Connect with us

Films

ടൈറ്റാനിക്കിനു വേണ്ടിയുള്ള കെയ്റ്റ് വിന്‍സ്ലെറ്റിന്‍റെ സ്ക്രീന്‍ ടെസ്റ്റ്‌ വീഡിയോ വൈറല്‍ ആകുന്നു..

Published

on

“WatchVideo”

ടൈറ്റാനിക്കിലൂടെ ലോകസിനിമാപ്രേമികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഹോളിവുഡ് സുന്ദരി കെയ്റ്റ് വിന്‍സ്ലറ്റ്, പ്രസ്തുത ചിത്രത്തിലെ റോസ് എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കിക്കുന്നതിന് മുന്നോടിയായി പങ്കെടുത്ത സ്ക്രീന്‍ ടെസ്റ്റ്‌ വീഡിയോ ഈ അടുത്തിടെ പുറത്തു വന്നിരുന്നു. സ്ക്രീന്‍ ടെസ്റ്റില്‍ ലിയനാര്‍ഡോ ഡി കാപ്രിയോയ്ക്ക് പകരം “ക്ലൂലെസ്സ്” എന്ന
സിനിമയിലൂടെ ആ സമയത്ത് ശ്രേദ്ധേയനായി മാറിയ ജെറമി സിസ്റ്റോയാണ് നായകന്‍ ജാക്കിന്‍റെ റോളില്‍ വരുന്നത്.

ഇപ്പോള്‍ വിനോദമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം:

 

Advertisement
Click to comment

You must be logged in to post a comment Login

Leave a Reply

Films

മീനത്തിൽ താലികെട്ട് സിനിമയിലെ കുട്ടിത്താരത്തെ നിങ്ങൾക്ക് ഓർമ്മയുണ്ടോ, സിനിമ ഉപേക്ഷിക്കേണ്ടി വന്ന കാരണം വ്യക്തമാക്കി അമ്പിളി

