Connect with us

Current Affairs

മക്കൾക്ക് വിവാഹാശംസകൾ നേർന്നുകൊണ്ട് ജയിലിൽ നിന്നും പിതാവ്എഴുതിയ ഹൃദയഭേദകമായ ഒരു കത്ത്

Published

on

4 വർഷങ്ങൾക്ക് മുന്പാണ് മാവോയിസ്റ്റ് നേതാവായ രൂപേഷ് ജയിലിൽ ആകുന്നത്. ഈ വരുന്ന മെയ് 19 നു ആണ് രൂപേഷിന്റെ മകൾ ആമിയുടെ വിവാഹം. എന്നാൽ ഒരു പിതാവിന്റെ സ്ഥാനത് നിന്ന് താൻ ഭംഗിയായി നടത്തി കൊടുക്കേണ്ട വിവാഹത്തിന് ഒരു അഥിതി ആയെങ്കിലും തനിക്ക് എത്താൻ കഴിയുമെന്ന പ്രതീക്ഷ ഇല്ലാതെ തന്റെ വിവാഹ അനുഗ്രഹങ്ങൾ നേർന്നുകൊണ്ട് തന്റെ മകൾക്കെഴുതിയ കത്ത് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. മകൾ ആമി തന്നെയാണ് തന്റെ പിതാവ് എഴുതിയ കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചത്. കത്തിന്റെ പൂർണരൂപം ഇങ്ങനെ,

1995 ആഗസ്റ്റ് 18 നാണ് ആമിമോളുടെ ജനനം. അതിനും മൂന്നുവർഷം മുമ്പുള്ള ഒരു വർഗ്ഗീസ് രക്തസാക്ഷിത്വത്തിനാണ് ഞാനും ഷൈനയും ഒന്നിച്ചു ജീവിക്കാൻ ആരംഭിച്ചത്. മുഴുനീള വിപ്ലവ പ്രവർത്തനം, അതിജീവനത്തിനായുള്ള കുഞ്ഞു കുഞ്ഞു ജോലികൾ ഇതിനിടയിലേക്കാണ് ആമിമോൾ കടന്നുവരുന്നത്. വിപ്ലവ പ്രവർത്തനങ്ങൾക്ക് കുഞ്ഞുങ്ങൾ തടസ്സമാകുമോ എന്ന ആധി അക്കാലത്തു ഞങ്ങൾക്കുണ്ടായിരുന്നു. ഉമ്മയോടൊപ്പമുണ്ടായിരുന്ന ചെറിയ ഇടവേളകൾ മാറ്റിവെച്ചാൽ അവൾ എല്ലായിടത്തും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. . സമരങ്ങൾ, പൊതുപരിപാടികൾ, യോഗങ്ങൾ, സമ്മേളനങ്ങൾ അങ്ങനെ എല്ലാ ഇടങ്ങളിലും ഒരു വയസ്സുമുതൽ ഞങ്ങളോട് ഒട്ടിപ്പിടിച്ച് അവളുണ്ടായിരുന്നു. നെല്ലിയാമ്പതിയിലേയും പുൽപ്പള്ളിയിലേയും ഇരിട്ടിയിലേയും ആദിവാസി സമരങ്ങൾ, വൈത്തിരിയിലെ തോട്ടം തൊഴിലാളികളുടെ മുന്നേറ്റങ്ങൾ, വൈപ്പിൻ കർഷകരുടെ സമരങ്ങൾ, തൃശ്ശൂരിലെ ഉൾനാടൻ മത്സ്യതൊഴിലാളി പ്രക്ഷോഭങ്ങൾ ഇവടങ്ങളിലെല്ലാം അവളുടെ നിറസാന്നിധ്യമുണ്ടായിരുന്നു. ഞങ്ങളുടെ നിയമപഠനങ്ങളും നഗരത്തിലെ വ്യവസായതൊഴിലാളികൾക്കിടയിലെ പ്രവർത്തനങ്ങളും അവളോടൊന്നിച്ചായിരുന്നു. അക്കാലത്ത് അവളുടെ ജന്മദിനങ്ങളും വെക്കേഷനുകളും ഈ തൊഴിലാളികളുടെ നാട്ടിലും വീട്ടിലും ആയിരുന്നല്ലോ. ഏഴാം വയസ്സുമുതൽ ഷൈനയോടൊന്നിച്ചുള്ള യാത്രകളായിരുന്നു. റാഞ്ചിയിലും കൽക്കത്തയിലും ഡൽഹിയിലും ബോംബെയിലും ബാംഗ്ലൂരുമൊക്കെ നടന്ന അഖിലേന്ത്യ പരിപാടികളിൽ ഷൈനയോടൊപ്പം ആമിമോളുമുണ്ടായിരുന്നു. പതിമൂന്നാം വയസ്സുമുതൽ കാര്യങ്ങൾ ഇത്തിരി മാറിമറിഞ്ഞു. എല്ലാതും സ്വന്തം മുൻകൈയിൽ ആയി. പോകുന്നിടത്തെല്ലാം താച്ചുമണി (സവേര) യെ കൂട്ടി. കാതിക്കൂടമടക്കമുള്ള നിരവധി ജനകീയ സമരങ്ങളിലും യുവജനക്കൂട്ടായ്മകളുടേയും പാഠാന്തരത്തിലുമൊക്കെ മുൻനിരയിൽ ഉണ്ടായിരുന്നു. പാതിരാത്രിക്ക് വീടിന്റെ വാതിലുകൾ ചവിട്ടിപ്പൊളിച്ചുള്ള റെയിഡുകൾ പതിവായത് അക്കാലത്തായിരുന്നു.

