Connect with us

Current Affairs

പൂരങ്ങളുടെ പൂരം or മരണങ്ങളുടെ മരണം

Published

on

ഞാനൊരു തൃശ്ശൂർക്കാരിയല്ല. വഴുക്കി വീഴാതെ തൃശ്ശൂർ ഭാഷ കൃത്യമായി പറയാനും അറിയില്ല. പക്ഷേ കുടമാറ്റവും ആർപ്പു വിളികളും തേക്കിൻകടവ് മൈതാനിയേയും ഏറെ ഇഷ്ടപ്പെടുന്ന ഒരസ്സല് മലയാളി തന്നെയാണ് ഞാൻ.

ഏഴ് വർഷം മുമ്പ് കൊച്ചിയിലെ പേര് കേട്ട വെടിക്കെട്ട്‌ പുര കൊട്ടാരം അമ്പലത്തിൽ കത്തി ചാമ്പലായപ്പോൾ മുതൽ എല്ലാ പൂര പറമ്പും എനിക്ക്‌ ശവപറമ്പ് പോലെയാണ്‌. വിഷുവിന്‌ കത്തിക്കുന്ന കമ്പിത്തിരിയെ പോലും ഭയത്തോടെയല്ലാതെ എനിക്ക്‌ നോക്കാനാവില്ല. അന്ന് മരിച്ചവരുടെ കൂട്ടത്തിൽ എനിക്ക്‌ വേണ്ടപ്പെട്ടവരോ എന്റെ ബന്ധുക്കളോ ഇല്ല. പക്ഷേ ഉറക്കമില്ലാതെ ഞാൻ തള്ളി നീക്കിയത് ദിവസങ്ങളും ആഴ്ച്ചകളുമാണ്.

അന്നത്തെ ദേവസ്വം ബോർഡ്‌ മേധാവി ശക്തമായി തന്നെ പത്രക്കാരോട് എതിർത്തു. മാധ്യമങ്ങളെ ആട്ടിയോടിച്ചു. ക്ഷേത്ര ആചാരങ്ങളെ ചോദ്യം ചെയ്തവരൊക്കെ അയാളുടെ കണ്ണിൽ നിരീശ്വരവാദികളായിരുന്നു. ഇത്‌ യുക്തിവാദമല്ല. പക്ഷേ കൊട്ടിഘോഷിക്കുന്ന ഈ വാരസ്യാർക്ക് പോലും അറിയില്ല ഈ ആചാരത്തിന്റെ കാരണം. “തേവർക്ക്‌ ഇഷ്ടാണ്. അത്രേ എനിക്കറിയൂ. “എത്ര നിസാരമായ ഉത്തരം. മരിച്ചവരിൽ അയാളുടെ അമ്മയോ ഭാര്യയോ മകനോ ഉണ്ടായിരുന്നെങ്കിൽ ഒരു കോലായിലിരുന്ന് അയാളും കരഞ്ഞേനെ.f9c51356-e717-4f3f-bb50-a6fcfddc0ed6

“ഭരണഘടന വെറും ലിപികൾ തുന്നിക്കെട്ടിയ ശബ്ദമില്ലാത്ത പഴന്തുണിയായി തുടരുമ്പോൾ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുമെന്ന് കാലം തെളിയിച്ചു.”

അന്ന് കരഞ്ഞത് കൊച്ചിയാണെങ്കിൽ ഇന്ന് കരയുന്നത് കൊല്ലമാണ്. നാളെയിനി ആരാണെന്ന് നമുക്ക് കാത്തിരുന്ന് കാണാം. കാരണം ഈ കുരുതി കൊടുക്കൽ അവസാനിക്കുന്നില്ലല്ലോ.

