Connect with us

Kampranthal

ചില അപൂര്‍വ്വ ക്ഷേത്രഗണിതങ്ങള്‍

Published

on

“ഇത്ത മഴ കണ്ടു കൊണ്ട് നില്ക്കുന്നത് പോലെയാണ് എനിക്കു തോന്നിയത്.പുറത്തു അപ്പോള്‍ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.”

അഫ്രീന്‍ ഒരിക്കല്‍,ഒരിക്കല്‍ മാത്രം ചേച്ചി അനീഷയുടെ മരണത്തെ കുറീച്ചു പറഞ്ഞത് അന്‍വര്‍ കാര്‍ ഓടിക്കുന്നതിനിടയില്‍ ഓര്‍മ്മിച്ചു..പുറകിലെ സീറ്റില്‍ അഫ്രീന്‍ ശാന്തയായി ഉറങ്ങുന്നു.

അഫ്രീന്‍ ഒരിക്കല്‍ മാത്രമാണു അത് പറഞ്ഞതെങ്കിലും ,അന്‍വറിന്റെ മനസ്സില്‍ ആ രംഗം പിന്നീട് പലപ്പോഴും കയറി വന്നു.അവളുടെ മനസ്സില്‍ ആഴത്തില്‍ പതിയപ്പെട്ട ആ അനുഭവം ,അഫ്രീന്‍ പറഞ്ഞതിന് ശേഷം അത് പോലെ ആഴത്തില്‍ തന്നെ അന്‍വറിന്റെ മനസ്സിലും പതിയപ്പെട്ടിരുന്നു.അഫ്രീനുമായി സൈക്കോളജിസ്റ്റിനെ കാണാന്‍ പോകുമ്പോഴും,അവള്ക്ക് വേണ്ടി മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ കാത്തു നില്ക്കുുമ്പോഴും ആ രംഗം വീണ്ടും വീണ്ടും മനസ്സിലേക്ക് കയറി വന്നു കൊണ്ടിരുന്നു.മനസ്സിന്റെ ജനാലവിരികളുടെ അപ്പുറം ഒരു തണുത്ത മഴ സദാ പെയ്തു കൊണ്ടിരുന്നു.

അന്നത്തെ പോലെ.

ജൂണിലെ ഒരു വൈകുന്നേരമായിരുന്നു അത്.അനീഷയെ വിളിക്കാന്‍ അഫ്രീന്‍ കോണി പടികള്‍ കയറി മുകളിലെ മുറിക്ക് മുന്നില്‍ എത്തി.അവള്‍ വിളി കേട്ടില്ല.വിളിക്കാതെ അവളുടെ മുറിയില്‍ കയറുന്നത് അനീഷയ്ക്ക് ഇഷ്ടമല്ലെന്ന് അറിയാവുന്നത് കൊണ്ട് അഫ്രീന്‍ അല്പ നേരം കൂടി മുറിക്ക് പുറത്തു കാത്തു നിന്നു.

മറുപടിയില്ല..

അല്പം മുന്പ് എന്തോ സംസാരിക്കാന്‍ ഉണ്ടെന്ന് പറഞ്ഞു അനീഷ സ്വീകരണ മുറിയില്‍ ഇരുന്നു ടി.വി കാണുകയായിരുന്ന അഫ്രീനെ മുകളിലേക്കു വിളിച്ചിരുന്നു.

“സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ കൃത്യം ക്ലൈമാക്സ് ആകുമ്പോ തന്നെ ഇത്ത ശല്യപ്പെടുത്താന്‍ വരും.”അഫ്രീന്‍ ദേഷ്യത്തില്‍ പറഞ്ഞിട്ടു സിനിമയില്‍ മുഴുകി.
സിനിമ കഴിഞ്ഞപ്പോഴാണ് അഫ്രീന്‍ അനീഷയുടെ കാര്യം ഓര്‍ത്തത്.

അസര്‍ നമസ്ക്കാരത്തിനുള്ള സമയമായിരുന്നു.

അനീഷ വാതില്‍ തുറന്നില്ല.വലിയവീട്ടില്‍ തറവാട്ടിന്റെ രണ്ടാം നിലയില്‍ നിന്നു അഫ്രീന്‍ പുറത്തേക്ക് നോക്കി.മൊസാണ്ടയും ചെമ്പരത്തിയും ചതുരമുല്ലയും തിങ്ങി വളര്‍ന്ന മുറ്റവും. അത് കഴിഞ്ഞു വിശാലമായ കൃഷിയിടവും.പാവലും പടവലും വളര്‍ത്തിയ പച്ചക്കറി തോട്ടം.എല്ലാം മഴയില്‍ മുങ്ങി നില്ക്കുന്നു.

“ഇത്താ…”.ഒന്നു കൂടി വിളിച്ചു.മറുപടിയില്ല.

അവള്‍ വാതില്‍ തള്ളി തുറന്നു അകത്തു കയറി.

വലിയ ചില്ല് ജനാലയുടെ വിരികള്‍ അകന്നു മാറിയിരിക്കുന്നു.നിലത്തു നിന്നു അല്പം ഉയര്‍ന്നു നിന്നു പുറത്തേക്ക് നോക്കി നില്ക്കുന്ന അനീഷ.

ഏന്തി വലിഞ്ഞു നോക്കുന്നത് പോലെ.

അനീഷ മുറിക്കുളിലേക്ക് കാലെടുത്തു വച്ചു.മാര്‍ബിള്‍ തറക്ക് മഴയുടെ തണുപ്പ്.ഒന്നു കൂടി നോക്കിയപ്പോള്‍ അനീഷയുടെ നില്പ്പിന്റെ അസ്വാഭാവികതയുടെ കാരണം അഫ്രീന് മനസ്സിലായി.

ജനാലക്കു മുകളില്‍ നിന്നു നേര്‍ത്ത ചുവന്ന ചുരിദാര്‍ ഷാള്‍ ഒരു നേര്‍ രേഖ പോലെ വന്നു അനീഷയുടെ കഴുത്തില്‍ വന്ന്‍ ഒരു വൃത്തമാകുന്നു.മുറിയുടെ ഇരുട്ടില്‍ ആ നേര്‍ രേഖ അവ്യക്തമായിരുന്നു.നിലത്തു നിന്നു പൊന്തി നില്ക്കു്ന്ന കാലുകളുടെ അരികില്‍ മറിഞ്ഞ് കിടക്കുന്ന ചെറിയ സ്റ്റൂള്‍.

അന്തരീക്ഷത്തിലേക്ക് ഉയര്ന്നു നില്ക്കുന്ന സ്റ്റൂളിന്റെ് നാലു കാലുകള്‍ ചേര്‍ന്ന് അദൃശ്യമായ ഒരു സമചതുരം വരക്കുന്നു.

അനീഷ കണക്കില്‍ മിടുക്കിയായിരുന്നു.ജ്യോമെട്രി ആയിരുന്നു അവളുടെ ഇഷ്ട വിഷയം. അനിയത്തി അഫ്രീനും ഒരു വയസ്സിന് മൂത്ത അന്‍വറിനും കണക്ക് ചെയ്യാന്‍ സഹായിച്ചു കൊണ്ടിരുന്നത് അവളായിരുന്നു.

അഫ്രീന്റെ് കാലുകള്‍ നിലത്തുറച്ചു.ശബ്ദം ഉള്ളില്‍ കുടുങ്ങി.

“ഉമ്മാ.ബാപ്പാ…!”..എന്നു ഉറക്കെ വിളിച്ച് കൂവാന്‍ മനസ്സിന്റെ ഒരു ഭാഗം വെമ്പി പക്ഷേ ,മറ്റൊരു ഭാഗം ശരീരത്തില്‍ നിന്നു ഊര്‍ന്നിറങ്ങി ജാലക വിരികള്‍ തുറന്നു മഴ കാണുന്ന അനീഷയുടെ ശരീരത്തോട് ചേര്ന്ന് നില്ക്കുകയാണ്.

സമാന്തര രേഖകള്‍ പോലെ.

ഇരട്ടകള്‍.

അഫ്രീന്‍ ചേച്ചിക്കൊപ്പം പുറത്തേക്ക് നോക്കി.പുറത്തു മഴ തുടരുകയാണ്.മൊസാണ്ട പൂക്കളില്‍ നിന്നു ഇറ്റ് വീഴുന്ന തുള്ളികളില്‍ നിന്നു തുടങ്ങി ,വളപ്പിലെ വൃക്ഷങ്ങള്ക്കിടയിലൂടെയിലൂടെ കാണാവുന്ന,മഷി പടര്‍ന്ന കടലാസ് താളില്‍ വരച്ചിട്ട വരകള്‍ പോലെ അവ്യകതമായ കുന്നുകളില്‍ വരെ ചെന്നെത്തുന്ന വെളുത്ത മഴ.മാര്‍ബിള്‍ തറയില്‍ നിന്നു പടരുന്ന തണുപ്പ് നടുവിലൂടെ കടന്നു ശിരസ്സില്‍ എത്തി മറയുന്നു.