മാവേലിക്കരയിലെ ഒരു പൊതുപരിപാടിയിൽ വച്ച് 16 ഉം 10 ഉം വയസ്സായ രണ്ടു പേരെയും അറസ്റ്റു ചെയ്തു മഹിളാമന്ദിരത്തിൽ അടച്ചതും അക്കാലത്തായിരുന്നു. സഖാവ്. കാനം അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തിന്റെയും ജനാധിപത്യ ശക്തികളുടേയും ശക്തമായ ഇടപെടലില്ലായിരുന്നെങ്കിൽ ആമിമോളെ കോയമ്പത്തുർ കേസിലുൾപ്പെടുത്തി ഞങ്ങളോടൊപ്പം ജയിലിലടക്കുമായിരുന്നേനെ. ഞങ്ങളുടെ ജയിൽ ജീവിതത്തിന്റെ ഇരുണ്ട നാളുകളിൽ പ്രതീക്ഷയുടേയും ആത്മവിശ്വാസത്തിന്റേയും കൈത്തിരിയുമായി ആ കൗമാരക്കാരി ജയിലുകളിൽ നിന്നും ജയിലുകളിലേക്കും കോടതികളിൽ നിന്നും കോടതികളിലേക്കും അലഞ്ഞു. ഞങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി. പഠിച്ച കോളേജുകളിൽ നിന്നും വേണ്ടത്ര ഹാജറില്ലാത്തതിനാൽ പുറത്താക്കപ്പെടുമ്പോഴും ഞങ്ങൾക്ക് വായിക്കാൻ പുസ്തകങ്ങൾക്കായും എഴുതാൻ എഴുത്തുസാമഗ്രികൾക്കും അവൾ ഓടി നടന്നു. അവസാനം നീണ്ട ശ്രമങ്ങൾക്കൊടുവിൽ ജാമ്യത്തിലാണെങ്കിലും ഷൈനയുടെ വിമോചനത്തിനായി മറ്റു പലരോടുമൊപ്പം മുന്നിൽ നിന്നു. ഞങ്ങളുടെ ആമിമോൾ പുതുജീവിതത്തിലേക്ക് കടക്കുകയാണ്. ഇണയും തുണയുമായ ജീവിത പങ്കാളിയെ അവൾ തന്നെ കണ്ടെത്തിയിരിക്കുന്നു. ബാഗാളിലെ ദക്ഷിണ 24 പർഗാനയിലെ ശ്രീ. മദൻ ഗോപാലിന്റേയും ശ്രീമതി. ടുൾടുളിന്റെയും മകനായ സഖാവ് ഓർക്കോദീപാണ് അവളുടെ പങ്കാളിയാകാൻ പോകുന്നത്.

ഒന്നിച്ചുള്ള ദീർഘകാലത്തെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിൽ പരസ്പരം അറിയുന്നവരാണവർ. ഈ വരുന്ന മെയ് 19 ന് ഞായറാഴ്ചയാണ് ഒന്നിച്ചുള്ള ജീവിതമാരംഭിക്കാൻ അവർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ നാലുവർഷമായി വിചാരണ തടവിൽ കഴിയുന്ന എനിക്ക് അവരോടൊപ്പം ഉണ്ടാകാൻ ഉണ്ടാകാൻ സാധിക്കുമോ എന്നറിയില്ല. അതിനാൽ നിങ്ങളുടെ മുൻകൈയിലാകട്ടെ അവരുടെ കൂടിച്ചുചേരൽ. അവരെ ആശംസിക്കാനും പുതുതലമുറയുടെ സ്വപ്നങ്ങളെ പിന്തുണക്കാനും സജീവമായി ഉണ്ടാകണം. 2019 ഏപ്രിൽ 20 സ്നേഹാദരങ്ങളോടെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും രൂപേഷ് *ബംഗ്ലാ ഭാഷയിൽ ഓർക്കോദീപ് എന്നാൽ സൂര്യപ്രകാശം എന്നാണത്രെ അർത്ഥം.

