Connect with us

Film News

ദിലീപുമായുള്ള പുതിയ ചിത്രത്തിൻറ്റെ റിലീസിൽ വിമര്ശിച്ചവർക്ക് ചുട്ട മറുപടികൊടുത്തു അനു സിത്താര

Published

on

“WatchVideo”

പുതിയ യുവ നായികമാരില്‍ ശ്രദ്ധേയയായ താരമാണ് അനു സിത്താര. അനുവിന്റെ ഏറ്റവും പുതിയ ചിത്രമായ ശുഭരാത്രി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ അനുവിന്റെ നായകനായി എത്തുന്നത് ദിലീപാണ്. ദിലീപിനൊപ്പം അഭിനയിക്കാന്‍ മടിയില്ലേയെന്ന് ചോദിച്ചവരോട് അനു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച്‌ അനു സിത്താര പരാമര്‍ശിച്ചത്.

” ഫിലിം ഇൻഡസ്റ്ററിയിൽ വന്നിട്ട് ഇത്ര നാളായിട്ടും  ദിലീപേട്ടന്റെ സിനിമ ചെയ്തില്ലേ എന്ന് നാട്ടിലും വീട്ടിലും എല്ലാവരും ചോദിക്കുമായിരുന്നു. അങ്ങനെ കാത്തുകാത്തിരുന്നാണ് ‘ശുഭരാത്രി’യിലേക്ക് ഓഫര്‍ വന്നത്. വിവാദത്തിലൊക്കെ പെട്ട് നില്‍ക്കുമ്ബോള്‍ ദിലീപേട്ടന്റെ നായികയാകാന്‍ മടിയില്ലേ എന്നും ചിലര്‍ ചോദിച്ചു. ദിലീപേട്ടനെ പോലെ വലിയ നടന്റെ കൂടെ അഭിനയിക്കാന്‍ കിട്ടുന്ന ചാന്‍സ് കളയാന്‍ മാത്രം ഞാന്‍ ആളല്ല എന്നാരുന്നു അനുവിന്റെ മറുപടി . വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇവിടെ നിന്ന് പോയിക്കഴിഞ്ഞാലും മക്കളോടൊക്കെ എനിക്ക് പറയണം, ‘ഈ താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുണ്ട്’ എന്ന്.” – അനു സിത്താര പറയുന്നു.

‘രാമന്റെ ഏദന്‍തോട്ട’ത്തിലെ ക്യാരക്ടറിനെ കുറിച്ചും തന്റെ ഭാഗ്യനായകന്‍ കുഞ്ചാക്കോയാണെന്നും അനു തുറന്നു പറഞ്ഞു. ” ഫുക്രി’യില്‍ അഭിനയിക്കുന്ന സമയത്ത് ജയേട്ടനാണ് (ജയസൂര്യ) രഞ്ജിത് ശങ്കര്‍ സാറിന്റെ പുതിയ സിനിമയെ കുറിച്ച്‌ പറഞ്ഞത്. രഞ്ജിത് സാറിനെ നേരില്‍ കണ്ട് കഥ കേട്ടപ്പോള്‍ പേടിയായി. 21 വയസ്സു മാത്രമുള്ള ഞാനെങ്ങനെ അത്രയും പക്വതയുള്ള ഭാര്യയുടെ, അമ്മയുടെ റോള്‍ ചെയ്യും. ഭര്‍ത്താവിന്റെ സപ്പോര്‍ട്ടാണ് എന്റെ കരിയറിന്റെ കരുത്ത്. ‘രാമന്റെ ഏദന്‍തോട്ട’ത്തിന്റെ കഥ കേട്ടപ്പോള്‍ ഞാന്‍ ഏട്ടനോടു ചോദിച്ചു. ഇത്ര നീചന്മാരായ ഭര്‍ത്താക്കന്മാര്‍ എവിടെയെങ്കിലും ഉണ്ടാകുമോ എന്ന്. സിനിമ റിലീസായി കഴിഞ്ഞ് വന്ന മെസേജുകളില്‍ അധികവും മാലിനി തൊട്ട ജീവിതങ്ങളെ കുറിച്ചായിരുന്നു. ഈയിടെയും ഒരു ചേച്ചി കണ്ടപ്പോള്‍ എന്റെ കയ്യില്‍ മുറുക്കെ പിടിച്ചിട്ട് പറഞ്ഞു, മാലിനിയെ കണ്ട ശേഷം വീണ്ടും ഡാന്‍സ് പ്രാക്ടീസ് തുടങ്ങിയെന്ന്. ആ സിനിമ എന്റെ ഭാഗ്യമാണ്. പുതിയ നടിമാരുടെ ഭാഗ്യനായകന്‍ എന്നു ചാക്കോച്ചനെക്കുറിച്ച്‌ പറയാറുണ്ട്. എന്റെയും ഭാഗ്യനായകന്‍ ചാക്കോച്ചനാണ്.” – അനു പറയുന്നു.

മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെ കുറിച്ചും മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ചും അനു പറഞ്ഞു. ”പേരന്‍പിന്റെ ഷൂട്ടിങ്ങിനു മമ്മൂക്ക ചെന്നൈയില്‍ വന്നപ്പോള്‍ ഞാന്‍ തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ്. കാത്തിരുന്ന് കാണാന്‍ ചാന്‍സ് കിട്ടി. പക്ഷേ, ഭയങ്കര ട്രാഫിക് ബ്ലോക്ക്. പറഞ്ഞ സമയത്ത് എത്താന്‍ കഴിയുമോ എന്ന് ടെന്‍ഷന്‍. ഇനി ഒരു കിലോമീറ്റര്‍ കൂടിയേ ഉള്ളൂ എന്നറിഞ്ഞപ്പോള്‍ ഞാനും വിഷ്ണുവേട്ടനും കാറില്‍ നിന്നിറങ്ങി ഓടി. മമ്മൂക്കയെ നേരില്‍ കണ്ട് അന്ന് കരഞ്ഞുപോയി. പിന്നീട് ‘അങ്കിളി’ന്റെ ഷൂട്ടിങ്ങിന് വയനാട്ടില്‍ വന്നപ്പോള്‍ മീന്‍കറിയൊക്കെ വച്ചു കൊണ്ടു പോയി കൊടുത്തു. രണ്ടു വര്‍ഷം മുന്‍പുള്ള എന്റെ ജന്മനാളിന് മമ്മൂക്കയ്ക്ക് മെസേജ് അയച്ചു, അപ്പോള്‍ തന്നെ വിഷസ് വന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ‘ഗിഫ്റ്റ് വേണ്ടേ’ എന്നു ചോദിച്ച്‌ വിളിക്കുന്നു. ആ ഗിഫ്റ്റ് ആണ് ‘കുട്ടനാടന്‍ ബ്ലോഗി’ലെ എന്റെ റോള്‍. ഇപ്പോള്‍ ‘മാമാങ്ക’ത്തിലും മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ചു. ആരാധന തലയ്ക്കു പിടിച്ചപ്പോഴാണ് മോഹന്‍ലാലിനെ നേരില്‍ കാണാന്‍ പോയത്. ‘റെഡൈ്വന്‍’ സിനിമയുടെ ലൊക്കേഷന്‍ തപ്പിപിടിച്ചു പോയാണ് ലാലേട്ടനെ കാണുന്നത്. ഞാനഭിനയിച്ച ‘നീയും ഞാനു’മില്‍ നരേഷന്‍ െചയ്തത് ലാലേട്ടനാണ്. ലാലേട്ടനൊപ്പമൊരു സിനിമ എന്റെ സ്വപ്നമാണ്. ” – അനു സിത്താര തുറന്ന് പറയുന്നു.

