Connect with us

Malayalam Article

അക്രമരാഷ്ട്രീയവും, കണ്ണില്‍ തീപ്പൊരിയുള്ള യുവത്വവും..!!

Published

on

ഓരോ അമ്മമാരും പത്തുമാസം തന്‍റെ ഉദരത്തിലേറ്റി വേദനയില്‍കുതിര്‍ന്ന കണ്ണീരിൻ നനവുള്ള ആഹ്ലാദത്തോടെയാണ് ഓരോ കുഞ്ഞിനും ജന്മം നല്‍കുന്നത്. ഒരു ആണായിപ്പിറന്ന തന്‍റെ പൗരുഷത്തിന്‍റെ പ്രതീകമായിട്ടാണ് ഓരോ പിതാവും തന്‍റെ പ്രിയതമ നൊന്തുപ്രസവിച്ച ഓരോ മക്കളേയും കാണുന്നത്. സന്തോഷമോ, സന്താപമോ, കഷ്ട്ടതയോ ദുരിതമോ എന്തുമായിക്കൊള്ളട്ടെ അവര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ തങ്ങളാൽ കഴിയാവുന്ന രീതിയില്‍ വളര്‍ത്തി വലുതാക്കി വേണ്ടുന്ന വിദ്യാഭ്യാസമൊക്കെ നല്‍കി ഒരു നിലയിലേയ്കെത്തിക്കുന്നു.

അതുവരെ കഥ ശുഭം…

“കണ്ണില്‍ തീപ്പോരിയുള്ള യുവത്വ”ത്തെ അന്വേഷിച്ച് നടക്കുന്ന രാഷ്ര്ടീയക്കോമരങ്ങൾ ഏറെയുള്ള നാടാണ്‌ നമ്മുടെ കേരളം. ഇക്കൂട്ടർ നോട്ടമിടുന്നത് മേല്പറഞ്ഞ ചുറ്റുപാടിൽ വളര്‍ന്നുവരുന്ന ഇത്തരം യുവാക്കളെയാണ്. – അവൻ ഒരിക്കലും ഒരു ധനികന്‍റെയൊ അല്ലെങ്കിൽ ഒരു രാഷ്ട്രീയനേതാവിന്‍റെയോ മകനാവില്ല – അവൻ ഒരു സാദാരണക്കാരൻ.. സമൂഹത്തിന്‍റെ തായ്-വേരുകളെ താങ്ങിനിര്‍ത്തുന്ന ഒരു കര്‍ഷകന്‍റെയോ, ഒരു കൂലിപ്പണിക്കാരന്‍റെയോ സന്തതി. നമ്മുടെ സുന്ദരമായ കൊച്ചുകേരളത്തിലെ പല രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ചതുരംഗപ്പലകയിലെ കരുക്കളാവാൻ വിധിക്കപ്പെട്ടവരാണ് ഞാൻ നേരത്തെപറഞ്ഞ “കണ്ണില്‍ തീപ്പൊരിയുള്ള” ഈ യുവത്വം. വീടിനും നാടിനും പ്രയോജനപ്പെടുത്തേണ്ട നവയുഗതലമുറയെ തങ്ങളുടെ ഗൂഡലക്ഷ്യങ്ങള്‍ക്കുവേണ്ടി, തങ്ങളുടെ ഇച്ചാശക്തിക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന വെറും ചട്ടുകങ്ങളാക്കി ഇവർ മാറ്റുന്നു. അതിനായി ഇക്കൂട്ടര്‍ പണവും രാഷ്ട്രീയ സ്വാധീനവും നല്‍കി പ്രലോഭിപ്പിക്കുന്നു. ഇങ്ങനെ വലയില്‍ വീഴ്ത്തപ്പെടുന്ന യുവാക്കളില്‍നിന്നും നാം നേരും നെറിയുമുള്ള രാഷ്ട്രീയം ഒരിക്കലും പ്രതീക്ഷിക്കരുത്. കാരണം, അവര്‍ പ്രലോഭനങ്ങളിൽ വീണ് രാഷ്ട്രീയപ്രവര്‍ത്തനത്തിനു ഇറങ്ങിത്തിരിക്കുന്നവരാണ്. നല്ലൊരു രാഷ്ട്രീയപ്രവര്‍ത്തകൻ തീര്‍ച്ചയായും ഒരു സ്വയംസേവകനായിരിക്കും. അവനു രാഷ്ട്രീയത്തിൽ പ്രവര്‍ത്തിക്കുവാൻ ഇത്തരം പ്രലോഭനങ്ങളുടെയൊന്നുംതന്നെ ആവശ്യമില്ല.

