എന്റെ കൊച്ചനുജത്തി

0
466

എന്റെ കൊച്ചനുജത്തി…

നിന്നോടല്ലാതെ ആരോടാ ഏതു നേരവും വഴക്ക് കൂടാൻ ഒക്കുക… നിനക്കല്ലേ എന്റെ ദേഷ്യത്തിനു പിന്നിലെ സ്നേഹം തിരിച്ചറിയാൻ കഴിയൂ… തമാശക്ക് വഴക്കടിക്കാൻ നീയല്ലേ നിന്നു തരൂ.. അമ്മയുടെ അടുത്തോ അച്ഛന്റെ അടുത്തോ പറ്റ്വോ ഇങ്ങനെ.. ഇല്ല നല്ല തല്ലു കിട്ടേ ഒള്ളു… നാളെ എന്നെ കെട്ടുന്നവന്റെ അടുത്ത് നടക്കോ എവിടുന്ന്.. തല്ലുകൂടി കളിക്കാൻ എനിക്ക് നേരൊന്നൂല്ല നീ നിന്റെ വീട്ടിക്ക് തന്നെ പൊയ്ക്കോ … ? എന്ന് കേൾക്കാം…. എന്റെ അനിയത്തി നിന്നു തരും തല്ലൂടാൻ ന് പറയാൻ പറ്റ്യോ … അപ്പോ കൊണ്ടാക്കിത്തരും… എന്താ ചെയ്യാ.. അനിയത്തിമാർക്ക് ഒരു പ്രത്യേക കഴിവാ സ്നേഹം കൊണ്ട് നമ്മുടെ മനസ്സ് കീഴടക്കാൻ.. എത്ര പിണങ്ങിയാലും.., അവർ മിണ്ടാതെ കടിച്ചു പിടിച്ചു ഇരുന്നാലും അങ്ങോട്ട് പോയി മിണ്ടാൻ തോന്നും… ദേഷ്യം വന്നാ അവളുടെ ചുവന്നു തുടുത്ത മുഖം കാണാനും പ്രത്യേക ചേലാ..

അറിയാതെ ഒന്നു തല്ലിപ്പോയാൽ മതി പരാതിയായി അമ്മയുടെ അടുത്തേക്കോടും.. എന്നിട്ട് ചേച്ചിക്ക് ചീത്ത വാങ്ങി കൊടുക്കുമ്പോ ആ മുഖം ഒന്നു കാണണം.. അതു മതി അവിടെ എല്ലാ ദേഷ്യവും അലിഞ്ഞില്ലാതെയാവും.. വീട്ടിലെന്നും തല്ലുകൂടി നടന്നാലും എന്തെങ്കിലും കാര്യത്തിന് രണ്ടും ഒറ്റക്കെട്ടാ?…. മാത്രമല്ല ഉളളിൽ നിറച്ചും പരസ്പരം സ്നേഹം മാത്രം…
പുറമേക്ക് കപട സ്നേഹം കാണിച്ചു നടക്കുന്ന പോലല്ല ഞങ്ങൾ.. ഉള്ളിലെ സ്നേഹം അത്രമേൽ ആത്മാർഥത നിറഞ്ഞതാ…. നാളെ അച്ഛനെന്നെ ഒരാൾക്ക് കൈ പിടിച്ച് കൊടുക്കുന്ന നാൾ…. അവളുണ്ടാവും ഓടിച്ചാടി നടക്കുന്നത്..

അവസാനം യാത്ര പറഞ്ഞിറങ്ങും നേരം അവളുടെ മനസ്സ് വിങ്ങിപ്പൊട്ടുന്നതു കാണാൻ എനിക്കു കണ്ണുകൾ ആവശ്യമില്ല…. പകരം ഉൾ കണ്ണുമതി.. എങ്കിലും മുഖത്ത് പവിത്രമായ ഒരു ചിരി പടർത്തി അവൾ കൈ വീശിക്കാണിക്കും.. കാറൊന്നു കണ്ണിൽ നിന്നു മിന്നി മറയുന്ന നിമിഷം നിയന്ത്രണം വിട്ടവൾ കരഞ്ഞു പോവും.. എനിക്കറിയാം.. പക്ഷേ തിരിഞ്ഞു നോക്കാൻ അപ്പോ എന്റെ കഴുത്ത് ചലിക്കില്ല…

അഥവാ ചലിച്ച് പോയാൽ ഇല്ല അതു പാടില്ല.. പിന്നെ നിന്നെ വിട്ടു പോവാൻ എനിക്കാവില്ല… നീ തന്നെയല്ലേ പലപ്പോഴും പറഞ്ഞിട്ടുള്ളേ ചേച്ചി പോയാ എനിക്കു സന്തോഷാവേ ഉള്ളൂ നു… പക്ഷേ എനിക്കറിയാ മോളേ നിന്റെ മനസ്സ്… അതിൽ നിറഞ്ഞു തുളുമ്പുന്ന സ്നേഹം… പകരം വെക്കാൻ ഒന്നുമില്ലാത്ത കളങ്കമറ്റ സ്നേഹം…

സമർപ്പിക്കുന്നു ഞാനീ കഥ കൊച്ചു കാന്താരിയായ എന്റെ അനിയത്തിക്കുട്ടിക്ക്….

-Abhirami Ami

Abhirami Ami
Abhirami Ami