ആര് കരഞ്ഞാലും ഭരണം മാറി ആര് ഭരിച്ചാലും ശേഷക്രിയകൾ ഒന്നു തന്നെ. എക്സ്ക്ലൂസീവിന് വേണ്ടി പരക്കം പായുന്ന ‘മാധ്യമ ധർമ്മം’. ഇലക്ഷൻ അടുക്കുമ്പോൾ നേരിട്ടെത്തി ആശ്വസിപ്പിക്കുന്ന ‘മുതലാളി ധർമ്മം’. ആഴ്ച്ചയൊന്ന് തികയും മുമ്പ്‌ പാരിതോഷികം പ്രഖ്യാപിച്ച് കരയുന്നവരുടെ വായടപ്പിക്കാനുള്ള അവസാന കർമ്മം. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.

കോടതിയോട് വാദിച്ചു ജയിച്ചെന്ന പേരിൽ അഭിമാനം കൊളളുന്ന തൃശ്ശൂർക്കാരോട്‌ പൂരം വേണ്ടെന്ന് പറഞ്ഞവരാരും പൂര വിദ്വേഷികളല്ല. കാരണമറിയാത്ത ഈ ആചാരത്തിന്റെ പേരിൽ, വെറും പത്ത് മിനുട്ടിന്റെ ആനന്ദത്തിന്റെ പേരിൽ കൊല്ലം ഇന്നൊരു കുരുതികളമായി ശേഷിക്കയാണ്. പാതിയിൽ പൊലിഞ്ഞു പോയ സ്വപ്നങ്ങൾ, വേദന തിന്ന്‌ മടുത്ത് മരണം കാത്ത് കിടക്കുന്ന ജീർണ്ണിച്ച ശരീരങ്ങൾ, കാക്ക കമ്പിയിൽ തൂങ്ങി കിടക്കും പോലെ വരി വരിയായി മോർച്ചറിക്ക് മുന്നിൽ ഉറ്റവരെ പൊതിഞ്ഞു കെട്ടി വാങ്ങാൻ നിൽക്കുന്ന വേറെയും കുറേ മുഖങ്ങൾ.

ശരിയാണ് അവരൊന്നും നമ്മുടെ ആരുമല്ല. ബന്ധമോ സ്വന്തമോ അല്ല. പക്ഷേ ഒരേ ആകാശത്തിന് കീഴിൽ ഒരേ വായു ശ്വസിക്കുന്നിടത്തോളം അവരെങ്ങനെ നമുക്കന്യരാകും? അതിന്റെ ചൂടാറും മുമ്പേ അതേ ചാട്ടുളി കൊണ്ട് ആഘോഷിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടല്ലോ. സമ്മതിക്കണം. പൂരങ്ങളുടെ പൂരം എന്ന പേര് സത്യത്തിൽ ഒരഭിമാനമല്ല. അതിൽ വെടിക്കെട്ടും വെളുക്കും വരെയുളള എഴുന്നള്ളിപ്പും ഉള്ളിടത്തോളം അതൊരു മരണപത്രത്തിന്റെ പകർപ്പാണ്‌.

ഇത് തൃശ്ശൂർ ക്കാരോട് മാത്രം പറയുന്നതല്ല.അനധികൃതമായ വെടിക്കെട്ടിനെയും ആനയോട്ടത്തിനെയും ആന എഴുന്നള്ളിപ്പിനെയും ‘ഭക്തിയുടെ’ പേരിൽ പ്രോത്സാഹിപ്പിക്കുന്ന എല്ലാ ‘ഭക്തന്മാർക്കും’ വേണ്ടിയാണ്. “ഒന്നുകിൽ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ നടത്തുക അല്ലെങ്കിൽ ഈ പണിക്ക് പോകാതിരിക്കുക. വെറുതെ ചരമക്കോളം കുത്തി നിറയ്ക്കാഞ്ഞിട്ട്  ആർക്കാണിവിടെ ഉറക്കം കിട്ടാത്തത്??”

