Connect with us

Current Affairs

40 ഡിഗ്രി ചൂടിലും ഫാനില്ലാത്ത ഒരു വീട്!…

Published

on

മരങ്ങൾ കുളിരും ശുദ്ധവായുവും നൽകുന്ന ‘നനവ്’. പാറ്റയും പക്ഷികളും തവളകളും മറ്റനേകം സസ്യജന്തുജാലങ്ങളും…..അവര്‍ക്കൊപ്പം പാട്ടുപാടിയും കഥപറഞ്ഞും ആശയും ഹരിയും….

സ്വർഗവാതിൽ പക്ഷി വന്നു ജനലരികിലിരുന്നു. കുറച്ചുനേരം ചിലച്ചു. മുറ്റത്തെ ജലാശയത്തിൽ കുളിച്ചുതോർത്തി പറന്നു. ഹരിയുടെയും ആശയുടെയും ‘നനവിൽ’ എത്തുന്നത് പേരറിയാത്ത അതിഥികളാണ്. പലരും വരും, അനുവാദം ചോദിക്കാതെ, അവർക്കു വേണ്ടതെടുത്തു പോകും. ചക്കരക്കൽ ഉച്ചൂളിക്കുന്നിൽ ഹരിക്കും ആശയ്ക്കും ചുറ്റും വിരുതൻമാരായ സുഹൃദ് വലയം ചിറകടിക്കുകയാണ്… അവരിൽ ചിലരുടെ പേരുകൾ ഇങ്ങനെ. വെൺനീല പാറ്റപിടിയൻ, മുത്തുപ്പിള്ള പാറ്റപിടിയൻ, കാടു മുഴക്കി, മഞ്ഞക്കിളി, കൊടുവേരി, നീലക്കുറിഞ്ഞി, നാഗപ്പൂമരം, പുളിയാറില..

വിരുന്നെത്തുന്ന പക്ഷികൾക്ക് ഇത് കൊടുംവനമാണ്. വനത്തിൽ മാത്രം കാണുന്ന പൂമ്പാറ്റകളും പക്ഷികളും ഇവരുടെ വീട്ടുമുറ്റത്തു കൂടുന്നു. അവർക്കു തടസ്സമാകാതിരിക്കാൻ മണ്ണുകൊണ്ടുള്ള വീടൊരുക്കിയിരിക്കുകയാണ് ഹരിയും ആശയും. 40 ഡിഗ്രി പൊള്ളുന്ന ചൂടിലും ഫാനോ വിശറിയോ ഇല്ലാത്ത വീടാണു നനവ്. 34 സെന്റിൽ ഒന്നാന്തരമൊരു കാവ്. പതിനഞ്ചിൽപരം തവളകൾ, എൺപതിലധികം പക്ഷികൾ, നൂറ്റിഅൻപതിലേറെ പൂമ്പാറ്റകൾ. വീട്ടിലെ അംഗസംഖ്യ നോക്കുമ്പോൾ ഈ ഒറ്റമുറി വീടു മതിയാവുമോ…

പാറ്റയും പക്ഷികളും തവളകളും ജീവിക്കുന്നതിനൊപ്പം പാട്ടു പാടിയും കഥ പറഞ്ഞും ആശയും ഹരിയും. വരാന്തയിൽ പേടിയില്ലാതെ വന്നിരിക്കുന്ന എലിയും അണ്ണാനും മനുഷ്യരെ കണ്ടാൽ പറന്നു പോകാത്ത കാട്ടുപക്ഷികളും.

വിരുന്നെത്തുന്ന അന്യദേശക്കാർ

ആശയും ഹരിയും ഒരു വീടുവച്ചപ്പോൾ അവിടെ പാർക്കാൻ വന്നവരാണിവർ. ആരും വിളിക്കാതെ വന്നു വീട്ടുകാരായവർ. ഇത്രയും സ്ഥലത്തു തിങ്ങിനിറഞ്ഞു നിൽക്കുന്ന ഔഷധസസ്യങ്ങൾക്കിടയിൽ പ്രകൃതിയിലെ സർവ ജീവികൾക്കും കുടിക്കാനും കഴിക്കാനുമുള്ളതൊക്കെ ഇവിടെയുണ്ട്. കൈക്കോട്ട് വീഴാത്ത പറമ്പിൽ എല്ലാ കായ്കനികളും മുഴുത്തുനിൽക്കുന്നു. മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ടു കൊത്തിക്കീറാതെ മണ്ണിൽ വിസ്മയം വിരിയുന്നത് ഇവിടെ കാണാം. മരങ്ങളും പൂക്കളും മിഴിവോടെ നിൽക്കുന്ന പറമ്പിൽ കനത്ത കുളിർമ, പഴം മണക്കുന്ന കാറ്റ്, കണ്ണു നിറയുന്ന പച്ചപ്പ്…

