത്തു നീങ്ങാൻ സാധിക്കാത്തതിന്റെ പിരിമുറുക്കത്തിൽ നിന്നാണ് ഓരോ മൂന്നാമിടങ്ങളും ജനിക്കുന്നത് … യഥാർത്ഥ ജീവിതത്തിന്റെ പൊള്ളുന്ന പ്രശ്നങ്ങളിൽ നിന്നും രക്ഷപെടാൻ .. ബോധതലങ്ങളെ നഷ്‌ടമാക്കാൻ .. വ്യവസ്ഥാപിതമായ എല്ലാ ബന്ധങ്ങഉം നിരര്ഥകമാണെന്നു തോന്നിത്തുടങ്ങുമ്പോൾ , അമ്മയും ഭാര്യയും മകളും പെങ്ങളും മാത്രം വ്യഭിചരിക്കാതെ നോക്കുന്നവനും കുലസ്ത്രീയും ഒന്നിച്ചു കണ്ടെടുക്കുന്ന ഇടനേരം ..മൂന്നാമിടങ്ങൾ ..! പല ബന്ധങ്ങളും കാണുമ്പോൾ തോന്നാറുണ്ട് , കാമിക്കുമ്പോൾ മാത്രം ജ്വലിച്ചു നിൽക്കുന്ന ആത്മാർഥത .. അതിലെന്താണ് ഭംഗി ..?

പരസ്പരം മനസ്സിലാക്കാനും സ്വത്വം അലിഞ്ഞു ചേരാനും പറ്റാത്ത ബന്ധം .. തന്റെ വന്യമായ വശീകരണത്തിനു മുന്നിൽ കീഴടങ്ങി എന്ന് അഹങ്കരിച്ചു കൊണ്ട് കുറച്ചു നാൾ ., സ്ത്രീയോ പുരുഷനോ മണ്ടരാകും .. സ്വന്തം അസ്തിത്വത്തിന്റെ അപരിചിതമായ അവസ്ഥ അവിടെ തുടങ്ങുന്നു പലപ്പോഴും .. ഭ്രാന്തിന്റെ അങ്ങേ അറ്റത് പോയവരുണ്ട് .. മൂന്നാമിടങ്ങളിലെ ചതിക്ക് ഇര ആയി .. മധ്യവയസ്സ്‌സിൽ, അതിന്റെ ആവശ്യം ഉണ്ടോ ? ഉച്ചവെയില് ശേഷം ഊഷ്മാവിന് മാറ്റം വരണം .. മദ്ധ്യവയസ്സിൽ സംഘര്ഷങ്ങളും വൈരുധ്യങ്ങളും ഇല്ലാത്ത ലളിതവും വ്യക്തവുമായ ഒരു ലോകമാണ് സുഖം.. സ്നേഹിക്കാം.. കരുതലും വാത്സല്യവും നൽകാം .. പ്രണയിച്ചു പറ്റിക്കാതെ കാമിക്കാം .. അർദ്ധരാത്രിയിൽ തെരുവ് പെണ്ണുങ്ങളെ പ്രാപിക്കുന്നവന് ഒരന്തസ്സുണ്ട് …അവിടെ വൈകാരികമായ ശാരീരിക ബന്ധങ്ങളുണ്ട് .. അനുഭവങ്ങൾ പകത്വതയിൽ എത്തി കഴിയുമ്പോൾ , പിന്നെ FANTASY യ്ക്ക് സ്ഥാനമില്ല .. പ്രണയം ,സൃഷ്‌ടിക്കുന്ന വർണ്ണാഭയമായ ലോൿത്ത് വിഹരിക്കുന്ന ജോഡികളായി മാറാൻ അത് കൊണ്ട് ഇമ്മിണി പാടാണ്.. ആത്മീയതയിലേയ്ക്കും മയക്കുമരുന്നിലേയ്ക്കും മൂന്നാമിടങ്ങളിലെയ്ക്കും പോകാതെ , സ്നേഹിക്കാം .. വായിച്ചു അടയാളപ്പെടുത്തിയതിൽ നിന്നും , ഇതും കൂടി ചേർക്കാം , ” മോസസ് തോറ എഴുതിക്കൊണ്ടിരിക്കുമ്പോൾ ഒരു പദ്യം ദൈവനിന്ദയ്ക്ക് കാരണം ആകുന്നു എന്ന് അദ്ദേഹം പരാതിപ്പെട്ടു .. അപ്പോൾ ദൈവം പറഞ്ഞു ., അമ്രാമിന്റെ മകനെ , നീ എഴുതു.. ആർക്കെങ്കിലും വഴി തെറ്റുന്നു എങ്കിൽ തെറ്റട്ടെ… തെറ്റുകളെ തടുക്കാൻ സാധ്യമല്ല ..!