Advertisement

Film News

കുമ്പളങ്ങി ടീമിനൊപ്പം മിഥുൻ മാനുവൽ, ചാക്കോച്ചൻ ചിത്രം

Published

on

അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിമ്മിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ , ശ്രീനാഥ് ഭാസി , ഷറഫുദ്ധീൻ , ജിനു ജോസഫ്‌ , ഉണ്ണി മായ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തും.ചിത്രത്തിന് വേണ്ടി സംഗീതം നിർവഹിക്കുന്നത് സുഷിൻ ശ്യാമും ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദുമാണ്. ചിത്രത്തിന്റെ സ്വിച്ച് ഓൺ ഇന്ന് രാവിലെ അഞ്ചുമന ക്ഷേത്രത്തിൽ വച്ച് നടന്നു

Continue Reading

Film News

കൊച്ചി വിമാനത്താവളത്തിൽ വിജയ് ദേവരകൊണ്ടയുടെ മാസ് എൻട്രി കൂടെ രശ്‌മികയും

Published

on

അർജ്ജുൻ റെഡ്‌ഡി എന്ന തെലുഗ് ചിത്രത്തിൽ കൂടി മലയാളികളുടെ പ്രിയങ്കരനായ നടനാണ് വിജയ് ദേവരകൊണ്ട. പുതിയ ചിത്രമായ comrade ന്റെ പ്രചാരണത്തിനായി കൊച്ചിയിൽ എത്തിയ താരത്തെ വരവേറ്റത് വൻ ആരാധക കൂട്ടമാണ്. ചിത്രത്തിലെ നായികാ രശ്‌മികയും ഒപ്പം ഉണ്ടായിരുന്നു

Continue Reading

Film News

മോളെ, അച്ഛനെ കൂടി നിന്‍റെ കല്ല്യാണത്തിന് ക്ഷണിക്കണേ, അച്ഛന്‍ വരാം, ശ്രദ്ധ കപൂറിന് ഉപദേശവുമായി പിതാവ് ശക്തി കപൂർ

Published

on

ബോളിവുഡ് കോളങ്ങളില്‍ കുറച്ചു നാളുകളായി ശ്രദ്ധയുടെ വിവാഹ വാര്‍ത്തയാണ് നിറയുന്നത്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.  ഫോട്ടോ ഗ്രാഫര്‍ റോഹന്‍ ശ്രേഷ്ടയാണ് താരത്തിന്റെ പ്രതിശ്രുത വരനെന്നും 2020 ല്‍ ഇവരുടെ വിവാഹമുണ്ടാകുമെന്നാണ്.

രണ്ട് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവത്രേ. വാര്‍ത്ത പ്രചരിക്കുമ്ബോള്‍ പ്രതികരണവുമായി അച്ഛന്‍ ശക്തി കപൂര്‍ രംഗത്ത്. എവിടെയാണ് വിവാഹമെന്ന് എന്നെ അറിയിക്കു.ഞാനാണല്ലോ അവളുടെ അച്ഛന്‍, അതുകൊണ്ടാണ് എന്നേയും അറിയിക്കാന്‍ പറഞ്ഞത്, എനിക്കൊന്നും അറിയില്ല, വിവാഹത്തിന് എന്നേയും ക്ഷണിക്കാന്‍ മറക്കരുത്.

ഇതിനെ കുറിച്ച്‌ പ്രതികരിക്കാന്‍ താരങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.  ശ്രദ്ധ സിനിമ ഷൂട്ടിന്റെ തിരക്കുകളിലാണിപ്പോള്‍.  സാഹോ, സ്ട്രീറ്റ് ഡാന്‍സര്‍ 3D , ബാഗി 3, ചിച്ചോര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുങ്ങുകയാണ്. ബാഹുബലി താരം പ്രഭാസിന്റെ നായികാ വേഷമാണ് ശ്രദ്ധക്ക് സാഹോയില്‍ .