ഫാനില്ലെങ്കിലും കാറ്റുണ്ട്

960 സ്ക്വയർഫീറ്റിലാണ് ആറു വർഷം മൂൻപു വീടുപണി പൂർത്തിയാക്കുന്നത്. ഒരു കിടപ്പുമുറി, സിറ്റൗട്ട്, ഹാൾ, അടുക്കള, വർക്ക് ഏരിയ എന്നിവ ഉൾപ്പെടെ വിശാലമായ വീട്. സൂര്യൻ പകരുന്ന വെളിച്ചം രാത്രിയും പകലും ലഭിക്കാൻ സോളർ പാനലുകൾ. കിടപ്പുമുറിയിലോ ഹാളിലോ ഫാനോ കൂളറോ ഇല്ല. പച്ചക്കറികളും പഴങ്ങളും സൂക്ഷിച്ചു വയ്ക്കാൻ ഒരു നാടൻഫ്രിജുണ്ട്. മൺകലം കൊണ്ടുണ്ടാക്കിയ ഫ്രിജിൽ ഒരാഴ്ചവരെ ഇവ കേടുകൂടാതെയിരിക്കും അൽപം വെള്ളം ഒഴിച്ചു കൊടുത്താൽ മതി.

വീടു നിർമിക്കാനുള്ള സാധനങ്ങളുടെ ആകെ ചെലവ് അരലക്ഷം രൂപയാണ്. രണ്ടര ലക്ഷത്തോളം പണിക്കൂലിയായി. വീടിനും കിണറിനും കൂടി ആകെ ചെലവ് നാലു ലക്ഷം. ആർകിടെക്റ്റ് ടി.വിനോദാണ് ഈ‘തണുത്ത തുരുത്തിന്റെ’ ശിൽപി. രണ്ട് ഓടുകൾ പാകി ഇടയ്ക്ക് അൽപം കമ്പി ഉപയോഗിച്ചാണു മേൽക്കൂരയുടെ വാർപ്പ്. ചുമരു മുഴുവൻ മണ്ണുരുട്ടിയെടുത്ത ഉരുളകൊണ്ടു നിർമിച്ചത്. മണ്ണിൽ അൽപം കുമ്മായം ചേർത്തതു കൊണ്ട് ചിതലിന്റെ ശല്യവുമില്ല. നാലു യൂണിറ്റാണ് ഒരു മാസത്തെ വൈദ്യുതി ഉപയോഗം.

തൂക്കി വാങ്ങുന്ന പതിവില്ല!

ഒരു കിലോ മട്ട അരിക്കെന്താ വില എന്ന് ഇവരോടു ചോദിച്ചാൽ ഉത്തരം കിട്ടിയെന്നു വരില്ല. ഇവർ വീട്ടിലേക്ക് ഒന്നും പുറത്തുനിന്നു വാങ്ങാറില്ല. വെളിച്ചെണ്ണയും അരിയും കറിക്കുള്ള പൊടികളും പച്ചക്കറിയും വീട്ടു മുറ്റത്തുണ്ട്. അരയേക്കറോളം നെൽകൃഷിയുണ്ട്. ഇത്രയും സ്ഥലത്ത് ഈ ദമ്പതികൾ മാത്രമാണു പണിക്കാർ. വയലിൽ അവിടെ മഴക്കാലത്ത് ഒറ്റത്തവണ നെല്ലിറക്കും. ബാക്കിയുള്ള സമയമത്രയും പച്ചക്കറികൾ. കാരറ്റും വെണ്ടയും വഴുതനയും ഒക്കെ തഴച്ചുവളരുന്നത് ജൈവകൃഷിയിലാണ്.

രാസവളം ഇടാതിരുന്നാൽ മാത്രം ജൈവകൃഷിയാവില്ലെന്നാണ് ഇവരുടെ പക്ഷം. ഒരുവിധത്തിലുള്ള കീടനാശിനികളും ഇവിടെ ഉപയോഗിക്കുന്നില്ല. മണ്ണിനു ദഹനക്കേടു വരുമ്പോൾ കീടങ്ങൾ വരുന്നു. അപ്പോൾ മണ്ണു മാറ്റിയെടുത്താൽ മതിയെന്നാണ് ഇവർ പറയുന്നത്. മുൻപിൽ മുറിച്ചുവച്ച മുഴുത്ത മാമ്പഴവും കൊഴുത്ത വെള്ളരിയും ഇവരുടെ വാദങ്ങളുടെ ഒന്നാം സാക്ഷികളാണ്.