കടപ്പാട്: കല ഷിബു

Advertisement

Current Affairs

തന്‍റെ കാറിനു തീ പിടിച്ചപ്പോള്‍ ഊതി കെടുത്താന്‍ ശ്രമിക്കുന്ന ഉടമയുടെ വീഡിയോ വൈറല്‍, പിന്നീട് സംഭവിച്ചത്…!

Published

on

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് തന്‍റെ കാറില്‍ പടര്‍ന്ന തീ ഊതി കെടുത്താന്‍ ശ്രമിക്കുന്ന അത്തരമൊരു പാവം കാറുടമയുടെ വീഡിയോയാണ്. കാറിലെ തീ അണയ്ക്കാന്‍ പെടാപ്പാട് പെടുന്ന കാറുടമയാണ് വീഡിയോയില്‍. ബ്രിട്ടനിലെ ഹെര്‍ട്‍ഫോര്‍ഡ്‍ഷിറിലിലാണ് സംഭവം.

തീ പടരുന്നത് കണ്ട് പരിഭ്രാന്തനായ ഉടമ ആദ്യം ഒരു തുണിക്കഷ്‍ണം അതിലേക്ക് ഇട്ടു. ഇത് തീ കൂടുതല്‍ ആളാനെ സഹായിച്ചുള്ളൂ. ഇദ്ദേഹം തീ ഊതി അണയ്ക്കാന്‍ ശ്രമിക്കുന്നത് പിന്നീടാണ്. തീ പിടിത്തം മെഴുകുതിരി പോലെ ഊതിയാല്‍ അണയുന്നതല്ല എന്ന് പരിഭ്രമത്തിനിടെ ഇദ്ദേഹം മറന്നുപോയെന്ന് വ്യക്തം.

തീ കൂടുതല്‍ പടരുന്നതിനിടെ  തീയില്‍ ആഞ്ഞ് ചവിട്ടുന്നതും അപകടത്തെപ്പറ്റി ചിന്തിക്കാതെ കാറിന് ചുറ്റും നടക്കുന്നതും കാണാം. മുന്‍വശത്തെ വാതില്‍ തുറക്കാനും ഇദ്ദേഹം ശ്രമിക്കുന്നുണ്ട്. സഭവസ്ഥലത്തെത്തിയ രണ്ടു പേരിലൊരാള്‍ ഉടമയെ കാറിന് സമീപത്തു നിന്നും പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Male Tries To Extinguish Fire By Kicking It

Remember, if your car catches fire, then kicking WILL NOT put the flames out. Neither will throwing a rag at it. Or blowing it. Always worth remembering…

Gepostet von Emergency Services Humour am Freitag, 17. Mai 2019

കാറില്‍ നിന്നും പൊട്ടിത്തെറി ശബ്‍ദവും ഉയരുന്നുണ്ട്. പൊട്ടിത്തെറിക്കുന്നത് ഉള്‍പ്പടെയുള്ളവ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മാറാന്‍ കൂട്ടാക്കാതിരുന്ന ഉടമയെ അല്‍പം ബലം പ്രയോഗിച്ചാണ് ഇയാള്‍ പിടിച്ചുമാറ്റുന്നത്. ഫയര്‍ഫോഴ്‍സ് സ്ഥലത്തെത്തുന്നതും അപ്പോഴേക്കും കാര്‍ പൂര്‍ണമായും അഗ്നി വിഴുങ്ങി.

Continue Reading

Current Affairs

മാതാപിതാക്കളെ കൊലപ്പെടുത്തി 13 കാരിയെ 88 ദിവസം പീഡിപ്പിച്ചു, പ്രതിക്ക് ശിക്ഷ വിധിച്ചു

Published

on

മിനിസിപ്പിയില്‍ നിന്നും 90 മൈല്‍ നോര്‍ത്ത് ഈസ്റ്റിലെ ബാര്‍ണന് സമീപമുള്ള വീട്ടില്‍ ആയിരുന്നു അതിക്രമിച്ച് കയറി മാതാപിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം 13-കാരിയായ മകളെ തട്ടിക്കൊണ്ടുപോയി 88 ദിവസം പീഡിപ്പിച്ചത.  കേസില്‍ വിധി പ്രസ്താവിച്ചത്. കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം ലഭിച്ചു.

