Connect with us

Current Affairs

പത്താംക്ലാസില്‍ കൂലിവേല, വിശപ്പ് അടക്കുന്നത് രണ്ട് ദോശയില്‍; വിദേശത്ത് നിന്നും ഡോക്ടറേറ്റ് നേടിയ മലയാളി പെണ്‍കുട്ടിയുടെ ഹൃദയസ്പര്‍ശിയായ എഫ്ബി പോസ്റ്റ്

Published

on

ജീവിത സാഹചര്യങ്ങള്‍ എന്നും പിന്നോട്ട് വലിച്ചിട്ടും അറിവിന്റെ ഉന്നതിയില്‍ എത്താന്‍ കൈത്താങ്ങേകിയ അധ്യാപകര്‍ക്കും അയല്‍വാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞുള്ള മലയാളി പെണ്‍കുട്ടിയുടെ ഹൃദയസ്പര്‍ശിയായ ഫെയ്‌സ്ബുക്ക് പോസ്റ്റ് നവമാധ്യമ യൂസര്‍മാരുടെ മനംകീഴടക്കുന്നു. ജീവിതത്തിലെ പ്രതികൂല അവസ്ഥകളോട് പടപൊരുതി സ്വീഡനിലെ ലുണ്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ കൊല്ലം സ്വദേശിനി ബിന്ദു സുനില്‍ കരിങ്ങല്ലൂരിന്റേതാണ് പോസ്റ്റ്

പത്താം ക്ലാസ് കഴിഞ്ഞ് കൂലി വേലക്കിറങ്ങേണ്ടി വന്ന ഗതികേടും പണമില്ലാത്തതിനാല്‍ പലയിടത്തും തഴയുമായിരുന്നിട്ടും അവഗണ നേരിടുമായിരുന്നിട്ടും, അത്തരം സന്ദര്‍ഭങ്ങളില്‍ സഹായ കരങ്ങളുമായി എത്തിയവരേയും കുറിച്ചുള്ള ഓര്‍മ്മകളാണ് ബിന്ദുവിന്റെ പോസ്റ്റില്‍ നിറയെ. എന്നും വിശപ്പ് രണ്ട് ദോശയില്‍ അടക്കുന്നത് കണ്ട് മുതലാളി കാണാതെ അധികം രണ്ടെണ്ണം തന്നയാളേയും ക്രിസ്മസ് അവധിക്കു പോയാല്‍ തിരിച്ചു പഠിക്കാന്‍ വരാന്‍ പറ്റില്ല എന്നറിയാത്തതിനാല്‍ ഹോസ്റ്റലിന്റെ പിറകിലുള്ള പേരയ്ക്ക തിന്ന് അതിജീവിച്ചതിനേയും വാക്കുകളാല്‍ ഓര്‍മ്മിച്ചെടുക്കുന്നു ബിന്ദു.

നാട്ടുകാരുടെ പ്രേരണയാല്‍ സ്‌കൂളില്‍ വിട്ടു തന്നെ പഠിപ്പിച്ച അമ്മയും അച്ഛനും കൂടപ്പിറപ്പുകളും അധ്യാപകരും നാട്ടുകാരും കൂട്ടുകാരും അല്ലേ ശരിയ്ക്കും തന്റെ കാണപ്പെട്ട ദൈവങ്ങള്‍ എന്ന് ചോദിച്ചാണ് വിദ്യാര്‍ത്ഥിനിയും ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

