Connect with us

Current Affairs

ഈ കാലുകളിൽ ഞാനൊന്നു ചുംബിച്ചോട്ടെ…?

Published

on

ഐഎസ് ഐഎസ് ഭീകരുടെ പിടിയിൽ നിന്ന് തന്നെ രക്ഷപെടുത്തിയ ഇറാഖി സൈനികനോട് പത്തുവയസുകാരി ചോദിച്ചു. ‘ഞാൻ നിങ്ങളുടെ കാലിലൊന്നു ചുംബിച്ചോട്ടെ?’ കണ്ണീരോടെയുള്ള അവളുടെ നിഷ്കളങ്കമായ ചോദ്യംകേട്ട് ചേർത്തു നിർത്തി അവളുടെ നെറുകയിൽ ചുംബിക്കാനേ സൈനികർക്കായുള്ളൂ.

10 വയസുകാരി ആയിഷയുടെ നന്ദി പറയലിൻെറ ദൃശ്യങ്ങൾ കണ്ണുനിറയാതെ കണ്ടിരിക്കാനാവില്ല. അവളുടെ ഹൃദയത്തിൽ നിന്നും ഉയിരെടുത്ത വാക്കുകൾ കേൾക്കാതെ പോകാനുമാവില്ല.അത്രത്തോളം ദുരന്തങ്ങൾ ഈ പത്തുവയസിനുള്ളിൽ അവൾ അനുഭവിച്ചു കഴിഞ്ഞു.

2014 ൽ മൊസളിൻെറ നിയന്ത്രണം ഏറ്റെടുത്ത ഐഎസ് ഐഎസ് ഭീകരർ തൻെറ അച്ഛനെ ക്രൂരമായിക്കൊന്നു കളഞ്ഞുവെന്നും കണ്ണീരോടെ ആ പെൺകുഞ്ഞ് പറയുന്നു. ഉമ്മയുടെ കൈയിലെ പണവും ആഭരണങ്ങളുമെല്ലാം ഭീകരർ കവർന്നുവെന്നും കഴിഞ്ഞ മൂന്നു ദിവസങ്ങളായി തങ്ങൾക്ക് ഭക്ഷണവും വെള്ളവും ലഭിച്ചിട്ടില്ലെന്നും അവൾ വെളിപ്പെടുത്തി.

screenshot_2

‘ഞങ്ങളെ രക്ഷിക്കാൻ നിങ്ങൾ ഒരിക്കലും വരില്ലെന്നാണ് കരുതിയത്. നിങ്ങൾ വന്ന് ഞങ്ങളെ രക്ഷപെടുത്തി. നിങ്ങളോട് ഒരു പാടു നന്ദിയുണ്ട്”- എന്നു പറഞ്ഞാണ് നന്ദി നന്ദി നിങ്ങളുടെ കാലുകൾ ഞാനൊന്നു ചുംബിച്ചോട്ടെയെന്ന് അവൾ സൈനികരോട് ചോദിച്ചത്.

തൻെറ ഗ്രാമത്തിൽ നിന്നും ഒരുപാടു കുഞ്ഞുങ്ങളെ ഭീകരർ തട്ടിക്കൊണ്ടു പോയെന്നും അവർക്കൊക്കെ ഇപ്പോൾ എന്തു സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നും. അവരിൽ ചിലരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്നും അവൾ സൈനികരോട് പറഞ്ഞു.

Advertisement

Current Affairs

മലയാളി യുവാവിന്‍റെ കൈപ്പത്തി മുറിച്ച് മാറ്റാന്‍ സൗദി കോടതി ഉത്തരവ്..!

Published

on

സൗദിയിലെ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയാണ് മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ ഉത്തരവിട്ടത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും പണം മോഷ്‌ടിച്ചതാണ് യുവാവ് ചെയ്ത കുറ്റം. ആലപ്പുഴ നൂറനാട് സ്വദേശിയാണ് യുവാവ്.

റമദാന്‍ പതിനേഴിനകം കോടതി വിധിക്കെതിരെ അപ്പീലിന് പോകാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്. യുവാവ് ജോലി ചെയ്‌തിരുന്നത് സൗദിയിലെ തെക്കുഭാഗത്തെ അബഹയില്‍ ഉള്ള ഭക്ഷണശാലയിലാണ്. ഇവിടെ നിന്നുമാണ് പണം മോഷണം പോയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഒപ്പം ജോലി ചെയ്‌തിരുന്ന സുഹൃത്ത് യുവാവിന്റെ ജാമ്യത്തില്‍  നാട്ടില്‍ പോയിരുന്നു. ഇയാള്‍ മടങ്ങിവരാതിരുന്നതോടെ കടയുമടമ പ്രതിയുടെ പക്കല്‍ നിന്നും ഇരുപത്തിനാലായിരം റിയാല്‍ ഈടാക്കി. അമ്മയുടെ ചികിത്സയ്‌ക്കായി പോകുന്നു എന്നു പറഞ്ഞാണ്  യുവാവ് പോയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പണം കുളിമുറിയില്‍ നിന്നും കണ്ടെത്തി.  സ്‌പോണ്‍‌സറുടെ റസ്‌റ്റോറന്റില്‍ നിന്നും പണം നഷ്‌ടമായതിന്റെ നിരാശയില്‍ യുവാവ് 24,000 റിയാല്‍ എടുക്കുകയായിരുന്നു. രണ്ടു പേര്‍ സാക്ഷി പറയുകയും ചെയ്‌തു.  യുവാവിനെതിരെ ശിക്ഷ വിധിച്ചത് ശരീഅത്ത് നിയമപ്രകാരം ആയിരുന്നു.