എത്ര നേരം അങ്ങനെ നിന്നുവെന്നു അറിയില്ല.

രണ്ടു പേരെയും ഏറെ നേരം കാണാതായപ്പോള്‍ വിളിക്കാന്‍ ബാപ്പ എത്തുന്നത് വരെ അഫ്രീന്‍ നിശബ്ദയായി അനീഷയുടെ ജഡത്തിന് അരികില്‍ നിന്നു.

പിന്നീട് ദിവസങ്ങളോളം അവള്‍ സംസാരിച്ചില്ല.

ഇരട്ടകള്‍ ആയിരുന്നെങ്കിലും രണ്ടു പേരുടെയും സ്വഭാവങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു എന്നു അന്‍വര്‍ ഓര്‍മ്മിച്ചു .ഉള്‍വലിയുന്ന ,ഏറെ ചിന്തിക്കുന്ന പ്രകൃതമായിരുന്നു അനീഷയ്ക്ക് എങ്കില്‍,ധൈര്യശാലിയും ഏറെ സംസാരിക്കുന്നവളുമായിരുന്നു അഫ്രീന്‍.

തീരെ ചെറുപ്പത്തില്‍ അവര്‍ മൂവരും കൂടി ഒരിക്കല്‍ തറവാട്ട് വളപ്പില്‍ കളിക്കുകയായിരുന്നു.തങ്ങളില്‍ നിന്നു അകന്നു മാറി ഇരിക്കുന്ന അനീഷ.അവളുടെ ഉള്ളം കയ്യില്‍ ജീവന്‍ നഷ്ടപ്പെട്ട ഒരു ചുവന്ന തുമ്പി.

“ചത്തു കഴിയുമ്പോ ഇതിന്റെ ജീവന്‍ എവിടെ പോകും അന്‍വര്‍ ഇക്കാ …”അനീഷ ചേട്ടനോട് ചോദിക്കുന്നു.
“അള്ളാവിന്റെ അടുത്തേക്ക്….” അന്‍വര്‍ പറയുന്നു.

തങ്ങള്‍ കളികളില്‍ മുഴുകിയപ്പോഴും ആ തുമ്പിയെയും നോക്കി ആലോചിച്ചിരിക്കുന്ന അനീഷയുടെ ചിത്രം അന്വളറിന്റെ മനസ്സില്‍ എപ്പോഴും ഉണ്ടായിരുന്നു.

ഇരട്ടകളായ അനിയത്തിമാരില്‍ അന്‍വറിനു അല്പം ഇഷ്ട കൂടുതല്‍ അനീഷയോട് ഉണ്ടായിരുന്നു എന്നുള്ളതാണ് സത്യം.കാരണം അനീഷ അന്‍വറില്‍ നിന്നും അഫ്രീനില്‍ നിന്നും വ്യത്യസ്ഥയായിരുന്നു.

അസാധാരണമായ ബുദ്ധി ശക്തി.പക്ഷേ ഇടക്കിടെ അനീഷയില്‍ ഒരു ഉള്‍വലിയല്‍ പ്രത്യക്ഷമാകും.ആരും അത് കാര്യമാക്കിയില്ല..

ചില ദിവസങ്ങളില്‍ അവള്‍ മുറിക്ക് പുറത്തിറങ്ങില്ല.മുറിക്കുള്ളില്‍ നിശബ്ദയായി മൂടി പുതച്ച് കിടക്കുകയോ,വായിക്കുകയോ ചെയ്യും.ആ ദിവസങ്ങളില്‍ ആരും സംസാരിക്കാന്‍ വരുന്നത് അവള്ക്കു ഇഷ്ടമാകില്ല.രണ്ടോ മൂന്നോ മാസം കൂടുമ്പോ ഇടക്കിടെ അനീഷ ഇങ്ങനെ മുറിക്കുള്ളില്‍ കഴിഞ്ഞു കൂടും.പിന്നെ പഴയത് പോലെ ആവുകയും ചെയ്യും.വീട്ടുകാര്‍ അത് അവളുടെ സ്വഭാവത്തിന്റെ ഭാഗമായി കരുതി അതിനോടു പൊരുത്തപ്പെട്ടിരുന്നു.

എങ്കിലും പ്രായം കൂടും തോറും അനീഷയില്‍ ദീര്‍ഘ നേരമുള്ള ആലോചനകളും ഉള്‍വലിയലും വര്‍ധിക്കുന്നത് അന്‍വര്‍ മാത്രം അറിയുന്നുണ്ടായിരുന്നു.അത് അകാരണമായ ഒരു ഭയം അവനില്‍ ഉണര്‍ത്തിയിരുന്നു.

സ്കൂള്‍ വിട്ടു വീട്ടിലേക്ക് ഒരുമിച്ച് വീട്ടിലേക്ക് മടങ്ങിയിരുന്ന സഹോദരങ്ങളുടെ ഇടയില്‍ നിന്നു പതുക്കെ പതുക്കെ അകലാന്‍ തുടങ്ങിയിരുന്ന അനീഷയുടെ വൈകുന്നേരങ്ങള്‍.

ഒന്‍പതാം ക്ലാസില്‍ വച്ചാണ് അനീഷ ആത്മഹത്യ ചെയ്തത്.

അവളുടെ ഇഷ്ട വിഷമായ ജ്യോമെട്രി പുസ്തകത്തിന്റ്റെ ആദ്യ താളില്‍ ഒരു ത്രികോണത്തിന്റെ ചിത്രമുണ്ടായിരുന്നു.അതിന്റെ ഓരോ വശത്തിനും ഓരോ പേരുകള്‍ അവള്‍ എഴുതി ചേര്‍ത്തിരുന്നു.അഫ്രീന്‍,അനീഷ,അന്‍വര്‍.

ത്രീകോണത്തിലെ മൂന്നു വരകളില്‍ ഒന്നു കാരണം പറയാതെ മാഞ്ഞു.

അനീഷയുടെ മരണത്തിന് ശേഷം വലിയ വീട്ടില്‍ കുടുംബം ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടു.കാരണം അഫ്രീന്‍ . .അവള്‍ ഭ്രാന്തിന്റെ വക്കില്‍ എത്തിയിരുന്നു.

അതിനു ശേഷം അവള്‍ സ്കൂളില്‍ പോയില്ല.കാരണം കൂടാതെ ദേഷ്യം വന്നു പൊട്ടിത്തെറിക്കുമ്പോള്‍ കാണുന്ന വസ്തുകള്‍ അവള്‍ എറിഞ്ഞു പൊട്ടിക്കും.ഉള്ളില്‍ ചൂര മാന്തുന്ന തിക്കുമൂട്ടല്‍ പലപ്പോഴും ഒരു സംഹാര താണ്ഡവമായി പുറത്തു വരും.ബാപ്പക്കും ഉമ്മയ്ക്കും അപ്പോള്‍ അടുത്തേക്ക് വരാന്‍ കഴിയില്ല.

അന്‍വര്‍ മാത്രമായിരുന്നു അവളുടെ ആശ്രയം.

ഒരു വര്‍ഷത്തിന് ശേഷം മരുന്നുകളുടെയും കൌണ്‍സലിങ്ങിന്റെയും സഹായത്തോടെ അല്പം മാറ്റം വന്നു.വീട്ടില്‍ ഇരുന്നു പഠിച്ചു അവള്‍ പത്താം ക്ലാസ് പാസായി. ട്രീറ്റ്മെന്റും കൌണ്സീലിങ്ങും മുടക്കാന്‍ പാടില്ല എന്നു സൈക്യാട്രിസ്റ്റ് അന്‍വറിനോട് പറഞ്ഞിരുന്നു.ഒന്നു രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളുടെ അവസ്ഥക്ക് അല്പം ഭേദം വന്നു.അങ്ങിനെയുള്ള ഒരു ജൂണ്‍ മഴക്കാലത്താണ് അന്ന് സംഭവിച്ച കാര്യം അന്‍വറിനോട് അവള് പറഞ്ഞത്.

“അന്ന് ടി.വിയില്‍ ആ നശിച്ച സിനിമയുടെ ക്ലൈമാക്സ് കാണാതിരുന്നുവെങ്കില്‍…ചേച്ചിയോട് സംസാരിക്കാന്‍ പറ്റിയിരുന്നെങ്കില്‍….ഒരു പക്ഷേ…ഒരു പക്ഷേ…”

പുറത്തു പെയ്തു കൊണ്ടിരുന്ന മഴ നോക്കി പതിഞ്ഞ സ്വരത്തില്‍ അഫ്രീന്‍ അന്ന് പറഞ്ഞു.

അന്‍വര്‍ എഞ്ചിനീയറിങ് കഴിഞ്ഞു.ദൂരെ നഗരത്തില്‍ അവന് ജോലിയായി.
ദീര്‍ഘ നാള്‍ വീട്ടില്‍ കഴിയവെ അഫ്രീന്‍ ധാരാളം വായിച്ചു..രാത്രിയും പകലും .വീട്ടില്‍ തന്നെയിരുന്നു അവള്‍ ബി.എ. വരെ പഠിച്ചു.അവളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായി എന്നു അന്‍വറിനു തോന്നി..എങ്കിലും ബാപ്പക്കും ഉമ്മയ്ക്കും ആശങ്ക ഒട്ടും ഒഴിഞ്ഞില്ല..