വിദ്യാര്‍ത്ഥിനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ ഗവേഷണ പ്രബന്ധം …എന്റെ ആദ്യത്തെ പുസ്തകം കടപ്പാട് …ദൈവങ്ങളോട് …അതെ ഒത്തിരി ആള്‍ദൈവങ്ങളോട്..വികാസ് ട്യൂട്ടോറിയല്‍ കോളേജിലെ ഫീസ് കൊടുക്കാത്തവരുടെ ലിസ്റ്റ് വിളിക്കുമ്പോള്‍ എന്റെ പേര് ഒരിക്കലും വെട്ടാന്‍ ഒരവസരം പോലും കൊടുത്തിട്ടില്ല എന്നിട്ടും ഒരു വഴക്കുപോലും പറയാതെ ക്‌ളാസിലിരുത്തി –പഠിപ്പിച്ച ഒരു കൂട്ടം അദ്ധ്യാപകര്‍, പത്താം ക്‌ളാസ് കഴിഞ്ഞു കൂലിവേലയ്ക്കിറങ്ങിയ സമയം …ജോണ്‍സണ്‍ സാറിന്റെ വീടാണെന്നറിയാതെ .ചെന്ന് പെട്ട ഞാനും …ചാണകം നിറച്ച ആദ്യ കുട്ട തലയിലെടുത്തു വെച്ച് തന്നു ..

കണ്ണില്‍ നോക്കാതിരിക്കാന്‍ പ്രയാസപ്പെട്ടു വൈകുന്നേരം അന്നത്തെ പണിക്കുള്ള കാശു കയ്യില്‍ തരുമ്പോള്‍ ..ഇനി നിന്നെ ഈ കോലത്തില്‍ കണ്ടു പോകരുതെന്ന് പറയാതെ പറഞ്ഞ സാറും മോളുടെ പഠിത്തം ഇനി കശുവണ്ടി ഫാക്ടറിയില്‍ മതി എന്ന് പറഞ്ഞു… എന്റെ മോളാ ഫസ്റ്റ്ക്‌ളസോടു കൂടിയാ പത്താം ക്‌ളാസ്സു പാസായതെന്നു അഭിമാനത്തോട് കൂടി പറഞ്ഞ അമ്മയ്ക്ക് 200 രൂപ അധികം കൂലികൊടുത്തിട്ടു ..ഗോമതി കൊച്ചു പഠിക്കട്ടെ എന്നു പറഞ്ഞ മുതലാളിയില്‍, കയ്യിലിരുന്ന ചില്ലറ കൊടുത്തു ..ചേട്ടാ എനിക്ക് കോളേജിലിടാന്‍ ഒരു ചെരുപ്പ് വേണം പക്ഷേ മുഴുവന്‍ കാശില്ല എന്ന് അദ്ദേഹത്തിന് കേള്‍ക്കാന്‍ മാത്രം പറഞ്ഞ എനിക്ക് ചില്ലറ തിരികെ തന്നു കൂടെ ഒരു ചെരുപ്പും പൊതിഞ്ഞു തന്ന കടയുടമസ്ഥനില്‍ …

അന്‍പതു രൂപ കൂട്ടി എല്ലാവരും ഇട്ടാല്‍ ബിന്ദുവിനെ കൂടി ട്യൂറിനു കൊണ്ടുപോകാന്‍ മനസ്സ് കാട്ടിയ ആരെ കൂട്ടുകാരില്‍, നീ വലിയ വീട്ടിലെ പിള്ളേരുകൂടെയല്ലേ ട്യൂറിനു പോകുന്നത് ഇതും കൂടിവെച്ചോ എന്നുപറഞ്ഞു കടമായി മേടിച്ച പൈസക്കൊപ്പം 200 രൂപ കൂടിത്തന്നെ സലിയണ്ണനില്‍.. സന്ധ്യയായതിനാല്‍ പൈസയില്ലാഞ്ഞിട്ടും ഒരു ധൈര്യത്തില്‍ ബസില്‍ കയറി, ടിക്കറ്റിനു പൈസയ്ക്ക് കൈനീട്ടിയപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞതു കണ്ടു …