Continue Reading

Current Affairs

ലോക്സഭാ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ റീന ദ്വിവേദി ആരാണ്? റീനയുടെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Published

on

കൈയിൽ വോട്ടിങ് യന്ത്രവുമായി ലോക്സഭാ തെരഞ്ഞെടുപ്പിനായി  നടന്നുനീങ്ങുന്ന  റീന ദ്വിവേദിയുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ദേവരയിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിയാണ്‌ റീന.  റീനയുടെ ‘ഹോട്ട് എൻ‌ട്രി’   ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു.

നിക്ക് ബോളിവുഡിൽ ഒരു കൈ നോക്കാൻ ആഗ്രഹമുണ്ടെന്ന് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് റീന. തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഇവര്‍ പിന്നീട് താരമാവുകയായിരുന്നു. ബിഗ് ബോസിൽ വരാനാണ് കൂടുതല്‍  ആഗ്രഹം എന്ന് റീന പറഞ്ഞപ്പോള്‍ കാത്തിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയും പറയുന്നത്.

നേരത്തേ സോഷ്യൽ മീഡിയകളിലെല്ലാം ആക്ടീവ് ആയിരുന്നു. 13 വയസുള്ള മകളുടെ അമ്മ കൂടിയാണ് റീന. റീനയുടേതായ ടിക് ടൊക് വീഡിയോകളും ഇപ്പോൾ ശ്രദ്ധേയമാകുന്നുണ്ട്. ചിത്രം വൈറലായതോടെ ജീവിതം തന്നെ മാറിയെന്നും അവര്‍ പറയുന്നു.

 

Continue Reading

Current Affairs

സ്വന്തം മകളെ തലയില്‍ അമ്പതിലേറെ തവണ കുത്തി കൊലപ്പെടുത്തി, അമ്മക്ക് ജീവപര്യന്തം

Published

on

ഓക്‌ലഹോമയിലെ തുൾസാ കോടതിയാണ് തഹീറാ അഹമ്മദ് (39) എന്ന യുവതിക്ക് പതിനൊന്നുവയസുള്ള മകളെ കൊലപ്പെടുത്തിയതിന് തുടർച്ചയായ മൂന്നു ജീവപര്യന്തവും 10 വർഷം തടവും വിധിച്ചത്. മകളെ ആക്രമിച്ച ശേഷം ക്രൂരമായി കുത്തിക്കൊല്ലുകയായിരുന്നു.

ശിക്ഷയുടെ 85 ശതമാനം ജയിലില്‍ കഴിയണമെന്നും അതിനു ശേഷം മാത്രമേ പരോളിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂവെന്നും കോടതി വ്യക്തമാക്കി. വീട്ടില്‍ വെച്ച് പൈശാചികമായ രീതിയിലാണ് താഹീറാ മകളെ കൊലപ്പെടുത്തിയതെന്ന്  കണ്ടെത്തി.  അടുക്കളയിലെ തൂണില്‍ ബന്ധിച്ച ശേഷം ഇവര്‍ മകളെ ക്രൂരമായി മര്‍ദ്ദിച്ചു.

തലയിൽ മാരകായുധമുപയോഗിച്ച് അടിച്ച ശേഷമാണ് കത്തി ഉപയോഗിച്ച് കുത്തിയത്. അമ്പതിലധികം തവണ കുത്തി.  മരണം ഉറപ്പാക്കുന്നതിനായി തഹീറാ അടുക്കളയ്‌ക്ക് തീയിട്ടു. ഇളയകുട്ടിയുമായി വീട്ടില്‍ നിന്ന് രക്ഷപ്പെട്ടുവെങ്കിലും അടുത്ത ദിവസം തന്നെ പൊലീസിന്റെ പിടിയിലായി.