ജീവിതമാണ് മരുന്ന്

17വർഷമായി ഹരി ഒരു ഡോക്ടറെ കണ്ടിട്ട്. പനിയും ജലദോഷവുമൊക്കെ വരാറുണ്ട്. വിശ്രമവും ഉപവാസവും മാത്രമാണു മരുന്ന്. അലോപ്പതിയോ ആയുർവേദമോ ഇവർ ഇത്രകാലവും കഴിച്ചിട്ടില്ല. വീട്ടുമുറ്റത്തുള്ള പച്ചക്കറിയും പഴങ്ങളും രോഗം സമ്മാനിക്കാത്തവയാണെന്നതിന് ഇവരുടെ ജീവിതം തന്നെ സാക്ഷ്യം. ഒരു അവയവത്തെ മാത്രം ചികിൽസിച്ച് അസുഖം ഭേദമാക്കുന്ന ശാസ്ത്രത്തിൽ ഇവർക്കു വിശ്വാസമില്ല. രോഗം വന്നാൽ അതിന്റെ കാരണം കണ്ടെത്തണം, വേണ്ട പോഷണം നൽകണം. കൃഷിയിറക്കുന്ന മണ്ണും സ്വന്തം ശരീരവും പാകപ്പെടുത്താൻ ഇവർക്ക് ഒറ്റ സിദ്ധാന്തമാണ്.

സാമാന്യമായ ലോകക്രമത്തിൽ നിന്നു മാറി എല്ലാറ്റിനോടും മുഖംതിരിക്കാനല്ല ഇവർ പറയുന്നത്. പ്രകൃതിയെ കുഴിച്ചെടുക്കാതെ, തച്ചുടയ്ക്കാതെ കൃഷിയിറക്കാം വീടു വയ്ക്കാം. മണ്ണിൽ വിഷം വിതയ്ക്കാതെ വിളവു കൊയ്യാം.

ജൈവസമരത്തിന്റെ പാതയിൽ

ഒറ്റപ്പെട്ടു നിൽക്കുകയല്ല ഇവർ. മണ്ണിൽ മനുഷ്യൻ പൊരുത്തപ്പെടേണ്ടത് എങ്ങനെയെന്നു കാണിച്ചുതരികയാണ്. ജൈവസമരത്തിന്റെ പാതയിൽ കേരളമെങ്ങും ഈ ദമ്പതികളുടെ സാന്നിധ്യമുണ്ട്. ജല അതോറിറ്റി ഉദ്യോഗസ്ഥനാണു ഹരി. അധ്യാപികയായിരുന്ന ആശ ജോലിയിൽ നിന്നു സ്വയം വിരമിച്ചു. വല്ലാതെ ഒറ്റപ്പെടുന്ന വൈകുന്നേരങ്ങളിൽ ഇവർക്കു കൂട്ടിന് കാടുമുഴക്കി പക്ഷിയെത്തും. ആശയുടെ അടുത്ത കൂട്ടുകാരനാണവൻ. അദ്ഭുതപ്പെടുത്തുന്ന മിമിക്രിക്കാരൻ. എന്തു കേട്ടാലും അതേപടി അനുകരിക്കുന്ന വിരുതൻ പറവ. ആശ എന്തു ചോദിച്ചാലും അതേപടി തിരിച്ചുപറയും. ഇരതേടി ദൂരെ പോയാലും വൈകി വീട്ടിലെത്തും. അണ്ണാനും മരംകൊത്തിയുമൊന്നും ഇവിടെ വാടകക്കാരല്ല. വൈകുന്നേരങ്ങളിൽ മക്കൾ കൂടണയുന്നതും കാത്ത് ഇവർ മൺപുരയുടെ അരണ്ട വെളിച്ചത്തിൽ കാത്തിരിക്കും.

Advertisement
Click to comment

You must be logged in to post a comment Login

Leave a Reply

Current Affairs

”എന്റെ മക്കളുടെ പേരില്‍ നീയൊക്കെ ഒരിക്കല്‍ എന്റെ വീട്ടില്‍ വരേണ്ടി വരും”. സുകുമാരൻ ഷാജി കൈലാസിനോട് പറഞ്ഞ വാക്കുകൾ സത്യമാകുന്നു.

