Connect with us

Malayalam Article

അപൂർവ്വങ്ങളിൽ അപൂർവ്വം ഈ പ്രണയം!!

Published

on

“WatchVideo”

ഒരുപാട് സന്തോഷത്തിലാണ് ഞാനിപ്പോ…. എന്താ എഴുതുക, എങ്ങനെയാ എഴുതുക എന്നൊന്നും ഒരു പിടിയുമില്ല. കുറെ നേരമായി ഞാൻ എന്തെങ്കിലും ഒന്ന് എഴുതാൻ ശ്രമിക്കുന്നു… പറ്റുന്നില്ല.

Excitement ആണ് ഒരു പ്രധാന കാരണം…. ജൂലൈ 21, എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമായിരുന്നു. ഒരുപാട് നാളുകളായുള്ള എന്റെ സ്വപ്‌നം..!!! എന്റെ സാറും എന്റെ അമ്മയും ഒരുമിച്ച ദിവസമായിരുന്നു അത് <3 . നീണ്ട 32 വർഷങ്ങൾക്ക് ശേഷമുള്ള പ്രണയ സാഫല്യം. ഇപ്പോഴും ഞാൻ ഓർക്കുന്നു, ആദ്യമായി അമ്മ സാറിനെകുറിച്ചും, അവരുടെ പഴയകാല പ്രണയത്തെക്കുറിച്ചും എന്നോട് പറഞ്ഞത്. നിറകണ്ണുകളോടെയായിരുന്നു ഞാൻ അത് കേട്ടിരുന്നത്. അന്ന്, കളങ്കമില്ലാത്ത അവരുടെ സ്നേഹത്തെ എല്ലാവരും എതിർത്തു. പട്ടാളത്തിൽ (GREF) Assisst Engineer ആയിരുന്ന അച്ഛന് അന്നത്തെ പ്രൗഢിക്ക്, മകളെ ഒരു സാധാരണ പാരലൽ കോളേജ് അധ്യാപകനും സർവോപരി ഒരു ഇടത് പക്ഷ നേതാവിന് വിവാഹം ചെയ്ത് കൊടുക്കാൻ തീരെ താല്പര്യം ഉണ്ടായിരുന്നില്ല. അങ്ങനെ, അമ്മയുടെ പത്താം തരത്തിലെ പഠിത്തം നിർത്തിച്ചു, മൂന്നാം മുറയിൽ ആയിരുന്നു പിന്നെ കാര്യ പരിപാടികളൊക്കെ. കൂട്ടത്തിൽ പട്ടാളത്തിലെ തോക്ക് കൊണ്ട് സാറിനെ വെടി വെച്ച് കൊന്ന് കളയും എന്നുള്ള ഭീഷണിയും. ഒടുവിൽ എന്റെ ചാച്ചനെ കൊണ്ട് അമ്മയെ വിവാഹം കഴിപ്പിച്ചു. അമ്മയ്ക്ക് വേണ്ടി വാങ്ങിയ പാട്ടുസാരിയും താലിയും സുഹൃത്തിന്റെ വീട്ടിൽ ഉപേക്ഷിച്ച്, അമ്മയുടെ ജീവിതത്തിൽ ഒരിക്കലും ഒരു കരടായി വരാതെയിരിക്കാൻ വേണ്ടി സാർ സ്വന്തം വീടും, ചുറ്റുപാടും എല്ലാം വിട്ട്, വേറെ ഒരു നാട്ടിൽ 32 വര്ഷക്കാലംപാർട്ടി പ്രവർത്തനവുമായി പാർട്ടി ആഫീസിലെ ഒരു കുടുസ് മുറിയിൽ ഒതുങ്ങി കൂടി. കൈ വന്ന ജോലികൾ എല്ലാം ഉപേക്ഷിച്ച്, എന്തിന് പറയുന്നു… വിവാഹം പോലും വേണ്ടന്ന് വെച്ച് പാർട്ടി പ്രവർത്തനങ്ങളിൽ മാത്രമായി നിന്നു….
ഇവിടെ, എന്റെ അമ്മയുടെ ജീവിതവും ഏതാണ്ട് അതുപോലെ ഒക്കെ തന്നെ ആയിരുന്നു. അമ്മ മനസ്സ് തുറന്ന് ഒന്ന് ചിരിച്ചു ഞാൻ കണ്ടിട്ടില്ല. എനിക്ക് 8 വയസുള്ളപ്പോൾ ചാച്ചൻ ഞങ്ങളെ വിട്ടു പോയി. ഒരു Alcoholic ആയിരുന്നു ന്റെ ചാച്ചൻ. ഞങ്ങൾ മക്കളോട് (ചേച്ചിയും ഞാനും) ചാച്ചന് വല്യ സ്നേഹമായിരുന്നു. പക്ഷെ, അമ്മയെ ഒരുപാട് ഉപദ്രവികുമായിരുന്നു. അന്നൊക്കെ പേടിച്ച് വിറച്ചു അമ്മയെ അളളി പിടിച്ച് പിറകിൽ നിന്ന് കരയുമായിരുന്നു. അന്നൊക്കെ, എല്ലാവരെയും എനിക്ക് പേടിയായിരുന്നു.. എന്റെ personality യെ തന്നെ അതൊക്കെ വളരെയധികം സ്വാധിനിച്ചിട്ടുള്ളതായി ചിലപ്പോ തോന്നാറുണ്ട്…ഒടുവിൽ, എന്റെ അമ്മയുമായി വഴക്കിട്ട് മദ്യലഹരിയിൽ ചാച്ചൻ ആത്മഹത്യ ചെയ്യുകയായിരുന്നു.. അന്ന്, മരിച്ചു കിടന്ന ചാച്ചന്റെ അടുത്ത് പോകാൻ കൂടി ഞാൻ പേടിച്ചിരുന്നു…ചാച്ചൻ പോയതിന് ശേഷം, ഒരുപാട് കഷ്ടപ്പെട്ടാ അമ്മ ഞങ്ങളെ വളർത്തി വലുതാക്കിയത്. ആരുടേയും അടുക്കൽ ഞങ്ങളെ വിടാതെ അന്തസ്സായി വളർത്തി. എന്ത് കാര്യത്തിലും ഞങ്ങളുടെ ഒപ്പം നിന്നു. പെൺമക്കളെ എന്തിനാ ഇങ്ങനെ പടിപ്പിക്കുന്നെ, കെട്ടിച്ചു വിട്ടുടെ എന്ന് ചോദിച്ചവരുടെ മുന്നിൽ ഞങ്ങളുടെ ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും അമ്മ മുൻതൂക്കം നൽകി. അങ്ങനെ, ഞാൻ കോഴിക്കോട് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ്, അമ്മ എല്ലാം എന്നോട് പറയുന്നത്… അന്ന് എനിക്ക് ഉറങ്ങാൻ സാധിച്ചില്ല. എത്രെയും വേഗം സാറിനെ കാണാൻ തോന്നി.. ഞാൻ പെട്ടെന്ന് നാട്ടിൽ വന്നു. പഞ്ചായത്ത് ഇലക്ഷന് ഞങ്ങളുടെ വാർഡിന്റെ സ്ഥാനാർഥിയായി സാറാണ് മത്സരിക്കുന്നത്. അങ്ങനെയാണ് സാറ് വർഷങ്ങൾക്ക് ശേഷം വീണ്ടും നാട്ടിൽ വന്നത്. ആദ്യമായി ഞങ്ങൾ കണ്ടപ്പോൾ, എന്തൊക്കെയോ സംസാരിച്ചു… കുറെ കരഞ്ഞു… അതിന് ശേഷം, ഞാൻ ഇടയ്ക്കിടെ സാറിനെ കാണാൻ പോകുമായിരുന്നു. എനിക്ക് വല്ലാത്ത ഒരു സന്തോഷമായിരുന്നു സാറിനെ കാണുമ്പോൾ. സാറിന്റെ സംസാരം, സ്നേഹം, എനിക്ക് ഇതുവരെ കിട്ടാഞ്ഞ പലതും തിരിച്ച് കിട്ടുന്നത് പോലെ തോന്നി…. ഞാൻ അഭിയോട് സാറിനെക്കുറിച് പറഞ്ഞു. അഭി എനിക്ക് ഫുൾ സപ്പോർട്ട് നൽകി. അഭി സാറുമായി ഫോണിൽ സംസാരിച്ചു. ഇതിനിടയ്‌ക്, സാർ ഇലക്ഷന് ജയിച്ചു ഞങ്ങളുടെ സ്വന്തം വാർഡ് മെമ്പർ ആയി… അന്നൊക്കെ സാറ് നന്നായി സംസാരിക്കുമായിരുന്നു. ഫോണിൽ സംസാരിക്കുമ്പോൾ തന്നെ കവിതകളും, quotes ഉം ഒക്കെ ചേർത്തായിരുന്നു സംസാരിക്കുന്നത്.. അങ്ങനെ ഇരിക്കെ, സാറിന് പെട്ടെന്ന് stroke വരുകെ ഉണ്ടായി. ICU ൽ ഓർമ്മയൊക്കെ നഷ്ടപ്പെട്ട് കിടന്നു. അന്ന് ഞാൻ കോളേജിൽ നിന്നും ലീവ് എടുത്ത് സാറിന്റെ കൂടെ ആശുപത്രിയിൽ ആയിരുന്നു.. ഞാൻ സാറിനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അന്ന് ഞാൻ മനസിലാക്കി.