സാരമില്ല കേട്ടോ എന്ന് ചുമലുയര്‍ത്തി കാണിച്ച കണ്ടക്ടറില്‍, ദിവസവും വേടിക്കുന്ന രണ്ടു ദോശയാണ് അന്നത്തെ ഭക്ഷണം എന്നറിഞ്ഞു ..മുതലാളി കാണാതെ അധികം രണ്ടെണ്ണം കൂടി തന്നു ..കടയില്‍ നിന്നറങ്ങുമ്പോള്‍ ആരും കാണാതെ ചിരി പാസാക്കുന്ന ..ഏന്തിവലിഞ്ഞു നടക്കുന്ന പ്രായം ചെന്ന ഒരു മനുഷ്യനില്‍….ക്രിസ്മസ് അവധിക്കുപോയാല്‍ തിരിച്ചു പഠിക്കാന്‍ വരാന്‍ ചിലപ്പോള്‍ പറ്റില്ല എന്നറിയാവുന്ന എനിക്ക് ഹോസ്റ്റലിനു പിറകിന്നുള്ള പേരമരവും അതിലെ പേരയ്ക്കയും ആഹാരമായപ്പോള്‍ ..

വിശന്നിരിക്കുമ്പോള്‍ പേരയ്ക്കയ്ക്ക് എന്ത് രുചിയാ എന്നു പറഞ്ഞു കൂടെക്കൂടിയ കൂട്ടുകാരിയില്‍ …എന്റെ പ്രീയപ്പെട്ട ങ.ടര കൂട്ടുകാരില്‍..മക്കളെ എന്നുവിളിച്ചു സ്‌നേഹത്തില്‍ പൊതിഞ്ഞ മറുപടികള്‍ അയയ്ക്കുന്ന അദ്ധ്യാപകനില്‍ …… പിന്നെ സഹായിച്ചവരെല്ലാം എനിക്ക് ദൈവതുല്യരാണ്..

പതിനഞ്ചാം വയസില്‍ കൂലിവേലയ്ക്കിറങ്ങിയ എനിക്ക് …ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ഉന്നതമായ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി നില്‍കുമ്പോള്‍ …നേരെവരുന്ന മനുഷ്യര്‍ ദൈവങ്ങളും… വിഷമങ്ങള്‍..അനുഗ്രഹങ്ങളും ആയി മാത്രമേ കാണാന്‍ പറ്റുള്ളു … നന്ദി പറയേണ്ടത്.. അക്ഷരാഭ്യാസം ഇല്ലാത്ത … നാട്ടുകാരുടെ പ്രേരണയാല്‍ സ്‌കൂളില്‍ വിട്ടു എന്നെ പഠിപ്പിച്ച അമ്മയ്ക്കും അച്ഛനും കൂടെപ്പിറപ്പുകള്‍ക്കും പിന്നെ അദ്ധ്യാപകര്‍ക്കും എന്റെ പ്രീയപ്പെട്ട നാട്ടുകാര്‍ക്കും .. പിന്നെ മുകളില്‍ പറഞ്ഞ പ്രീയപ്പെട്ട കൂട്ടുകാര്‍ക്കും ..ശരിക്കും അവരല്ലേ കാണപ്പെട്ട ദൈവങ്ങള്‍?

ബിന്ദുവിന്റെ പോസ്റ്റിനോട് വികാരാധീനരായാണ് ഒട്ടുമിക്ക പേരും കമന്റ് ബോക്‌സില്‍ പ്രതികരിച്ചിരിക്കുന്നത്.

‘എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുമ്പോഴും വീണ്ടും കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ചു നടക്കുന്നവര്‍ക്കും സൗകര്യങ്ങളുടെ കുറവ് എന്ന് പറഞ്ഞു പഠനം ഉഴപ്പുന്നവര്‍ക്കും വലിയ ഒരു പാഠമാകട്ടെ ഈ കുട്ടി..അഭിനന്ദനങ്ങള്‍’- എന്നാണ് പ്രദീപ് എന്ന യൂസറുടെ പ്രതികരണം. മറ്റൊരു യൂസറുടെ പ്രതികരണം ഇങ്ങനെ-‘പിന്നിട്ട പടികളൊന്നും മറന്നില്ല, താങ്ങായ കൈകളൊന്നും മറന്നില്ല.. എല്ലാ നന്മകളും ഇനിയും ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു ചേച്ചി..’