Published

on

By

”എന്റെ മക്കളുടെ പേരില്‍ നീയൊക്കെ ഒരിക്കല്‍ എന്റെ വീട്ടില്‍ വരേണ്ടി വരും”. സുകുമാരൻ ഷാജി കൈലാസിനോട് പറഞ്ഞ വാക്കുകൾ സത്യമാകുന്നു. 

ലൂസിഫർ എന്ന ചിത്രത്തിലൂടെ സുകുമാരന്റെ ഇളയ മകൻ പൃഥ്വിരാജ് സുകുമാരൻ സംവിദാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ഈ അവസരത്തിൽ മക്കളെ പറ്റി സുകുമാരൻ പണ്ട് ഷാജി കൈലാസിനോട് തമാശക്ക് പറഞ്ഞ ഈ വാക്കുകൾ ഓർക്കുകയാണ് സുകുമാരന്റെ ഭാര്യയായ മല്ലിക സുകുമാരൻ. പിന്നീട് സുകുമാരന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു സ്വന്തമായി ഒരു സിനിമ സംവിദാനം ചെയ്യുക എന്നത്. അതിനായി ഒരു തിരക്കഥ തയാറാക്കിയതുമായിരുന്നു. പാടം പൂത്ത കാലം എന്നായിരുന്നു ചിത്രത്തിന്റെ പേരും. എന്നാൽ ചിത്രത്തിന്റെ പൂജ ചിങ്ങത്തിൽ തുടങ്ങാൻ ഇരിക്കവേ ജൂണ്‍ 16നു സുകുമാരൻ യാത്രയായി. അങ്ങനെ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ അവിടെ അവസാനിച്ചു.

എന്നാൽ ഇന്ന് അദ്ദ്ദേഹത്തിന്റെ ആത്മാവ് ഏറ്റവുമധികം സന്തോഷിക്കുകയായിരിക്കും. കാരണം തന്റെ ആഗ്രഹം തന്റെ മകനിലൂടെ സാധ്യമാകുന്നു. പൃഥ്വിരാജ് ആദ്യമായി സംവിദാനം ചെയ്യുന്ന ചിത്രമാണെങ്കിൽ പോലും പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്  ചിത്രത്തിനായി. കാരണം പൃഥ്വിരാജ് എന്ന വ്യക്തിയിലുള്ള അവരുടെ വിശ്വാസം. വര്ഷങ്ങളോളം സംവിദായകരോടൊപ്പവും, ക്യാമെറമാന്മാർക്ക് ഒപ്പവും, എഡിറ്റേഴ്സിനും സംഗീത സംവിധായകർക്കൊപ്പംവും നിന്ന് അവരിൽ നിന്ന് നേടിയെടുത്ത ഒരുപാട് അറിവുകളും പാഠങ്ങളും കോർത്തിണക്കിയാണ് പൃഥ്വിരാജ് ലൂസിഫർ സംവിദാനം ചെയ്തിരിക്കുന്നത്.

Continue Reading

Current Affairs

അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന ലൈംഗീകബന്ധം, ഒടുവില്‍ യുവതിക്ക് ദാരുണാന്ത്യം

Published

on

സൌത്ത് അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ സതേണ്‍ കാലി ഹോട്ടലിലാണ് സംഭവം അരങ്ങേറിയത്.  ലൈംഗീക ബന്ധത്തിന്‍റെ സമയം വര്‍ദ്ധിപ്പിക്കാനായി ഉത്തേജക മരുന്നുകള്‍   ഇവര്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്നു. ഈ മര്ന്നുകള്‍  മരണകാരണമായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ ലെെംഗിക ബന്ധത്തിലേര്‍പ്പെട്ടതിനാല്‍ ഹൃദയസ്തംഭനം മൂലമാണ് യുവതി മരണപ്പെട്ടത്.  ലെെംഗിക ബന്ധത്തിനിടെ 32 വയസുള്ള യുവതി തലകറങ്ങുന്നതായി പങ്കാളിയെ അറിയിച്ചു. എമര്‍ജന്‍സി സര്‍വീസുമായി ഉടന്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചത് എത്തിച്ചേരാന്‍ താമസിക്കുമെന്നുള്ള മറുപടിയാണ് .