പിന്നീട്, സാറ് ആളാകെ മാറി, പഴയ ചുറുചുറുക്ക് ഒക്കെ നഷ്ടപ്പെട്ടു, സംസാരം കുറഞ്ഞു, ക്ഷീണം ഒക്കെ അധികമായി. അന്നൊക്കെ മിക്കവാറും ഞാൻ സാറിനെ വീട്ടിൽ പോയി കാണുമായിരുന്നു.. എന്റെ കല്യാണത്തിന് മുൻപ് തന്നെ സാറും അമ്മയും ഒരുമിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ വിവാഹത്തിന് സാറു പിതൃസ്ഥാനത്തു നിൽക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. അതിന് വേണ്ടി ഞാൻ കുറെ ശ്രമിച്ചു, പക്ഷെ എന്റെ വിവാഹം കഴിയട്ടെ എന്ന് സാറ് വാശിപിടിച്ചു. ഇനിയും വൈകാതെ, എത്രെയും പെട്ടെന്ന് അമ്മയും സാറും ഒന്നാകണം എന്ന് മാത്രമായിരുന്നു മനസ്സ് നിറയെ… ഒടുവിൽ കോഴ്സ് തീർന്നിട്ട് മതി വിവാഹമെന്നുള്ള എന്റെ തീരുമാനം മാറ്റി. ഞാനും അഭിയും കൂടി ആലോചിച്ച്, വിവാഹം നേരുത്തെ നടത്താം എന്ന് നിശ്ചയിച്ചു. എന്റെ ചേച്ചി എല്ലാത്തിനും ഞങ്ങളുടെ ഒപ്പം താങ്ങായി നിന്നു…. അതുപോലെ തന്നെ, 2 മാസം മുൻപ് ഞാൻ വിവാഹിതയായി… അതിന് ശേഷം, ഞങ്ങൾ ഇവരുടെ ഒത്തുചേരലിന്ന് വേണ്ടിയിട്ടുള്ള ചർച്ചകളിൽ ആയിരുന്നു. പാർട്ടിയും, അടുത്ത ചില സുഹൃത്തുക്കളും, നാട്ടുകാരും, ചുരുക്കം ചില ബന്ധുക്കളും ഞങ്ങളെ പിൻതുണച്ചു. അങ്ങനെ, ജൂലൈ 21 ആം തീയതി, ഞങ്ങളുടെ ചെമ്പുവിളയിൽ വീട്ടിൽ വെച്ച് 68 കാരനായ സാറും 50 കഴിഞ്ഞ അമ്മയും ഒരുമിച്ചപ്പോൾ…. ആ ചടങ്ങിൽ, സാറിന് താലി എടുത്ത് കൊടുത്തത്, പണ്ട് തോക്കുമായി സാറിനെ കൊല്ലാൻ നടന്ന പട്ടാളക്കാരനായ അമ്മയുടെ അച്ഛനായിരുന്നു…. ;-( 🙂 🙂 ഇനിയുള്ള കാലമെങ്കിലും അവരു സന്തോഷമായി ജീവിക്കട്ടെ…!!!!!!! <3 <3 ഒരു കാര്യം കൂടി, ഈ സമയത്തും മനസ്സിനെ ആഴത്തിൽ മുറിപ്പെടുത്തിയ ചില രക്തബന്ധങ്ങളുണ്ട്…. അവരോട് ഒന്നും പറയാനില്ല… ഒരു മറുപടി പോലും അവർ അർഹിക്കുന്നില്ല…!!!!!