Advertisement

Current Affairs

അച്ഛൻ സൂപ്പെറാണല്ലോ..സിനിമാകാരനാകാൻ കൊതിച്ച് പള്ളിലച്ചനായ കഥയുമായി താരങ്ങളെ പൊട്ടിച്ചിരിപ്പിച്ച അച്ഛന്റെ വീഡിയോ വൈറലാകുന്നു

Published

on

By

അച്ഛൻ സൂപ്പെറാണല്ലോ..സിനിമാകാരനാകാൻ കൊതിച്ച് പള്ളിലച്ചനായ കഥയുമായി താരങ്ങളെ പൊട്ടിച്ചിരിപ്പിച്ച അച്ഛന്റെ വീഡിയോ വൈറലാകുന്നു. നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ കൊച്ചിയിലെ 1947 ഇന്ത്യന്‍ റെസ്റ്ററന്റ് എന്ന ഹോട്ടലിന്റെ ഉത്ഘാടന ചടങ്ങുകളോട് ബന്ധപ്പെട്ടാണ് പള്ളീലച്ചൻ പ്രസംഗിച്ചത്. ഫലിതപ്രിയനായ അച്ഛന്റെ പ്രസംഗം കേട്ട് ഫഹദ് ഫാസിൽ, നസ്രിയ, കുഞ്ചാക്കോ ബോബൻ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയ താരങ്ങളെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു.

സോഴ്സ്: Movie Man Broadcasting

Continue Reading

Current Affairs

ആതിരയുടെ ഓർമകൾക്ക് ഒരു വയസ്. പ്രണയത്തെ ഞെഞ്ചോട് ബ്രിജേഷ്

Published

on

By

ആതിരയുടെ ഓർമകൾക്ക് ഒരു വയസ്. ഇന്നും പ്രണയത്തെ ഞെഞ്ചോട് ബ്രിജേഷ് ജീവിക്കുന്നു. 

ആ ദുരഭിമാനക്കൊല കേരളം ഞെട്ടലോടെയാണ് കേട്ടറിഞ്ഞത്. താഴ്ന്ന ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചതിനാൽ വിവാഹ തലേന്ന് സ്വന്തം പിതാവിന്റെ കൈകൊണ്ട് മരണപ്പെട്ട ആതിരയെ ഇന്നും കേരള ജനത വിങ്ങലോടെയാണ് ഓർക്കുന്നത്. കാരണം അത്ര പെട്ടന്നൊന്നും അതിരയുടെയും ബ്രിജേഷിന്റെയും കരളലിയിക്കുന്ന പ്രണയകഥ ആർക്കും മറക്കാൻ കഴിയില്ല. എതിർപ്പുകളെയും പീഡനങ്ങളെയും മറികടന്നായിരുന്നു അവർ ഒന്നാകാൻ തീരുമാനിച്ചത്. ആഗ്രഹിച്ച് ജീവിതം കണ്മുന്നിൽ വന്നു നിന്നതായിരുന്നു. ഒരുമിച്ച് കണ്ട സ്വപ്‌നങ്ങൾ സഭലമാകുന്നതിന്റെ സന്തോഷത്തിലായിരുന്നു വിവാഹ തലേന്നു വരെ അവരുടെ മനസ്. പക്ഷെ  വിധി ഒറ്റ രാത്രി കൊണ്ടായിരുന്നു അവരുടെ സ്വപ്‌നങ്ങൾ കാർന്നു തിന്നത്. 

ആതിരയുടെ ഓർമകളിൽ ഇന്നും ജീവിക്കുകയാണ് ബ്രിജേഷ്. ‘കുഞ്ഞാവേ ഇന്നേക്ക് ഒരു വർഷമായി നീയെന്നെ വിട്ടുപോയിട്ട്… മിസ് യു വാവേ..’ എന്നാണ് ആതിരയുടെ ഒന്നാം ചരമവാർഷികത്തിൽ ബ്രിജേഷ് ഫേസ്‌ബുക്കിൽ കുറിച്ചത്.  വിവാഹ തലേന്നു വൈകീട്ടും ആതിര ബ്രിജേഷിനെ വിളിച്ചിരുന്നു. ഭയത്തോടെയായിരുന്നു അവൾ വിളിച്ചത്. നമ്മെ ജീവിക്കാൻ അനുവദിക്കില്ലെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നുമായിരുന്നു അവൾ ആവശ്യപ്പെട്ടിരുന്നത്. ഇനി പേടിക്കണ്ടന്നും നാളെ മുതൽ നീ സുരക്ഷിത ആയിരിക്കുമെന്നും ബ്രിജേഷ് ആതിരയെ ആശ്വസിപ്പിച്ചിരുന്നു. 19-ാം വയസ്സിൽ പ്രേമിച്ച് വിവാഹം ചെയ്ത രാജന് പ്രേമവിവാഹത്തോടായിരുന്നില്ല എതിർപ്പ്. താഴ്ന്ന ജാതിക്കാരനെ മരുമകനായി സ്വീകരിക്കേണ്ടതായിരുന്നു പ്രശ്നം. വിവാഹത്തലേന്ന് മദ്യപിച്ചെത്തിയ രാജൻ ഈ വിഷയത്തെ ചൊല്ലി വീട്ടിൽ വഴക്കുണ്ടാക്കുകയും ആതിരയെ ആക്രമിക്കാനൊരുങ്ങുകയും ചെയ്തു. രാജന്റെ സഹോദരി ആതിരയെ അടുത്ത വീട്ടിൽ ഒളിപ്പിച്ചു. കട്ടിലിനടിയിൽ ഒളിച്ചിരുന്ന ആതിരയെ രാജൻ കണ്ടെത്തി ഞെഞ്ചിൽ കത്തിയിറക്കുകയായിരുന്നു. 

വിവാഹത്തിന്റെ തലേന്നാതായിരുന്നു ആതിരയെ അച്ഛൻ കുത്തികൊലപ്പെടുത്തിയത്. പ്രിയതമയ്ക്ക് പരിക്ക് മാത്രമേ ഏറ്റിട്ടുള്ളൂവെന്നാണ് ബ്രിജേഷ് കരുതിയത്. ആശുപത്രിക്കിടക്കയിൽ താലികെട്ടാനായിരുന്നു ആഗ്രഹം. അതുകൊണ്ട് തന്നെ ആശുപത്രിയിലേക്ക് ഓടിയെത്തിയത് താലിമാലയും സാരിയുമെടുത്ത്. പക്ഷേ അവിടെ എത്തിയപ്പോൾ അറിഞ്ഞത് ഹൃദയം തകർക്കുന്ന വാർത്തയായിരുന്നു. മോർച്ചറിക്ക് മുമ്പിൽ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു. വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റ് മരിച്ച അരീക്കോട്ടെ പൂവത്തിക്കണ്ടിയിൽ പാലത്തിങ്ങൽ ആതിരയുടെ മരണം ബ്രിജേഷിന് താങ്ങാനാവാത്ത ദുരന്തമായി മാറി.

Continue Reading

Current Affairs

സ്വന്തം മകളെ നൊന്ത് പ്രസവിച്ച അച്ഛന്‍, ആദ്യ ട്രാൻസ്‌ജെന്റർ പ്രസവം നടത്തിയ ഹെയ്‌ഡൻ.

Published

on

ട്രാൻസ്ജെന്ഡറായ ഹെയ്‌ഡൻ ക്രോസ്. താൻ നേരിട്ട വേട്ടയാടലുകൾക്ക് താൻ പ്രസവിച്ച കുട്ടിയിലൂടെ മറുപടി നൽകിയിരിക്കുകയാണ്. ബ്രിട്ടനിലെ ആദ്യ ട്രാൻസ്‌ജെന്റർ പ്രസവം നടത്തിയ ഹെയ്‌ഡൻ. ഒരു കുഞ്ഞിനെ നൊന്ത് പ്രസവിക്കുക എന്നുള്ളതാണ് ഒരു ട്രാൻസ്‌ജെന്ററുടെ ഏറ്റവും വലിയ മോഹം.

ആ അനുഭൂതി ജീവിതത്തിൽ മറ്റൊന്നിനും സമ്മാനിക്കാൻ കഴിയില്ല എന്നാണ് ഇവർ പറയുന്നത്. ഒരു വിഭാഗം സ്ത്രീ പുരുഷ ലിഗം ഉള്ളവർ എന്നും വെറുപ്പോടെ കാണുന്ന ഈ സമൂഹം, ഉയരുകയാണ്, തങ്ങളും എല്ലാവരെയും പോലെ ആണെന്നും തങ്ങൾക്ക് എന്തും കഴിയും എന്നും തെളിയിച്ചിരിക്കുകയാണ് ഈ അച്ഛൻ.

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താൻ ജീവിതത്തിൽ നേരിടേണ്ടി വന്ന പോരാട്ടത്തിന്റെയും അതോടൊപ്പം നേട്ടത്തിന്റെയും വിവരങ്ങൾ തുറന്ന് പറഞ്ഞത്. കാലം മാറുകയാണ്, ഇത്രയും അവഗണനയുടെ മുഖങ്ങൾ മാത്രം മുന്നിൽ കണ്ട ട്രാൻസ്‌ജെന്റർ ലോകത്തിന് അഭിമാനമാകുകയാണ് ഹെയ്‌ഡനിലൂടെ.

Continue Reading
“KeralaJobUpdates”

Writeups

Malayalam Article2 days ago

ഹോട്ടലുകളിൽ മുറിയെടുത്തവരുടെ സ്വകാര്യ നിമിഷങ്ങൾ ഒളി ക്യാമറയിൽ പകർത്തി തത്സമയം സംപ്രേഷണം.

ഹോട്ടലുകളിൽ മുറിയെടുത്തവരുടെ സ്വകാര്യ നിമിഷങ്ങൾ ഒളി ക്യാമറയിൽ പകർത്തി തത്സമയം സംപ്രേഷണം. 4500 രൂപ അടച്ച് സൈറ്റിൽ തത്സമയം കാണാൻ സൗകര്യം ലഭ്യമാക്കിയത് നൂറിലധികം പേര്.  കൊറിയയിൽ...

Malayalam Article3 days ago

കുഞ്ഞേ.., ഒരു മനുഷ്യ ശരീരം കത്തിക്കാൻ തക്ക മനസ്സ് എങ്ങനെ നിനക്കുണ്ടായി? നിന്നെ ഒന്നറിയാൻ, ഒന്ന് തിരുത്താൻ ആരും ഉണ്ടായില്ലല്ലോ..

സാധാരണക്കാരായ മാതാപിതാക്കളെക്കാൾ ഒരുപക്ഷെ , എന്നെപോലെ കൗമാരക്കാരായ കുട്ടികളുടെ ഇടയിൽ നിൽക്കുന്ന കൗൺസിലർ കൂടി ആയ വ്യക്തികൾ കൂടുതൽ ആശങ്കപ്പെടുന്ന കാലമാണ് ഇത്… കാരണം , ഞങ്ങളുടെ...

Malayalam Article3 days ago

ആരാണ് ചരിത്രമെഴുതാൻ പോകുന്നത്? രാജയോ അതോ ലുസിഫെറോ?

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സൂപ്പർ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ലൂസിഫറിന്റെ ട്രെയ്‌ലറും മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന മധുര രാജയുടെ ടീസറും...

Malayalam Article5 days ago

ഇന്ത്യാമഹാരാജ്യത്തെ ചായക്കടക്കാരെല്ലാം ഇന്ന് ഭയത്തോടെയാണ് ജീവിക്കുന്നത്. പ്രസംഗവേദിയിൽ മോദിക്കെതിരെ തുറന്നടിച്ച് മമതാ ബാനർജി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തവണ പരിഹാസവുമായി എത്തിയിരിക്കുന്നത് മമത ബാനര്‍ജിയാണ്. കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതോടെ ബംഗാളിലെ ഇലക്ഷൻ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഇടയിലാവുമെന്ന ഭയത്തിലാണ് ഇന്ത്യയിലെ ചായ വില്പനക്കാരെല്ലാം ജീവിക്കുന്നതെന്നുമാണ് മമത...

Malayalam Article5 days ago

അമ്മായിഅമ്മ മരിച്ചതിന്റെ ദുഃഖം താങ്ങാനാവാതെ മരുമകളുടെ ആത്മഹത്യ. സംഭവത്തിന്റെ യഥാർത്ത ട്വിസ്റ്റ് തുറന്നുപറഞ്ഞു മകൻ.

മുംബയിൽ ഈ കഴിഞ്ഞ ശനിയാഴ്ച പ്രാദേശിക മാധ്യമങ്ങളെല്ലാം ഒരു പോലെ റിപ്പോർട്ട് ചെയ്ത ഒരു വാർത്ത ആയിരുന്നു അമ്മായി അമ്മയുടെ മരണത്തിൽ മനം നൊന്ത് മരുമകൾ ആത്മഹത്യാ...

Malayalam Article5 days ago

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്. ശ്രീലക്ഷ്മിയുടെ കുറിപ്പ് വയറലാകുന്നു

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്, എന്തെങ്കിലും നിനക്ക് പറയാൻ ഉണ്ടെങ്കിൽ അത് വീട്ടിൽ പറഞ്ഞ് തീർത്തോണം, അല്ലാതെ നാടുനീളെ പാർട്ടിയെ കുറ്റം...

Malayalam Article5 days ago

പ്രിത്വിരാജിന് ശേഷം കേരളത്തിലേക്കുള്ള അടുത്ത ലംബോർഗിനി കോട്ടയത്ത് എത്തി മക്കളേ..

ലംബോർഗിനി! ഏതൊരു വാഹനപ്രേമിയുടെയും സ്വപ്ന വാഹനം. രൂപത്തിലും ഭാവത്തിലും വ്യത്യസ്തത നില നിർത്തുന്ന ഈ വാഹനം സ്വന്തമാക്കാൻ ആരാണ് കൊതിക്കാത്തത്? എന്നാൽ കേരളത്തിലെ റോഡുകൾ ലംബോർഗിനിയുടെ ഘടനയ്ക്ക്...

Malayalam Article6 days ago

ബ്രെസ്റ്റ് കാൻസർ പരിശോധിക്കാൻ പോയ യുവതിക്കുണ്ടായ മനസ്സ് മരവിപ്പിക്കുന്ന ഒരു അനുഭവം.സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഈ പോസ്റ്റ് ഒന്ന് വായിക്കുക.

ഇന്ന് സ്ത്രീകളിൽ സർവ്വ സാദാരണമായി കാണുന്ന ഒരു രോഗമാണ് ബ്രെസ്റ്റ് കാൻസർ. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേരെയാണ് ഈ അസുഖം കാർന്നുതിന്നത്. ചിലരൊക്കെ ജീവിതത്തിലേക്ക് തിരിച്ചു...

Malayalam Article6 days ago

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…നാസിർ ഹുസൈന്റെ പോസ്റ്റ് വൈറലാകുന്നു

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെൻറെ കൺമുമ്പിൽ കണ്ടുപോകരുത്… ” അവൾ അന്നുവരെ കാണാത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്…...

Malayalam Article6 days ago

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഹൃദയ സ്പർശിയായ ഒരു വീഡിയോ.

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കളാണ് ഉള്ളത്. കുറച്ച് പേർ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു, കുറച്ചുപേർ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു. മറ്റുചിലരാകട്ടെ...

Trending

Copyright © 2019 B4blaze Malayalam