മകളുടെ നോട്ടവും പെരുമാറ്റവും  ഇഷ്‌ടപ്പെടാതിരുന്നതിനാലാണ് കൊല നടത്താന്‍ തീരുമാനിച്ചതെന്ന് തഹീറാ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞമാസം 19ന് തഹീറാ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

Continue Reading
“KeralaJobUpdates”

Writeups

Malayalam Article1 month ago

യുട്യൂബിൽ ലൈവ് ആയി പ്രസവിച്ചു യുവതി. ലൈവ് പ്രസവം കണ്ടത് പത്ത് ലക്ഷം പേർ

സാറാ സ്റ്റീവന്‍സൺ എന്നാ 26 കാരിയാണ് തന്റെ പ്രസവം യൂട്യൂബിലൂടെ ലൈവ് ആയി കാണിച്ചത്. 13 ലക്ഷത്തോളം ഫോള്ളോവെഴ്‌സ് ഉള്ള യുവതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പ്രസവം ആളുകളുടെ...

Malayalam Article1 month ago

നമുക്ക് ഈ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചാൽ ഒരു എട്ടുവയസുകാരന് അവന്റെ അമ്മയെ കൂടെ തിരികെ കിട്ടും

ഇത് സുമിത,കൊല്ലം ജില്ലയിലെ അയൂർ അമ്പലംകുന്നു സ്വദേശി ആണ്. കഴിഞ്ഞ രണ്ടര വർഷത്തിനു മുൻപ് കൊട്ടിയം ഇത്തിക്കര പാലത്തിനു സമീപം വെച്ചുണ്ടായ അക്സിഡന്റിൽ സുമിത സഞ്ചരിച്ച സ്കൂട്ടർ...

Malayalam Article2 months ago

37കാരിയായ പ്രിയങ്കയും 27കാരനായ നിക്കും വിവാഹ മോചനത്തിലേക്ക്

ബോളിവുഡ് വളരെ അധികം ആഘോഷിച്ച താര വിവാഹങ്ങളിൽ ഒന്നായിരുന്നു പ്രിയങ്കയും നിക്ക് ജോണാസും തമ്മിലുള്ള വിവാഹം. ഡിസംബറിൽ വിവാഹിതരായ ഇവർ വിവാഹ ശേഷം കടുത്ത വിമർശനങ്ങളാണ് നേരിട്ടത്....

Malayalam Article2 months ago

ഇനിയെങ്കിലും വലിച്ചുകീറപ്പെടണം എസ് ബി ഐ ബാങ്കിന്റെ ഈ കപട മുഖം

ഇന്ത്യയുടെ അഭിമാനമായ ബാങ്ക് എസ്. ബി. ഐ മൂന്നു മാസം കൊണ്ട് പിഴയായി ഈടാക്കിയത് എത്രയാണെന്ന് അറിയാമോ? ഏകദേശം  235 കോടി രൂപ. സംഭവം തകര്‍ത്തെന്ന് തോന്നുന്നവര്‍ക്ക്...

Malayalam Article2 months ago

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും. ഫൈനുകൾ പുനഃക്രമീകരിച്ചുകൊണ്ടുള്ള നിയമമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കേരളത്തിൽ അടുത്ത കാലത്തായി അപകടങ്ങളുടെ നിരക്ക്...

Malayalam Article2 months ago

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുള്ള അപകടം. സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുണ്ടായ അപകത്തിനു നഷ്ടപരിഹാരമായി നിയമവിരുദ്ധമായി വണ്ടി ഓടിച്ചയാളുടെ സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവായി. 2011 ഏപ്രിൽ 14 നു...

Malayalam Article2 months ago

എന്തിനാ അച്ഛാ അവർ ലാലേട്ടനെ അറസ്റ്റ് ചെയ്‌തത്‌? സങ്കടം സഹിക്കാനാവാതെ തിയേറ്ററിൽ പൊട്ടിക്കരഞ്ഞു കുഞ്ഞു ആരാധിക

കേരളത്തിന് അകത്തും പുറത്തുമായി മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ലൂസിഫർ തരംഗമായി കൊണ്ടിരിക്കുകയാണ്. ഇത് വരെയുള്ള റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞു കൊണ്ടാണ് സിനിമയുടെ മുന്നേറ്റം.  കുട്ടികളും യുവാക്കളും  പ്രായമേറിയവരുമെല്ലാം...

Malayalam Article2 months ago

കൊല്ലം സ്ത്രീധന പീഡന കൊലപാതകം. പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന പീഡന കഥകൾ

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര...

Malayalam Article2 months ago

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ.  കോഴിക്കോട്കെ എസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിനോട് ചേർന്നാണ്  മൃതദേഹം കണ്ടെത്തിയത്. ഇടുങ്ങിയ വഴി ആയത്...

Malayalam Article2 months ago

കേരളത്തിൽ വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകം. യുവതിയെ കൊന്നത് പട്ടിണിക്കിട്ട്

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര...

Trending

Copyright © 2019 B4blaze Malayalam

Don`t copy text!