അന്വപറിനു വിവാഹ ആലോചനകള്‍ വന്നു തുടങ്ങി.ഒരു സഹോദരി ആത്മഹത്യ ചെയ്തു.മറ്റൊരു മാനസിക രോഗിയായ സഹോദരി വീട്ടില്‍ നില്ക്കു ന്നു.അന്‍വറിന്റെ ഭാവിക്ക് അത് തടസ്സം ആകും എന്നു മനസ്സിലാക്കുവാനുള്ള പക്വത അഫ്രീനുണ്ടായിരുന്നു.

അവള്‍ ത്തന്നെയാണ് ആ ജോലിക്കു അപേക്ഷ അയച്ചതും.അതിനുള്ള പരീക്ഷക്കും അഭിമുഖത്തിനും കൊണ്ട് പോയത് അന്‍വര്‍. ആയിരുന്നു.ബാപ്പ ശക്തിയായി അതിനെ എതിര്‍ത്തു.
.
“ഒരു ഐസ് കട്ട പോലെ അനീഷ അവളുടെ ഉളിലുണ്ട് മോനേ…അവളെ പുറത്തു ഒറ്റയ്ക്ക് വിടുന്നത് അപകടമാകുമോ…”അവള്ക്ക് ജോലി ലഭിച്ചുവെന്നു അറിഞ്ഞ രാത്രി അന്‍വര്‍ന്റെ മുറിയില്‍ ചെന്നു ബാപ്പ വ്യാകുലപ്പെട്ടു.പക്ഷേ അന്‍വര്‍ അയാളെ സമാധാനിപ്പിച്ചു.

അഫ്രീന്‍ അവിടെ ജോലിക്കു ചേര്‍ന്നു .മാസങ്ങള്‍ കടന്നു പോയി.കുഴപ്പങ്ങള്‍ ഒന്നും ഉണ്ടായില്ല.

അന്‍വറിനു ഒരു കല്യാണ ആലോചന വന്നു.ആലോചനകള്‍ മുറുകി.ഉറപ്പിക്കുന്നതിന് രണ്ടു ദിവസം മുന്പ് രാത്രി അഫ്രീന്‍ ബന്ധുക്കളായ കുട്ടികള്ക്കൊപ്പം ടി.വിയി കണ്ടു കൊണ്ടിരിക്കെ…

പൊടുന്നനെ ഒരു കുപ്പി ചില്ല് പൊട്ടി ചിതറുന്നത് പോലെ അഫ്രീന്‍ പൊട്ടിത്തെറിച്ചു.ടി.വി തല്ലിപ്പൊട്ടിച്ചു.ഷോ കേസില്‍ ഇരുന്ന വസ്തുക്കള് എറിഞ്ഞുടച്ചു.

“ഞാന്‍ ഒന്നു ചാനല്‍ മാറ്റിയതെ ഉള്ളൂ അന്‍വര്‍ക്കാ…..”കുട്ടികളില്‍ ഒരാള്‍ ഓടി വന്നു അന്‍വറിനെ കെട്ടി പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു.

ഇപ്പോള്‍ അന്വറര്‍ അവളെ നഗരത്തിലേക്ക് കൊണ്ട് പോവുകയാണ്.നഗരത്തിലെ ഹോസ്പിറ്റലില്‍ പഴയ സൈക്കോളജിസ്റ്റ് ഇപ്പൊഴും ഉണ്ട്.

“അന്‍വര്‍ക്കാ ഒന്നു നിര്‍ത്ത്…നമ്മുക്ക് ഇവിടെ ഇറങാം.” അഫ്രീന്റെ് സ്വരം അയാളെ ഉണര്‍ത്തി.

നഗരത്തിന്റെ ഏറ്റവും അറ്റത്ത് റെയില്‍വേ ഓവര്‍ബ്രിഡ്ജ് ഉണ്ട്.അവിടെ നിന്നു നോക്കിയാല്‍ നഗരം മുഴുവന്‍ കാണാം.ഏറ്റവും ആകര്‍ഷകമായ കാഴ്ച നഗരത്തിന്റെ അങ്ങേയറ്റത്ത് വെള്ള മേഘങ്ങളെ ഉരുമ്മി നില്ക്കു ന്ന സഫ മസ്ജിദിന്റെ വെളുത്ത താഴികകുടങ്ങളാണ്.

ഇവിടെ വരുമ്പോഴേല്ലാം അന്‍വറും അഫ്രീനും അവിടെ ഇറങ്ങി നില്ക്കാറുണ്ട്.ഇവിടെ നിന്നു നോക്കിയാല്‍ മുല്ല മൊട്ടുകള്‍ പോലെ തോന്നും ആ താഴികക്കുടങ്ങള് കണ്ടാല്‍…അഫ്രീന്‍ പറയും.

രണ്ടു പേരും ഓവര്ബ്രി ഡ്ജിന്റെ് കൈവരിയുടെ അരികില്‍ പോയി നിന്നു.അഫ്രീന്റെ മുഖം ശാന്തമായിരുന്നു.

“അന്‍വര്‍ക്കാ പേടിക്കണ്ട..എനിക്കു ഒന്നുമില്ല..എല്ലാം ശരിയാകും..

.”അന്‍വറിന്റെ വിവര്‍ണ്ണമായ മുഖം കണ്ടു അഫ്രീന്‍ പറഞ്ഞു.അവള്‍ അന്‍വറിന്റെ കൈ ചേര്ത്ത്ി പിടിച്ചു.

അസര്‍ നമസ്ക്കാരത്തിന്റെ സമയമായിരുന്നു.ദൂരെ മുല്ല മൊട്ട് പോലെയുള്ള വെളുത്ത താഴികക്കുടങ്ങളുടെ പിറകില്‍ മഴ മേഘങ്ങളുടെ ഇരുളിമ.

ബാങ്ക് വിളി മുഴങ്ങി.

“അല്ലാഹു അക്ബര്‍..അല്ലാഹു അക്ബര്‍…”സഫാ മസ്ജിദില്‍ നിന്നും നഗരം നീന്തിയെത്തുന്ന കാറ്റില്‍ ആ ബാങ്ക് വിളി കലര്‍ന്നു.

അഫ്രീന്റെ വിരലുകള്‍ തന്റെ വിരലുകള്‍ കൊണ്ട് അന്‍വര്‍ ശക്തിയായി കൊരുത്തു.

അയാള്‍ കണ്ണുകളടച്ചു.പരമ കാരുണികാ…..

താഴെ നിന്നു അല്പം അകലെ ട്രെയിനിന്റെ ചൂളം വിളി മുഴങ്ങി.അത് അടുത്തു വരികയാണ്. അതിന്റെ ശബ്ദത്തില്‍ ബാങ്ക് വിളി മുങ്ങി.

അഫ്രീന്റെ് വിരലുകള്‍ ഊര്‍ന്ന് പോകുന്നത് അന്‍വര്‍ അറിഞ്ഞു.ഒരു പൂവിന്റെ ഇതള്‍ കൊഴിയുന്നത് പോലെ.

അയാള്‍ കണ്ണു തുറന്നു.അരികില്‍ അഫ്രീന്‍ ഇല്ല.

ട്രെയിന്‍ കടന്നു പോവുകയാണ്.

“അശ്ഹദു അല്ലാഹിലാഹ ഇല്ലല്ലാഹ്…..”

അവളുടെ ചുവന്ന ഷാള്‍ ഒരു ചെമ്പരത്തി ഇതള്‍ പോലെ ട്രെയിന് മുകളില്‍ പറന്നു പൊങ്ങുന്നത് അയാള്‍ കണ്ടു.

അപ്പോള്‍ ദൂരെ ഒരു പള്ളിക്കാട്ടില്‍ പറങ്കിമാവിന്‍ ഇലകള്‍ കൊണ്ട് മൂടപ്പെട്ട ഒരു ഖബറിനരികില്‍ കാറ്റ് വീശി.എവിടെ നിന്നോ ഒരു ചുവന്ന തുമ്പി അവിടെക്കു പറന്നു വന്നു.അല്പം വട്ടം ചുറ്റിയ ശേഷം അത് ആ മീസാന്‍ കല്ലില്‍ പറന്നു ചെന്നിരുന്നു.