Published

on

By

മീനത്തിൽ താലികെട്ട് എന്ന ചിത്രത്തിലെ കുറുമ്പി അനിയതിക്കുട്ടിയെ നിങ്ങൾക്ക് ഓർമയില്ലേ. ദിലീപിനൊപ്പം ശക്തമായ വേഷം അവതരിപ്പിച്ച ബേബി അമ്പിളി എന്ന ബാലതാരം ഒരു കാലത്ത് മലയാള സിനിമയിൽ മിന്നും താരങ്ങളിൽ ഒരാളായിരുന്നു. വാത്സല്യം, മിന്നാരം, മിഥുനം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ അഭിനയിച്ച താരം അഭിനയം ഉപേക്ഷിച്ചത് പെട്ടന്നായിരുന്നു. 18 വർഷത്തിന് ശേഷം സിനിമ ഉപേക്ഷിക്കേണ്ടി വന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അമ്പിളി. അപ്രതീക്ഷിതമായി ഉണ്ടായ അച്ഛന്റെ മരണമാണ് തന്നെ സിനിമയിൽ നിന്നും അകറ്റിയത് എന്നാണ് അമ്പിളി പറയുന്നത്. അച്ഛന്റെ മരണശേഷം തന്നെ പിന്തുണയ്ക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും മാതൃഭൂമിയുടെ സ്റ്റാർ ആൻഡ് സ്റ്റൈൽലിൽ നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് മീനത്തിലെ താലികെട്ടിൽ അഭിനയിക്കുന്നത്. അതിന്റെ ഷൂട്ടിങ് കഴിഞ്ഞ് നിൽക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. രണ്ടാം ഭാവമായിരുന്നു അവസാന ചിത്രം. ഇന്ന് വക്കീൽ ആണ് അമ്പിളി. താൻ സിനിമയിലേക്ക് എത്തിയത് വിചിത്രമായ ഒര് കഥയാണെന്നും താരം പറയുന്നു. രണ്ടര വയസ്സിലെ അഭിനയത്തെക്കുറിച്ച അമ്പിളിയുടെ വാക്കുകൾ ഇങ്ങനെ.
ആദ്യം സിനിമയിലേക്ക് എത്തിയ കഥ വളരെ വിചിത്രമാണ്. അച്ഛനും അമ്മയും ജോലി ചെയ്യുന്ന ആൾക്കാരാണ് ചേട്ടൻ സ്കൂളിൽ പഠിക്കുകയാണ്.എനിക്ക് രണ്ടര വയസ്സ്. അംഗനവാടിയിൽ വീടിനടുത്തെ ടീച്ചറുടെ കൂടെ പോകും. വീടിനടുത്ത് നാൽക്കവലയിൽ സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. അതിലേക്ക് കുറച്ച് കുട്ടികളെ വേണം. തിക്കുറിശ്ശി സാർ കുറച്ച് കുട്ടികളെ പാട്ടു പഠിപ്പിക്കുന്ന സീൻ ആണ്. എന്നെയും അങ്ങനെ കുട്ടികളുടെ കൂട്ടത്തിൽ കൊണ്ടുപോയി. കൂട്ടത്തിൽ കരയുക ഒന്നും ചെയ്യാത്തതിനാൽ എന്നെ മടിയിൽ ഇരുത്തി തിക്കുറിശ്ശി സാർ എല്ലാവരെയും പാട്ടു പഠിപ്പിക്കുന്ന സീൻ എടുത്തു. 2 ദിവസം എല്ലാ കുട്ടികളും അഭിനയിക്കാൻ ഉണ്ടായിരുന്നു. മൂന്നാം ദിവസം എന്റെ മാത്രം കുറച്ച് ക്ലോസെഫ് ഷൂട്ടുകൾ എടുക്കാനുണ്ടായിരുന്നു. അംഗനവാടിയിൽ നിന്ന് പതിവുപോലെ കൊണ്ടുപോയി ഷൂട്ട് ചെയ്തു. അമ്മയ്ക്ക് ഈ സംഭവം ഒന്നും അറിയില്ലായിരുന്നു. മൂന്നാം ദിവസം ഒരു വിവാഹ സൽക്കാരത്തിന് പോകാൻ ഉച്ചയ്ക്ക് എന്നെ കൂട്ടാൻ അമ്മ അംഗനവാടിയിലർക്ക് വന്നു എന്നെ അവിടെ കണ്ടില്ല അമ്മ ആകെ ഭയന്ന്. ടീച്ചർ ആണ് പറഞ്ഞത് അതാ അവൾ അവിടെ സിനിമയിൽ അഭിനയിക്കുന്നുണ്ടന്ന് പറഞ്ഞത്.
അച്ഛൻ സെറ്റിലേക്ക് വന്ന് സംവിധായകനായ ഐ വി ശശി സാറിനെ കണ്ടു. അവർ മുൻപേ പരിചയമുള്ളവരായിരുന്നു എന്റെ മകളാണ് അമ്പിളി എന്ന് അച്ഛൻ പറഞ്ഞപ്പോൾ ആഹാ എന്നാ നേരുത്തെ പറയണ്ടേ എന്നായി ശശി സാർ.ആ സിനിമ കഴിഞ്ഞ് വീട്ടിൽ നിന്ന് ‘അമ്മ പറഞ്ഞു. ഇതോടെ മതി ഇനി സിനിമയിലൊന്നും അഭിനയിക്കേണ്ട എന്ന്. അമ്മയ്ക്ക് നല്ല പേടിയായിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് മീനത്തിൽ താലികെട്ട് എന്ന സിനിമയിൽ അഭിനയിക്കുന്നത്. അതിന്റെ ഷൂട്ടിങ് ഒക്കെ കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് അച്ഛൻ മരിക്കുന്നത്. ആ സമയത്ത് ചന്ദ്രനുദിക്കുന്നദിക്കിൽ എന്ന ചിത്രത്തിലേക്ക് വിളിച്ചു അതിനുവേണ്ടി ജിംൽ പോയി തടിയൊക്കെ കുറച്ചു. പക്ഷെ അച്ഛന്റെ മരണം ആഗസ്‌മികമായിരുന്നു. ആകെയുള്ള പിന്തുണ ഇല്ലാതായി. അതിന് ശേഷം പഠനം മുടക്കിയുള്ള അഭിനയത്തെ ആരും പിന്തുണച്ചില്ല. അതിനാൽ അഭിനയം മുന്നോട്ട് കൊണ്ടു പോകാൻ കഴിഞ്ഞില്ല.

Continue Reading

Films

ഗ്ലാമറില്‍ നിറഞ്ഞ സാനിയ ഇയ്യപ്പന്‍റെ ഏറ്റവും പുതിയ തകര്‍പ്പന്‍ ഫോട്ടോഷൂട്ട്‌, വീഡിയോ

Published

on

മലയാള സിനിമയില്‍ ഇപ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ നായികയാണ് സാനിയ. സാനിയ ഇപ്പോഴും വസ്ത്രാധരണത്തില്‍ വിവാദം സൃഷ്ടിക്കാറുണ്ട്. പൊതുവേദിയിലെ സാന്നിധ്യം വസ്ത്രധാരണ ശൈലി കൊണ്ടും താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളും വരാറുണ്ട്.

ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് സോഷ്യല്‍മീഡിയയില്‍ സാനിയ ഇയ്യപ്പന്‍ പോസ്റ്റ് ചെയ്ത ഗ്ലാമറസ് ഫോട്ടോഷൂട്ട് ആണ്.  സാനിയ ക്വീന്‍ എന്ന ഒറ്റ ചിത്രത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ്. സാനിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ്.

താരത്തിന്‍റെ സിനിമയിലേക്കുള്ള കാല്‍വെയ്പ്പും വളരെ പെട്ടന്നായിരുന്നു. താരത്തിന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുണ്ട്.  മോഡേണായ സാനിയക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അതിനാല്‍ തന്നെ സദാചാരവാദികളുടെ നിരന്തരമായ ആക്രമണം നേരിടേണ്ടിയും വരുന്നുണ്ട്. താരം തക്കതായ മറുപടിയും നല്‍കാറുണ്ട്. വീഡിയോ ചുവടെ:-

ഏറ്റവും പുതിയ ഗ്ലാമറസ് ആയ ഫോട്ടോഷൂട്ടിനും പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

Continue Reading

Film News

ഇങ്ങോട്ടായാൽ അങ്ങോട്ടുമാകാം എന്താണ് തെറ്റ് : നിഖിൽ വിമൽ…

Published

on

By

ഇങ്ങോട്ടായാൽ അങ്ങോട്ടുമാകാം എന്താണ് തെറ്റ് : നിഖിൽ വിമൽ… ഞാൻ പ്രകാശൻ എന്ന സിനിമയാണ് നിഖില വിമലിന്റെ പുതിയ ചിത്രം.ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രം തീയേറ്ററുകളിൽ വിജയം കൈവരിക്കുകയാണ് .തന്റെ പുതിയ കഥാപാത്രം സലോമിയെ കുറിച്ചുള്ള വിശേഷങ്ങൾ പറയുന്നു…

സലോമി താനുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രമാണെന്നും അതുകൊണ്ട് തന്നെ ചിത്രത്തില്‍ തേപ്പുകാരിയാകാന്‍ കുറച്ച്‌ ടെന്‍ഷനുണ്ടായിരുന്നുവെന്നും നിഖില വിമല്‍ പറഞ്ഞു. പക്ഷെ സത്യന്‍ സാറിന് താന്‍ സലോമിയായാല്‍ നന്നായിരിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. പിന്നെ സലോമി സ്‌നേഹലതയെപ്പോലെ അത്രയും വലിയ തേപ്പുകാരിയല്ല. സലോമിയെ പ്രകാശനാണ് ആദ്യം തേച്ചത്. അതിന് ശേഷമാണ് സലോമി തേയ്ക്കുന്നത്.

പ്രകാശന്‍ തേച്ചപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല, സലോമി തേച്ചപ്പോഴാണ് പ്രശ്‌നം. ഇങ്ങോട്ട് തേച്ചാല്‍ അങ്ങോട്ടും തേയ്ക്കുന്നതില്‍ എന്താണ് തെറ്റ്. ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യാസമുള്ള കഥാപാത്രമാണ് സലോമിമെന്നും നിഖില പറഞ്ഞു.പ്രകാശന്‍ ആത്മാര്‍ഥത കാണിക്കാത്തതുപോലെ തന്നെ ആത്മാര്‍ഥതയില്ലാത്ത കഥാപാത്രമാണ് സലോമിയുമെന്നും ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ നിഖില വിശദീകരിച്ചു.

Continue Reading

Writeups

Malayalam Article20 hours ago

മകൾ പ്രണയിച്ച് വിവാഹം ചെയ്തു, അമ്മയുടെ വക മകൾക്ക് ആദരാഞ്ജലികൾ

തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ചത്. 19 വയസുകാരിയായ മകള്‍ അഭി അയല്‍വാസിയായ യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ്...

Malayalam Article3 days ago

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവന് കല്യാണം

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവയ്ക്ക് കല്യാണം. നന്ദുവിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ : ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ് !! രാവിലെ പത്ത്...

Malayalam Article4 days ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കായി എനിക്ക് ലഭിച്ച തുകയിൽ ഒര് പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.. നടി ശരണ്യ

തന്റെ ചികിത്സയ്ക്കായി ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും ഒരു പങ്കാണ് താരം മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ ഈ വിവരം അറിയിച്ചത്. സ്വാതന്ത്ര്യ...

