Connect with us

Current Affairs

മരിച്ചെന്നു വിധി എഴുതി മോർച്ചറിയിലേക്ക് മാറ്റിയ സ്ത്രീ ബന്ധുക്കളുടെ മുന്നിൽവെച്ചു കണ്ണ് തുറന്നു.

Published

on

ചണ്ഡീഗഢിൽ ആണ് അപൂർവമായ ഈ സംഭവം അരങ്ങേറിയത്. വർധക്യസഹചമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൃദ്ധ മരിച്ചുവെന്ന് ഡോക്ടർമാർ പറഞ്ഞതിന് ശേഷം അവിടെ തന്നെയുള്ള മോർച്ചറിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ അതിനു മുൻപ് വൃദ്ധ അണിഞ്ഞിരുന്ന ആഭരങ്ങൾ ഊരിയെടുക്കാനായി ബന്ധുക്കളോട് ആവശ്യപ്പെട്ടു. ഇത്  പ്രകാരം ബന്ധുക്കൾ ആഭരണം ഊരിയെടുക്കാനായി വൃദ്ധയുടെ അടുക്കൽ എത്തിയപ്പോഴാണ് വൃദ്ധ ശ്വാസം എടുക്കുന്നതായി ബന്ധുക്കളുടെ ശ്രദ്ധയിൽ പെട്ടത്.

ഉടൻ തന്നെ ബന്ധുക്കൾ ഡോക്ടർമാരെ വിവരം അറിയിച്ചതിനെ തുടർന്ന് ഡോക്ടർമാർ എത്തി വീണ്ടും പരിശോധിച്ചപ്പോഴാണ് വൃദ്ധ ശ്വാസം എടുക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് അടിയന്തര ചികിത്സകൾ നൽകിയതിന് ശേഷം വൃദ്ധയെ വീട്ടിലേക്ക് അയച്ചു. എന്നാൽ ആരോഗ്യസ്ഥിതി വീണ്ടും മോശമായതിനെ തുടർന്ന് ഇവരെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചു അൽപ്പസമയത്തിനകം ഇവർ മരിക്കുകയുമായിരുന്നു.

Advertisement

Current Affairs

മാതാപിതാക്കളെ കൊലപ്പെടുത്തി 13 കാരിയെ 88 ദിവസം പീഡിപ്പിച്ചു, പ്രതിക്ക് ശിക്ഷ വിധിച്ചു

Published

on

മിനിസിപ്പിയില്‍ നിന്നും 90 മൈല്‍ നോര്‍ത്ത് ഈസ്റ്റിലെ ബാര്‍ണന് സമീപമുള്ള വീട്ടില്‍ ആയിരുന്നു അതിക്രമിച്ച് കയറി മാതാപിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം 13-കാരിയായ മകളെ തട്ടിക്കൊണ്ടുപോയി 88 ദിവസം പീഡിപ്പിച്ചത.  കേസില്‍ വിധി പ്രസ്താവിച്ചത്. കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം ലഭിച്ചു.

കേസിനാസ്പദമായ സംഭവം നടക്കുന്നത് 2018 ഒക്ടോബറിലാണ്. വീട്ടിലേക്ക് പ്രതിയായ ജേക് പാറ്റേഴ്സണ്‍ അതിക്രമിച്ചു കയറുകയായിരുന്നു. മകളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടുക്കുന്നതിനിടെ പിതാവിനെ പ്രതി വെടിവെച്ച് കൊലപ്പെടുത്തി.  പെണ്‍കുട്ടിയുടെ മാതാവ് കുട്ടിയുമായി കുളിമുറിയില്‍ കയറിയെങ്കിലും വാതിലിന്‍റെ ചില്ല് തകര്‍ത്ത് പ്രതി അകത്തു കയറി.

മാതാവിന് നേര്‍ക്കും വെടിയുതിര്‍ത്തു. മാതാപിതാക്കള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 13-കാരിയെ ഇയാള്‍ ബലംപ്രയോഗിച്ച് 60 മൈല്‍ അകലെയുള്ള ടൗണിലെ ഒരു കാബനില്‍ 88 ദിവസം നിരന്തരം പീഡിപ്പിച്ചു.

ക്രൂരത പുറംലോകം അറിയുന്നത് രക്ഷപെട്ട പെണ്‍കുട്ടി അടുത്തുള്ള വീട്ടില്‍ അഭയം തേടി. വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ്.