(അവസാനിച്ചു)

Anish Francis
Advertisement

Kampranthal

ആരും കാണാതെ കരഞ്ഞു തീർത്ത ഒരു മുഖ മുണ്ട് ജീവനേക്കാൾ ഏറെ നിന്നെ സ്നേഹിച്ച ഈ കൂടെപ്പിറപ്പിന്റെ മുഖം ഓർത്തിരുന്നോ ഏട്ടന്റെ വാവ

Published

on

By

രചന: നജീബ് കോൽപാടം

മതം നോക്കാതെ സ്നേഹിച്ചവന്റെ കൂടെ ഇറങ്ങിപ്പോയ പെങ്ങൾക്ക്. സോഷ്യൽ മീഡിയ സപ്പോട്ട് കയ്യടി അഭിനന്ദങ്ങൾ ,, കയ്യടിച്ചവർ ആരും കാണാതെ കരഞ്ഞു തീർത്ത ഒരു മുഖം ആരും കാണാതെ പോയ ഒരു മുഖമുണ്ട് ജീവനേക്കാൾ ഏറെ നിന്നെ സ്നേഹിച്ച ഈ കൂടെപ്പിറപ്പിന്റെ മുഖം ഓർത്തിരുന്നോ ഏട്ടന്റെ വാവ ,, നീ പോയതറിയാതെ ജോലി കഴിഞ്ഞു വന്ന അച്ഛന്റെ കൈയിൽ അന്നും നിനക്കുള്ള മിട്ടായി പൊതി ഉണ്ടായിരുന്നു ,, നേരം പാതിരയായിട്ടും നിന്നെ കാണാത്ത വിഷമത്തിൽ മുക്കോടി ദൈവങ്ങളെയും വിളിച്ചു എന്റെ കൊച്ചിനോന്നും വരുത്തല്ലേ എന്ന് നെഞ്ചിലടിച്ചു പ്രാർത്ഥിച്ച അമ്മയുടെ കരച്ചിൽ കണ്ടു നിൽക്കേണ്ടി വന്ന ഏട്ടൻ ,, കുടുംബവും കൂട്ടരും എല്ലാം അച്ഛനെയും അമ്മയേയും പഴിച്ചു വളർത്തു ദോഷം , വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ആ ഉമ്മറപ്പടിയിൽ കയ്യിലൊരു ബുക്കുമായി നീ ഉണ്ടെന്നു തോന്നും . മുറിയിലാകെ നിന്റെ ശബ്ദം . ഏട്ടാ എന്നുള്ള വിളി വീടിലാകെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു ,, ഭക്ഷണത്തിന് മുന്നിൽ നിന്ന് തളർന്നു വീണ അമ്മയെയും പൊക്കിയെടുത്ത് ഹോസ്പിറ്റൽ എത്തി icu ന്റെ മുന്നിൽ ഉറക്കമില്ലാതെ കാത്തിരിന്നതും ഈ ഏട്ടൻ . നിന്റെ ആ പഴയ സൈക്കിൾ ഇന്നും ആ ചുമരിനടുത്ത് തുരുമ്പ് പിടിച്ചു കിടക്കുന്നുണ്ട് അതിനുവേണ്ടി കരഞ്ഞു കലങ്ങിയ കണ്ണുമായി ഏട്ടന്റെ മുന്നിൽ വന്നു നിന്ന ന്റെ വാവടെ മുഖം ഈ ഏട്ടനെ കൊന്നു തിന്നിട്ടുണ്ട് പല രാത്രികൾ . ആദ്യമായി മുടി മുറിച്ച അന്ന് ഏട്ടന്റെ കണ്ണ് നിറയുന്നത് കണ്ടു ഇനി എന്റെ ഏട്ടന് ഇഷ്ടമില്ലാത്തതൊന്നും ചെയ്യില്ലെന്ന് പറഞ്ഞു തന്ന ഉമ്മയുടെ ചൂട് ഇന്നുമെന്നെ ചുട്ടെരിക്കുന്നുണ്ട് , ഏട്ടാ ,, എന്താ വാവേ , ഞാനും പോന്നോട്ടെ പൂരത്തിന് .

ഏട്ടൻ കൊണ്ടുപോവാലോ ഏട്ടന്റെ കുട്ടിയെ . എന്റെ തോളിൽ ഇരിന്നല്ലേ വാവേ നീ പൂരംപറമ്പാകെ ചുറ്റി കണ്ടത് ,, ഈ ഏട്ടന്റെ നെഞ്ചിൽ കിടന്നല്ലേ നീ ഉറങ്ങിയത് . എന്നിട്ടും എങ്ങനാ വാവേ അഞ്ചു വർഷം ആരെയും കാണാതെ ആരെയും ഓർക്കാതെ .ഇത്രയും ദൂരെ. സാർ ഇതാണ് നിങ്ങൾ പറഞ്ഞ ഹോസ്പിറ്റൽ ഇവടെ ഇറങ്ങിക്കോളൂ ,, കണ്ടക്ടർ വന്നു തട്ടി വിളിച്ചപ്പോഴാണ് ഓർമകളിൽ നിന്ന് കണ്ണൻ ഉണർന്നത് ,, ബസിൽ നിന്നിറങ്ങി മുന്നിലുള്ള ഒരു കടയിൽ കയറി ഒരു വെള്ളം വാങ്ങി കുടിച്ചു വല്ലാത്ത ദാഹം . നേരെ ഹോസ്പിറ്റലിന്റെ മുന്നിൽ ഉള്ള വഴിയിലൂടെ നടന്നു കാലുകൾ വിറക്കുന്ന പോലെ ,, ഹോസ്പിറ്റലിന്റെ മുന്നിൽ നിന്നിരുന്ന ഒരു യുവാവ് എന്നെ കണ്ടതും അടുത്തേക്ക് ഓടി വന്നു . കണ്ണേട്ടനല്ലേ .? അതെ കണ്ണേട്ടനാണ് . എന്റെ പേര് റോയ് . ഓ മനസിലായി . കണ്ണേട്ടൻ വരുമെന്ന് അവൾക്ക് ഉറപോയിരുന്നു അതാ ഞാനിവിടെ മുന്നിൽ കാത്ത് നിന്നത് . മ്മ് ഞാനൊന്നു ഇരുത്തി മൂളി .

ആ ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ റോയ് ടെ കൂടെ ഞാൻ നടന്നു . റോയ് വീട്ടിലെ ആരും വന്നില്ലേ .? ഇല്ല ഞാനും അവളും മാത്രേ ഒള്ളു ,,സഹായത്തിന് അടുത്തുള്ള ഒരു ചേച്ചി വന്നിട്ടുണ്ട് , അതെന്താ വീട്ടിലെ ആരും വരാത്തെ. കല്യാണം കഴിഞ്ഞു കുറച്ചു നാളുകൾ മാത്രേ വീട്ടിൽ നിന്നിട്ടുള്ളു പിന്നെ അവിടെ എല്ലാർക്കും ഞങ്ങളൊരു ബാധ്യത ആയെന്നു തോന്നി തുടങ്ങിയപ്പോ വേറൊരു വീട് വാടകക്ക് എടുത്തു പിനീട് വീട്ടിൽ നിന്നാരും വരാറില്ല . അന്ന് പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളോ . അവരൊക്കെ കല്യാണം കഴിഞ്ഞു പലരും പുറത്ത് സെറ്റിലായി , ഫേസ്ബുക്കിൽ ആശംസകളും സപ്പോട്ടും തന്നവരാരും വന്നില്ലേ ,? ഏട്ടൻ കളിയാക്കാണോ .? അല്ല റോയ് ചോദിച്ചെന്നെ ഒള്ളു ,, അതാ ആ വാർഡിലാണ് അവൾ , പ്രസവ വാഡ് എന്നെഴുതിയ ആ വാതിലിനു മുന്നിൽ ഞാൻ ചെന്ന് നിന്നു ,, ഉള്ളിൽ കയറുമ്പോൾ ചങ്ക് പിടയുന്ന പോലെ അവളുടെ മുഖം കാണുമ്പോൾ ഉള്ള മാനസികാവസ്ഥ എങ്ങനെ പറയും , ആ വാർഡിലെ അറ്റത്തെ ബെഡിൽ അവൾ കിടക്കുന്നുണ്ട് എന്നെ കണ്ടതും എണീക്കാൻ ശ്രമിക്കുന്നുണ്ട് . ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് കുറച്ചു നേരം ഞാൻ നോക്കി വെളുത്ത് തുടുത്ത എന്റെ വാവയുടെ മുഖം വല്ലാതെ ഇരുണ്ടപോലെ . എന്നെ കണ്ടതും ആ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി , എത്രനേരം നോക്കി നിന്ന് എന്നറിയില്ല പിടിച്ചു വെച്ച കണ്ണുനീർ എന്റെ കവിളിലൂടെ ദാരയായി ഒഴുകാൻ തുടങ്ങി ,, ഞാനവളുടെ അടുത്തേക്ക് നീങ്ങി നിന്ന് ഏട്ടാ എന്ന് വിളിച്ചവൾ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചപ്പോൾ .