കേസിനാസ്പദമായ സംഭവം നടക്കുന്നത് 2018 ഒക്ടോബറിലാണ്. വീട്ടിലേക്ക് പ്രതിയായ ജേക് പാറ്റേഴ്സണ്‍ അതിക്രമിച്ചു കയറുകയായിരുന്നു. മകളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടുക്കുന്നതിനിടെ പിതാവിനെ പ്രതി വെടിവെച്ച് കൊലപ്പെടുത്തി.  പെണ്‍കുട്ടിയുടെ മാതാവ് കുട്ടിയുമായി കുളിമുറിയില്‍ കയറിയെങ്കിലും വാതിലിന്‍റെ ചില്ല് തകര്‍ത്ത് പ്രതി അകത്തു കയറി.

മാതാവിന് നേര്‍ക്കും വെടിയുതിര്‍ത്തു. മാതാപിതാക്കള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 13-കാരിയെ ഇയാള്‍ ബലംപ്രയോഗിച്ച് 60 മൈല്‍ അകലെയുള്ള ടൗണിലെ ഒരു കാബനില്‍ 88 ദിവസം നിരന്തരം പീഡിപ്പിച്ചു.

ക്രൂരത പുറംലോകം അറിയുന്നത് രക്ഷപെട്ട പെണ്‍കുട്ടി അടുത്തുള്ള വീട്ടില്‍ അഭയം തേടി. വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ്.

Continue Reading

Current Affairs

ഒരു രൂപ പോലും നല്‍കേണ്ട..!, സൗജന്യമായി വീട് വേണോ? എങ്കില്‍ ദേ ഇങ്ങോട്ട് പൊക്കോളു..!

Published

on

മിനിസോട്ട:- ഈ വീട് നിങ്ങള്‍ സൗജന്യമായി എടുത്തോളൂ ബാര്‍ബ് കൊച്ച്ലിന്‍ എന്ന സ്ത്രീ പറയുകയാണ്.  അമേരിക്കയിലെ  ജോര്‍ദാന്‍ പ്രദേശത്തെ വനിതാ മേയര്‍ ആയിരുന്നു ബാർബി. ഈ വീട് കഴിഞ്ഞ ഇരുപതുവര്‍ഷമായി ആരും താമസിക്കാതെ നശിച്ചു കിടക്കുന്ന പരുവത്തിലാണ്.

2011 ലാണ് ബാർബിനു അവരുടെ അമ്മൂമ്മയിൽ നിന്നും ജോർദാൻ കൗണ്ടിയിലുള്ള ഈ വീട് ലഭിക്കുന്നത്. സ്ഥിതി ചെയ്യുന്നത് മാറ്റാന്‍ സാധിക്കുന്ന വീടാണിത്. ഈ വീട് ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത് 2002 ലാണ്.  സ്ഥലത്തിന്‍റെ  പേരില്‍  റിയല്‍ എസ്റ്റേറ്റ്‌ ഉടമയില്‍ നിന്നും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.

വീട് വാങ്ങുവാന്‍ എത്തുന്നവരോട് സ്ഥലം ഉടമ പറയുന്നത് ഇതാണ്  90 ദിവസത്തിനകം വീടടക്കം എടുത്തുകൊണ്ട് പോകണമെന്നാണ്. ആളുകള്‍ വാങ്ങുവാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതായതോടെയാണ് ബാര്‍ബ് കൊച്ച്ലിന്‍ ഫ്രീയായി വീട് എടുത്തുകൊണ്ടു പൊയ്ക്കോള്ളാന്‍  പറയുന്നത്.

വീട് വില്‍പനയ്ക്കായി കൊടുത്ത പരസ്യത്തില്‍ തന്നെ പറയുന്നത് ആരെങ്കിലും ഫ്രീയായി വാങ്ങാന്‍ വന്നാല്‍ ഇത് നീക്കം ചെയ്തു മറ്റൊരിടത്ത് എത്തിക്കാന്‍ തന്നെ 20,000 ഡോളര്‍ കുറഞ്ഞത്‌ ചെലവാകുമെന്നാണ്. വാങ്ങിയാലും ഇല്ലെങ്കിലും ഈ വീട് മൂന്നുമാസത്തിനകം ഇവിടെ നിന്നും നീക്കം ചെയ്യാനാണ് ഇപ്പോള്‍ തീരുമാനം.