എന്തിനോവേണ്ടി, ആര്‍ക്കോവേണ്ടി ജീവിതത്തിൽ ഒരിക്കല്‍പ്പോലും കണ്ടിട്ടുപോലും ഇല്ലാത്തവരെപോലും വെട്ടിതുണ്ടംതുണ്ടാമാക്കാന്‍ കെല്‍പ്പുള്ളവരായി ഇവരെമാറ്റിയെടുക്കയാണ് അടുത്ത നടപടി.

സത്യത്തിൽ ഇവരെയും തീവ്രവാദികൾ എന്നല്ലേ വിളിക്കേണ്ടത്. കാരണം കരുണയെന്ന ഭാവം ലവലേശംകാണാത്ത ഇത്തരക്കാരെ, സഹജീവികളെ മുഖത്തുനോക്കി വെട്ടിക്കൊല്ലുന്ന നീചഗണത്തില്‍പ്പെടുന്ന മനുഷ്യത്വം ഇല്ലാത്തവരെ വേറെ എന്തുവിളിക്കാനാണ്.

ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് പിന്നീട് ജീവിതത്തിൽ ഒരിക്കലും മനസമാധാനത്തോടെ കിടന്നുറങ്ങുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കത്തിയും, കഠാരയും വടിവാളുമൊക്കെ തങ്ങളുടെ സന്തതസഹചാരികള്‍ ആവുന്നതോടെ താനും എന്നെങ്കിലും ഇങ്ങനെയൊരു കത്തിക്കോ വടിവാളിനോ തീരുവാനുള്ളതാണ് എന്ന ചിന്ത അവനെ വേട്ടയാടും എന്നുള്ളത്‌ തീര്‍ച്ചയാണ്. അതുകൊണ്ടുതന്നെ പിന്നീടുള്ള ഇവരുടെ ജീവിതം ഇത്തരം കൊലപാതകങ്ങള്‍ക്കുവേണ്ടി ഉഴിഞ്ഞു വയ്ക്കപ്പെട്ടതുപോലെ ആവുന്നു.

പ്രിയ യുവത്വമേ…

നിങ്ങൾ അറിയുന്നുണ്ടോ.. നാളെ നിങ്ങളും ഇതുപോലൊരു കൊലക്കത്തിയ്കിരയായി കഴിഞ്ഞാല്‍ നിങ്ങളുടെ മൃതദേഹം ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ കൊടിയടയാളങ്ങളാൽ പൊതിഞ്ഞ്… ചുറ്റും കൂടിനിന്നു നാലു മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെ അടക്കം ചെയ്യപ്പെട്ടുകഴിഞ്ഞാല്‍പ്പിന്നെ ഒരു പാര്‍ട്ടിയും നിങ്ങളെ ഓര്‍ക്കുകപോലും ഇല്ലെന്ന്. അഥവാ ഓര്‍ത്താല്‍തന്നെ അതു നിങ്ങളുടെ രക്തസാക്ഷിദിനം ആചരിക്കുവാൻ വേണ്ടി മാത്രമായിരിക്കുമെന്നും നിങ്ങള്‍ക്കറിയാത്തതാണോ..?? അതോ.. അറിയാമായിരുന്നിട്ടും അറിയില്ലെന്ന് നടിക്കുകയാണോ..?

എന്നാൽ ഒരു കാര്യം ഓര്‍മിക്കുന്നത്‌ നന്നായിരിക്കും…

നിങ്ങളുടെ നഷ്ട്ടത്തിന്‍റെ മുറിവ് ഒരിക്കലും മായാത്തചില ജീവിതങ്ങൾ എന്നും നിങ്ങളെയോര്‍ത്തു കരയുന്നുണ്ടാവും. അത് നിങ്ങളെ സ്നേഹിച്ചിരുന്ന നിങ്ങളുടെ

മാതാപിതാക്കളും നിങ്ങളുടെ സഹോദരങ്ങളും നിങ്ങള്‍മൂലം വിധവയാകേണ്ടിവന്ന നിങ്ങളുടെ ഭാര്യയും അവരിലൂടെ നിങ്ങള്‍ക്ക് ജനിച്ച നിങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളും ആയിരിക്കും. ഒരു സഹജീവിയുടെ ചുടുചോരവാര്‍ന്ന നിങ്ങളുടെ കൊലക്കത്തിക്ക് അവരെ സമാധാനിപ്പിക്കുവാന്‍ കഴിയുമോ. നിങ്ങളുടെ പാര്‍ട്ടിക്കാര്‍ക്കോ അവയുടെ നേതാക്കന്മാര്‍ക്കോ അവരെ സമാധാനിപ്പിക്കുവാൻ കഴിയുമോ..? ഇല്ല…!!