പങ്കാളി പുതപ്പ് ചുറ്റിയ ശേഷം യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്‌ വരുന്നു. എന്നാല്‍, ആശുപത്രിയിലെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.  പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

Continue Reading

Current Affairs

ഇനിയും പട്ടിണി കിടക്കാൻ വയ്യ. “ബ്രൂട്ടീഷൻ” ചെയ്യാതെ തന്നെ ജിഷയുടെ അമ്മ സിനിമയിലേക്ക്….

Published

on

By

നിയമ വിദ്യാർത്ഥിനി ആയിരുന്ന പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മയാണ് രാജേശ്വരി. രാജേശ്വരി ഇനി സിനിമയിലേക്ക്.  ‌നവാഗത സംവിധായകന്‍ ബിലാല്‍ മെട്രിക്‌സ് ഒരുക്കുന്ന ‘എന്‍മഗജ ഇതാണ് ലൗ സ്റ്റോറി’ എന്ന സിനിമയിലാണ് രാജേശ്വരി അഭിനയിക്കുന്നത്.  തന്നെ നിരവധി അസുഖങ്ങൾ അലട്ടുന്നുണ്ടന്നും എന്നാൽ ചികിൽസിക്കാൻ പണമില്ലാഞ്ഞതിനാലാണ് ഒരു അവസരം ലഭിച്ചപ്പോൾ അഭിനയിക്കാൻ തീരുമാനിച്ചതെന്നുമാണ് രാജേശ്വരി പറഞ്ഞത്.  ആദ്യമൊക്കെ നാട്ടുകാർ കുറച്ച് പണം പിരിച്ച് തന്നിരുന്നു. എന്നാൽ അതൊക്കെ പല പല ആവശ്യങ്ങൾക്കായി ഉപയോഗിച്ച് ഇപ്പോൾ കയ്യിൽ പണം ഇല്ല എന്നും തന്നെ ആരും തിരിഞ്ഞു നോക്കുന്നുമില്ല എന്നുമാണ് രാജേശ്വരി പറയുന്നത്. കൂടാതെ തന്റെ മകളെ കൊന്ന കുറച്ച് പേര് ഇപ്പോഴും പുറത്ത് സുഖമായി ജീവിക്കുന്നുണ്ടന്നും അവരെ കുടുക്കണണമെങ്കിൽ തനിക്കും കുറച്ച് പ്രശസ്തി ആവശ്യമാണെന്നും രാജേശ്വരി പറഞ്ഞു. 

താൻ അഭിനയിക്കുന്ന സിനിമ ഒരു നാടിന്റെ കഥ ആണെന്നും സിനിമ വളരെ ആകാംഷ നിറഞ്ഞതാണെന്നും ഈ വര്ഷം തന്നെ ചിത്രം പ്രദര്ശനത്തിനെത്തുമെന്നുമാണ് രാജേശ്വരി അഭിമുഖത്തിൽ പറഞ്ഞത്.

Continue Reading
“KeralaJobUpdates”

Writeups

Malayalam Article15 hours ago

ഹോട്ടലുകളിൽ മുറിയെടുത്തവരുടെ സ്വകാര്യ നിമിഷങ്ങൾ ഒളി ക്യാമറയിൽ പകർത്തി തത്സമയം സംപ്രേഷണം.

ഹോട്ടലുകളിൽ മുറിയെടുത്തവരുടെ സ്വകാര്യ നിമിഷങ്ങൾ ഒളി ക്യാമറയിൽ പകർത്തി തത്സമയം സംപ്രേഷണം. 4500 രൂപ അടച്ച് സൈറ്റിൽ തത്സമയം കാണാൻ സൗകര്യം ലഭ്യമാക്കിയത് നൂറിലധികം പേര്.  കൊറിയയിൽ...

Malayalam Article2 days ago

കുഞ്ഞേ.., ഒരു മനുഷ്യ ശരീരം കത്തിക്കാൻ തക്ക മനസ്സ് എങ്ങനെ നിനക്കുണ്ടായി? നിന്നെ ഒന്നറിയാൻ, ഒന്ന് തിരുത്താൻ ആരും ഉണ്ടായില്ലല്ലോ..

സാധാരണക്കാരായ മാതാപിതാക്കളെക്കാൾ ഒരുപക്ഷെ , എന്നെപോലെ കൗമാരക്കാരായ കുട്ടികളുടെ ഇടയിൽ നിൽക്കുന്ന കൗൺസിലർ കൂടി ആയ വ്യക്തികൾ കൂടുതൽ ആശങ്കപ്പെടുന്ന കാലമാണ് ഇത്… കാരണം , ഞങ്ങളുടെ...