സൈക്കിളിന് വേണ്ടി ഈ ഏട്ടന്റെ നെഞ്ചിൽ കിടന്നു കരഞ്ഞ എന്റെ വാവയുടെ മുഖം മുന്നിൽ കണ്ടു ,, അവളുടെ കരച്ചിൽ കണ്ടു കഴിഞ്ഞെതെല്ലാം ഞാൻ മറന്നു ആ കണ്ണുകൾ തുടച്ചു .അവളുടെ നെറ്റിയിൽ ചുംബിച്ചു . കണ്ണേട്ടാ ന്റെ കുഞ്ഞു , അവളെ കണ്ട മാത്രയിൽ കുഞ്ഞിനെ ഞാൻ നോക്കിയില്ല അവൾ കുഞ്ഞിനെ എടുത്തെന്റെ കൈയിൽ തന്നു ,, അവളെ പോലെ സുന്ദരി പെൺ കുഞ്ഞു . എന്ന വാവേ വീട്ടിൽ പോവാ , വാവേ എന്ന വിളി കേട്ടതും വീണ്ടും അവൾ കരയാൻ തുടങ്ങി . വാവേ എത്ര വലുതായാലും എത്ര കുഞ്ഞുങ്ങളുടെ അമ്മയായാലും നീ ഏട്ടന്റെ വാവ തന്ന്യാ ,,, ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി അവരേം കൂട്ടി ഞാൻ നാട്ടിലേക്ക് പോന്നു ഈ അവസ്ഥയിൽ ഒറ്റക്ക് കഴിയേണ്ട എന്നും പറഞ്ഞു , ഏഴു മണിക്കൂറുകൾ നീണ്ട യാത്ര വണ്ടി വീടിന് മുന്നിൽ ചെന്ന് നിന്നു ,, വണ്ടിയിൽ നിന്നിറങ്ങി മുറ്റത്തേക്ക് നോക്കി അവൾ ചോദിച്ചു ഏട്ടാ അച്ഛൻ വഴക്ക് പറയോ ,, ഇല്ല ഏട്ടന്റെ വാവ വായോ ആരും ഒന്നും പറയില്ല ,,

വീടിന്റെ പടികടന്നു അകത്തേക്ക് വന്നു വാതിൽ പൂട്ടി ഇട്ടിരിക്കുന്നു മുറ്റമാകെ കരിയിലകൾ വീണു കിടകുന്നു. ഏട്ടാ ഇവടെ ആരുമില്ലേ ,? ഉണ്ട് വായോ . വീടിന്റെ തെക്ക് ഭാഗത്തേക്ക് ഞാൻ നടന്നു അവരും എന്റെ കൂടെ വന്നു ,, അവിടെ അച്ഛന്റെയും അമ്മയുടെയും അസ്ഥിത്തറക്ക് മുന്നിൽ ചെന്ന് ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞു ,, അച്ഛാ അച്ഛന്റെ വാവ വന്നു ഇതാ വാവടെ മോൾ . നോക്ക് അമ്മെ വാവയെ പോലെ തന്നെയല്ലേ അവളുടെ മോളും ,, തെറ്റ് ഏറ്റ് പറഞ്ഞു പൊട്ടിക്കരയാൻ തുടങ്ങിയ വാവായേം കൂട്ടി വീടിനകത്തേക്ക് നടക്കുമ്പോൾ ഇടനാഴിൽ പെയിന്റടിചു തുടച്ചു വെച്ച ആ കുഞ്ഞു സൈക്കിൾ ചിരിക്കുന്നുണ്ട് അതിന്റെ പുതിയ അവകാശിയെ നോക്കി , (ന്റെ വാവയുടെ മോളെ നോക്കി) ,

Continue Reading

Kampranthal

താടിക്കാരനെപ്പറ്റി പറയുമ്പോഴോക്കെ എനിക്ക് അതുവരെയില്ലാത്ത ദേഷ്യം വരുമായിരുന്നു..

Published

on

By

രചന: Nijila Abhina

“ഏട്ടന് വേണ്ടി പെണ്ണ് കാണാൻ പോയപ്പോഴാണ് ഞാനവനെ കണ്ടത്. ” “നാത്തൂനാകാൻ പോണ പെണ്ണിന്റെ ഒരേയൊരു ആങ്ങള ചെക്കൻ ” “വീട്ടിൽ ചെന്ന പാടെ ഏട്ടനുമായി സംസാരിക്കുന്നതിനു പകരം എന്നെയവൻ ചൂണ്ടയിടാൻ ശ്രമിച്ചു കൊണ്ടിരുന്നു ” നെറ്റിയിൽ ചന്ദനക്കുറി തൊട്ട ഒരു താടിക്കാരൻ ചെക്കൻ.. നാത്തൂനേ ഒരുപാട് ഇഷ്ടായേങ്കിലും ആ വിളഞ്ഞ വിത്തിനെ എനിക്കoഗീകരിക്കാനായില്ല….. “ആമിയേ കെട്ടിച്ചു വിടുന്നില്ലേ എന്ന ആ വീട്ടുകാരുടെ ചോദ്യത്തിനു ഏട്ടന്റെ മറുപടി അവൾ ചെറിയ കുട്ടിയാന്നാരുന്നു. എപ്പഴും കല്യാണക്കാര്യം പറഞ്ഞു ബഹളം വെക്കുന്ന ഏട്ടന്റെ മറുപടി കേട്ട് ഞാൻ അന്തിച്ചു പോയി.

“ചെറിയ കുട്ടിയാണേലും ജാടയ്ക്ക് ഒരു കുറവും ഇല്ലെന്ന താടിക്കാരന്റെ മറുപടി മറ്റാരും കേട്ടില്ലെങ്കിലും എന്നെ ചൊടിപ്പിച്ചു…… “കല്യാണം ഉറപ്പിച്ചു തിരിച്ചു വന്നെങ്കിലും താടിക്കാരനെപ്പറ്റി പറയുമ്പോഴോക്കെ എനിക്ക് അതുവരെയില്ലാത്ത ദേഷ്യം വരുമായിരുന്നു…. പിന്നീട് പലപ്പോഴും കണ്ടു ബസ്‌ സ്റ്റോപ്പിൽ വച്ചും അമ്പലത്തിൽ വച്ചും യാദൃശ്ചികമായി… പകയോടെ നോക്കുന്ന എന്നെ പുഞ്ചിരിച്ചു കാണിച്ച് അവൻ തിരിഞ്ഞ് നടക്കും… വീട്ടിൽ ഏട്ടന്റെയും അമ്മയുടെയും സംസാരത്തിൽ മുഴുവൻ അളിയൻ ചെക്കന്റെ ഗുണഗണങ്ങൾ ആരുന്നു…. ഭക്ഷണം കഴിക്കാതെ അലയുന്ന അനാഥര്ക്ക്‌ ഭക്ഷണപൊതി വാങ്ങി നല്കുന്ന…. കുട്ടികളെ കയറ്റാതെ പോകുന്ന പ്രൈവറ്റ് ബസ്‌ തടഞ്ഞു നിർത്തി അവരെ പറഞ്ഞയയ്ക്കുന്ന .. അച്ഛനെയും അമ്മേം പെങ്ങളേം പൊന്നുപോലെ സ്നേഹിക്കുന്ന താടിക്കാരന്റെ ഗുണങ്ങൾ… പതിയെ ആ പേര് എന്നിൽ പുഞ്ചിരി വിടര്ത്തി തുടങ്ങിയത് ഞാൻ അറിഞ്ഞു.. വളരെ അപ്രതീക്ഷിതമായി ആയിരുന്നു താടിക്കാരനെ ഞാൻ കോളേജിൽ വച്ചു വീണ്ടും കണ്ടത്.. പക മാറ്റി വെച്ചു മിണ്ടാൻ ചെന്ന എന്നെ മൈൻഡ് ചെയ്യാതെ അവൻ മുന്നോട്ടു പോയപ്പോൾ അറിയാതെ എന്റെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണീർ പൊഴിഞ്ഞു. അന്ന് ഞാനറിയുകയായിരുന്നു ഞാനവനെ സ്നേഹിച്ചു തുടങ്ങി എന്ന്….. തിരിച്ചു പോകാൻ നേരം താടിക്കാരൻ എന്റടുത്ത് വന്നു പറഞ്ഞു…

“അന്ന് അമ്മൂനെ കാണാൻ നിങ്ങൾ വന്നപ്പോ തന്റടുത്ത് ഒലിപ്പിച്ചോണ്ട് വന്നതൊന്നുമല്ല….. നിന്റെ ഏട്ടൻ പറഞ്ഞിട്ടാ അങ്ങനൊരു നാടകം കളിച്ചേ… വരുന്ന ആലോചനകൾ ഒക്കെ മുടക്കുന്ന നിന്നെ എന്റെ തലയിൽ കെട്ടി വെച്ചാലോ എന്നൊരു മോഹം…. ” സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നെങ്കിലും ഏട്ടനോട് ചോതിച്ചില്ല… അവന്റെ വാക്കുകൾ കേട്ടെന്റെ തല മരവിച്ചു പോയിരുന്നു. പിന്നീട് പലപ്പോൾ കണ്ടപ്പോഴും അവന്റെ കൂട്ടു നേടുവാൻ ഞാൻ ശ്രമിച്ചു… ഒടുവിലവന്റെ സൗഹൃദം നേടിയെടുത്തപ്പോൾ സ്വർഗം കിട്ടിയ സന്തോഷമായിരുന്നെനിക്ക്…. എന്നുമുളള സംസാരവും ഇടയ്ക്കുള്ള കാണലും ഞങ്ങളുടെ സൗഹൃദം പ്രണയത്തിന് വഴി മാറി…. ഏട്ടന്റെ കല്യാണത്തിന് രണ്ടാഴ്ച മാത്രം ഉള്ളപ്പോഴാണ് താടിക്കാരനും അച്ഛനും അമ്മേം നാത്തൂനും കൂടി വീട്ടിലേക്ക് വന്നത്. രണ്ടു കല്യാണവും ഒരുമിച്ച് നടത്തിയാലോ എന്ന്……. എന്റെ മനസ്സിൽ നിറഞ്ഞ സന്തോഷത്തേക്കാൾ സന്തോഷം ഏട്ടനും അമ്മയ്ക്കും ആയിരുന്നു…

ഒരേ പന്തലിൽ വച്ച് താടിക്കാരൻ എന്റെ കഴുത്തിൽ താലി കെട്ടിയപ്പോൾ ഏട്ടന്റെ മനസിലും ഞാൻ നല്ലൊരുകൈകളിൽ എത്തിയ സന്തോഷം ആയിരുന്നു…. ” പോകാൻ നേരം കരഞ്ഞു കാറിവിളിച്ച് ഏട്ടനെ ചുറ്റിപ്പിടിച്ച എന്നോട് ഏട്ടൻ പതിയെ പറഞ്ഞു… “എടി കാന്താരി നിന്നെ കെട്ടിക്കാൻ ഞങ്ങൾ നടത്തിയ നാടകമാ എന്റെയി കല്യാണം വരെ.. ” വാ പൊളിച്ചു നിന്ന എന്റെ വായടച്ച് കൊണ്ട് ഏട്ടൻ പറഞ്ഞു…. “ഒന്ന് പോയേടി പെണ്ണേ എന്നിട്ട് വേണം എനിക്കിവളെം കൊണ്ടൊന്നുപോകാൻ… ” തങ്ങളുടെ പ്ളാനിംഗ് ജയിച്ച സന്തോഷത്തോടെ താടിക്കാരനെന്റെ കൈപിടിച്ചപ്പോൾ ഞാൻ പതിയെ പറഞ്ഞു.. ഈ നാടകം എനിക്കൊത്തിരി ഇഷ്ടായി എന്ന്….

Continue Reading

Kampranthal

എന്റെ കണ്ണുകൾ തിരയുന്നത് മറ്റൊരാൾക്ക്‌ വേണ്ടിയാണ്

Published

on

By

രചന: Nafiya Nafi

ഇന്നെന്റെ വിവാഹ ദിവസമാണ്.ആഭരണങ്ങളും പുതുവസ്ത്രവും അണിഞ്ഞു ചെക്കന് വേണ്ടി കാത്തു നിൽകുമ്പോഴും എന്റെ കണ്ണുകൾ തിരയുന്നത് മറ്റൊരാൾക്ക്‌ വേണ്ടിയാണ്. അഥിതികൾ ഓരോരുത്തർ വന്നും പോയി ഇരുന്നു… ഇടക്ക് പുറത്തേക്കു നോക്കിയപ്പോഴാണ് സമപ്രായക്കാരായ രണ്ടു പെൺകുട്ടികളെ കണ്ടത്… കളിച്ചും ചിരിച്ചുമുള്ള അവരുടെ സംസാരം അതെന്നെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ട് പോയി. .രവി സാറിന്റെ കയ്യും പിടിച്ച് ക്ലാസ്സിലേക്ക് വന്ന അന്നാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയിഴകളും വശ്യമായ പുഞ്ചിരിയുമുള്ള അവൾ സുമേയാ. പ്രായത്തിൽ കവിഞ്ഞ പക്വതയും ,മിതമായ സംസാരം രീതിയും പഠനത്തിലും പഠനേതര വിഷയങ്ങളിലും അവൾ കാണിച്ച മികവും അവളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കി. സ്കൂളിന് അടുത്തുള്ള വാടക വീട്ടിൽ ഉമ്മയും ഉപ്പയും അവളും അടങ്ങുന്ന ഒരു കൊച്ചു കുടുംബം.എന്റെ തൊട്ടടുത്തിരുന്ന് ഞങ്ങൾ ഉറ്റസുഹൃത്തുക്കളായി മാറിയിട്ട് കൂടി അവളുടെ നാടും വീടും ആത്മാവും എനിക്ക് അറിയില്ലായിരുന്നു.ഞാൻ ചോദിച്ചിട്ടും ഒഴിഞ്ഞു മാറ്റം മാത്രം ആയിരുന്നു മറുപടി.അറിയും തോറും അവളെനിക്ക് കൗതുകമായിരുന്നു ..

പലതവണ ഞാൻ വീട്ടിലേക്കു ക്ഷണിച്ചു എങ്കിലും അതും നിരസിച്ചു.കണ്ടില്ലെങ്കിലും അവളെന്റെ വീട്ടിൽ പരിചിതയായിരുന്നു..ഉച്ചയൂണിനു പതിവായി വീട്ടിൽ പോകാറുള്ള അവളോട്‌ കുടുംബത്തെ കാണാനുള്ള ആഗ്രഹം കൊണ്ട് പലയാവർത്തി വീട്ടിലേക്കു പോന്നോട്ടെ എന്നുള്ള എന്റെ ചോദ്യത്തിന് പുഞ്ചിരിച്ചു കൊണ്ട് പിന്നീടാകാം എന്ന് മാത്രമാണ് മറുപടി ഉണ്ടായിരുന്നത്.. പരീക്ഷയെല്ലാം കഴിഞ്ഞു സ്കൂൾ പൂട്ടുന്ന ദിവസമായിരുന്നു അന്ന്..കൈ കഴുകി ഭക്ഷണം കഴിക്കാൻ ഇരുന്ന എന്റെ അടുത്ത് വന്ന് അവൾ ചോദിച്ചു “‘നീ വരുന്നോ എന്റെ കൂടെ “‘..കേട്ടപാതി കേൾക്കാത്ത പാതി ചോറ്റുപാത്രം അടച്ചു വെച്ച് ഞാൻ അവളുടെ കൂടെ ഇറങ്ങാൻ ഒരുങ്ങിയപ്പോൾ എന്റെ ചോറ്റുപാത്രം കൂടി എടുക്കാൻ അവൾ ആവശ്യപെട്ടു. വിഭവങ്ങൾ ഒരുക്കി മകളെ കാത്തിരിക്കുന്ന ഒരു ഉമ്മയെയാണ് ഞാൻ അവിടെ പ്രതീക്ഷിച്ചത്..എന്നാൽ വീട്ടിലെത്തിയപ്പോൾ വാതിൽ അടഞ്ഞു കിടക്കുന്നു.ജനലഴിക്കുള്ളിലൂടെ താക്കോൽ എടുത്ത് വാതിലും തുറന്ന് വീട്ടിലേക്കു സലാം ചൊല്ലി പ്രവേശിച്ചപ്പോൾ തിരിച്ച് മറുപടി ഒന്നും കേട്ടതും ഇല്ല. ഒരു മുറിയും ഒരടുക്കളയും അടങ്ങുന്ന ഒരു കുഞ്ഞു വീട്..ഉമ്മയെ കാണാത്തപ്പോൾ ഞാനാ മുറിയിലേക്ക് ഒന്ന് എത്തി നോക്കി..ഒരു പ്രാവശ്യം മാത്രമേ നോക്കിയുള്ളൂ…തലകറങ്ങി ഞാനാ കസേരയിൽ ഇരുന്നു. എന്റെ പരിഭ്രാന്തി കണ്ടിട്ടാകാണo അവളെനിക്ക് വെള്ളം നീട്ടിയത്.. “‘ഉമ്മിയാണ് കുറച്ചു വർഷങ്ങൾ ആയി സുഖമില്ല “എന്നവൾ എന്നോട് പറഞ്ഞപ്പോൾ മറുപടി എന്നോണം ഉപ്പയെ ആയിരുന്നു ഞാൻ ചോദിച്ചത്.. എല്ലാം ഞാൻ പറയാം എന്നും പറഞ്ഞ് തീൻമേശയിലേക്ക് വിളിച്ചപ്പോൾ അവിടെ സമൃദ്ധമായ സദ്യക്ക് പകരം പഴംകഞ്ഞി ആയിരുന്നു..