പിന്നെ അപകടങ്ങൾ കൂടിയിട്ടും വാഹനങ്ങൾ നിരോധിക്കുന്നുണ്ടോ, പ്രസവത്തി ലൂടെ സ്‌ത്രീകൾ ഒരുപാട് മരിച്ചിട്ടും പ്രസവം നിർത്തലാക്കുന്നുണ്ടോ എന്നൊക്കെ വാദിക്കാൻ വരുന്ന ‘ബുദ്ധിമാന്മാർ’ തിരിച്ചറിയുക, നിങ്ങൾ ഇരിക്കുന്ന കൊമ്പ് തന്നെയാണ് നിങ്ങൾ മുറിക്കുന്നത്. നാളെ നേരം പുലരുമ്പോൾ വാഹനം നിരോധിക്കപ്പെട്ടു എന്ന വാർത്ത വായിക്കുന്നതും ദുബായിലുള്ള നിന്റെ അപ്പൻ മരിച്ചെന്നും അറിയുന്നത് ഒരുമിച്ചാണെങ്കിൽ കുഴഞ്ഞില്ലേ.. നിന്റപ്പന്റെ ശവം അറബികടലിലൂടെ ഒഴുക്കി വിടേണ്ടി വരും നാട്ടിലെത്തിക്കാൻ. ആകാശമാണെങ്കിലും എന്റെ അറിവിൽ വിമാനവും ഒരു വാഹനമാണ്. ഇനി പ്രസവം. അതിനെ പറ്റി കൂടുതലൊന്നും പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അമ്മ വീട്ടിൽ ഫ്രീയാണെങ്കിൽ ചോദിച്ചാ മതി. പറഞ്ഞു തരും.

-Jayasree Sadasivan

Jayasree Sadasivan

Jayasree Sadasivan

Advertisement
Click to comment

You must be logged in to post a comment Login

Leave a Reply

Current Affairs

ഇന്ത്യയുടെ അഭിമാനമായ അഭിനന്ദൻ വർദ്ധമാനെ കളിയാക്കിയ പാക് പരസ്യത്തിന് പൂനം പാണ്ഡെയുടെ ഉഗ്രന്‍ മറുപടി

Published

on

പാകിസ്ഥാൻ പിടിയിൽ നിന്നും വിങ് കമാണ്ടർ അഭിനന്ദൻ വർദ്ധമാന്റെ തിരിച്ചു വരവ് ഇന്ത്യക്ക് അഭിമാനമായി മാറിയ സംഭവമായിരുന്നു. പാകിസ്ഥാൻ ടെലിവിഷൻ അദ്ദേഹത്തെ പരിഹസിച്ച് അടുത്തിടെ  ചെയ്ത പരസ്യം വിവാദമായിരുന്നു. പരസ്യത്തിന് മറുപടിയായി  ബ്രാ ഊരി  നല്‍കുകയായിരുന്നു പൂനം പാണ്ഡെ.

പരസ്പരം പരിഹസിക്കുന്ന പരസ്യങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങള്‍ക്ക് മുമ്പ് ടെലിവിഷനുകളില്‍  പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഇത് അതിരുകടന്നെന്നാണ് ഇന്ത്യന്‍ ആരാധകര്‍ അഭിപ്രായപ്പെട്ടത്. പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തായിരുന്നു മറുപടി   നല്‍കിയത്.

വാട്‌സ് ആപ്പില്‍ ഈ പരസ്യം കണ്ടത് ഇന്നലെയനെന്നും ദ്ദേഹത്തെ അവഹേളിക്കുന്നത് ശരിയല്ലെന്നും പൂനം പറയുന്നു.  ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് പാകിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞാണ്.

Watch : https:// www. instagram.com/p/ByppcAvAnCO/

പാക് സൈന്യത്തിന്റെ പിടിയിലായപ്പോള്‍ ചായ കുടിച്ചായിരുന്നു പാക് സൈനികരുടെ ചോദ്യങ്ങള്‍ക്ക് അഭിനന്ദന്‍ ഉത്തരം നല്‍കിയത്.  ആ വീഡിയോയുടെ അനുകരണമാണ് പാക് ടിവിയില്‍ പ്രത്യക്ഷപ്പെട്ട പരസ്യം.

