പരിചരിക്കാൻ ഡോക്ടർമാരോ നഴ്‌സുമാരോ ഇല്ല, മഴക്കാടിനുള്ളിൽ ഈ അമ്മയ്ക്ക് സുഖപ്രസവം…

0
2280

ഏതൊരു സ്ത്രീയുടെയും ജീവിതത്തിനു പൂർണ്ണത കിട്ടുന്നത് അമ്മയാകുമ്പോഴാണ്. നോവ് അനുഭവിച്ചു പെറ്റാലേ മാതൃത്വത്തിന്റെ വില അറിയൂ എന്നാണ് പൊതുവെ പറയാറ്. ’നീയൊന്നും ശരിക്കും പെറ്റതല്ലല്ലോടീ’ എന്ന്  സിസേറിയൻ കഴിഞ്ഞു വീട്ടിലെത്തിയ കൊച്ചുമകളോട് ചോദിക്കുന്ന  അമ്മൂമ്മമാർ വരെ  ഇന്നും നമ്മുടെ നാട്ടിലുണ്ട്. എന്തൊക്കെയാണെങ്കിലും ഇന്നത്തെ തലമുറയ്ക്ക് പ്രസവം എന്നു കേൾക്കുമ്പോൾ തലകറക്കം തുടങ്ങും. വിദേശരാജ്യങ്ങളിലാണെങ്കിൽ പ്രസവ സമയത്തുള്ള കഠിനമായ വേദന കുറയ്ക്കാൻ ഗർഭിണികളെ ടബ്ബിൽ നിറച്ച വെള്ളത്തിൽ ഇരുത്താറുണ്ട്.

എന്നാലിവിടെ എല്ലാം കൊണ്ടും വ്യത്യസ്തയായിരിക്കുകയാണ് 39 കാരിയായ സിമോൺ തർബർ. സിമോണിന്റെ നാലാമത്തെ പ്രസവം നടന്നത് മഴക്കാടിനുള്ളിലാണ്. പൂർണ്ണമായും സ്വാഭാവികമായ പ്രസവം എന്ന ആഗ്രഹത്തോടെയാണ്  സിമോൺ ഇങ്ങനെയൊരു റിസ്‌ക് ഏറ്റെടുക്കുന്നത്. എല്ലാത്തിനും പിന്തുണയുമായി ഭർത്താവ് നിക്കുമെത്തി. ഓസ്‌ട്രേലിയയിലെ മെൽബണിൽ നിന്നുള്ള ദമ്പതികളാണ് ഇവർ.

സിമോൺ ആദ്യം തീരുമാനിച്ചിരുന്നത് ബീച്ചിലെ വെള്ളത്തിൽ പ്രസവം നടത്താമെന്നായിരുന്നു. എന്നാൽ സ്വകാര്യതയും ജെല്ലി ഫിഷിന്റെ ആക്രമണവും കണക്കിലെടുത്തു ആ തീരുമാനം മാറ്റി. പിന്നീട് സിമോണിന്റെ ആഗ്രഹം അറിഞ്ഞ ഒരു സുഹൃത്ത് സ്വന്തം വീടിനടുത്ത് അവർക്കുവേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയായിരുന്നു. മഴക്കാടുകളിൽ നിന്ന് ഏകദേശം ഒരു മണിക്കൂറിന്റെ അകലെയുള്ള പ്രദേശമാണ് സിമോൺ പ്രസവത്തിനായി തിരഞ്ഞെടുത്തത്.

പ്രസവത്തിന്റെ രണ്ടാഴ്ച്ച മുൻപാണ് സിമോണും കുടുംബവും സുഹൃത്തിന്റെ വീട്ടിൽ എത്തുന്നത്. സിമോണിന്റെ 18 ഉം, 16 ഉം ആരും വയസ്സുള്ള കുട്ടികളും ഒപ്പമുണ്ടായിരുന്നു. അമ്മയുടെ ഈ തീരുമാനത്തിൽ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് മക്കൾ പറഞ്ഞു.

രാത്രി ഒൻപതു മണിയോടെയായിരുന്നു സിമോണിന് പ്രസവ. അവൾക്ക് അവർ പെറോസ് എന്ന് പേരിട്ടു. അങ്ങനെ പെറോസിന്റെ ഒന്നാം പിറന്നാളിനാണ് സിമോൺ തന്റെ പ്രസവ വിഡിയോ യുടൂബിൽ ഷെയർ ചെയ്യുന്നത്. വിഡിയോ അപ്പ്ലോഡ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ 53 മില്യൺ പേരാണ് അത് കണ്ടത്. എന്തായാലും ഒരമ്മയുടെ കഷ്ടപ്പാടിനെ ഇരുകൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്.