Advertisement

Current Affairs

സ്ഥിരമായി പൊറോട്ടയും ബീഫ് കറിയും കഴിക്കുന്നവര്‍ ഇത് തീര്‍ച്ചയായും ഈ അപകടത്തെ കുറിച്ച് അറിയണം,

Published

on

സ്ഥിരമായി പൊറോട്ടയും ബീഫ് കറിയും കഴിക്കുന്നവര്‍ മരണം ചോദിച്ചു വാങ്ങുന്നത് പോലെയാണ്. ചുവന്ന ഇറച്ചികൾ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന അഭിപ്രായങ്ങളുണ്ട്. ബീഫ് സ്വാദിഷ്ടമായ വിഭവമാണെങ്കിലും ആരോഗ്യത്തിനിത് ദോഷമാണോ ഗുണമാണോ ചെയ്യുന്നതെന്ന്‍ ഇപ്പോഴും അറിയില്ല.

ബീഫ് കഴിയ്ക്കുന്നതു വഴി ടോ, ബീറ്റാ ആമിലോയ്ഡല്‍ എ്ന്നിങ്ങനെയുള്ള രണ്ട് പ്രോട്ടീനുകള്‍ തലച്ചോറിലെത്തും.  ഇതിന്റെ അമിതമായ അളവ് നാഡീവ്യൂഹങ്ങളെ കേടു വരുത്തുകയും അല്‍ഷീമേഴ്‌സ് പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ബീഫ് കൊളസ്‌ട്രോളുണ്ടാക്കുന്നതിനാൽ ഹൃദയപ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്.

ബീഫ്, പോര്‍ക്ക് എന്നിവ പ്രോസസിംഗ് ഇറച്ചിയായാണ് വിപണിയിലെത്തുന്നത്. കൊഴുപ്പടങ്ങിയതു കൊണ്ടു തന്നെ ബീഫ് തടി കൂട്ടുന്ന ഒരു വിഭവവുമാണ്. ഇത് പ്രോസസ് ചെയ്യാന്‍ ധാരാളം സോഡിയം ഉപയോഗിയ്ക്കാറുമുണ്ട്. അതിനാൽ ഇത് ബിപി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

സംസ്കരിക്കപ്പെട്ട ഗോതമ്പായ മൈദയിൽ ഉണ്ടാക്കുന്നതാണ് പൊറോട്ട. ഇതിൽ നിന്നും നാരുകളും മറ്റും നീക്കം ചെയ്യപ്പെട്ടതാണ്. ഗോതമ്പ് പൊറോട്ട കഴിക്കുന്നതും അപകടകരമാണ്. അമിതമായി ബീഫ് കഴിക്കുന്നതു മൂലം കൊഴുപ്പിൻറെ ഫലമായി കണ്ടെൻറ്സ് കാർഡിയോ വസ്ക്കുലർ രോഗങ്ങൾക്കും കൊറോണറി ഹാർട്ട് അസുഖങ്ങൾക്കും കാരണമാകും.

Continue Reading

Current Affairs

തൗഹീദ് ജമായത്ത് കാരനായ ഡോക്ടര്‍ ശ്രീലങ്കയില്‍ നാലായിരത്തിലധികം സിംഹള യുവതികളെ വന്ധ്യംകരിച്ചു

Published

on

കൊളംബോ: ശ്രീലങ്കയിൽ  സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച തൗഹീദ് ജമായത്തിന്റെ  പ്രവർത്തകനായ ഡോക്ടർ  നാലായിരത്തിലധികം സിംഹള യുവതികളെ വന്ധ്യംകരിച്ചതായി ആരോപണം. ആദ്യ പ്രസവം സിസേറിയനായിരുന്നവർക്കാണ്  ഈ അവസ്ഥ ഉണ്ടായത്.