Malayalam Article1 week ago

എല്ലാം നഷ്ട്ടമായവർക്ക് ഒരു കൈത്താങ്ങായി ഇനി ഈ കൊച്ചു മിടുക്കിയും

പ്രളയ ബാധിതരായ കുടുംബങ്ങൾക്ക് ഒര് കൈത്താങ്ങായി ഇനി ഞാനുമുണ്ട്. തന്റെ ചുറ്റുമുള്ളവർ ദുരിത കയത്തിൽ മുങ്ങിയപ്പോൾ അവർക്കുവേണ്ടി തനിക്ക് ഒന്നും ചെയ്യാനായില്ല. എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണം അവരെ...

Malayalam Article2 weeks ago

പോലീസുകാരിക്ക് ഗുണ്ടയോട് തോന്നിയ പ്രണയം, ഒടുവിൽ സംഭവിച്ചത് കണ്ടോ

കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പോലീസുകാരിക്ക് ഗുണ്ടയോട് പ്രണയം. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന അസാധാരണ പ്രണയകഥ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നുമാണ്. മന്‍മോഹന്‍ ഗോയല്‍ എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ...

Malayalam Article2 weeks ago

കനത്ത മഴയും കാലവര്‍ഷവുമാണ് കഞ്ചാവുകാരനെ പിടികൂടാന്‍ സഹായിച്ചത്

കനത്ത മഴ കാരണം കൈയിൽ ഇരിക്കുന്ന കഞ്ചാവ് നനയുമെന്ന് കരുതി കഞ്ചാവെല്ലാം വിറ്റഴിക്കാന്‍  ശ്രമിച്ചയാളെ എക്‌സൈസ് പിടികൂടി. മീൻ കച്ചവടത്തിന്റെ മറവിലാണ് ഇയാൾ കഞ്ചാവ് വിൽക്കാൻ ശ്രെമിച്ചത്. കഞ്ചാവ് കടത്താന്‍...

Malayalam Article2 weeks ago

വനിതാ പോലീസുകാർ ഉണ്ടായിട്ടും അവർ അനങ്ങിയില്ല, പുരുഷപ്പോലീസിന്റെ മർദ്ദനമേറ്റ് യുവതി ഗുരുതരാവസ്ഥയിൽ

പട്ടയമാവശ്യപ്പെട്ട് കളക്ടറുടെ ചേംബര്‍ ഉപരോധിച്ചവരെ അര്‍ധരാത്രിയില്‍ പോലീസ് ബലം പ്രയോഗിച്ച്‌ അവിടെനിന്നും മാറ്റുന്നതിനിടെ പുരുഷപോലീസിന്റെ മർദ്ദനമേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പീച്ചി പായ്ക്കണ്ടം ഇച്ചിക്കല്‍ വീട്ടില്‍ നിഷയാണ് പോലീസിന്റെ...

Malayalam Article2 weeks ago

സ്ട്രെച്ച് മാർക്കുകളുമായി നടി ആമി ജാക്‌സന്റെ നിറവയർ ചിത്രങ്ങൾ വൈറലാകുന്നു

മദ്‌റഡ് പട്ടണത്തിലൂടെ തമിഴകത്തേക്ക് എത്തിയ  താരമാണ് അമി ജാക്സൺ. തുടർന്ന് വിക്രം ചിത്രം ഐ യിലൂടെയും, രജനികാന്ത് ചിത്രം യന്തിരൻ 2 വിലൂടെയും പ്രേക്ഷക ശ്രെദ്ധ നേടിയ...

Malayalam Article2 weeks ago

കേരളത്തിലെ ആദ്യത്തെ പുരുഷ ദമ്പതികളെ നിങ്ങൾക്കറിയാമോ, അത് ഇവരാണ്

വിവാഹം കഴിക്കണം ഒരു കുഞ്ഞിനെ ദത്തെടുത്ത് സന്തോഷത്തോടെ ജീവിക്കണം. അതിനുള്ള കാത്തിരിപ്പിലാണ് ആദ്യ സുവർഗ പുരുഷ ദമ്പതികൾ. തങ്ങൾ ആദ്യ പുരുഷ ദമ്പതിമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നികേഷും സോനുവും....

Malayalam Article2 weeks ago

കരഞ്ഞു കലങ്ങിയ കണ്ണുമായാണ് കളക്ട്രേറ്റുകളിലെ ഓഫീസുകളിൽ കയറിയിറങ്ങിയത്, ഒടുവിൽ സങ്കടം കേട്ട ആൾ ആരാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി

കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് കളക്ട്രേറ്റിലെ ഓഫീസുകളിൽ കേറിയിറങ്ങി മടുത്ത ഫോർട്ട് കൊച്ചി സ്വദേശി വൈകുന്നേരം കളക്ട്രേറ്റിനടുത്തെ ചായ കടയിൽ എത്തിയത്. കടയിൽ എത്തി അവിടെ കണ്ട ഒരു...

Trending

Don`t copy text!