Continue Reading

Current Affairs

ഒരു രൂപ പോലും നല്‍കേണ്ട..!, സൗജന്യമായി വീട് വേണോ? എങ്കില്‍ ദേ ഇങ്ങോട്ട് പൊക്കോളു..!

Published

on

മിനിസോട്ട:- ഈ വീട് നിങ്ങള്‍ സൗജന്യമായി എടുത്തോളൂ ബാര്‍ബ് കൊച്ച്ലിന്‍ എന്ന സ്ത്രീ പറയുകയാണ്.  അമേരിക്കയിലെ  ജോര്‍ദാന്‍ പ്രദേശത്തെ വനിതാ മേയര്‍ ആയിരുന്നു ബാർബി. ഈ വീട് കഴിഞ്ഞ ഇരുപതുവര്‍ഷമായി ആരും താമസിക്കാതെ നശിച്ചു കിടക്കുന്ന പരുവത്തിലാണ്.

2011 ലാണ് ബാർബിനു അവരുടെ അമ്മൂമ്മയിൽ നിന്നും ജോർദാൻ കൗണ്ടിയിലുള്ള ഈ വീട് ലഭിക്കുന്നത്. സ്ഥിതി ചെയ്യുന്നത് മാറ്റാന്‍ സാധിക്കുന്ന വീടാണിത്. ഈ വീട് ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത് 2002 ലാണ്.  സ്ഥലത്തിന്‍റെ  പേരില്‍  റിയല്‍ എസ്റ്റേറ്റ്‌ ഉടമയില്‍ നിന്നും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.

വീട് വാങ്ങുവാന്‍ എത്തുന്നവരോട് സ്ഥലം ഉടമ പറയുന്നത് ഇതാണ്  90 ദിവസത്തിനകം വീടടക്കം എടുത്തുകൊണ്ട് പോകണമെന്നാണ്. ആളുകള്‍ വാങ്ങുവാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതായതോടെയാണ് ബാര്‍ബ് കൊച്ച്ലിന്‍ ഫ്രീയായി വീട് എടുത്തുകൊണ്ടു പൊയ്ക്കോള്ളാന്‍  പറയുന്നത്.

വീട് വില്‍പനയ്ക്കായി കൊടുത്ത പരസ്യത്തില്‍ തന്നെ പറയുന്നത് ആരെങ്കിലും ഫ്രീയായി വാങ്ങാന്‍ വന്നാല്‍ ഇത് നീക്കം ചെയ്തു മറ്റൊരിടത്ത് എത്തിക്കാന്‍ തന്നെ 20,000 ഡോളര്‍ കുറഞ്ഞത്‌ ചെലവാകുമെന്നാണ്. വാങ്ങിയാലും ഇല്ലെങ്കിലും ഈ വീട് മൂന്നുമാസത്തിനകം ഇവിടെ നിന്നും നീക്കം ചെയ്യാനാണ് ഇപ്പോള്‍ തീരുമാനം.

Continue Reading

Current Affairs

ആനകൾ ശ്രമിച്ചിട്ട് പോലും അനങ്ങാത്ത ആ അത്ഭുത പാറയുടെ പിന്നിലുള്ള രഹസ്യം ഇതാണ്

Published

on

By

Rock above the hills in Kanchipuram

ആനകൾക്ക് പോലും അനക്കാൻ കഴിയാത്ത ചരിഞ്ഞ പ്രദേശത്തു നിൽക്കുന്ന ആ അത്ഭുത പാറയ്ക്കു പിന്നിലുള്ള രഹസ്യം എന്താണെന്നു അറിയണ്ടേ? ഇതിന്റെ പിന്നിലുള്ളത് ശാസ്ത്രമാണോ അതോ ജ്യോതിഷമാണോ എന്ന് ഇന്നും കണ്ടുപിടിക്കാൻ ആയിട്ടില്ല. യെന്നതായാലും രണ്ടിനും അതിന്റെതായ സത്യങ്ങൾ ഉണ്ട്. ശാസ്ത്രത്തിൽ എത്രവലിയ പുരോഗതി ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞാലും ഇന്നും പലകാര്യങ്ങൾക്കും നമുക്ക ജ്യോതിഷത്തിന്റെ ആശ്രയിക്കേണ്ടതായുണ്ട്. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ചരിഞ്ഞ പ്രദേശത്തിൽ നിൽക്കുന്ന ഈ അത്ഭുത പാറ. 