ശ്രീലങ്കയിൽ നിന്നുള്ള പത്രം റിപ്പോർട്ട് ചെയ്തത് ഇവരുടെ അനുവാദമില്ലാതെ വന്ധ്യംകരിച്ചതായാണ്. ശ്രീലങ്കൻ സ്പീക്കർ കരു ജയസൂര്യ അരോപണത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് പാർലമെന്റിനെ അറിയിച്ചു. ഇതോടെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.

വിഷയം പാർലമെന്റിന്റെ ശ്രദ്ധയിൽ പെടുത്തിയത് ജനത വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസ്സനായകെ ആണ്.  ഇത്തരം ആരോപണങ്ങൾ സമൂഹത്തിൽ കലാപം ഉണ്ടാക്കുമെന്നും എത്രയും പെട്ടെന്ന് വിഷയം അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പക്ഷെ വാർത്തയുടെ ആധികാരികത ഉറപ്പുവരുത്തുമെന്നും അതിന്റെ ഉത്തരവാദിത്വം പത്രത്തിനാണെന്നും സർക്കാർ വ്യക്തമാക്കി. തെറ്റെങ്കിൽ പത്രം നിയമ നടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Continue Reading

Current Affairs

തന്‍റെ കാറിനു തീ പിടിച്ചപ്പോള്‍ ഊതി കെടുത്താന്‍ ശ്രമിക്കുന്ന ഉടമയുടെ വീഡിയോ വൈറല്‍, പിന്നീട് സംഭവിച്ചത്…!

Published

on

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് തന്‍റെ കാറില്‍ പടര്‍ന്ന തീ ഊതി കെടുത്താന്‍ ശ്രമിക്കുന്ന അത്തരമൊരു പാവം കാറുടമയുടെ വീഡിയോയാണ്. കാറിലെ തീ അണയ്ക്കാന്‍ പെടാപ്പാട് പെടുന്ന കാറുടമയാണ് വീഡിയോയില്‍. ബ്രിട്ടനിലെ ഹെര്‍ട്‍ഫോര്‍ഡ്‍ഷിറിലിലാണ് സംഭവം.

തീ പടരുന്നത് കണ്ട് പരിഭ്രാന്തനായ ഉടമ ആദ്യം ഒരു തുണിക്കഷ്‍ണം അതിലേക്ക് ഇട്ടു. ഇത് തീ കൂടുതല്‍ ആളാനെ സഹായിച്ചുള്ളൂ. ഇദ്ദേഹം തീ ഊതി അണയ്ക്കാന്‍ ശ്രമിക്കുന്നത് പിന്നീടാണ്. തീ പിടിത്തം മെഴുകുതിരി പോലെ ഊതിയാല്‍ അണയുന്നതല്ല എന്ന് പരിഭ്രമത്തിനിടെ ഇദ്ദേഹം മറന്നുപോയെന്ന് വ്യക്തം.

തീ കൂടുതല്‍ പടരുന്നതിനിടെ  തീയില്‍ ആഞ്ഞ് ചവിട്ടുന്നതും അപകടത്തെപ്പറ്റി ചിന്തിക്കാതെ കാറിന് ചുറ്റും നടക്കുന്നതും കാണാം. മുന്‍വശത്തെ വാതില്‍ തുറക്കാനും ഇദ്ദേഹം ശ്രമിക്കുന്നുണ്ട്. സഭവസ്ഥലത്തെത്തിയ രണ്ടു പേരിലൊരാള്‍ ഉടമയെ കാറിന് സമീപത്തു നിന്നും പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Male Tries To Extinguish Fire By Kicking It

Remember, if your car catches fire, then kicking WILL NOT put the flames out. Neither will throwing a rag at it. Or blowing it. Always worth remembering…

Gepostet von Emergency Services Humour am Freitag, 17. Mai 2019

കാറില്‍ നിന്നും പൊട്ടിത്തെറി ശബ്‍ദവും ഉയരുന്നുണ്ട്. പൊട്ടിത്തെറിക്കുന്നത് ഉള്‍പ്പടെയുള്ളവ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മാറാന്‍ കൂട്ടാക്കാതിരുന്ന ഉടമയെ അല്‍പം ബലം പ്രയോഗിച്ചാണ് ഇയാള്‍ പിടിച്ചുമാറ്റുന്നത്. ഫയര്‍ഫോഴ്‍സ് സ്ഥലത്തെത്തുന്നതും അപ്പോഴേക്കും കാര്‍ പൂര്‍ണമായും അഗ്നി വിഴുങ്ങി.