Real life story
Courtesy: Athira Dathan

Advertisement

Malayalam Article

380ഗ്രാം ഭാരവുമായി പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവിന് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പുനര്‍ജന്മം.

Published

on

By

ജനിക്കുമ്ബോള്‍ ഒരു കൈപ്പത്തിയോളം മാത്രം വലുപ്പം. ഭാരമാകട്ടെ വെറും 380 ഗ്രാം. കാശ്‍വി ജീവിതത്തിലേയ്ക്ക് പിച്ച വെയ്ക്കാന്‍ വെറും ഒരു ശതമാനം മാത്രമാണ് സാധ്യതയുള്ളതെന്നായിരുന്നു ഡോക്ടര്‍മാരുടെ വാക്കുകള്‍. കരയാതെ, ശ്വസിക്കാന്‍ പോലുമാകാതെയാണ് അവള്‍ ഭൂമിയിലേക്കെത്തിയത്. ജനിച്ച്‌ മൂന്നു മാസങ്ങള്‍ക്കിപ്പുറം ആ കുഞ്ഞ് 1.6 കിലോയിലേക്ക് വളര്‍ന്നിരിക്കുന്നു. ഇന്ത്യയില്‍ മാത്രമല്ല ദക്ഷിണേഷ്യയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കണക്കുകള്‍ പ്രകാരം ഹൈദരാബാദില്‍ ജനിച്ച ഏറ്റവും ഭാരംകുറഞ്ഞ ശിശുവും ലൂര്‍ദിലെ കുഞ്ഞു കാശ്‌വിയും തമ്മില്‍ വെറും 5 ഗ്രാം മാത്രമേ ഭാരവ്യത്യാസമുള്ളുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
സങ്കീര്‍ണ്ണതകള്‍ ഉളള ഗര്‍ഭധാരണമായിരുന്നതിനാലും മുമ്ബ് മൂന്നുതവണ ഗർഭം അലസിയിട്ടുള്ളതിനാൽ  കാലങ്ങള്‍ കാത്തിരുന്ന് കിട്ടിയ കണ്‍മണിയെ അപകടം കൂടാതെ പുറത്തെടുക്കുന്നതിനായി  ഗൈനക്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ബിനു സെബാസ്റ്റ്യന്റെ കീഴില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പൂര്‍ണ്ണവളര്‍ച്ചയെത്താതെ ജനിച്ച നവജാതശിശുവിന് ജനിച്ചയുടന്‍ സ്വന്തമായി ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുളളതിനാല്‍ കൃത്രിമ ശ്വാസം നല്‍കി അത്യാധുനിക ചികില്‍സ സംവിധാനങ്ങളുളള അഡ്വാന്‍സ്ഡ് സെന്റ്ര്‍ ഫോര്‍ നിയോനേറ്റല്‍ കെയര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.  കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞായിരുന്നു കാശ്‍വിയെന്നു ഡോ. റോജോ പറയുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലും ദക്ഷിണേഷ്യയിലും ഭാരക്കുറവില്‍ രണ്ടാം സ്ഥാനമാണ് കാശ്‍വിക്കെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Malayalam Article

അർദ്ധരാത്രിയിൽ പ്രഭാസിന്റെ മാസ്സ് എൻട്രി – ആദ്യം ഞെട്ടി പിന്നെ സന്തോഷം [VIDEO]

Published

on

ബാഹുബലിക്ക് ശേഷം പ്രഭാസ് വീണ്ടും കേരളത്തിൽ. തന്റെ അടുത്ത ചിത്രമായ സാഹോയുടെ ഓഡിയോ ലോഞ്ചിനും പ്രൊമോഷനുമായാണ് പ്രഭാസ് ഇന്ന് വെളുപ്പിന് കൊച്ചിയിൽ എത്തിയത് . വെളുപ്പിന് ൨ മണിക്ക് മീഡിയ പ്രവർത്തകരെ കണ്ട് പ്രഭാസ് ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിനീട് സന്തോഷത്താൽ എല്ലാവരെയും കൈവീശി നന്ദി അറിയിച്ചിട്ടാണ് ഹോട്ടലിലേക്ക് പോയത്. വീഡിയോ കാണാം

