Connect with us

Malayalam Article

ഒറ്റനാണയങ്ങൾ

Published

on

“നീ എൻറെ നാട്ടിലേക്ക് വരുന്നോ ഗായത്രീ…?”

-എന്ന ബാലയുടെ ചോദ്യം കേട്ടപ്പോൾ എന്തായാലും പോകാമെന്ന് എനിക്കു തോന്നി. മഴക്കാറു ആകാശത്തെ പകുതിയോളം മൂടുന്നത് കണ്ടാണ് ഞങ്ങൾ യാത്രതിരിച്ചത്. കൈയിലാകെ ഒരു കുടയേ ഉള്ളൂ.
എന്നിട്ടും വന്ന രണ്ടു ബസുകളെ സൈഡ് സീറ്റിൽ മുഴുവനും ആളുണ്ടെന്ന കാരണത്താൽ ഞാൻ യാത്രയാക്കി. അവൾക്ക് അത് അത്ര നന്നേ രസിച്ചില്ല എന്നു മനസിലായപ്പോൾ അടുത്ത ബസിലെന്തായാലും കയറാമെന്നു ഞാൻ വാക്കുകൊടുത്തു.

ഒരു ഇടുങ്ങിയ വഴിക്കു മുൻപിലാണ് ബസ് നിർത്തിയത്.

“ഹാ..സ്ഥലത്തി..നല്ല രസാടോ..നീ വാ.. ”
-അവൾ എൻറെ കൈയും പിടിച്ചു നടക്കാൻ തുടങ്ങി.
റബ്ബർ മരങ്ങൾക്കിടയിലൂടെയുള്ള നടത്തം എനിക്കു തീരെ ഇഷ്ടപ്പെട്ടില്ല.കരിയിലകൾ കൊണ്ടു വഴി ആകെ മൂടപ്പെട്ടിരുന്നു.

“ബാലാ..ഇവിടെ പാമ്പുണ്ടാകുമോ ? ”

-എൻറെ സംശയത്തിൽ ഭയം നിഴലിക്കുന്നത് മനസിലായതുകൊണ്ടാണോയെന്നറിയില്ല.അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു.

“ഇവിടുത്ത പാമ്പുകളും വളർത്തുനായ്ക്കളും ഒരുപോലാ..കൂറുള്ളവരാ”

പാമ്പുകളുടെ തത്വശാസ്ത്രമൊന്നും എനിക്കറിയില്ല.പക്ഷേ പല രാത്രിസ്വപ്നങ്ങളിലും ആടിയാടി വന്നെന്നെ ഭയപ്പെടുത്താറുണ്ട്.
ഞാൻ ഒരു ദീർഘനിശ്വാസത്തോടെ ചുറ്റും നോക്കി. മൺതിട്ടകൾ,ചെമ്പരത്തി വേലികൾ,ഓലയും പ്ലാസ്റ്റിക്കും കൊണ്ടുള്ള വീടുകൾ,ഷീറ്റും ഓടും ഇടയ്ക്കിടെ മാത്രം തലപൊങ്ങിനിൽക്കുന്നു.

കുറച്ചുദൂരം നടന്നപ്പോൾ ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടു ഞങ്ങൾ പരസ്പരം നോക്കി.

“അടുത്ത വീട്ടിലെ ചേട്ടനോ മുത്തച്ഛനോ മരിച്ചെന്ന് തോന്നണൂ”

അവൾ പറഞ്ഞതുകേട്ടിട്ടു എനിക്ക് തിരിച്ചുപോകാൻ തോന്നി.ആ മരണവീടിനോട് ചേർന്നു കാണുന്നതാണ് അവളുടെ വീടെന്ന് അവൾ ചൂണ്ടികാട്ടി.വീടല്ല അതൊരു കുടിലാണ്.
കുടിലായതുകൊണ്ടല്ല പക്ഷേ ‘മരണം’ അതൊരു പക്ഷിയുടേതാണെങ്കിൽപോലും എന്നെ അസ്വസ്ഥപ്പെടുത്താറുണ്ട് ബാലാ..എന്നെനിക്കു പറയണമെന്നുണ്ടായിരുന്നു.പക്ഷേ ഞാൻ അവൾക്കൊപ്പം നടന്നു വീടിനകത്തേക്കു കയറി.