നിങ്ങൾ കൊയ്തുകൂട്ടുന്ന ഓരോതലയ്ക്കും വിളവെടുക്കുന്നത് നിങ്ങൾ പ്രതിനിധാനംചെയ്യുന്ന പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നവർ മാത്രമാണ്. അതിന്‍റെ ഗുണഭോക്താക്കളും അവര്‍ തന്നെയാണ്. കാരണം, തങ്ങളുടെ രാഷ്ട്രീയ-പ്രതിയോഗികള്‍ കൊല്ലപ്പെടെണ്ടത് അവരുടെ ആവശ്യമാണ്. അതിനവര്‍ നിങ്ങളെ കോഴിപ്പോരിലെ കൊത്തുകോഴികളാക്കുന്നു. ഈ കൊത്തുകോഴികള്‍ ആവുന്ന നിങ്ങൾ നാളത്തെ രക്തസാക്ഷികള്‍ ആണ്. അതിന്‍റെയും നേട്ടം ആര്‍ക്കാണ്..?? ചിന്തിച്ചുനോക്കു..??

സത്യത്തിൽ നിങ്ങളെ രക്തസാക്ഷികൾ എന്നുപോലും വിളിക്കുവാൻ പാടില്ല. കാരണം, രക്തസാക്ഷികള്‍ എന്നുപറഞ്ഞാൽ സ്വന്തംനാടിനുവേണ്ടി, നാടിന്‍റെ നന്മയ്ക്കുവേണ്ടി, ജനസമൂഹത്തിനുവേണ്ടി ജീവത്യാഗം ചെയ്തവരെയാണ്. അവരുടെ പേരുകള്‍ എന്നും ജനങ്ങള്‍ക്ക്‌ പ്രജോദനവും അഭിമാനവുമാണ്. എന്നാല്‍ നിങ്ങളോ.. അധോലോകസംഘങ്ങളെയും ഗുണ്ടാസംഘങ്ങളെയുംപോലെ, ആര്‍ക്കോവേണ്ടി, എന്തിനോവേണ്ടി അന്യോന്യം വെട്ടിചാവുന്നു.. അങ്ങിനെയുള്ളവര്‍ എങ്ങിനെയാണ് രക്തസാക്ഷികള്‍ ആവുന്നത്. അവര്‍ക്ക് ജനങ്ങള്‍ക്കിടയിൽ എന്തുസ്ഥാനമാണ് ഉണ്ടാവുക.

ഇത്തരം പ്രവൃത്തികള്‍ക്ക്‌ ഇറങ്ങിതിരിക്കുംമുന്‍പ് നിങ്ങൾ നിങ്ങളുടെ കുടുംബാംഗങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ടോ. നിങ്ങളുടെ പ്രവൃത്തികള്‍മൂലം ഒന്നുമറിയാത്ത നിങ്ങളുടെ കുടുംബാംഗങ്ങളും വേട്ടയാടപ്പെടും എന്നു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ..? ഒരിക്കലും ബന്ധങ്ങള്‍ക്കും സ്വന്തം മാതാപിതാക്കള്‍ക്കും വിലകല്‍പ്പിക്കുന്ന ഒരു വ്യക്തിയും ഇത്തരം ഹീനപ്രവൃത്തികള്‍ക്ക്‌ കൂട്ടുനില്‍ക്കില്ല. എന്നാല്‍ ഇത്തരം പ്രവൃത്തികൾ ചെയ്യുവാൻ നിങ്ങളെ വഴിതിരിച്ചുവിടുന്നവര്‍ക്കു അവരുടേതായഗൂഡലക്ഷ്യങ്ങൾ ഉണ്ട്. അതൊരിക്കലും നിങ്ങള്‍ക്കോ, നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കോ ഗുണമുണ്ടാവുന്ന കാര്യവും ആയിരിക്കില്ല. ആര്‍ക്കോവേണ്ടി നിങ്ങൾ നിങ്ങളുടെ ഭാവിയും, ജീവിതവും ബലികൊടുക്കുന്നു എന്നതല്ലേ യാഥാര്‍ഥ്യം..!