Continue Reading

Malayalam Article

മകൾ പ്രണയിച്ച് വിവാഹം ചെയ്തു, അമ്മയുടെ വക മകൾക്ക് ആദരാഞ്ജലികൾ

Published

on

By

തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ചത്. 19 വയസുകാരിയായ മകള്‍ അഭി അയല്‍വാസിയായ യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ് ഇത്തരമൊരു പ്രതികാരനടപടിക്ക് അമ്മയെ പ്രേരിപ്പിച്ചത്. അമരാവതിയുടെ ഭര്‍ത്താവ് 4 വര്‍ഷം മുമ്ബ് മരണമടഞ്ഞിരുന്നു. അമരാവതിയുടെ 3 പെണ്‍മക്കളില്‍ രണ്ടാമത്തെ മകളാണ് കോളേജ് വിദ്യാര്‍ത്ഥിനി കൂടിയായ അഭി. നാല് വര്‍ഷം മുമ്ബ് അമരാവതിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഇതിന് ശേഷം അഭി അടക്കമുള്ള മൂന്ന് പെണ്‍മക്കളെയും ഏറെ കഷ്ടപ്പെട്ടാണ് അമരാവതി വളര്‍ത്തിയത്.

ഭര്‍ത്താവ് മരിച്ചതിന് ശേഷം മക്കളെ വളര്‍ത്താന്‍ ഏറെ കഷ്ടപ്പെട്ട തനിക്ക് മകള്‍ പോയത് വലിയ ആഘാതമായെന്നും അതിന്റെ ദേഷ്യത്തിലാണ് ഇത്തരം ഒരു കൃത്യത്തിന് മുതിര്‍ന്നതെന്നും അമരാവതി പറഞ്ഞു. സന്തോഷ് പോസ്റ്റര്‍ പതിപ്പിച്ച വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് വിശദീകരണം ചോദിച്ചപ്പോള്‍ ഭര്‍ത്താവ് മരിച്ച തനിക്ക് മകള്‍ ഇങ്ങനെ ചെയ്തത് സഹിക്കാനായില്ലെന്നായിരുന്നു അമരാവതിയുടെ മറുപടി. സന്തോഷ് നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നതും അമരാവതിയെ ബന്ധത്തെ എതിര്‍ക്കാന്‍ പ്രേരിപ്പിച്ചു.

Continue Reading

Writeups

Malayalam Article18 hours ago

380ഗ്രാം ഭാരവുമായി പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവിന് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പുനര്‍ജന്മം.

ജനിക്കുമ്ബോള്‍ ഒരു കൈപ്പത്തിയോളം മാത്രം വലുപ്പം. ഭാരമാകട്ടെ വെറും 380 ഗ്രാം. കാശ്‍വി ജീവിതത്തിലേയ്ക്ക് പിച്ച വെയ്ക്കാന്‍ വെറും ഒരു ശതമാനം മാത്രമാണ് സാധ്യതയുള്ളതെന്നായിരുന്നു ഡോക്ടര്‍മാരുടെ വാക്കുകള്‍....

Malayalam Article1 day ago

അർദ്ധരാത്രിയിൽ പ്രഭാസിന്റെ മാസ്സ് എൻട്രി – ആദ്യം ഞെട്ടി പിന്നെ സന്തോഷം [VIDEO]

ബാഹുബലിക്ക് ശേഷം പ്രഭാസ് വീണ്ടും കേരളത്തിൽ. തന്റെ അടുത്ത ചിത്രമായ സാഹോയുടെ ഓഡിയോ ലോഞ്ചിനും പ്രൊമോഷനുമായാണ് പ്രഭാസ് ഇന്ന് വെളുപ്പിന് കൊച്ചിയിൽ എത്തിയത് . വെളുപ്പിന് ൨...

Malayalam Article4 days ago

മകൾ പ്രണയിച്ച് വിവാഹം ചെയ്തു, അമ്മയുടെ വക മകൾക്ക് ആദരാഞ്ജലികൾ

തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ചത്. 19 വയസുകാരിയായ മകള്‍ അഭി അയല്‍വാസിയായ യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ്...