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ശ്രദ്ധ ഗോസിപ്പ് കോളത്തില്‍ പേര് പതിപ്പിച്ചതും ആഷിഖ്വി എന്ന ചിത്രത്തിലൂടെ ആയിരുന്നു. സഹതാരം ആദിത്യ റോയ് കപൂറുമായി താരം പ്രണയത്തിലാണെന്നും  വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Continue Reading

Writeups

Malayalam Article5 hours ago

താരരാജാക്കന്മാർ ഉൽഘാടനം നിർവ്വഹിച്ചു; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അങ്ങനെ സ്വന്തം ഓഫീസ് സമുച്ചയം [Video]

കേരളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് സ്വന്തം ഓഫീസ് സമുച്ചയം എന്ന സ്വപ്നം ഒടുവിൽ യാഥാർഥ്യമായി. കൊച്ചി, പുല്ലേപ്പടിയിലെ ഓഫീസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മധുവിന്റെ സാന്നിധ്യത്തിൽ മോഹൻലാലും...

Malayalam Article3 days ago

16 വർഷങ്ങൾക്ക് മുൻപ് കാസർഗോഡ് നിന്നും UAE ലേക്ക് പറന്ന സാധാരണക്കാരനായ പയ്യൻ ഇന്ന് ആരാണെന്നു അറിയണ്ടേ?

എല്ലാ ചെറുപ്പക്കാരെയും പോലെ  വർഷങ്ങൾക്ക് മുൻപ് കൂട്ടിവെച്ച കുറെ സ്വപ്‌നങ്ങൾ മാത്രമായ് UAE ലേക്ക് പറന്ന ചെറുപ്പക്കാരൻ ഇന്ന് UAE ൽ സ്വന്തമായി ബിസിനസ് നടത്തുന്നു. നൗഫൽ...

Malayalam Article5 days ago

നഗരമധ്യത്തിലെ പ്രധാന ഹോട്ടലുകളില്‍ നിന്നും വീണ്ടും പഴകിയ ഭക്ഷണം

തിരുവനന്തപുരം നഗരത്തിലെ പ്രധാന ഹോട്ടലുളിൽ  ആരോഗ്യവിഭാഗം നടത്തിയ  പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. വീണ്ടും വീണ്ടും ഇതേ അനുഭവം നഗരത്തിലെ ഹോട്ടലുകളിൽ വരുന്നതിനെ തുടർന്ന് ഇതിനെതിരെ നടപടിയെടുക്കുമെന്ന് തിരുവനന്തപുരം...

Malayalam Article6 days ago

ലക്ഷ്മി ദേവിയും ജേഷ്ടാ ഭഗവതിയും , ഹൈന്ദവ സംസ്കാരത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം

പണ്ടൊക്കെ ത്രിസന്ധ്യാ സമയം മതിലിന്‌ വെളിയില്‍ ജ്യേഷ്‌ഠയ്‌ക്ക് പുക കാണിക്കുക എന്ന ഒരു രീതി ഉണ്ടായിരുന്നു. അതിനു ശേഷമാണ്‌ നിലവിളക്ക്‌ കൊളുത്തുക.അതായത്‌ വീടും പരിസരവും തൂത്തുവാരി വൃത്തിയാക്കി...

Malayalam Article6 days ago

സ്വവര്‍ഗാനുരാഗത്തെ അംഗീകരിക്കാനുള്ള മടിയും, അപ്രതീക്ഷിതമായി എത്തിയ ക്യാൻസറും… നീണ്ട പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ അവർ വിവാഹിതരായി

ക്രിയേറ്റീവ് റൈറ്റിങ് പഠിക്കുന്നതിനായി വെര്‍ജിനീയയിലെ വുമണ്‍സ് ലിബറല്‍ ആര്‍ട്‌സ് കോളേജില്‍ എത്തിയതായിരുന്നു മഹാരാഷ്ട്രക്കാരിയായ മേഖല. വെര്‍ജീനിയ മേഖലയ്ക്ക് നല്‍കിയ ആദ്യ സമ്മാനമായിരുന്നു ടെക്‌സാസുകാരിയായ ടെയ്റ്റം. ഇരുവരും തമ്മിൽ...