എന്തിനുവേണ്ടി…??

ചാനൽ ചർച്ചകളിലിരുന്നു നിങ്ങളുടെ നേതാക്കന്മാർ പോര്‍വിളികൾ നടത്തുന്നത് നിങ്ങള്‍ കാണുന്നില്ലേ..? “ഞങ്ങളെ തൊട്ടാല്‍ ഞങ്ങൾ വെട്ടും..” എന്നൊക്കെ അവർ വിളിച്ചുകൂവുന്നത്.. അവര്‍ “ഞങ്ങള്‍” എന്നുദ്ദേശിക്കുന്നത് നിങ്ങളെയാണ്.. ചാവേറുകളാവാന്‍ വിധിക്കപ്പെട്ടു നില്‍ക്കുന്ന നിങ്ങളെ..!! ഈ പോര്‍വിളി നടത്തുന്ന ഒരു നേതാക്കന്മാരുടെയും മക്കളോ, എന്തിനു ബന്ധുക്കള്‍പോലും ഉണ്ടാവില്ല നിങ്ങളുടെ ഗണത്തില്‍പ്പെടുത്താൻ.

ചിന്തിച്ചു നോക്കൂ..!!

രാഷ്ട്രീയം നല്ലതാണ്.. സമൂഹത്തിനു അത് ആവശ്യവും ആണ്.

എന്നാൽ അക്രമരാഷ്ട്രീയം ഒരിക്കലും ഒരു നാടിനും ഗുണം ചെയ്യില്ല. അത് നമ്മുടെ നാടിന്‍റെ ശാപമെന്നെ പറയാൻ പറ്റൂ..

എന്‍റെ നാട്ടിലെ പ്രിയ രാഷ്ട്രീയ നേതാക്കളെ..

നിങ്ങൾ നിസ്വാര്‍ത്ഥമായി വിചാരിച്ചാൽ മാറ്റിയെടുക്കാവുന്നതേയുള്ളൂ ഇന്നത്തെയീ അരുംകൊല രാഷ്ട്രീയം. വളരെ കഴിവുകളുള്ളവരും പ്രഗല്‍ഭരുമായിട്ടുള്ള ഒരുപാടു നേതാക്കന്മാര്‍ നമുക്കുണ്ട്. ഈ നേതാക്കന്മാരെല്ലാം ഒരു മേശയ്ക്കു ചുറ്റുമിരുന്നു കൂടിയാലോചിച്ചാല്‍ തീരുന്നതേയുള്ളൂ ഈ പ്രശ്നങ്ങൾ എന്നു ഞാൻ വിശ്വസിക്കുന്നു.. നമ്മുടെ നടിനെയോര്‍ത്തു, ഭാവി തലമുറയെയോര്‍ത്ത് ഇതിലെല്ലാമുപരി ഈ അക്രമരാഷ്ട്രീയംമൂലം നഷ്ട്ടപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെയോര്‍ത്തു വിലപിക്കുന്ന അനേകം കുടുംബങ്ങല്‍ക്കുവേണ്ടി, ഇനിയും ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍.. പ്രിയനേതാക്കളെ ദയവായി നിങ്ങളെല്ലാവരും കൂടി ഇതിനൊരു പരിഹാരം എന്നന്നേയ്ക്കുമായി കാണണമെന്ന് അപേക്ഷിക്കുന്നു..

ഉപദേശിച്ച് ആരെയെങ്കിലും നന്നാക്കികളയാമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. എന്നാലും ഇന്ത്യ എന്‍റെ രാജ്യമാണ്.. എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരങ്ങളാണ് എന്നു പറയുമ്പോൾ, എന്‍റെ സഹോദരങ്ങളിൽ ചിലർ തെറ്റായവഴികളിലേക്ക്‌

വലിച്ചിഴയ്ക്കപ്പെടുന്നത് കാണുമ്പോള്‍ ഒരു വിഷമം… സുന്ദരമായ എന്‍റെ കൊച്ചുകേരളം അരുംകൊലകളുടെ വാര്‍ത്തകള്‍കേട്ട് ഞെട്ടിയുണരുന്നതു കാണുമ്പോൾ ഉണ്ടാവുന്ന നിരാശയും നിസ്സഹായതയും… ഇതൊക്കെയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍..

എല്ലാം ശുഭപര്യവസായിയായിത്തീരുമെന്ന് ആശിക്കാം..

ആരോഗ്യകരമായ രാഷ്ട്രീയപ്രവര്‍ത്തനം നമ്മുടെ നാടിന്‍റെ മുഖമുദ്രയാവട്ടെയെന്നും… കണ്ണില്‍ തീപ്പൊരിയുള്ള യുവത്വം നാടിന്‍റെ യശസ്സുയര്‍ത്തട്ടെയെന്നുമുള്ള പ്രതീക്ഷകളോടെ നമുക്കു കാത്തിരിക്കാം..

ഒരു നല്ല നാളെക്കായി….!!

Malayalam Article

അന്ന് പുഴു, ഇന്ന് രക്തവും മരുന്നും കലർന്ന ബാൻഡേജ്; രംഗോലി അടപ്പിച്ചു

Published

on

By

തിരുവനന്തപുരത്തെ ടെക്നോപാർക്കോനോട് ചേർന്ന് പ്രവർത്തിക്കുന്ന റെസ്‌റ്റോറന്റ് ആയ രംഗോലിയിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ രക്തം കലർന്ന ബാൻഡേജ് കണ്ടുകിട്ടി.  ടെക്നോപാർക്കിലെ ജീവനക്കാരിൽ ഒരാൾ വാങ്ങിയ ബിരിയാണിയിൽ ആയിരുന്നു രക്തവും മരുന്നും കലർന്ന നിലയിൽ ബാൻഡേജ് കിട്ടിയത്. ജീവനക്കാരൻ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുകയും പരാതി പെടുകയും ചെയ്തു. തുടർന്ന് ടെക്നോപാർക്ക് നേരിട്ട് ഇടപെട്ട് ഹോട്ടൽ അടപ്പിക്കുകയായിരുന്നു. എന്നാൽ ഇതൊരു സാധാരണ വിഷയമാണെന്ന മട്ടിലായിരുന്നു ഹോട്ടൽ ഉടമ ടെക്നോപാർക്കിനോട് പ്രതികരിച്ചത്.

നാലുമാസങ്ങൾക്ക് മുൻപ് ഇതേ ഹോട്ടലിൽ തന്നെ സമാനമായ മറ്റൊരു സംഭവവും ഉണ്ടായിരുന്നു. ഹോട്ടലിൽ നിന്നും ടെക്നോപാർക്കിലെ മറ്റൊരു ജീവനക്കാരൻ വാങ്ങിച്ച ചിക്കൻ വിഭവത്തിൽ പുഴുവിനെ കാണപ്പെട്ടിരുന്നു. ഇതേ തുടർന്ന് റെസ്റ്റോറന്റ് താൽക്കാലികമായി അടച്ചിട്ടിരുന്നു. അതിനു ശേഷം തുറന്നു പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണ് വീണ്ടും സംഭവങ്ങൾ ആവർത്തിക്കാൻ തുടങ്ങിയത്.  യോഗം ചേർന്ന് ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നാണ് ടെക്നോപാർക്ക് അധികൃതർ അറിയിച്ചത്.

Continue Reading

Malayalam Article

‘എ ഫോർ ആപ്പിൾ’ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒന്നിക്കുന്നു.

Published

on

By

കന്നി സംവിധായകരായ മധുസൂദനൻ നായരും സി. ശ്രീകുമാരനും ചേർന്നൊരുക്കുന്ന ചിത്രം എ ഫോർ ആപ്പിൾ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒരുമിക്കുകയാണ്. സ്വർണാലയ ഗ്രൂപ്പ് ഓഫ് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്സിന്റെ ഉടമ സുദർശനൻ കാഞ്ഞിരംകുളത്തിന്റെ കന്നി നിർമ്മാണ ചിത്രം കൂടിയാണിത്. പ്രണയത്തെ മുൻ നിർത്തിയാണ് ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത്. 