Continue Reading

Current Affairs

ദ്രവരൂപത്തില്‍ സ്വര്‍ണം ഗര്‍ഭ നിരോധന ഉറയില്‍ കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍..

Published

on

പാലക്കാട്: വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുള്‍ ജസീര്‍, കോഴിക്കോട് കാരന്തൂര്‍ സ്വദേശി അജിനാസ് എന്നിവരാണ്  ദ്രവരൂപത്തില്‍ സ്വര്‍ണം ഗര്‍ഭ നിരോധന ഉറയില്‍ കടത്താന്‍ ശ്രമിച്ചതിന് അറസ്റ്റില്‍ ആയത്. എക്‌സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡിന്റെ പരിശോധനയിലാണ്  സ്വര്‍ണം പിടികൂടിയത്.

1.2 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് ബുള്ളറ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് . സ്വര്‍ണമെത്തിച്ചത് ഷാര്‍ജയില്‍ നിന്ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളം വഴിയാണ്. ഷാര്‍ജയില്‍ നിന്ന് സ്വര്‍ണം തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ട് വന്നത് അബ്ദുള്‍ ജസീറാണ്.

അജിനാസ് ഇയാളെ നാട്ടിലേക്കെത്തിക്കാന്‍ കാറുമായി പോയതായിരുന്നു . സ്വര്‍ണം കടത്തിയത് ആര്‍ക്കുവേണ്ടിയാണ് ഇതുവരെ വ്യക്തമായിട്ടില്ല. ഒരുലക്ഷം രൂപയും ഒരു മൊബൈല്‍ ഫോണുമാണ് ഒരുതവണ സ്വര്‍ണം കടത്തിയാല്‍  പ്രതിഫലം ലഭിക്കുക.

ഇരുവരും പല തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും മൊഴി നല്‍കി. അബ്ദുള്‍ ജസീറിനേയും അജിനാസിനേയും  തുടരന്വേഷണത്തിനായി പാലക്കാട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന് കൈമാറി.

Continue Reading

Current Affairs

വെറും 300 രൂപ മുതൽ 10000 രൂപ വരെ ചിലവാക്കിയാല്‍ ലൈംഗീക അടിമകളായ പെണ്‍കുട്ടികളെ ഇവിടെ നിന്നും വാങ്ങാം

Published

on

ലൈംഗിക അടിമകകളാകാന്‍ വിധിക്കപ്പെട്ട ആയിരക്കണക്കിന് പെണ്‍കുഞ്ഞുങ്ങളുടെ കണ്ണീര് വീണിട്ടാണ് ചൈനയിലെ മണ്ണ് നനഞ്ഞത്. ഈ ഭീൂമിയില്‍ മാംസച്ചന്തകളില്‍ പെണ്‍ശരീരങ്ങളെ വില്‍പ്പന ചരക്കുകളാക്കുന്ന ഒരിടം ഉണ്ട്. പെണ്ണുങ്ങളുടെ കണ്ണീരു വീണ  ചൈനയുടെ പ്രദേശം.

300 മുതല്‍ 10000 രൂപവരെയാണ് അടിമപ്പെണ്ണുങ്ങള്‍ക്ക് അവര്‍ വിലനിശ്ചയിച്ചി രിക്കുന്നത്. പെണ്‍കുട്ടികളെ മാംസച്ചന്തകളില്‍ നിന്ന് വാങ്ങിയ ശേഷം ക്രൂരപീഡനത്തി നിരയാക്കി മറിച്ചു വില്‍ക്കുന്ന ചൈനീസ് ഭര്‍ത്താക്കന്മാര്‍. ലൈംഗിക അടിമകളില്‍ പലരും 12 മുതല്‍ 29 വയസ്സുവരെ പ്രായമുള്ളവരാണ് .