Malayalam Article7 days ago

അന്ന് ഞാൻ മോദി നല്‍കിയ 250 രൂപ വാങ്ങിയില്ലായിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ എനിക്ക് നില്ക്കാൻ കഴിയില്ലായിരുന്നു

നാടറിയുന്ന നാടന്‍ പാട്ടുകാരിയാകാന്‍ തനിക്ക് പ്രചോദനവും പിന്തുണയും നല്‍കിയ നരേന്ദ്രമോദിയെ കാണാൻ എത്തിയ സന്തോഷത്തിൽ ആണ് ഗീതാ റാബറി. ഇന്ന് ഞാൻ നാടറിയുന്ന പാട്ടുകാരി ആയെങ്കിൽ അതിനുപിന്നിൽ നരേന്ദ്രമോദിയാണ്‌...

Malayalam Article7 days ago

അമിത ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയില്‍ കഴിയവെ യുവാവ് മരിച്ചു

പാകിസ്താനിലെ ഏറ്റവും ഭാരംകൂടിയ വ്യക്തി ചികിത്സ കിട്ടാതെ മരിച്ചു. നൂറുല്‍ ഹുസൈന്‍ (55) ആണ് മരിച്ചത്. അമിത ഭാരം കുറയ്ക്കുന്നതിനുള്ള ശാസ്ത്രക്രീയക്കുശേഷം ചികിത്സയിലായിരുന്നു ഇയാൾ. ശാസ്ത്രക്രീയയ്ക്ക് ശേഷം വേണ്ടത്ര...

Malayalam Article1 week ago

തമിഴ്‌നാട് സ്വദേശി സുബ്രഹ്മണ്യനെ തേടി ഭാഗ്യദേവതയായി എത്തിയത് 60 ലക്ഷം

മല്ലപ്പള്ളിയില്‍ ആക്രി പെറുക്കി ജീവിക്കുന്ന തമിഴ്നാട് ദമ്ബതികള്‍ക്കാണ് 60 ലക്ഷവുമായി ഭാഗ്യദേവത തേടി എത്തിയത്. രാജപാളയം വടക്ക് മലയടിപ്പെട്ടി എം.ജി.ആര്‍. നഗര്‍ രണ്ടില്‍ സുബ്രഹ്മണ്യം(സുപ്രന്‍), ഭാര്യ ലക്ഷ്മി എന്നിവരെയാണ് ഭാഗ്യം...

Malayalam Article2 weeks ago

സമീറ റെഡ്‌ഡിയുടെ അണ്ടർവാട്ടർ മറ്റേർണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങളൾ വൈറലാകുന്നു

തെന്നിന്ത്യയിൽ തന്നെ ഒട്ടേറെ ആരാധകർ ഉള്ള നടിയാണ് സമീറ റെഡ്ഢി, 2002ൽ ഹിന്ദി ചിത്രത്തിൽ കൂടി സിനിമ അരങ്ങേറ്റം നടത്തിയ ഈ ആന്ധ്രാ പ്രദേശുകാരി ഒരു പതിറ്റാണ്ടോളം തെന്നിന്ത്യൻ...

Malayalam Article2 weeks ago

ജയലക്ഷ്മിക്കിത് രണ്ടാം ജന്‍മം;ട്രെയിനില്‍ കയറുന്നതിനിടെ കാൽ വഴുതി പാളത്തിലേക്ക് വീണ വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപെട്ടു

ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി പാലത്തിനടിയിലേക്ക് വീണ കോളേജ് വിദ്യാർത്ഥിനി  അത്ഭുതകരമായി രക്ഷപെട്ടു. കോളേജിൽ പോകാൻ വേണ്ടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോൾ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു പെട്ടന്ന് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍...

Trending

Don`t copy text!