നീയും ഞാനും

0
713

നീയും ഞാനും

നീയൊരു മരമാണ് ഞാൻ
തളരുമ്പോ എനിക്ക്
താങ്ങേകുന്ന തണൽ..

നീ ജലമാണ് എന്റെ ചൂടുള്ള
ചിന്തകളുടെ ഉഷ്ണം അകറ്റുന്ന
തീർത്ഥം

നീ കാറ്റാണ്‌ അരികിൽ
ഇല്ലാത്ത
നേരം എന്നിലോരായിരം ഓർമ്മകൾ ഉണർത്തുന്ന
ഇളംതെന്നൽ

നീ കടലാണ് ഓടി അണയും നേരം
ഓടി അകലുന്ന ഞാൻ പിന്തിരിയുമ്പോൾ
പിന്നാലെ പായുന്ന അലകടൽ

നീ ഞാൻ തന്നെയാണ്
നിന്നെ സ്നേഹിച്ചു സ്നേഹിച്ചു
നീയായി പോയതാണ് ഞാൻ.

-Shabana Nurudeen

Shabana Nurudeen
Shabana Nurudeen