വെബ്ക്യാമറകള്‍ക്കു മുന്നില്‍ ഉടുവസ്ത്രം ഉരിഞ്ഞും ലൈംഗിക ചേഷ്ടകള്‍ കാട്ടിയും സൈബര്‍സെക്‌സിന്റെ ഇരകളായി തീര്‍ന്നവരുമുണ്ട്. പെണ്‍കുട്ടികളെ കച്ചവടം ചെയ്യുന്നതും ക്രൂരതയ്ക്കിരയാക്കുന്നതും  ജന്മനാട്ടില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ടു വന്നാണ്. ഉത്തരകൊറിയല്‍ പെണ്‍കുട്ടികളാണ് ഇവരില്‍ കൂടുതലും.

സ്വന്തമാക്കുന്ന പെണ്‍കുട്ടികളെ മാനഭംഗം ചെയ്തു മടുക്കുമ്പോള്‍ അവരെയും െൈലംഗിക അടിമകളാക്കി കച്ചവടം ചെയ്യും.  ഇവര്‍ നല്‍കുന്ന സേവനങ്ങളെ കുറിച്ചെഴുതിയ കാര്‍ഡുകള്‍ ഹോട്ടല്‍ റൂമുകളുടെ വാതിക്കല്‍ വയ്ക്കുന്നതിലൂടെയാണ് ആവശ്യക്കാര്‍ തേടിയെത്തുന്നത്.  ഇാ പെണ്‍ശരീരങ്ങള്‍ ഏറ്റു വാങ്ങേണ്ടിവരുന്നത് കൊടിയ പീഡനങ്ങളാണ്.

Continue Reading
“KeralaJobUpdates”

Writeups

Malayalam Article2 days ago

അന്ന് പുഴു, ഇന്ന് രക്തവും മരുന്നും കലർന്ന ബാൻഡേജ്; രംഗോലി അടപ്പിച്ചു

തിരുവനന്തപുരത്തെ ടെക്നോപാർക്കോനോട് ചേർന്ന് പ്രവർത്തിക്കുന്ന റെസ്‌റ്റോറന്റ് ആയ രംഗോലിയിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ രക്തം കലർന്ന ബാൻഡേജ് കണ്ടുകിട്ടി.  ടെക്നോപാർക്കിലെ ജീവനക്കാരിൽ ഒരാൾ വാങ്ങിയ ബിരിയാണിയിൽ ആയിരുന്നു...

Malayalam Article4 days ago

‘എ ഫോർ ആപ്പിൾ’ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒന്നിക്കുന്നു.

കന്നി സംവിധായകരായ മധുസൂദനൻ നായരും സി. ശ്രീകുമാരനും ചേർന്നൊരുക്കുന്ന ചിത്രം എ ഫോർ ആപ്പിൾ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒരുമിക്കുകയാണ്. സ്വർണാലയ ഗ്രൂപ്പ്...

Malayalam Article4 days ago

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു!

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു! ഗോകുൽ ശ്രീധർ ആണ് തന്റെ അമ്മയുടെ രണ്ടാംവിവാഹ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി...

Malayalam Article4 days ago

രണ്ടുമാസം പ്രായമുള്ളപ്പോൾ മകളെ ഉപേക്ഷിച്ചു അമ്മ മറ്റൊരാൾക്കൊപ്പം പോയി. ശേഷം മക്കൾക്കുവേണ്ടി മാത്രം ജീവിച്ചൊരു അച്ഛന്റെ കഥ!

രണ്ടുമാസം പ്രായമുള്ളപ്പോൾ തന്റെ മകളെയും ഉപേക്ഷിച്ചു അന്ന് വരെയുള്ള തന്റെ സമ്പാദ്യവുമായി ഭാര്യ മറ്റൊരാൾക്കൊപ്പം പോയപ്പോൾ ആ അച്ഛൻ തളരാതെ പിടിച്ചു നിന്നത് തന്റെ മകളെ പൊന്നുപോലെ...