ഞാൻ കഴിച്ചത് എന്റെ ചോറ്റു പാത്രത്തിലെ ചോറും..രുചിയോടെ അവളതു കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് കൗതുകം ആയിരുന്നു. അവളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും ഓരോന്നായി കാണിച്ചു തന്നപ്പോൾ ഞാൻ ചിന്തിച്ചത് ഇഷ്ട വിഭവം ഇല്ലെന്നു പറഞ്ഞ് വഴക്കിടുന്ന..ഡ്രെസ്സിലെ പൂവിന്റെ നിറം മങ്ങിയെന്നു പറഞ്ഞ് അതൊഴിവാക്കുന്ന എന്നെ കുറിച്ചാണ്. ഉമ്മിയുടെ വായിലേക്ക് കഞ്ഞി ഒഴിച്ചു കൊടുക്കുന്നതിനു ഇടയിൽ അവൾ പറയുന്നുണ്ടായിരുന്നു.. മലപ്പുറത്തെ ഒരു നാട്ടിൻപുറത്ത് സമൂഹം കള്ളനെന്നു ഓമനപേരിട്ടു വിളിച്ച ഒരുപ്പയുടെ മകളായി ജനനം..സ്നേഹനിധിയായ ഉമ്മാക്ക് മുഖവും ശരീരവും വികൃതമായി മാറുന്ന മാറാവ്യാധി പിടിപെട്ടപ്പോൾ ജനിപ്പിച്ച അച്ഛൻ ഉപേക്ഷിച്ചു പോയി. നാട്ടുകാരുടെ സഹായത്തോടെ ആയിരുന്നു പിന്നീട് ജീവിതം.പഠിക്കാൻ മിടുക്കി.. ആ ഇടക്ക് ക്ലാസ്സിലെ ഒരു സുഹൃത്ത്‌ ഉമ്മയെ കാണാൻ വീട്ടിൽ വരികയും ക്ലാസ്സിൽ ചെന്ന് മറ്റുള്ളവരുടെ മുൻപിൽ വെച്ച് “‘അവളുടെ ഉമ്മയുടെ മുഖം ഒരു മൃഗത്തെ പോലെയാണെന്ന് പറഞ്ഞ് ആക്ഷേപിച്ചപ്പോൾ ഉണ്ടായ വേദന കൊണ്ടെത്തിച്ചത് പഠനം നിർത്തുന്നതിലേക്ക് ആയിരുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു എന്നറിഞ്ഞ അയൽവാസിയായ രവി സാർ എന്നെയും കുടുംബത്തെയും പിന്നീട് ഇങ്ങോട്ട് കൊണ്ട് വരികയായിരുന്നു.. എന്നെ ദത്തു പുത്രിയാക്കിയതോടൊപ്പം എന്റെ ഉമ്മയുടെ ചികിത്സ ചിലവും കൂടി അദ്ദേഹം ഏറ്റെടുത്തപ്പോൾ അദ്ദേഹം എനിക്ക് ദൈവതുല്യനായ ഗുരുവായി..

ചുരുങ്ങിയ വരിയിൽ അവളുടെ വലിയ ജീവിതം എനിക്ക് മുൻപിൽ പറഞ്ഞപ്പോൾ അവളിലൂടെ ഞാൻ മറ്റൊരു ലോകത്തെത്തി. ഉമ്മയോട് സലാം ചൊല്ലി വീട്ടിൽ നിന്നിറങ്ങിയപ്പോൾ ചിന്തകൾ പലതും ആയിരുന്നു.. കർക്കഷക്കാരനായ രവി സാർ അവൾക്കു ദൈവ തുല്യൻ ആയപ്പോൾ ഞാൻ ഉൾക്കൊണ്ട പാഠം ഒരദ്യാപകൻ ആണ് ഒരു വിദ്യാർത്ഥിയുടെ ആദ്യ പാഠപുസ്തകം ആകേണ്ടതു എന്നായിരുന്നു.. ദിവസം കഴിയും തോറും അവളോടുള്ള ഇഷ്ടവും ബഹുമാനവും കൂടി.. എനിക്ക് മാത്രമല്ല എന്റെ വീട്ടുകാർക്കും…വർഷങ്ങൾ പലതും കഴിഞ്ഞു.. ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴവും കൂടി..എന്റെ വീട്ടിലെ ഒരംഗമായി അവളും മാറി..ഞാൻ കഴിക്കുന്ന മിട്ടായിയുടെ പാതി അവകാശി അവൾ ആയിരുന്നു..എനിക്ക് പുതുതായി എന്തെടുത്താലും കൂടെ അവൾക്കും എടുക്കാൻ ഉപ്പ മറന്നില്ല.. എനിക്കവൾ സഹോദരിയും ഉമ്മക്കും ഉപ്പക്കും അവൾ മകളുമായി മാറിയപ്പോൾ ഇക്കാക്കയുടെ മനസ്സിൽ അവളെ നല്ലപാതി ആക്കാനുള്ള ആഗ്രഹവും ഉടലെടുത്തു. എന്റെ പിന്തുണയോടെ ഇക്ക പല തവണ ആവശ്യം പറഞ്ഞെങ്കിലും നിരാശ മാത്രം ആയിരുന്നു ഫലം.ഉമ്മയെ തനിച്ചാക്കി ഞാൻ മറ്റൊരു ജീവിതവും സുഖവും തേടിപോകില്ല എന്നായിരുന്നു അവളുടെ പക്ഷം.. പക്ഷെ ഉമ്മാക്ക് വേണ്ടിയുള്ള അവളുടെ ജീവിതം അധികം നീണ്ടു നിന്നില്ല..അസുഖം കൂടി അവർ മരണത്തിനു കീഴടങ്ങിയപ്പോൾ അനാഥ എന്നൊരു വിളിപ്പേര് കൂടി അവൾക്കു സ്വന്തമായി. ചെറുപ്രായത്തിൽ പിതാവിനാൽ ഉപേക്ഷിക്കപെട്ടവൾ..കള്ളന്റെ മകളെന്ന് പരിഹസിക്കപെട്ടവൾ. സഹതാപത്തിന്റെയും ദാരിദ്രത്തിന്റെയും രുചിയറിഞ്ഞു വളർന്നവൾ ഒടുവിൽ ഒറ്റപ്പെടലിന്റെയും അനാഥതത്തിന്റെയും വേദന കൂടി അറിഞ്ഞപ്പോൾ വിഷാദ രോഗതിന് അടിമപെടുമെന്നു ഭയന്ന് ഞാനാണ് ഇക്കാക്ക് അവളോടുള്ള താല്പര്യം വീട്ടിൽ അറിയിച്ചത്.

പക്ഷെ മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ സ്വാർത്ഥർ ആകുമെന്ന് ഇവടെയും സത്യമായി..ഒരനാഥ പെണ്ണിനെ മരുമകൾ ആക്കാൻ അവർ ഒരുക്കമല്ലായിരുന്നു.. കൈ നിറയെ സ്ത്രീധനം കൊണ്ട് വരുന്ന മരുമകളെയാണ് അവർക്കും വേണ്ടിയിരുന്നതു. എന്നാൽ സ്നേഹിച്ച പെണ്ണിനെ കൈ ഒഴിയാൻ ഇക്കാക്കയും കൂട്ടുകാരിയെ അറിഞ്ഞു കൊണ്ട് ഉപേക്ഷിക്കാൻ ഞാനും തയ്യാറായില്ല. എല്ലാം നഷ്ടപ്പെട്ട് സ്വബോധം പോലും ഇല്ലാത്ത സമയത്താണ് ഇക്കാക്ക അവൾക്കു മഹർ ചാർത്തിയത് ..മാതാപിതാക്കളുടെ സ്ഥാനത്ത്‌ രവി സാറും കൂടെപിറപ്പായ എന്റെയും സാനിധ്യം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.. പ്രതീക്ഷച്ചത് പോലെ വീട്ടിൽ അവൾക്കു സ്ഥാനം ഇല്ലായിരുന്നു.അവളുടെ കയ്യും പിടിച്ച് അന്നിറങ്ങിയതാണ് ഇക്കാക്ക.. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു.. വർഷങ്ങൾ മാറി വന്നു ഉമ്മയുടെയും ഉപ്പയുടെയും മനസ്സ് മാറി തുടങ്ങി.. അവരെ കണ്ടു പിടിക്കാനുള്ള ഓട്ടമായിരുന്നു പിന്നീട്.. അന്വേഷണം പല വഴിക്കും തിരിഞ്ഞു.എന്റെ കല്യാണം ഉറപ്പിച്ച അന്ന് മുതൽ എനിക്ക് പിന്തുണ നൽകി എന്റെ ഭർത്താവും ഏറെ സഹായിച്ചു.. രവി സാറിനെ അന്വേഷിചിറങ്ങിയപ്പോൾ ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു..പക്ഷെ അവിടെ എത്തിയപ്പോൾ അദ്ദേഹം ഒരു യാത്രയിൽ ആണെന്ന് മാത്രം അറിഞ്ഞു.. ഇന്നിതാ കല്യാണദിവസം വന്നെത്തി..ആളും ബഹളവും കേമമായി കല്യാണം നടക്കുമ്പോഴും ഉള്ളിൽ എവിടെയോ ഒരു കുഞ്ഞു പ്രതീക്ഷയോടെ എന്റെ കണ്ണുകൾ തിരയുന്നത് അനിയത്തിയുടെ ജീവിതത്തിലെ മനോഹരമായ നിമിഷത്തിന് സാക്ഷിയാവാൻ എന്റെ ഇക്കാക്ക സുമിയുടെ കയ്യും പിടിച്ച് വരുന്നതാണ്.