“ബാഗും സാധനവും ദേ ഇവിടെ വയ്ക്ക്..നമുക്ക് അപ്പുറം വരെ പോകാം ”

-അവൾ എന്നെയും വിളിച്ച് മരണവീട്ടിലെ ചെറിയ ആൾക്കൂട്ടങ്ങളെ വകഞ്ഞുമാറ്റി.

ഒരു ചെറിയ കീറിയ പായയിലാണ് ശവം കെടത്തിയിരിക്കുന്നത്. തലയ്ക്ക് മുകളിൽ ചിരട്ടയിൽ ഒരു വിളക്കും തെളിയിച്ചിട്ടുണ്ട്. ഇതെല്ലാം നോക്കി നിന്ന എന്നേം തട്ടി മാറ്റി ഒരു മെലിഞ്ഞ വൃദ്ധൻ മുറുക്കാൻ തെറിക്കുന്ന രീതിയിൽ സംസാരിച്ചു.

“തങ്കേ…ഒരു നാണയമെടുത്ത് നിൻറെ കെട്ടിയോൻറെ നെറ്റിയിൽ വയ്ക്ക് ”

മുഷിഞ്ഞ നൈറ്റിയിൽ കണ്ണീരു തുടച്ചു അവർ എഴുന്നേറ്റു. ഒറ്റമുറി വീട്ടിൽ ഒരറ്റത്തു കൂട്ടിവച്ചിരിക്കുന്ന അടുപ്പിനു മുകളിലെ ടിന്നിൽ അവർ കൈയിട്ടു . ഒന്നും ഉണ്ടായിരിക്കില്ല അതായിരിക്കാം അവർ പരുങ്ങുന്നതെന്ന് എനിക്കു തോന്നി.

“തമ്പൂ.. അതിങ്ങെടുക്ക്.. അപ്പാൻറെ കീശേന്നെടുത്തതിങ്ങെടുക്ക് ”

അവർ മറ്റൊരു സ്ത്രീയുടെ മടിയിലിരുന്ന കുട്ടിയെ നോക്കി പറഞ്ഞു.

“ഇല്ല..നാ തരൂല..അതേ അപ്പ എക്ക് മുട്ടായി വാച്ചാൻ തന്ന താ..”
-അവൻ രണ്ടു കൈയും കാലിനിടയിൽ പൂഴ്ത്തി ചിണുങ്ങി നിന്നു.

“കൊച്ചല്ലേ..തങ്കേ..അവൻ വച്ചേക്കട്ട്..നീ വേറെയൊണ്ടോ നോക്ക് ”
-അടുത്തിരുന്ന സ്ത്രീ പറഞ്ഞതും കേട്ടവർ ചുറ്റും നോക്കി.

“ഇല്ല..ഒണ്ടേൽ പാമ്പ് കടിച്ച് കിടന്നപ്പോ ഇങ്ങേരെ ഞാൻ എവിടേലും കൊണ്ട്വാവൂലായിരുന്നോ”
-അവർ തലതല്ലി കരയാൻ തുടങ്ങി.

“അവനവൻറെ പൈസ തന്നെ ചാകുമ്പോ വയ്ക്കണം ”
-അയാൾ വീണ്ടും പറഞ്ഞു.

ബാല എൻറെരികിൽ വന്ന് എൻറേൽ പൈസയുണ്ടേൽ തരാൻ ആവശ്യപ്പെട്ടു.കയ്യിലിരുന്ന പേഴ്സിൽ നിന്നും ഇരുപതു രൂപ ഞാൻ നീട്ടി.

“മോനേ..ദേ ഇത് വച്ചിട്ട് ആ രണ്ടുരൂപ ഇങ്ങുതന്നേ”
-അവൾ അവൻറെ കവിളിൽ പിടിച്ചു ചിരിച്ചു ചോദിച്ചു.

“എക്ക് ബേണ്ട..അപ്പ തന്ന മതി ”

ഇരുപതുരൂപ വാങ്ങാതെ രണ്ടുരൂപയും കