പ്രിയസഖീ…

0
265

പ്രിയസഖീ…

ഒരു മന്ദഹാസത്താല്‍ വിരിയുന്ന

നിന്മുഖം…

തെളിയുന്നിതെന്നുടെ പുലരികൾ

ശോഭയാല്‍…

ഒരു നേര്‍ത്തകാറ്റിന്‍റെ

മര്‍മ്മരം പൊലുമെന്നകതാരിൽ

നിറയ്ക്കുന്നു

നിന്‍ പനിനീർ സൗരഭം…

ഒരുനേര്‍ത്ത മഞ്ഞിന്‍റെ

കണികപോൽ വിടരുന്ന..

കണ്‍കളിൽ വിരിയുന്ന

കുസൃതിതന്‍ കൌതുകം

തെളിയുന്നിതെന്നുടെ ഇമകളിൽ

ആര്‍ദ്രമായ്‌…

ഒരു വര്‍ഷകാലത്തിന്നലകളാൽ

നെയ്തൊരാ..

കാര്‍കൂന്തൽ തഴുകുവാൻ

കൊതിയോടെയണയുന്ന..

പവനന്‍റെ പിന്നാലെ

പായുവാന്‍ മോഹമായ്…

മൂഡബന്ധങ്ങള്‍ക്കിടയിൽ നിന്നൊരു

മിഴിവാര്‍ന്ന സൗഹൃദത്തിൻ

പൊന്‍തിരി..

അണയാതെ കാക്കുവാൻ..

“പ്രിയസഖീ…”

നേരുന്നു നന്മകള്‍…

നല്‍കുന്നൂ ഒരുകുടന്ന

ചെമ്പനീര്‍ പൂവുകള്‍…

-എം.ജി.ആർ.

MG Rajesh