Malayalam Article6 days ago

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവന് കല്യാണം

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവയ്ക്ക് കല്യാണം. നന്ദുവിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ : ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ് !! രാവിലെ പത്ത്...

Malayalam Article7 days ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കായി എനിക്ക് ലഭിച്ച തുകയിൽ ഒര് പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.. നടി ശരണ്യ

തന്റെ ചികിത്സയ്ക്കായി ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും ഒരു പങ്കാണ് താരം മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ ഈ വിവരം അറിയിച്ചത്. സ്വാതന്ത്ര്യ...

Malayalam Article1 week ago

എല്ലാം നഷ്ട്ടമായവർക്ക് ഒരു കൈത്താങ്ങായി ഇനി ഈ കൊച്ചു മിടുക്കിയും

പ്രളയ ബാധിതരായ കുടുംബങ്ങൾക്ക് ഒര് കൈത്താങ്ങായി ഇനി ഞാനുമുണ്ട്. തന്റെ ചുറ്റുമുള്ളവർ ദുരിത കയത്തിൽ മുങ്ങിയപ്പോൾ അവർക്കുവേണ്ടി തനിക്ക് ഒന്നും ചെയ്യാനായില്ല. എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണം അവരെ...

Malayalam Article2 weeks ago

പോലീസുകാരിക്ക് ഗുണ്ടയോട് തോന്നിയ പ്രണയം, ഒടുവിൽ സംഭവിച്ചത് കണ്ടോ

കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പോലീസുകാരിക്ക് ഗുണ്ടയോട് പ്രണയം. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന അസാധാരണ പ്രണയകഥ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നുമാണ്. മന്‍മോഹന്‍ ഗോയല്‍ എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ...

Malayalam Article2 weeks ago

കനത്ത മഴയും കാലവര്‍ഷവുമാണ് കഞ്ചാവുകാരനെ പിടികൂടാന്‍ സഹായിച്ചത്

കനത്ത മഴ കാരണം കൈയിൽ ഇരിക്കുന്ന കഞ്ചാവ് നനയുമെന്ന് കരുതി കഞ്ചാവെല്ലാം വിറ്റഴിക്കാന്‍  ശ്രമിച്ചയാളെ എക്‌സൈസ് പിടികൂടി. മീൻ കച്ചവടത്തിന്റെ മറവിലാണ് ഇയാൾ കഞ്ചാവ് വിൽക്കാൻ ശ്രെമിച്ചത്. കഞ്ചാവ് കടത്താന്‍...

Malayalam Article2 weeks ago

വനിതാ പോലീസുകാർ ഉണ്ടായിട്ടും അവർ അനങ്ങിയില്ല, പുരുഷപ്പോലീസിന്റെ മർദ്ദനമേറ്റ് യുവതി ഗുരുതരാവസ്ഥയിൽ

പട്ടയമാവശ്യപ്പെട്ട് കളക്ടറുടെ ചേംബര്‍ ഉപരോധിച്ചവരെ അര്‍ധരാത്രിയില്‍ പോലീസ് ബലം പ്രയോഗിച്ച്‌ അവിടെനിന്നും മാറ്റുന്നതിനിടെ പുരുഷപോലീസിന്റെ മർദ്ദനമേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പീച്ചി പായ്ക്കണ്ടം ഇച്ചിക്കല്‍ വീട്ടില്‍ നിഷയാണ് പോലീസിന്റെ...

Malayalam Article2 weeks ago

സ്ട്രെച്ച് മാർക്കുകളുമായി നടി ആമി ജാക്‌സന്റെ നിറവയർ ചിത്രങ്ങൾ വൈറലാകുന്നു

മദ്‌റഡ് പട്ടണത്തിലൂടെ തമിഴകത്തേക്ക് എത്തിയ  താരമാണ് അമി ജാക്സൺ. തുടർന്ന് വിക്രം ചിത്രം ഐ യിലൂടെയും, രജനികാന്ത് ചിത്രം യന്തിരൻ 2 വിലൂടെയും പ്രേക്ഷക ശ്രെദ്ധ നേടിയ...

Trending

Don`t copy text!