പക്ഷെ പ്രതീക്ഷ അസ്തമിച്ചു നിറകണ്ണുകളോടെ മഹർ ചാർത്താൻ ഞാൻ കഴുത്ത് നീട്ടാൻ ഒരുങ്ങിയതും എന്റെ ചുമലിൽ കൈ വെച്ചാരോ പറഞ്ഞു “‘മോളെ ബിസ്മി ചൊല്ലാൻ മറക്കല്ലേ “‘ എന്റെ ചെവിയിൽ പ്രകമ്പനo കൊള്ളിച്ച ആ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കിയതും കയ്യിൽ ഒരു കുഞ്ഞു മാലാഖയുമായി ഇക്കാക്കയുo കൈ നിറയെ സമ്മാനങ്ങളുമായി സുമിയുo രവി സാറും. എന്റെ മുൻപിൽ . “എങ്ങനെയുണ്ട് എന്റെ വിവാഹസമ്മാനം” എന്ന് ചോദിച്ചു എന്റെ ഭർത്താവ് എന്നെ ചേർത്ത് പിടിച്ചപ്പോൾ എന്റെ മുൻപിൽ ഒരായിരം ചോദ്യങ്ങൾ ആയിരുന്നു. വിവരങ്ങൾ ഞാൻ പറഞ്ഞ അന്ന് തന്നെ അന്വേഷണം ആരംഭിച്ചിരുന്നു എന്നും മാഷിന്റെ സഹായത്തോടെ ഇക്കയെ കണ്ടു പിടിച്ചു അവിടെ എത്തിയപ്പോൾ സുമിയാണ് നിന്നെ ഒന്നും അറിയിക്കരുത് എന്ന് പറഞ്ഞതും.. നനഞ്ഞ കണ്ണുകൾ കൊണ്ട് ഭർത്താവിനു നന്ദി അറിയിച്ചു സുമിയെ വാരിപുണർന്നപ്പോൾ എല്ലാം കണ്ടും കേട്ടും നിന്ന ഉപ്പയും ഉമ്മയും ഇക്കയുടെ മാലാഖകുഞ്ഞിനെ കോരിയെടുത്തു ഉമ്മ വെക്കുന്ന തിരക്കിൽ ആയിരുന്നു

Continue Reading

Writeups

Man Eating Glass Pieces Man Eating Glass Pieces
Malayalam Article3 days ago

രുചിയോടെ കടിച്ചു മുറിച്ചു കഴിക്കുന്നത് സ്വാദിഷ്ടമായ വിഭവം അല്ല. നല്ല മൂർച്ചയേറിയ ചില്ലു കഷ്ണങ്ങൾ! വീഡിയോ കാണാം..

മധ്യപ്രദേശിലെ ദിണ്ടോരി സ്വദേശിയായ അഭിഭാഷകൻ ദയറാം സാഹുവാണ് ആരെയും അത്ഭുതപ്പെടുത്തുന്ന ആഹാര രീതി നടത്തി വരുന്നത്. മൂർച്ചയേറിയ ചില്ലുകഷ്ണങ്ങൾ ചവച്ചരച്ചു കഴിക്കുന്നതാണ് സാഹുവിന്റെ രീതി. താൻ ഇത്...

Malayalam Article3 days ago

സുനിതക്ക് ഭാഗ്യമുണ്ടെങ്കില്‍ അതു നടക്കും ” അവന്റെ നാക്ക്‌ പൊന്നായി. സന്തോഷനിമിഷം പങ്കുവച്ച്‌ സലിംകുമാര്‍

മലയാള സിനിമയിലെ  മനം കവര്‍ന്ന ഹാസ്യനടനാണ് സലീം കുമാറിന് ഇന്ന് 23ാം വിവാഹവാര്‍ഷികം. 49 വയസ് കഴിഞ്ഞ തന്റെ ജീവിതം ഇവിടെ വരെ എത്തിച്ചതില്‍ പ്രധാനികള്‍ അമ്മ കൗസല്യയും ഭാര്യ...

Malayalam Article1 week ago

യുവനടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി [Video]

നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി. നിലീനയാണ് വധു. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെനന്‍ററില്‍ വെച്ചായിരുന്നു വിവാഹം. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്.ഫാസില്‍ സംവിധാനം...

Malayalam Article1 week ago

കൂടുന്നത് പ്രായമോ അതോ ഗ്ലാമറോ ? മലയാള സിനിമയുടെ നിത്യ യൗവനം മമ്മൂട്ടിക്ക് ഇന്ന് 68 -)0 പിറന്നാൾ

മലയാള സിനിമയുടെ നിത്യ യൗവനം മമ്മൂട്ടിക്ക് ഇന്ന് 68 -)0 പിറന്നാൾ. ഓരോ വര്‍ഷം കഴിയുംതോറും പ്രായം കുറഞ്ഞുവരുന്ന താരം, നിലവില്‍ ജീവിച്ചിരിക്കുന്ന താരങ്ങളില്‍ ഏറ്റവും അധികം സിനിമകളില്‍...

Malayalam Article2 weeks ago

ന്യൂസ് പേപ്പർ വെച്ച് ഒരു പട്ടം ഉണ്ടാക്കിയാലോ…[Video]

എല്ലാ പ്രായക്കാരും ഇഷ്ട്ടപ്പെടുന്ന ഒന്നാണ് പട്ടം പറത്തൽ… കുട്ടിക്കാലത്ത് നമ്മൾ എല്ലാവരും പട്ടം നിർമിക്കുന്നത് പേപ്പർ വെച്ചിട്ടാണ്.. എന്നാൽ ഇപ്പോഴുള്ള  ആൾക്കാർ റെഡിമെയ്ഡ് ,ചൈനീസ് പട്ടങ്ങളാണ് കുട്ടികൾക്കായി വാങ്ങികൊടുക്കാറ്…  എന്തുകൊണ്ട് ...

Malayalam Article2 weeks ago

74 )0 വയസ്സിൽ ഇവർക്ക് ആ ഭാഗ്യം ഉണ്ടായി, പിറന്നത് ഇരട്ടക്കുട്ടികൾ

56 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൗഭാഗ്യം ലഭിച്ച മാതാവ് ഗിന്നസ് ബുക്കിലേക്ക്. ആന്ധ്ര സ്വദേശിനി മങ്കയമ്മയ്ക്കാണ് ഇപ്പോള്‍ ഇരട്ടി സന്തോഷം ലഭിച്ചത്. കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍...

Malayalam Article2 weeks ago

ഫോണും നെറ്റും ടിവിയും എല്ലാം കുറഞ്ഞ ചിലവില്‍ ഒറ്റപ്ലാനില്‍, ജിയോ വിപ്ലവം ഇന്നുമുതൽ

വീടുകളില്‍ അതിവേഗ ഇന്റര്‍നെറ്റും എക്കാലവും സൗജന്യ കോള്‍ നല്‍കുന്ന ലാന്‍ഡ് ഫോണും സ്മാര്‍ട് ടിവി സെറ്റ് ടോപ് ബോക്‌സും എത്തിക്കുന്ന ‘ജിയോ ഫൈബര്‍’ ആണ് റിലയന്‍സ് ഇന്ന്...

Malayalam Article2 weeks ago

മലയാള സിനിമയിലെ നിത്യഹരിത നായിക ജലജ വീണ്ടും മലയാള സിനിമയിലേക്ക്

ജലജ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. ഫഹദ് ചിത്രം മാലിക്കിലൂടെയാണ് ജലജ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. വിവാഹ ശേഷമാണ് ജലജ മലയാള സിനിമയിൽ നിന്നും പൂർണമായി...

Malayalam Article2 weeks ago

തങ്ങള്‍ക്ക് കൂട്ടായി ഒരു കുഞ്ഞതിഥി കൂടി എത്തിയിരിക്കുന്നു. സന്തോഷം പങ്കുവെച്ച് നിശാല്‍ ചന്ദ്ര

തന്റെ ജീവിതത്തിന് കുറച്ചുകൂടി നിറം പകരാൻ ഒരു കുഞ്ഞതിഥി കൂടി എത്തിയിരിക്കുന്നു. ഇപ്പോള്‍ തന്റെ മകനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ നിശാല്‍ രംഗത്തെത്തിയിരിക്കുകയാണ്. ഭാര്യ രമ്യയും ഒപ്പമുണ്ട്. രണ്ട് പേരും...

Malayalam Article2 weeks ago

പാര്‍വ്വതി നമ്ബ്യാര്‍ക്ക് വിവാഹം…

നടി പാര്‍വ്വതി നമ്ബ്യാര്‍ വിവാഹിതയാവുന്നു. വിനീത് മേനോന്‍ ആണ് വരന്‍. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഏഴ് സുന്ദര...

Trending

Don`t copy text!