Continue Reading
“KeralaJobUpdates”

Writeups

Malayalam Article1 month ago

യുട്യൂബിൽ ലൈവ് ആയി പ്രസവിച്ചു യുവതി. ലൈവ് പ്രസവം കണ്ടത് പത്ത് ലക്ഷം പേർ

സാറാ സ്റ്റീവന്‍സൺ എന്നാ 26 കാരിയാണ് തന്റെ പ്രസവം യൂട്യൂബിലൂടെ ലൈവ് ആയി കാണിച്ചത്. 13 ലക്ഷത്തോളം ഫോള്ളോവെഴ്‌സ് ഉള്ള യുവതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പ്രസവം ആളുകളുടെ...

Malayalam Article1 month ago

നമുക്ക് ഈ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചാൽ ഒരു എട്ടുവയസുകാരന് അവന്റെ അമ്മയെ കൂടെ തിരികെ കിട്ടും

ഇത് സുമിത,കൊല്ലം ജില്ലയിലെ അയൂർ അമ്പലംകുന്നു സ്വദേശി ആണ്. കഴിഞ്ഞ രണ്ടര വർഷത്തിനു മുൻപ് കൊട്ടിയം ഇത്തിക്കര പാലത്തിനു സമീപം വെച്ചുണ്ടായ അക്സിഡന്റിൽ സുമിത സഞ്ചരിച്ച സ്കൂട്ടർ...

Malayalam Article2 months ago

37കാരിയായ പ്രിയങ്കയും 27കാരനായ നിക്കും വിവാഹ മോചനത്തിലേക്ക്

ബോളിവുഡ് വളരെ അധികം ആഘോഷിച്ച താര വിവാഹങ്ങളിൽ ഒന്നായിരുന്നു പ്രിയങ്കയും നിക്ക് ജോണാസും തമ്മിലുള്ള വിവാഹം. ഡിസംബറിൽ വിവാഹിതരായ ഇവർ വിവാഹ ശേഷം കടുത്ത വിമർശനങ്ങളാണ് നേരിട്ടത്....

Malayalam Article2 months ago

ഇനിയെങ്കിലും വലിച്ചുകീറപ്പെടണം എസ് ബി ഐ ബാങ്കിന്റെ ഈ കപട മുഖം

ഇന്ത്യയുടെ അഭിമാനമായ ബാങ്ക് എസ്. ബി. ഐ മൂന്നു മാസം കൊണ്ട് പിഴയായി ഈടാക്കിയത് എത്രയാണെന്ന് അറിയാമോ? ഏകദേശം  235 കോടി രൂപ. സംഭവം തകര്‍ത്തെന്ന് തോന്നുന്നവര്‍ക്ക്...

Malayalam Article2 months ago

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും. ഫൈനുകൾ പുനഃക്രമീകരിച്ചുകൊണ്ടുള്ള നിയമമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കേരളത്തിൽ അടുത്ത കാലത്തായി അപകടങ്ങളുടെ നിരക്ക്...

Malayalam Article2 months ago

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുള്ള അപകടം. സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുണ്ടായ അപകത്തിനു നഷ്ടപരിഹാരമായി നിയമവിരുദ്ധമായി വണ്ടി ഓടിച്ചയാളുടെ സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവായി. 2011 ഏപ്രിൽ 14 നു...

Malayalam Article2 months ago

എന്തിനാ അച്ഛാ അവർ ലാലേട്ടനെ അറസ്റ്റ് ചെയ്‌തത്‌? സങ്കടം സഹിക്കാനാവാതെ തിയേറ്ററിൽ പൊട്ടിക്കരഞ്ഞു കുഞ്ഞു ആരാധിക

കേരളത്തിന് അകത്തും പുറത്തുമായി മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ലൂസിഫർ തരംഗമായി കൊണ്ടിരിക്കുകയാണ്. ഇത് വരെയുള്ള റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞു കൊണ്ടാണ് സിനിമയുടെ മുന്നേറ്റം.  കുട്ടികളും യുവാക്കളും  പ്രായമേറിയവരുമെല്ലാം...

Malayalam Article2 months ago

കൊല്ലം സ്ത്രീധന പീഡന കൊലപാതകം. പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന പീഡന കഥകൾ

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര...

Malayalam Article2 months ago

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ.  കോഴിക്കോട്കെ എസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിനോട് ചേർന്നാണ്  മൃതദേഹം കണ്ടെത്തിയത്. ഇടുങ്ങിയ വഴി ആയത്...

Malayalam Article2 months ago

കേരളത്തിൽ വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകം. യുവതിയെ കൊന്നത് പട്ടിണിക്കിട്ട്

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര...

Trending

Copyright © 2019 B4blaze Malayalam

Don`t copy text!