തമിഴ് നാട്ടിൽ, കാഞ്ചീപുരം ജില്ലയിലെ മാമ്മല്ലപുരം എന്ന സ്ഥലത്താണ് ഈ അത്ഭുത പാറ സ്ഥിതി ചെയ്യുന്നത്. കണ്ണന്റെ വെണ്ണക്കല്ലെന്നാണ് ഈ പാറ അറിയപ്പെടുന്നത്. ഇത് നേരിൽ കണ്ടാൽ ആരും മൂക്കത്ത് കൈ വെച്ച് നിന്ന് പോകും. കാരണം നന്നായി ചരിഞ്ഞ ഒരു പ്രദേശത്തു ആണ് ഉരുണ്ടിരിക്കുന്ന ഈ പാറ സ്ഥിതി ചെയ്യുന്നത്. ഈ പാറയ്ക്കു 20 മീറ്റർ നീളവും 5 മീറ്റർ വീതിയും 250 ടൺ ഭാരവുമാണ് ഉള്ളത്. 1300 വർഷങ്ങളിൽ കൂടുതൽ കാലം മുന്നേ മുതലേ ഈ പാറ ഈ ചരിഞ്ഞ പ്രതലത്തിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ചരിഞ്ഞ പ്രതലത്തിൽ ഒരു ഗോളം വെച്ചാൽ തീർച്ചയായും അത് ഉരുണ്ടു താഴേക്കു പോകുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. അതാണ് ശാസ്ത്രം. എന്നാൽ ഈ പാറ ശാസ്ത്ര ലോകത്തിനു തന്നെ ഇന്നും ഒരു അത്ഭുതമാണ്. ഒരു ശാസ്ത്ര പുരോഗതിയും ഇല്ലാത്ത ആ കാലത്ത് ആരാണ് ഈ പടുകൂറ്റൻ പാറക്കല്ല് ഈ മലമുകളിൽ എത്തിച്ചത് എന്നാ സംശയത്തിന് എന്നും ഉത്തരം ലഭിച്ചിട്ടില്ല.

ഈ പാറയ്ക്കു പിന്നിൽ ചില കഥകളും ഉണ്ട്. ഏഴാം നൂറ്റാണ്ടിലെ രാജാവായ നരസിംഹവർമൻ ആകാശദേവദകളുടെ ശിലയായ ഈ പാറയിൽ തൊട്ടുപോകരുതെന്നു പറഞ്ഞത് കൊണ്ടാണത്രേ കൊത്തുപണികളുടെ നാടായ കാഞ്ചീപുരത്ത് യാതൊരു കൊത്തുപണിയും ഇല്ലാതെ ഇന്നും ഈ പാറ സ്ഥിതി ചെയ്യുന്നതെന്ന്. ഈ പാറ വീണു ഗ്രാമവാസികൾക്ക് വല്ല അപകടവും ഉണ്ടായാലോ എന്ന് പേടിച്ചു 1908ൽ സംഭവം എടുത്തു മാറ്റാൻ ഒരു ശ്രമം നടന്നു എന്നതാണ് അടുത്ത കഥ. അന്നത്തെ മദ്രാസ് ഗവർണറുടെ നേതൃത്വത്തിൽ ആണ് ഇതിനുള്ള മുന്നൊരുക്കങ്ങൾ നടന്നത്. 6 ടൺ ഭാരം പൊക്കാൻ ശേഷിയുള്ള ആനകളെ ഉപയോഗിച്ചായിരുന്നു പാറ നീക്കാൻ ശ്രമിച്ചത്. എന്നാൽ പാറ നീങ്ങുക പോയിട്ട് ഒന്ന് അനക്കാൻ പോലും ആനകൾക്ക് കഴിഞ്ഞില്ല. എന്തോ ഒന്ന് പാറയെ അവിടെ പിടിച്ചുനിർത്തുന്നതായാണ് അനുഭവപെട്ടതെന്നാണ് പറയപ്പെടുന്നത്. 

ആര് എപ്പോൾ എന്തിനു ഇങ്ങനൊരു പാറ ഇവിടെ എത്തിച്ചു എന്നതിന് മാത്രം ഇന്നും ഉത്തരം കണ്ടെത്തതാൻ ശാസ്ത്രത്തിനോ ജ്യോതിഷത്തിനോ സാധിച്ചിട്ടില്ല.