Malayalam Article4 days ago

കൊല്ലം കടൽത്തീരത്ത് വ്യാപകമായി പത അടിയുന്നു. എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശ വാസികൾ. വീഡിയോ കാണാം

വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനു പിന്നാലെ കൊല്ലം തീരത്തേക്ക് തിരമാലകൾക്കൊപ്പം വലിയതോതിൽ പത അടിയുകയാണ്. എന്നാൽ എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശവാസികളും അത്ഭുതപ്പെടുകയാണ്. തീരത്തേക്ക് വളരെ വലിയ...

Malayalam Article4 days ago

വായു ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തീരത്തോടടുക്കും; കേരളത്തിൽ കനത്ത ജാഗ്രത

130 മുതല്‍ 140 കിലോ മീറ്റര്‍ വരെ വേഗത്തിൽ വായു ചുഴലിക്കാറ്റ് എന്ന് വൈകുന്നേരത്തോടുകൂടി ഗുജറാത്ത് തീരത്തോടടുക്കും. എപ്പോൾ പതിനായിരത്തിൽ അതികം പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. വൈകുന്നേരത്തിനു മുന്പായി...

Malayalam Article1 week ago

അഭിനയമായാലും സംവിധാനമായാലും ആഷിത അരവിന്ദിന്റെ കൈകളിൽ ഭദ്രം

പ്രഗൽഭരായ കലാകാരന്മാരുടെ നാടാണ് കാസർഗോഡ്. അതെ കാസർഗോഡ് നിന്നും തന്റേതായ രീതിയിൽ കഴിവ് തെളിയിച്ചു ഉയരങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുന്ന കലാകാരിയാണ് ആഷിത അരവിന്ദ് .എന്നാൽ നമ്മളിൽ പൂരിഭാഗം പേർക്കും ഈ...

3 year old girl died in Uttarpradesh 3 year old girl died in Uttarpradesh
Malayalam Article1 week ago

മരിക്കും മുൻപ് രണ്ടര വയസുകാരി അനുഭവിച്ചത്; മനഃസാക്ഷിയുള്ളവർക്ക് സഹിക്കാൻ കഴിയില്ല ഈ വാർത്ത

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ടര വയസ്സുകാരി അതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്ഷേധം ശക്തമാകുകയാണ്. ഒരു കുഞ്ഞും ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത യാതനകൾ അനുഭവിചാണ് ആ രണ്ടര വയസുകാരി...

Nithin Balaji explained her experience when escape from dubai bus accident Nithin Balaji explained her experience when escape from dubai bus accident
Malayalam Article1 week ago

ദുബായ് 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട മലയാളി തന്റെ അനുഭവം പറയുന്നു

കഴിഞ്ഞ ദിവസം ദുബായിയെ ഞെട്ടിച്ചുകൊണ്ടാണ് ആ വാർത്ത എത്തിയത്. പുലർച്ചെ ദുബായ്, റാ​ഷി​ദി​യ മെ​ട്രോ​സ്റ്റേ​ഷനടുത്തുവെച്ചുണ്ടായ ബസ് അപകടത്തിൽ 17 പേരാണ് മരണപ്പെട്ടത്. ഇതിൽ 8മലയാളികളും ഉണ്ടായിരുന്നു. എന്നാൽ ബസിൽ...

Malayalam Article1 week ago

ഹുവായ് ഫോൺ ഉടമകൾക്ക് എട്ടിന്റെ പണി; ഇനി മുതൽ ഫേസ്ബുക് സേവനം ലഭ്യമല്ല!

ഹുവായ് ഫോണുകളിൽ ഇനി മുതൽ ഫേസ്ബുക് സേവനങ്ങൾ ലഭ്യമാകുകയില്ല. അമേരിക്കയും ചൈനയും തമ്മിൽ നിൽക്കുന്ന വ്യാപാര യുദ്ധത്തിന്റെ ഫലമായാണ് ഫേസ്ബുക് ഇത്തരത്തിൽ ഒരു നീക്കം ഫേസ്ബുക്കിന്റെ ഭാഗത്ത്...

Trending

Don`t copy text!