Malayalam Article2 days ago

ആരാണ് ചരിത്രമെഴുതാൻ പോകുന്നത്? രാജയോ അതോ ലുസിഫെറോ?

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സൂപ്പർ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ലൂസിഫറിന്റെ ട്രെയ്‌ലറും മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന മധുര രാജയുടെ ടീസറും...

Malayalam Article3 days ago

ഇന്ത്യാമഹാരാജ്യത്തെ ചായക്കടക്കാരെല്ലാം ഇന്ന് ഭയത്തോടെയാണ് ജീവിക്കുന്നത്. പ്രസംഗവേദിയിൽ മോദിക്കെതിരെ തുറന്നടിച്ച് മമതാ ബാനർജി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തവണ പരിഹാസവുമായി എത്തിയിരിക്കുന്നത് മമത ബാനര്‍ജിയാണ്. കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതോടെ ബംഗാളിലെ ഇലക്ഷൻ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഇടയിലാവുമെന്ന ഭയത്തിലാണ് ഇന്ത്യയിലെ ചായ വില്പനക്കാരെല്ലാം ജീവിക്കുന്നതെന്നുമാണ് മമത...

Malayalam Article3 days ago

അമ്മായിഅമ്മ മരിച്ചതിന്റെ ദുഃഖം താങ്ങാനാവാതെ മരുമകളുടെ ആത്മഹത്യ. സംഭവത്തിന്റെ യഥാർത്ത ട്വിസ്റ്റ് തുറന്നുപറഞ്ഞു മകൻ.

മുംബയിൽ ഈ കഴിഞ്ഞ ശനിയാഴ്ച പ്രാദേശിക മാധ്യമങ്ങളെല്ലാം ഒരു പോലെ റിപ്പോർട്ട് ചെയ്ത ഒരു വാർത്ത ആയിരുന്നു അമ്മായി അമ്മയുടെ മരണത്തിൽ മനം നൊന്ത് മരുമകൾ ആത്മഹത്യാ...

Malayalam Article3 days ago

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്. ശ്രീലക്ഷ്മിയുടെ കുറിപ്പ് വയറലാകുന്നു

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്, എന്തെങ്കിലും നിനക്ക് പറയാൻ ഉണ്ടെങ്കിൽ അത് വീട്ടിൽ പറഞ്ഞ് തീർത്തോണം, അല്ലാതെ നാടുനീളെ പാർട്ടിയെ കുറ്റം...

Malayalam Article4 days ago

പ്രിത്വിരാജിന് ശേഷം കേരളത്തിലേക്കുള്ള അടുത്ത ലംബോർഗിനി കോട്ടയത്ത് എത്തി മക്കളേ..

ലംബോർഗിനി! ഏതൊരു വാഹനപ്രേമിയുടെയും സ്വപ്ന വാഹനം. രൂപത്തിലും ഭാവത്തിലും വ്യത്യസ്തത നില നിർത്തുന്ന ഈ വാഹനം സ്വന്തമാക്കാൻ ആരാണ് കൊതിക്കാത്തത്? എന്നാൽ കേരളത്തിലെ റോഡുകൾ ലംബോർഗിനിയുടെ ഘടനയ്ക്ക്...

Malayalam Article4 days ago

ബ്രെസ്റ്റ് കാൻസർ പരിശോധിക്കാൻ പോയ യുവതിക്കുണ്ടായ മനസ്സ് മരവിപ്പിക്കുന്ന ഒരു അനുഭവം.സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഈ പോസ്റ്റ് ഒന്ന് വായിക്കുക.

ഇന്ന് സ്ത്രീകളിൽ സർവ്വ സാദാരണമായി കാണുന്ന ഒരു രോഗമാണ് ബ്രെസ്റ്റ് കാൻസർ. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേരെയാണ് ഈ അസുഖം കാർന്നുതിന്നത്. ചിലരൊക്കെ ജീവിതത്തിലേക്ക് തിരിച്ചു...

Malayalam Article5 days ago

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…നാസിർ ഹുസൈന്റെ പോസ്റ്റ് വൈറലാകുന്നു

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെൻറെ കൺമുമ്പിൽ കണ്ടുപോകരുത്… ” അവൾ അന്നുവരെ കാണാത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്…...

Malayalam Article5 days ago

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഹൃദയ സ്പർശിയായ ഒരു വീഡിയോ.

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കളാണ് ഉള്ളത്. കുറച്ച് പേർ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു, കുറച്ചുപേർ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു. മറ്റുചിലരാകട്ടെ...

Trending

Copyright © 2019 B4blaze Malayalam