നിലാവിൽ കുളിച്ചൊരാ രാത്രിയിൽ വിടരുന്ന മുല്ലപ്പൂ മണമാണെൻ ‘പ്രണയം ‘

0
848

നിലാവിൽ കുളിച്ചൊരാ രാത്രിയിൽ വിടരുന്ന മുല്ലപ്പൂ മണമാണെൻ ‘പ്രണയം ‘

തോരാത്ത രാത്രിമഴ പോലെ മൗനമായ് ആർദ്രമായ് തേങ്ങുന്നതെൻ ‘പ്രണയം’

പുലർമഞ്ഞു തുള്ളിയിൽ തെളിയുന്ന പ്രകൃതി തൻ
സുന്ദര പ്രതിബിംബമെൻ ‘പ്രണയം’

കുപ്പിവളപ്പൊട്ടിനാൽ തീർത്ത മുറിപ്പാടുകളിൽ
കാലം മായ്ക്കാത്തതാണെൻ ‘പ്രണയം’

കണ്മഷി കണ്ണിലെ കണ്ണുനീർ തുള്ളിയിൽ
തുള്ളി തുളുമ്പിയതെൻ ‘പ്രണയം’

ആകാശം കാണാത്ത മയിൽപ്പീലിത്തുണ്ടിൽ ഞാൻ
ഒളിപ്പിച്ച് വെച്ചതാണെൻ ‘പ്രണയം’

പ്രിയനേക്കുറിച്ചുള്ളോരോർമ്മകൾ പൂക്കുന്ന
നൊമ്പരപ്പൂക്കളാണെൻ ‘പ്രണയം’

പ്രണയമെന്നൊരാ വാക്കെന്നിൽ നിറയ്ക്കുന്ന ഓർമ്മ ചിത്രമാണെൻ ‘പ്രണയം’

-Shabana Nurudeen

[youtube id=”3DMKROlzlAw”]

Shabana Nurudeen
Shabana Nurudeen