Connect with us

Malayalam Article

ജീവനും ജീവിതത്തിനപ്പുറം… കാമം ???

Published

on

ഇതാ ഇവിടെ തുടങ്ങുന്നു അവരുടെ ആ ബന്ധം… എന്താ ചേച്ചിടെ പേര് ? സാഹിറ..വീട് ? മലപ്പുറംചെക്കന്റെ ആരായിട്ട് വരും ? ആരുമല്ല , ഭർത്താവിന്റെ സുഹൃത്താണ് വിവാഹം കഴിക്കുന്ന പയ്യൻആഹാ , അപ്പോൾ ഭർത്താവ് വിദേശത്താണ് , ആൾക്ക് വരാൻ പറ്റാത്തോണ്ടാ , ഞാൻ വന്നത് കുട്ടികൾ ?രണ്ടു പേരുണ്ട് ഒരാൾ 7 ലും ഒരാൾ 5 ലും ഇയ്യാളുടെ പേരെന്താ , സാഹിറ ചോദിച്ചു സുഭാഷ്.നാട്, വീട് “ഇവിടെ അടുത്താ..” അങ്ങനെ അവർ ഒന്നും രണ്ടും പറഞ്ഞ് കൂട്ടായി അല്ലേലും കല്ല്യാണം പോലെയുള്ള വേദികളാണ് ചില സൗഹൃദങ്ങൾ സ്ഥാപിക്കാനുള്ള സുരക്ഷിതമായ വേദി. അങ്ങനെ സൗഹൃദങ്ങൾ സ്ഥാപിച്ചവരും ഉണ്ട് , വിവാഹം വരെ കഴിച്ചവരും ഉണ്ട്.

നല്ല ആരോഗ്യവും സുമുഖനുമായ ചെറുപ്പക്കാരനായിരുന്നു സുബാഷ് , വളരെ രസികനായ സുഭാഷിനെ സാഹിറക്ക് നന്നായി ബോധിച്ചു. പ്രായം മുപ്പത് കഴിഞ്ഞെങ്കിലും സാഹിറ കാണാൻ നല്ല സുന്ദരിയായിരുന്നു. വിവാഹം കഴിഞ്ഞ് പോകാൻ നേരം അവർ ഫോൺ നമ്പർ പരസ്പരം കൈമാറിയിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് സുഭാഷിന്റെ മൊബൈലിൽ ആരോ വിളിക്കുന്നു . കാളെടുത്തപ്പോൾ, അപ്പുറത്ത് പരിചയമുള്ള ഒരു സ്ത്രീ സ്വരം സുബാഷ് ഓർമ്മയുണ്ടോ… ? ഞാനാണ് സാഹിറ.. “ഹാ ചേച്ചി എന്താണ് വിശേഷം ? ഇതൊരു അത്ഭുതമായിരിക്കുന്നല്ലോ വിളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല കേട്ടോ””സുഭാഷിനെ പോലുള്ള ഒരു രസികനെ വിളിക്കാതിരിക്കാൻ പറ്റുമോ .. പിന്നെ അന്ന് പറയാൻ മറന്നു പോയി ..സുഭാഷ് ആളൊരു സുന്ദരനാണുട്ടോ. പെരുത്തിഷ്ടായി”

maxresdefault

“ഓഹ് , ചേച്ചി സന്തോഷം. , കുട്ടികൾ എന്ത് പറയുന്നു , ഇക്ക വിളിക്കാറില്ലേ?” :”സുഖം സുഭാഷ് , അങ്ങനെ പോകുന്നു , കുട്ടികളൊക്കെ സ്‌കൂളിൽ പോയാൽ അകെ ഒരു മടുപ്പാണ് , ബല്ലാത്ത ഒരു ഏകാന്തത. ഇക്ക എല്ലാ ദിവസവും വിളിക്കും , കാര്യങ്ങളൊക്കെ തിരക്കും. നാട്ടിൽ വന്നിട്ട് ഇപ്പൊ ഒരു വർഷമായി. എന്താ ചെയ്യാ സുബാഷ്. ജീവിതമായിപ്പോയില്ലേ”അങ്ങനെ ചില ജീവിത കഥകളൊക്കെ പറഞ്ഞ് അവർ ഫോൺ വച്ചു.പിന്നീട് കുട്ടികൾ സ്‌കൂളിൽ പോയാൽ ദിവസവും സാഹിറ സുഭാഷിനെ വിളിക്കാൻ തുടങ്ങി. അങ്ങനെ അവർ വളരെ അടുപ്പമായി. മണിക്കൂറുകളോളം സംസാരിക്കും. അതിനിടയിൽ സാഹിറയുടെ വ്യക്തിപരമായ ജീവിതവും മറ്റും സുഭാഷിനോട് പറഞ്ഞിരുന്നു . ഭർത്താവില്ലാത്ത ഏകാന്തത വല്ലാതെ മടുപ്പിക്കുന്നു എന്നതായിരുന്നു അവളുടെ സംസാരത്തിൽ കൂടുതൽ നിറഞ്ഞ് നിന്നിരുന്നത്. ഭർത്താവിൽ നിന്നും കിട്ടേണ്ടത് കിട്ടുന്നില്ലെന്നും , ആകെ ഒരു വിരക്തി തോന്നുന്നെന്നും അവൾ വളഞ്ഞ് തിരിഞ്ഞ ഭാഷാപ്രയോഗത്തിലൂടെ സുഭാഷിനോട് പറയാൻ ശ്രമിച്ചിരുന്നു . അതിനൊക്കെ മറുപടി ഒരു മൂളലും മറ്റുമായി സുഭാഷ് ഒതുക്കി ഒരു ദിവസം ഫോൺ … “സുബാഷ് സാഹിറയാണ്” “ആ ചേച്ചി , എന്താ രണ്ടു ദിവസമായാലോ വിളിച്ചിട്ട് എന്ത് പറ്റി?” “ഞാൻ വിളിച്ചില്ലെങ്കിൽ സുഭാഷ് എന്നെ വിളിക്കില്ലാല്ലേ . നീ വിളിക്കുമോന്നറിയാൻ ഞാൻ മനപ്പൂർവ്വം വിളിക്കാതിരുന്നതാ” “അയ്യോ ചേച്ചി, തിരക്കായി പോയി.ഇനി ഞാൻ ശ്രദ്ധിച്ചോളാം കേട്ടോ” ഉം …

സുഭാഷ് അടുത്ത ഞായറാഴ്ച്ച എന്താ പരിപാടി? “പ്രത്യേകിച്ച് ഒന്നുമില്ല ചേച്ചി …എന്താ ചോദിച്ചെ ?” സുഭാഷ് എന്റെ വീട് കണ്ടിട്ടില്ലല്ലോ , വീട്ടിലേക്കു വാ , വീടൊക്കെ കണ്ടിട്ട് ഭക്ഷണം കഴിച്ചിട്ടു പോവാം. ഇവിടെ എല്ലാവരും ഉണ്ട് ….എല്ലാവരെയും കാണാലോ. പിന്നെ വരുമ്പോൾ വണ്ടി ഒന്നും കൊണ്ട് വരണ്ടാട്ടോ. ബസിനു വന്നാ മതി. ബസിനു വന്നാ മതിയെന്ന് പറഞ്ഞ കാര്യത്തിൽ എന്തോ ഒന്നുണ്ടല്ലോ സുഭാഷ് ഒന്നാലോചിച്ചു .. എന്തേലും കാരണം കാണും , അതായിരിക്കും. “അതിനെന്താ ചേച്ചി വരാലോ”അപ്പൊ ഒരു ഒമ്പതു മണിയാവുമ്പോഴേക്കും വാ കേട്ടോ ..ഞാൻ കാത്തിരിക്കും “ശരി വരാം ചേച്ചി”ഞായറാഴ്ച്ച തന്നെ സുഭാഷ് സാഹിറയുടെ വീട്ടിലേക്കു തിരിച്ചു. ഫോൺ വിളിച്ച് വഴി പറഞ്ഞ് കൊടുത്തു കൊണ്ടിരിന്നു അവൾ. സുഭാഷ് അവൾ പറഞ്ഞ സ്ഥലത്തെത്തി. വീടിന്റെ നിറവും രൂപവും ഗെയ്റ്റും എങ്ങനെയിരിക്കുമെന്നു പറഞ്ഞിരുന്നു. മലപ്പുറത്തെ ഒരു സമ്പന്ന കോളനിയിലെ മനോഹരമായ ഒരു വീട്. വീടിന്റെ കോളിങ് ബില്ലിൽ വിരലമർത്തി സുഭാഷ് കാത്തിരുന്നു. വാതിൽ തുറക്കപ്പെട്ടു ..മുന്നിൽ മനോഹരമായ വസ്ത്രത്തിൽ കുളിച്ച് സുന്ദരിയായി നിൽക്കുന്ന സാഹിറ . അപ്പോൾ തന്നെ വില കൂടിയ സുഗന്ധ ദ്രവ്യത്തിന്റെ വശ്യ സുഗന്ധം അവനനുഭവപ്പെട്ടു. “വരൂ സുഭാഷ്.. വഴി കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നോ?’ ഹേ ഇല്ല …ഗൂഗിൾ മാപ്പിനെ വെല്ലുന്ന ദിശ നിർദേശമല്ലേ ചേച്ചി പറഞ്ഞു തന്നെ, പിന്നെ എങ്ങനെ തെറ്റും.സാഹിറക്ക് ആ തമാശ ഇഷ്ടായി …അവൾ പൊട്ടിച്ചിരിച്ചു … “സുഭാഷ് ഇരിക്കൂ . ഞാനിപ്പോൾ എന്തേലും കുടിക്കാൻ കൊണ്ട് വരാം” എല്ലാം തയ്യാറാക്കി വച്ചിരുന്നു സാഹിറ. മനോഹരമായ ആ മാമ്പഴ നീര് അവനിഷ്ടമായി .. സുഭാഷിന് വേണ്ടി മാമ്പഴം വാങ്ങി ഉണ്ടക്കിയതാ. എന്താ കൊള്ളാമോ.ഉഗ്രൻ ചേച്ചി ..അടിപൊളി അല്ല ചേച്ചി , കുട്ടികൾ എന്തിയെ? അവരെ കാണാനില്ലല്ലോ അയ്യോ സുഭാഷ് , അത് പറയാൻ മറന്നു , അവരെ ഉപ്പാപ്പ രാവിലെ വന്ന് കൂട്ടികൊണ്ട് പോയി, തറവാട്ടിൽ അനിയനും കൂട്ടരും വന്നിട്ടുണ്ട് , ഞാൻ ഉച്ച കഴിഞ്ഞു ചെല്ലാന്ന് പറഞ്ഞു. അങ്ങനെ അവർ കുറെ വർത്തമാനം പറഞ്ഞിരുന്നു.കുറച്ച് കഴിഞ്ഞപ്പോൾ സാഹിറ പറഞ്ഞു.. “സുഭാഷ് എന്റെ വീട് കാണണ്ടേ”വാ എല്ലാതും കാണിക്കാം ..

രണ്ടു നില വീട്ടിലെ താഴെ ഭാഗം കാണിച്ച് മുകളിലേക്കു പോകാൻ നേരം , അടുക്കള വാതിലും മുൻ വശത്തെ വാതിലും അവൾ അകത്ത് നിന്ന് കുറ്റിയിടാൻ മറന്നില്ല. മുകളിലെ സ്ഥലങ്ങൾ ഒക്കെ കണ്ട സുഭാഷ് പറഞ്ഞു . “മനോഹരം ചേച്ചി …എന്ത് നല്ല വർക്ക് ആണ്. ആരാണ് വീട് പണിതത് …കുറച്ച് നേരം വീടിന്റെ വർത്തമാനം പറഞ്ഞ് നിന്നിട്ട്. മുകളിലെ മാസ്റ്റർ ബെഡ് റൂമിലേക്കവനെ കൊണ്ട് പോയി . വളരെ മനോഹരമായി രൂപ കല്പന ചെയ്ത മുറി . “വരു സുഭാഷ്. ഇതാണ് എന്റെ മുറി. ഞാനിവിടെയാണ് ഉറങ്ങുന്നത്”ആ മുറിയിൽ അത്തറിന്റെ വശീകരിക്കുന്ന ഗന്ധമുണ്ടായിരുന്നു. അതിലും നല്ല ഒരു ഗന്ധം സാഹിറക്കും ഉണ്ടായിരിന്നു.അവൻ ആ മുറിയിൽ കേറിയതും സാഹിറ മുറിയുടെ വാതിലടച്ചു … അപ്പോഴും സുഭാഷിനൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല. “ചേച്ചി എന്തിനാണ് വാതിലടച്ചത്” സുഭാഷ് , എതിര് പറയരുത് … ഒരു സ്ത്രീയുടെ പൂവണിയാത്ത ആഗ്രഹങ്ങൾ സമുദ്രംപോലെയാണ്. സുഭാഷ് സുന്ദരനാണ് , ഒരു സ്ത്രീയോട് എങ്ങനെ സംസാരിക്കണം എന്നറിയാം . അവളെ ശ്രദ്ധിക്കാൻ അറിയാം, അവളുടെ മനസ്സിന്റെ മർമ്മരമറിയാം.

whatsapp-image-2016-09-29-at-19-48-39

ഞാൻ സുഭാഷിന്റെ ആലിംഗനം ആഗ്രഹിക്കുന്നു , സുഭാഷിൽ അലിയാൻ ആഗ്രഹിക്കുന്നു. നിന്നെ കണ്ടപ്പോൾ മുതൽ എന്റെ മനസ്സ് പതയുകയായിരുന്നു. നിനക്ക് വേണ്ടി.. നീയായിരുന്നു എന്റെ മനസ്സിൽ മുഴുവൻ ..
ഒരു തവണ … ഒറ്റ തവണ , എന്റെ ശരീരം നിന്നിൽ ചേർക്കണം. ഒരു സ്ത്രീയുടെ ദാഹത്തെ നീ മനസ്സിലാക്കണം.
അതും പറഞ്ഞ് സാഹിറ അൽപ്പം കൂടി അവന്റെ അടുത്ത് വന്ന് അവനെ കെട്ടിപിടിച്ചു. പ്രതീക്ഷിക്കാത്ത ആ ആലിംഗനത്തിൽ അവളുടെ നിറഞ്ഞ മാറിടം അവന്റെ ദേഹത്ത് പതിഞ്ഞപ്പോൾ സുഭാഷ് ഒരു ദീർഘ ശ്വാസം വിട്ടു.
അത്തറിന്റെ മണമുള്ള അപ്സരസ്സു പോലത്തെ സുന്ദരി. ഇങ്ങനൊരു സാഹചര്യം .. സുഭാഷിന്റെ ഹൃദയം കൂടുതൽ ഇടിക്കാൻ തുടങ്ങി.ഇതിനു വേണ്ടിയാണ് കുട്ടികളെ ഞാൻ ഒഴിവാക്കിയത് സുഭാഷ്. നിന്റ മാറിൽ ചാരി എന്റെ ആഗ്രഹം നിറവേറ്റാൻ.

അവൻ സാഹിറയെ തന്നിൽ നിന്നും അകറ്റി അവളുടെ കണ്ണുകളിൽനോക്കി ,ആ കണ്ണുകൾ അപ്പോൾ തിളങ്ങുന്നുണ്ടായിരുന്നു അവൻ സാഹിറയോട് ചോദിച്ചു.”എനിക്ക് ദാഹിക്കുന്നു ചേച്ചി , അല്പം വെള്ളം വേണം. എന്നിട്ടാവാം ചേച്ചി ഉദ്ദേശിക്കുന്നത്””ദാ, ഇപ്പൊ കൊണ്ട് വരാം”അവൾ വെള്ളമെടുക്കാൻ താഴേക്കു പോയതും അവനും കൂടെ ചെന്നു.അവൻ വെള്ളം വാങ്ങി കുടിച്ചു.ചേച്ചി വാ ഇനി നമ്മുടെ ലോകത്തേക്ക് പോകാം
അതിനു മുന്നേ ഒരു കാര്യം ചോദിച്ചോട്ടെ?സുഭാഷ് ചോദിച്ചോളൂ…സാഹിറ ആകാംഷഭരിതയായി.
വളരെ മനോഹരമായ വീട് .. ഇതിനെത്ര ലക്ഷം ആയിക്കാണും.40 ലക്ഷം രൂപ. 20 ലക്ഷം ലോൺ ഉണ്ട്.
എല്ലാ ഫർണിച്ചറും മേത്തരമാണല്ലോ .. ഓ ജനറലിന്റെ എ സി എല്ലാ മുറിയിലും. ഗംഭീരം. അങ്ങനെ സംസാരിച്ചുകൊണ്ടു അവർ മുകളിലെ മുറിയിലേക്കു പോയി .സുഭാഷ് കിടക്കയിൽ ഇരുന്നു … ചേച്ചി കിടക്ക പതുപതാന്നിരിക്കുന്നല്ലോ. നല്ല വിലയുണ്ടാവുമല്ലേ.

അതെ,ഒരാഴ്ചയേ ആയിട്ടുള്ളു ഇത് മേടിച്ചിട്ട്
ചേച്ചി ഇട്ടിരിക്കുന്ന ഉടുപ്പ് , വളരെ നല്ല വിലയുള്ളതല്ലേ?
അതെ സുഭാഷ് , വാങ്ങുമ്പോൾ നല്ലത് വാങ്ങണം എന്നാണ് എന്റെ ഒരു ഇത്. അല്ലെ സുഭാഷ്?
അതെ അതെ ..ഞാനും നല്ലതേ വാങ്ങൂ, സുഭാഷ് മറുപടി പറഞ്ഞു.
ഈ വീട്ടിലെ സകലതും ഇക്ക പണിയെടുത്ത കാശല്ലേ ചേച്ചി?
അതെ , എന്താ സുഭാഷ് ഇങ്ങനൊക്കെ ചോദിക്കുന്നെ?

ഒന്നൂല്ല ചേച്ചി, കൊട്ടാരം പോലത്തെ ഈ വീടും , നാലുമുറിയിലും എ സി യും , മേത്തരമായ ഫർണ്ണിച്ചറും, ഈ വീട്ടിലെ ഒരു മൊട്ടു സൂചി പോലും ഇക്കാ ഉണ്ടാക്കിയ കാശല്ലേ?
ചേച്ചി എന്നെ വീട്ടിലേക്ക് വിളിച്ചപ്പോൾ തന്നെ എനിക്ക് സംഗതി പിടി കിട്ടിയാരുന്നു , എന്തായിരിക്കും ഉദ്ദേശമെന്ന് , എല്ലാം നേരിടാൻ തയ്യാറായോണ്ട് തന്നെയാ വന്നത്.ചേച്ചി , ഈ മാസം, ഫോൺ ബില്ലും, കറന്റ് ബില്ലും, എല്ലാ ബില്ലും അടക്കാനും , ഇന്നെനിക്ക് ഉണ്ടാക്കി തന്ന മാങ്ങ ജൂസും, എനിക്കായ് ഒരുക്കിയിരിക്കുന്ന നെയ്ച്ചോറും ചിക്കനും , ഇതൊക്കെ ചെയ്തതും ഉണ്ടാക്കിയതും
ഇക്കാന്റെ കാശുകൊണ്ടല്ലേ ?

ചേച്ചി ഇപ്പോൾ എനിക്ക് വേണ്ടി ഊരാൻ തുടങ്ങിയ അടി വസ്ത്രം മുതൽ , അലമാരയിൽ അടുക്കി വച്ചിരിക്കുന്ന വിലയേറിയ വസ്ത്ര അടുക്കുകൾ വരെ മേടിച്ചത് ഇക്കാന്റെ കാശു കൊണ്ടല്ലേ ?
എന്നെ ആകർഷിക്കാനായി മുറിയിലും ദേഹത്തും വാരിത്തേച്ച വിലയേറിയ അത്തറും ഇക്ക കൊടുത്തു വിട്ടതല്ല ?
നാല് നേരത്തിനു അഞ്ചു നേരവും വച്ച് കാലാക്കി തിന്നാൻ മേടിക്കുന്ന പല ചരക്ക് സാധനങ്ങളും ഇക്കാന്റെ കാശല്ലേ?ഇത്രയും ഒരു സൗകര്യം നിങ്ങൾക്കുണ്ടാക്കി തന്നിട്ട് , ബാക്കി ഉള്ള ലോണടക്കാനും കുട്ടികളുടെ സ്‌കൂൾ ഫീസടക്കാനും , അങ്ങ് കടലിനക്കരെ കഷ്ടപ്പെടുന്നത് നിങ്ങളുമായി ഒരു ഉടമ്പടി ഉണ്ടാക്കിയിട്ടാ. വിവാഹമെന്ന ഉടമ്പടി.ശീതികരിച്ച മുറിയിലിരുന്ന് നെയ്ച്ചോറും ഇക്ക കൊണ്ട് വന്ന ഈത്ത പഴവും തിന്ന് നെയ്യ് ശരീരത്തിൽ അടിഞ്ഞ് കൂടുമ്പോൾ ഏതു പെണ്ണിനും തോന്നും ഒരു പുരുഷന്റെ കൈകളിൽ ഞെരിഞ്ഞമരണമെന്ന്.

കാമവും രതിയും , ലൈഗീകതയും, ആ ചിന്തയും നിങ്ങൾക്കുണ്ടായത് തെറ്റല്ല. എന്നാൽ ഭർത്താവുമായി വിവാഹമെന്ന ഉടമ്പടി ഉള്ളിടത്തോളം , ചേച്ചിയുടെ മനസ്സും ശരീരവും , ഭർത്താവിന്റെ മനസ്സും ശരീരവും വേറെ ആർക്കും പങ്കു വെയ്ക്കുന്നതിൽ അർത്ഥമില്ല .
അത് വിശ്വാസ വഞ്ചനയാണ് , ഉടമ്പടി ലംഘനമാണ്.

muslim-loving-couples-11

പരപുരഷനുമായി സുഖിക്കണമെങ്കിൽ , വിവാഹത്തിൽ നിന്ന് പിന്മാറി ലൈംഗികത ആസ്വദിക്ക്. അല്ലാതെ ഭർത്താവിന്റെ പണം കൊണ്ട് തിന്ന് കുടിച്ചിട്ട് അന്യപുരുഷന്റെ മാറിൽ ഒട്ടി ചേർന്ന് കിടക്കമുണത് നന്നല്ല.
അപ്പോഴേക്കും സാഹിറ കരയാൻ തുടങ്ങിയിട്ടുണ്ടായിരുന്നു.എല്ലാ ആണുങ്ങളും പെണ്ണുങ്ങളോട്‌ സൗഹൃദം സ്ഥാപിക്കുന്നത്‌ അവളെ പ്രാപിക്കണം എന്ന ചിന്തയോടു കൂടിയാണെന്നൊരു ധാരണ നിങ്ങൾ പെണ്ണുങ്ങളുടെ മനസ്സിലുണ്ടേൽ അത്‌ തെറ്റാണ്‌.

നിങ്ങളെ പോലുള്ള ഒരു സുന്ദരിയുടെ വശ്യനോട്ടത്തിൽ സ്വയം മറക്കുന്നവരാ എല്ലാ ആണുങ്ങളെന്നും ചിന്തിക്കേണ്ട. പുരുഷന് ലൈംഗീകത ഇഷ്ടമാണ്. എന്ന് വച്ച് അവളൊന്നു വിചാരിച്ചാൽ അന്യ സ്ത്രീകളുടെ മാറിൽ എല്ലാ പുരുഷന്മാരും. ഓടിയണയുമെന്ന ചിന്തയും ശരിയല്ല. അങ്ങനെ ഉള്ളവർ ഉണ്ടായിരിക്കും.
അവൻ തോളിൽ തട്ടി ആശ്വസിപ്പിച്ചിട്ട് പറഞ്ഞു. നിങ്ങളെ പോലുള്ള സുന്ദരിയുടെ മുന്നിൽ ഞാൻ പതറിയിട്ടാ നിൽക്കുന്നെ. ഞാനും പച്ചയായ ഒരു പുരുഷനാണ്. ഒരിക്കൽ കൂടി എന്റെ മാറിൽ നിങ്ങൾ ചാരിയാൽ ഞാൻ ചിലപ്പോൾ എല്ലാം ചെയ്തെന്നിരിക്കും. അത് വേണ്ട. ഞാൻ പോകുന്നു. ആരും അറിഞ്ഞിട്ടില്ല. ആരെയും അറിയിക്കണ്ട.

പിന്നെ, ഞാൻ ഇങ്ങനൊക്കെ സംഭവിക്കും എന്ന് കരുതി തന്നെയാ വന്നേ. ആ ഒരു കരുതൽ എവിടേ പോയാലും ഉണ്ട്.ഇതൊക്കെ സംഭവിച്ചു എന്ന് കരുതി ഇപ്പോഴും നമ്മൾ നല്ല സുഹൃത്തുക്കളാണ് . കേട്ടല്ലോ..!
അപ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞിരുന്നു.അവൻ അവിടെ നിന്നിറങ്ങി വീട്ടിൽ എത്തിയപ്പോഴേക്കും അവന്റെ മൊബൈലിൽ സാഹിറയുടെ ഒരു സന്ദേശം വന്ന് കിടപ്പുണ്ടായിരുന്നു
“സുഭാഷ് , നീയാടാ പുരുഷൻ, ആണത്തമുള്ള ചുണകുട്ടി. നിന്നെ ഞാൻ എല്ലാത്തിലും ബഹുമാനിക്കുന്നു. എന്നോട് പൊറുക്കുക”ആണത്തം ഇങ്ങനേം കാണിക്കാം. അല്ലെ ?

(സാഹിറ, സുഭാഷ് : സാങ്കൽപ്പികം മാത്രം)

അതെ ജീവിതം ചിലപ്പോൾ ഇങ്ങനെയാണ് മറ്റുള്ളവരുടെ ഒരു നിമിഷത്തെ അശ്രദ്ധ മതി അവരുടെ തന്നെ ജീവിതം തകർന്നാടിയാൻ. എപ്പോഴും പ്രിയപ്പെട്ടവരുടെ കരുതലായിരിക്കണം നമ്മുടെ ജീവിതലക്‌ഷ്യം. കാമദാഹത്തിനായി അന്യന്റെ മാറിൽ ചായുന്ന ഓരോ പ്രവാസികളുടെയും ഭാര്യമാർക്കും കാമുകിമാർക്കും സാഹിറ ഒരു പാഠമാവട്ടെ. ഉണ്ണുന്ന ചോറിനോടും അണിയുന്ന വസ്ത്രത്തിനോടും കിടക്കുന്ന പട്ടുമെത്തയോടും ചോദിക്കുക നിങ്ങളുടെ വിലയെത്രയാണെന്നു ?… ഇടറിയ ശബ്ദത്തോടെ അവർ പറയും ഒരു സ്നേഹ ദൂരം അകലെ ഉള്ള വിയര്പ്പിനറെ വിലയാണെന്ന്. ഓരോ

Advertisement

Malayalam Article

സിനിമയിൽ വന്നത് ചെളിയിൽ വീണത് പോലെയായി പിന്നെ രക്ഷപെടാൻ പറ്റില്ല – തുറന്നടിച്ചു മമ്മൂക്ക (Video)

Published

on

സിനിമയിൽ വന്നു പലരും ചെളിയിൽ വീണത് പോലെയായി എന്നും, പിന്നെ രക്ഷപെടാൻ കഴിയില്ല എന്നും തുറന്നടിച്ചു മമ്മൂക്ക. ആശ ശരത് പ്രധാനവേഷം ചെയ്യുന്ന ‘എവിടെ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്. കൂടാതെ താൻ ഡിഗ്രി രണ്ടാം വര്ഷം തോൽക്കാനുള്ള കാരണവും മമ്മൂട്ടി പറയുണ്ട്. രസകരമായ വീഡിയോ കാണാം.

Continue Reading

Malayalam Article

നടിയും നർത്തകിയുമായ വിഷ്ണു പ്രിയ വിവാഹിതയായി (Video)

Published

on

By

നടിയും നർത്തകിയുമായ  വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററിലായിരുന്നു വിവാഹ ചടങ്ങുകൾ . അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.  29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ വിരുന്നും നടക്കും.

വിവാഹത്തോട് അനുബന്ധിച്ചുള്ള മെഹന്ദിച്ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Vishnupriya Pillai Wedding

Vishnupriya Pillai Wedding

Vishnu Priya wedding hd photos (10)

Vishnu Priya wedding hd photos (10)

Vishnu Priya wedding hd photos (11)

Vishnu Priya wedding hd photos (11)

Vishnu Priya wedding hd photos (5)

Vishnu Priya wedding hd photos (5)

Vishnu Priya wedding hd photos (4)

Vishnu Priya wedding hd photos (4)

Vishnu Priya wedding hd photos (9)

Vishnu Priya wedding hd photos (9)

Vishnupriya Pillai Wedding Photo

Vishnupriya Pillai Wedding Photo

Vishnu Priya wedding hd photos (6)

Vishnu Priya wedding hd photos (6)

Vishnu Priya wedding hd photos (7)

Vishnu Priya wedding hd photos (7)

Vishnu Priya wedding hd photos (8)

Vishnu Priya wedding hd photos (8)

Vishnu Priya wedding hd photos (3)

Vishnu Priya wedding hd photos (3)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (1)

Vishnu Priya wedding hd photos (1)

Vishnu Priya wedding hd photos (1)

Vishnu Priya wedding hd photos (1)

Vishnu Priya Image

Vishnu Priya Image

Vishnu Priya HD Photos

Vishnu Priya HD Photos

Vishnu Priya Wedding HD Image

Vishnu Priya Wedding HD Image

Continue Reading

Malayalam Article

സൗമ്യ കൊലക്കേസില്‍ പ്രതി അജാസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

Published

on

By

വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ വെട്ടി തീ വച്ച്‌ കൊന്ന കേസില്‍ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം താനും ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് മജിസ്ട്രേറ്റ് അജാസിന്‍റെ മൊഴി രേഖപ്പെടുത്തിയത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി.
ശരീരത്തില്‍ നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണം വിഭാഗത്തില്‍ ചികിത്സയിലാണ്. വിവാഹാഭ്യര്‍ത്ഥ നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി.

പി.എസ്.സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വീണ്ടും ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങുമ്ബോഴായിരുന്നു അജാസിന്റെ ആക്രമണം.സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് വീടിനടുത്ത് വെച്ച്  തന്നെ സ്കൂട്ടര്‍ ഇടിച്ച്‌ വീഴ്ത്തി.അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും  കൈയില്‍ കരുതിയിരുന്ന വടിവാള്‍ ഉപയോഗിച്ച്‌ അജാസ്സൗമ്യയെ  വെട്ടി. അതിനു ശേഷം പെട്രോളൊഴിച്ച്‌ കത്തിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

Continue Reading

Writeups

Malayalam Article5 hours ago

സിനിമയിൽ വന്നത് ചെളിയിൽ വീണത് പോലെയായി പിന്നെ രക്ഷപെടാൻ പറ്റില്ല – തുറന്നടിച്ചു മമ്മൂക്ക (Video)

സിനിമയിൽ വന്നു പലരും ചെളിയിൽ വീണത് പോലെയായി എന്നും, പിന്നെ രക്ഷപെടാൻ കഴിയില്ല എന്നും തുറന്നടിച്ചു മമ്മൂക്ക. ആശ ശരത് പ്രധാനവേഷം ചെയ്യുന്ന ‘എവിടെ’ എന്ന ചിത്രത്തിന്റെ...

Malayalam Article3 days ago

നടിയും നർത്തകിയുമായ വിഷ്ണു പ്രിയ വിവാഹിതയായി (Video)

നടിയും നർത്തകിയുമായ  വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററിലായിരുന്നു വിവാഹ ചടങ്ങുകൾ . അടുത്ത സുഹൃത്തുക്കളും...

Malayalam Article1 week ago

സൗമ്യ കൊലക്കേസില്‍ പ്രതി അജാസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ വെട്ടി തീ വച്ച്‌ കൊന്ന കേസില്‍ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം താനും ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന്...

Malayalam Article1 week ago

അന്ന് പുഴു, ഇന്ന് രക്തവും മരുന്നും കലർന്ന ബാൻഡേജ്; രംഗോലി അടപ്പിച്ചു

തിരുവനന്തപുരത്തെ ടെക്നോപാർക്കോനോട് ചേർന്ന് പ്രവർത്തിക്കുന്ന റെസ്‌റ്റോറന്റ് ആയ രംഗോലിയിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ രക്തം കലർന്ന ബാൻഡേജ് കണ്ടുകിട്ടി.  ടെക്നോപാർക്കിലെ ജീവനക്കാരിൽ ഒരാൾ വാങ്ങിയ ബിരിയാണിയിൽ ആയിരുന്നു...

Malayalam Article2 weeks ago

‘എ ഫോർ ആപ്പിൾ’ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒന്നിക്കുന്നു.

കന്നി സംവിധായകരായ മധുസൂദനൻ നായരും സി. ശ്രീകുമാരനും ചേർന്നൊരുക്കുന്ന ചിത്രം എ ഫോർ ആപ്പിൾ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒരുമിക്കുകയാണ്. സ്വർണാലയ ഗ്രൂപ്പ്...

Malayalam Article2 weeks ago

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു!

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു! ഗോകുൽ ശ്രീധർ ആണ് തന്റെ അമ്മയുടെ രണ്ടാംവിവാഹ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി...

Malayalam Article2 weeks ago

രണ്ടുമാസം പ്രായമുള്ളപ്പോൾ മകളെ ഉപേക്ഷിച്ചു അമ്മ മറ്റൊരാൾക്കൊപ്പം പോയി. ശേഷം മക്കൾക്കുവേണ്ടി മാത്രം ജീവിച്ചൊരു അച്ഛന്റെ കഥ!

രണ്ടുമാസം പ്രായമുള്ളപ്പോൾ തന്റെ മകളെയും ഉപേക്ഷിച്ചു അന്ന് വരെയുള്ള തന്റെ സമ്പാദ്യവുമായി ഭാര്യ മറ്റൊരാൾക്കൊപ്പം പോയപ്പോൾ ആ അച്ഛൻ തളരാതെ പിടിച്ചു നിന്നത് തന്റെ മകളെ പൊന്നുപോലെ...

Malayalam Article2 weeks ago

കൊല്ലം കടൽത്തീരത്ത് വ്യാപകമായി പത അടിയുന്നു. എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശ വാസികൾ. വീഡിയോ കാണാം

വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനു പിന്നാലെ കൊല്ലം തീരത്തേക്ക് തിരമാലകൾക്കൊപ്പം വലിയതോതിൽ പത അടിയുകയാണ്. എന്നാൽ എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശവാസികളും അത്ഭുതപ്പെടുകയാണ്. തീരത്തേക്ക് വളരെ വലിയ...

Malayalam Article2 weeks ago

വായു ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തീരത്തോടടുക്കും; കേരളത്തിൽ കനത്ത ജാഗ്രത

130 മുതല്‍ 140 കിലോ മീറ്റര്‍ വരെ വേഗത്തിൽ വായു ചുഴലിക്കാറ്റ് എന്ന് വൈകുന്നേരത്തോടുകൂടി ഗുജറാത്ത് തീരത്തോടടുക്കും. എപ്പോൾ പതിനായിരത്തിൽ അതികം പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. വൈകുന്നേരത്തിനു മുന്പായി...

Malayalam Article2 weeks ago

അഭിനയമായാലും സംവിധാനമായാലും ആഷിത അരവിന്ദിന്റെ കൈകളിൽ ഭദ്രം

പ്രഗൽഭരായ കലാകാരന്മാരുടെ നാടാണ് കാസർഗോഡ്. അതെ കാസർഗോഡ് നിന്നും തന്റേതായ രീതിയിൽ കഴിവ് തെളിയിച്ചു ഉയരങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുന്ന കലാകാരിയാണ് ആഷിത അരവിന്ദ് .എന്നാൽ നമ്മളിൽ പൂരിഭാഗം പേർക്കും ഈ...

Trending

Don`t copy text!