മൃതദേഹവുമായും ആര്‍ത്തവ സമയത്ത് സ്ത്രീകളുമായും ലൈംഗിക ബന്ധം,ഇത് ഇവർക്ക് ഒഴിച്ചുകൂടാനാകാത്ത ആചാരങ്ങള്‍…

0
945

കാഴ്ചയില്‍ പേടിപ്പിക്കുന്ന രൂപവും ഭാവവും. മുടി നീട്ടി വളര്‍ത്തി, ശരീരമാസകലം ഭസ്മം പൂശിയുള്ള നടപ്പ്. അല്‍പ വസ്ത്രധാരികള്‍. പുറം ലോകവുമായി അധികം ബന്ധമില്ലാത്തവര്‍. ബിഹാറിലും പശ്ചിമ ബംഗാളിലും ഉത്തര്‍പ്രദേശിലും ഉള്‍പ്പെടെ കഴിയുന്ന സന്ന്യാസി വിഭാഗമായ അഘോരികളെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഇവിടെ തീരുന്നില്ല….
agggg

അധികമാര്‍ക്കും അഘോരികളെക്കുറിച്ച് അറിയില്ല എന്നതാണ് സത്യം. ശിവനെ ഭജിക്കുന്ന ഇവര്‍ പ്രാചീന രീതിയിലുള്ള ജീവിതമാണ് നയിക്കുന്നത്. കാളീ ദേവിയെ ആരാധിക്കുന്ന ഈ വിഭാഗം ആളുകള്‍ക്ക് ലൈംഗിക ബന്ധം ഒഴിച്ചുകൂട്ടാനാകാത്ത ഒന്നാണെന്നാണ് പറയപ്പെടുന്നത്.

ഇവര്‍ മൃതദേഹവുമായും ആര്‍ത്തവ സമയത്ത് സ്ത്രീകളുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. മൃതദേഹവുമായുള്ള ലൈംഗിക ബന്ധം ഇവര്‍ ദൈവീകമായാണ് കരുതുന്നത്. അതേസമയം, ആര്‍ത്തവത്തിലുള്ള സ്ത്രീകളുമായി മാത്രമേ അഘോരികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടൂ എന്നും കഥകളുണ്ട്. ലൈംഗിക ബന്ധം ഈശ്വരനെ അടുത്തറിയാനുള്ള ഒരു മാധ്യമമായി ഇവര്‍ കരുതുന്നു. ശരീരങ്ങള്‍ തമ്മിലുള്ള യോജിപ്പുകള്‍ക്ക് പകരം കണ്ടെടുക്കല്‍ കൂടിയാണ് ഇവര്‍ക്ക് ‘രതി’. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ആനന്ദങ്ങളെ തിരിച്ചറിയാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുള്ളതായി പറയപ്പെടുന്നു.
aghori

മരിച്ച സന്യാസികളുടെ തലയോട്ടില്‍ ഇവര്‍ മദ്യം ഒഴിച്ച് കുടിക്കുന്നതായി പറയപ്പെടുന്നുണ്ട്. കുതിരയുടേതൊഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഇവര്‍ ഭക്ഷിച്ചിരുന്നു.

ഒരു കാലത്ത് നരബലി ഇവരുടെ ഇടയില്‍ സാധാരണമായിരുന്നു. ബലി കഴിക്കുന്ന വ്യക്തിയെ ഒരു പ്രത്യേക ചടങ്ങില്‍വച്ച് ശിരഃഛേദം ചെയ്യുകയോ തൊണ്ടയില്‍ കഠാര കുത്തിയിറക്കി കൊല്ലുകയോ ചെയ്ത ശേഷം ഇവര്‍ രക്തം കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രത്യേക ആചാരാനുഷ്ഠാനങ്ങളിലൂടെ അമാനുഷിക ശക്തി ലഭിക്കുന്നതായി ഇവര്‍ വിശ്വിസിക്കുന്നു. മനുഷ്യ ശരീരം ഭക്ഷിക്കുന്നതായിട്ടുള്ള വീഡിയോകള്‍ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്….