Continue Reading
“KeralaJobUpdates”

Writeups

Malayalam Article1 month ago

യുട്യൂബിൽ ലൈവ് ആയി പ്രസവിച്ചു യുവതി. ലൈവ് പ്രസവം കണ്ടത് പത്ത് ലക്ഷം പേർ

സാറാ സ്റ്റീവന്‍സൺ എന്നാ 26 കാരിയാണ് തന്റെ പ്രസവം യൂട്യൂബിലൂടെ ലൈവ് ആയി കാണിച്ചത്. 13 ലക്ഷത്തോളം ഫോള്ളോവെഴ്‌സ് ഉള്ള യുവതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പ്രസവം ആളുകളുടെ...

Malayalam Article1 month ago

നമുക്ക് ഈ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചാൽ ഒരു എട്ടുവയസുകാരന് അവന്റെ അമ്മയെ കൂടെ തിരികെ കിട്ടും

ഇത് സുമിത,കൊല്ലം ജില്ലയിലെ അയൂർ അമ്പലംകുന്നു സ്വദേശി ആണ്. കഴിഞ്ഞ രണ്ടര വർഷത്തിനു മുൻപ് കൊട്ടിയം ഇത്തിക്കര പാലത്തിനു സമീപം വെച്ചുണ്ടായ അക്സിഡന്റിൽ സുമിത സഞ്ചരിച്ച സ്കൂട്ടർ...

Malayalam Article2 months ago

37കാരിയായ പ്രിയങ്കയും 27കാരനായ നിക്കും വിവാഹ മോചനത്തിലേക്ക്

ബോളിവുഡ് വളരെ അധികം ആഘോഷിച്ച താര വിവാഹങ്ങളിൽ ഒന്നായിരുന്നു പ്രിയങ്കയും നിക്ക് ജോണാസും തമ്മിലുള്ള വിവാഹം. ഡിസംബറിൽ വിവാഹിതരായ ഇവർ വിവാഹ ശേഷം കടുത്ത വിമർശനങ്ങളാണ് നേരിട്ടത്....

Malayalam Article2 months ago

ഇനിയെങ്കിലും വലിച്ചുകീറപ്പെടണം എസ് ബി ഐ ബാങ്കിന്റെ ഈ കപട മുഖം

ഇന്ത്യയുടെ അഭിമാനമായ ബാങ്ക് എസ്. ബി. ഐ മൂന്നു മാസം കൊണ്ട് പിഴയായി ഈടാക്കിയത് എത്രയാണെന്ന് അറിയാമോ? ഏകദേശം  235 കോടി രൂപ. സംഭവം തകര്‍ത്തെന്ന് തോന്നുന്നവര്‍ക്ക്...

Malayalam Article2 months ago

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും. ഫൈനുകൾ പുനഃക്രമീകരിച്ചുകൊണ്ടുള്ള നിയമമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കേരളത്തിൽ അടുത്ത കാലത്തായി അപകടങ്ങളുടെ നിരക്ക്...

Malayalam Article2 months ago

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുള്ള അപകടം. സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുണ്ടായ അപകത്തിനു നഷ്ടപരിഹാരമായി നിയമവിരുദ്ധമായി വണ്ടി ഓടിച്ചയാളുടെ സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവായി. 2011 ഏപ്രിൽ 14 നു...

Malayalam Article2 months ago

എന്തിനാ അച്ഛാ അവർ ലാലേട്ടനെ അറസ്റ്റ് ചെയ്‌തത്‌? സങ്കടം സഹിക്കാനാവാതെ തിയേറ്ററിൽ പൊട്ടിക്കരഞ്ഞു കുഞ്ഞു ആരാധിക

കേരളത്തിന് അകത്തും പുറത്തുമായി മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ലൂസിഫർ തരംഗമായി കൊണ്ടിരിക്കുകയാണ്. ഇത് വരെയുള്ള റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞു കൊണ്ടാണ് സിനിമയുടെ മുന്നേറ്റം.  കുട്ടികളും യുവാക്കളും  പ്രായമേറിയവരുമെല്ലാം...

Malayalam Article2 months ago

കൊല്ലം സ്ത്രീധന പീഡന കൊലപാതകം. പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന പീഡന കഥകൾ

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര...

Malayalam Article2 months ago

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ.  കോഴിക്കോട്കെ എസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിനോട് ചേർന്നാണ്  മൃതദേഹം കണ്ടെത്തിയത്. ഇടുങ്ങിയ വഴി ആയത്...

Malayalam Article2 months ago

കേരളത്തിൽ വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകം. യുവതിയെ കൊന്നത് പട്ടിണിക്കിട്ട്

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര...

Trending

Copyright © 2019 B4blaze Malayalam

Don`t copy text!