ഒരു യാത്ര, രണ്ടു ലക്‌ഷ്യം കൂടെ പ്രണയവും എന്ന തലകെട്ടോടുകൂടിയാണ് ചിത്രത്തിന്റെ പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. പി.എഫ് മാത്യൂസിന്റെ കഥക്ക് തിരക്കഥ ചെയ്തിരിക്കുന്നത് രാജേഷ് ജയരാമൻ ആണ്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജെറി അമൽദേവ് ആണ്.

നെടുമുടി വേണു, ഷീല എന്നിവരെ കൂടാതെ കൃഷ്ണകുമാർ, ദേവൻ, സലിം കുമാർ, ടോണി സിജിമോൻ, ജാൻവി ബെജു, സാജൻ സുദർശനൻ, ശരണ്യ ആനന്ദ്, കൊയ്യയും പ്രദീപ്, മോഹൻ അയിരൂർ, സന്തോഷ് കീഴാറ്റൂർ, ആഷിക, സാജൻ സൂര്യ, പാഷാണം ഷാജി, കല്യാണി നായർ, സേതുലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ചിത്രത്തിലെ ആദ്യ ഗാനം കാണാം

സോഴ്സ്:  Manorama Music Songs

Continue Reading

Malayalam Article

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു!

Published

on

By

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു! ഗോകുൽ ശ്രീധർ ആണ് തന്റെ അമ്മയുടെ രണ്ടാംവിവാഹ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി ജീവിതത്തിന്റെ നല്ലൊരു ഭാഗവും മാറ്റിവെച്ച അമ്മയ്ക്കുവേണ്ടി തനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാണ് ഇതെന്നാണ് ഗോകുൽ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാംവിവാഹം എന്ന് കേൾക്കുമ്പോൾ മുഖം ചുളിക്കുന്നവരോട് ആ ചുളുക്കം തങ്ങളുടെ നേരെ കാട്ടണ്ട എന്നും ഗോകുൽ പറയുന്നു. ഗോകുലിന്റെ കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെ,

അമ്മയുടെ വിവാഹമായിരുന്നു. ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല.. ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ.ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്. അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്… യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്….കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി.. അമ്മ💜 Happy Married Life..

അമ്മയുടെ വിവാഹമായിരുന്നു.ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ…

Gepostet von Gokul Sreedhar am Dienstag, 11. Juni 2019

Continue Reading
“KeralaJobUpdates”

Writeups

Malayalam Article2 days ago

അന്ന് പുഴു, ഇന്ന് രക്തവും മരുന്നും കലർന്ന ബാൻഡേജ്; രംഗോലി അടപ്പിച്ചു

തിരുവനന്തപുരത്തെ ടെക്നോപാർക്കോനോട് ചേർന്ന് പ്രവർത്തിക്കുന്ന റെസ്‌റ്റോറന്റ് ആയ രംഗോലിയിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ രക്തം കലർന്ന ബാൻഡേജ് കണ്ടുകിട്ടി.  ടെക്നോപാർക്കിലെ ജീവനക്കാരിൽ ഒരാൾ വാങ്ങിയ ബിരിയാണിയിൽ ആയിരുന്നു...

Malayalam Article4 days ago

‘എ ഫോർ ആപ്പിൾ’ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒന്നിക്കുന്നു.

കന്നി സംവിധായകരായ മധുസൂദനൻ നായരും സി. ശ്രീകുമാരനും ചേർന്നൊരുക്കുന്ന ചിത്രം എ ഫോർ ആപ്പിൾ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒരുമിക്കുകയാണ്. സ്വർണാലയ ഗ്രൂപ്പ്...

Malayalam Article4 days ago

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു!

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു! ഗോകുൽ ശ്രീധർ ആണ് തന്റെ അമ്മയുടെ രണ്ടാംവിവാഹ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി...

Malayalam Article4 days ago

രണ്ടുമാസം പ്രായമുള്ളപ്പോൾ മകളെ ഉപേക്ഷിച്ചു അമ്മ മറ്റൊരാൾക്കൊപ്പം പോയി. ശേഷം മക്കൾക്കുവേണ്ടി മാത്രം ജീവിച്ചൊരു അച്ഛന്റെ കഥ!

രണ്ടുമാസം പ്രായമുള്ളപ്പോൾ തന്റെ മകളെയും ഉപേക്ഷിച്ചു അന്ന് വരെയുള്ള തന്റെ സമ്പാദ്യവുമായി ഭാര്യ മറ്റൊരാൾക്കൊപ്പം പോയപ്പോൾ ആ അച്ഛൻ തളരാതെ പിടിച്ചു നിന്നത് തന്റെ മകളെ പൊന്നുപോലെ...

Malayalam Article4 days ago

കൊല്ലം കടൽത്തീരത്ത് വ്യാപകമായി പത അടിയുന്നു. എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശ വാസികൾ. വീഡിയോ കാണാം

വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനു പിന്നാലെ കൊല്ലം തീരത്തേക്ക് തിരമാലകൾക്കൊപ്പം വലിയതോതിൽ പത അടിയുകയാണ്. എന്നാൽ എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശവാസികളും അത്ഭുതപ്പെടുകയാണ്. തീരത്തേക്ക് വളരെ വലിയ...

Malayalam Article4 days ago

വായു ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തീരത്തോടടുക്കും; കേരളത്തിൽ കനത്ത ജാഗ്രത

130 മുതല്‍ 140 കിലോ മീറ്റര്‍ വരെ വേഗത്തിൽ വായു ചുഴലിക്കാറ്റ് എന്ന് വൈകുന്നേരത്തോടുകൂടി ഗുജറാത്ത് തീരത്തോടടുക്കും. എപ്പോൾ പതിനായിരത്തിൽ അതികം പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. വൈകുന്നേരത്തിനു മുന്പായി...

Malayalam Article1 week ago

അഭിനയമായാലും സംവിധാനമായാലും ആഷിത അരവിന്ദിന്റെ കൈകളിൽ ഭദ്രം

പ്രഗൽഭരായ കലാകാരന്മാരുടെ നാടാണ് കാസർഗോഡ്. അതെ കാസർഗോഡ് നിന്നും തന്റേതായ രീതിയിൽ കഴിവ് തെളിയിച്ചു ഉയരങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുന്ന കലാകാരിയാണ് ആഷിത അരവിന്ദ് .എന്നാൽ നമ്മളിൽ പൂരിഭാഗം പേർക്കും ഈ...

3 year old girl died in Uttarpradesh 3 year old girl died in Uttarpradesh
Malayalam Article1 week ago

മരിക്കും മുൻപ് രണ്ടര വയസുകാരി അനുഭവിച്ചത്; മനഃസാക്ഷിയുള്ളവർക്ക് സഹിക്കാൻ കഴിയില്ല ഈ വാർത്ത

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ടര വയസ്സുകാരി അതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്ഷേധം ശക്തമാകുകയാണ്. ഒരു കുഞ്ഞും ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത യാതനകൾ അനുഭവിചാണ് ആ രണ്ടര വയസുകാരി...

Nithin Balaji explained her experience when escape from dubai bus accident Nithin Balaji explained her experience when escape from dubai bus accident
Malayalam Article1 week ago

ദുബായ് 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട മലയാളി തന്റെ അനുഭവം പറയുന്നു

കഴിഞ്ഞ ദിവസം ദുബായിയെ ഞെട്ടിച്ചുകൊണ്ടാണ് ആ വാർത്ത എത്തിയത്. പുലർച്ചെ ദുബായ്, റാ​ഷി​ദി​യ മെ​ട്രോ​സ്റ്റേ​ഷനടുത്തുവെച്ചുണ്ടായ ബസ് അപകടത്തിൽ 17 പേരാണ് മരണപ്പെട്ടത്. ഇതിൽ 8മലയാളികളും ഉണ്ടായിരുന്നു. എന്നാൽ ബസിൽ...

Malayalam Article1 week ago

ഹുവായ് ഫോൺ ഉടമകൾക്ക് എട്ടിന്റെ പണി; ഇനി മുതൽ ഫേസ്ബുക് സേവനം ലഭ്യമല്ല!

ഹുവായ് ഫോണുകളിൽ ഇനി മുതൽ ഫേസ്ബുക് സേവനങ്ങൾ ലഭ്യമാകുകയില്ല. അമേരിക്കയും ചൈനയും തമ്മിൽ നിൽക്കുന്ന വ്യാപാര യുദ്ധത്തിന്റെ ഫലമായാണ് ഫേസ്ബുക് ഇത്തരത്തിൽ ഒരു നീക്കം ഫേസ്ബുക്കിന്റെ ഭാഗത്ത്...

Trending

Don`t copy text!