Continue Reading
“KeralaJobUpdates”

Writeups

Malayalam Article1 month ago

യുട്യൂബിൽ ലൈവ് ആയി പ്രസവിച്ചു യുവതി. ലൈവ് പ്രസവം കണ്ടത് പത്ത് ലക്ഷം പേർ

സാറാ സ്റ്റീവന്‍സൺ എന്നാ 26 കാരിയാണ് തന്റെ പ്രസവം യൂട്യൂബിലൂടെ ലൈവ് ആയി കാണിച്ചത്. 13 ലക്ഷത്തോളം ഫോള്ളോവെഴ്‌സ് ഉള്ള യുവതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പ്രസവം ആളുകളുടെ...

Malayalam Article1 month ago

നമുക്ക് ഈ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചാൽ ഒരു എട്ടുവയസുകാരന് അവന്റെ അമ്മയെ കൂടെ തിരികെ കിട്ടും

ഇത് സുമിത,കൊല്ലം ജില്ലയിലെ അയൂർ അമ്പലംകുന്നു സ്വദേശി ആണ്. കഴിഞ്ഞ രണ്ടര വർഷത്തിനു മുൻപ് കൊട്ടിയം ഇത്തിക്കര പാലത്തിനു സമീപം വെച്ചുണ്ടായ അക്സിഡന്റിൽ സുമിത സഞ്ചരിച്ച സ്കൂട്ടർ...

Malayalam Article2 months ago

37കാരിയായ പ്രിയങ്കയും 27കാരനായ നിക്കും വിവാഹ മോചനത്തിലേക്ക്

ബോളിവുഡ് വളരെ അധികം ആഘോഷിച്ച താര വിവാഹങ്ങളിൽ ഒന്നായിരുന്നു പ്രിയങ്കയും നിക്ക് ജോണാസും തമ്മിലുള്ള വിവാഹം. ഡിസംബറിൽ വിവാഹിതരായ ഇവർ വിവാഹ ശേഷം കടുത്ത വിമർശനങ്ങളാണ് നേരിട്ടത്....

Malayalam Article2 months ago

ഇനിയെങ്കിലും വലിച്ചുകീറപ്പെടണം എസ് ബി ഐ ബാങ്കിന്റെ ഈ കപട മുഖം

ഇന്ത്യയുടെ അഭിമാനമായ ബാങ്ക് എസ്. ബി. ഐ മൂന്നു മാസം കൊണ്ട് പിഴയായി ഈടാക്കിയത് എത്രയാണെന്ന് അറിയാമോ? ഏകദേശം  235 കോടി രൂപ. സംഭവം തകര്‍ത്തെന്ന് തോന്നുന്നവര്‍ക്ക്...

Malayalam Article2 months ago

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും. ഫൈനുകൾ പുനഃക്രമീകരിച്ചുകൊണ്ടുള്ള നിയമമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കേരളത്തിൽ അടുത്ത കാലത്തായി അപകടങ്ങളുടെ നിരക്ക്...

Malayalam Article2 months ago

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുള്ള അപകടം. സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുണ്ടായ അപകത്തിനു നഷ്ടപരിഹാരമായി നിയമവിരുദ്ധമായി വണ്ടി ഓടിച്ചയാളുടെ സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവായി. 2011 ഏപ്രിൽ 14 നു...

Malayalam Article2 months ago

എന്തിനാ അച്ഛാ അവർ ലാലേട്ടനെ അറസ്റ്റ് ചെയ്‌തത്‌? സങ്കടം സഹിക്കാനാവാതെ തിയേറ്ററിൽ പൊട്ടിക്കരഞ്ഞു കുഞ്ഞു ആരാധിക

കേരളത്തിന് അകത്തും പുറത്തുമായി മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ലൂസിഫർ തരംഗമായി കൊണ്ടിരിക്കുകയാണ്. ഇത് വരെയുള്ള റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞു കൊണ്ടാണ് സിനിമയുടെ മുന്നേറ്റം.  കുട്ടികളും യുവാക്കളും  പ്രായമേറിയവരുമെല്ലാം...

Malayalam Article2 months ago

കൊല്ലം സ്ത്രീധന പീഡന കൊലപാതകം. പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന പീഡന കഥകൾ

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര...

Malayalam Article2 months ago

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ.  കോഴിക്കോട്കെ എസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിനോട് ചേർന്നാണ്  മൃതദേഹം കണ്ടെത്തിയത്. ഇടുങ്ങിയ വഴി ആയത്...

Malayalam Article2 months ago

കേരളത്തിൽ വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകം. യുവതിയെ കൊന്നത് പട്ടിണിക്കിട്ട്

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര...

Trending

Copyright © 2019 B4blaze Malayalam

Don`t copy text!