പോറ്റമ്മ

0
397

പോറ്റമ്മ.. ആറ്റുവഞ്ചിപോലാടുമാ തൊട്ടിലിന്‍ ചാരെ.. താരാട്ട്‌പാട്ടുമായ് നില്‍ക്കുന്നൊരമ്മതൻ ചുണ്ടില്‍നിന്നുതിരുമാ ഈണത്തിൻ കാതോര്‍ത്ത് പാല്‍നിലാപോലുള്ള തൂമന്ദഹാസത്താൽ ചാഞ്ചിയുറങ്ങുമാ ആവണിപൈതലിന്‍ മുഖദാവില്‍ വിരിയുന്ന ഭാവങ്ങളൊക്കെയും ഒപ്പിയെടുക്കുമാ അമ്മതന്‍ നയനങ്ങൾ ഈറനണിഞീടുന്നതെന്തിനോ…?

ഒരു ഗദ്ഗദത്തില്‍ നിന്നടര്‍ന്നുവീണൊരാ നീര്‍ത്തുള്ളി വന്നുപതിച്ചോരാ പൂമേനിയില്‍ ഞെട്ടിയുണര്‍ന്നതൻ ഓമനതിങ്കളെ.. വാരിയെടുത്തമ്മ മാറോടു ചേര്‍ത്തുപോയ്‌… അടര്‍ത്തിമാറ്റുവാൻ കഴിയില്ലയിതെന്‍ പൊക്കിള്‍കൊടിയല്ല.. ഹൃദയത്തിന്‍ നോവാണ്.. ചുരത്തിയില്ലയെന്‍ മാറിടം അവനായ് എങ്കിലും, ചേര്‍ത്തു ഞാനെന്നുമെന്‍ മാറോടവനെ… കണ്ടുകൊതി തീര്‍ന്നീലയെൻ പൊന്മണിയെ… കണ്ടുകൊണ്ടേയിരിക്കുവാനുള്ള ആശമാത്രം മതീയെനിക്ക്..!!! (അമ്മത്തൊട്ടിലിലെ ഒരമ്മതന്‍ ദുഃഖം..)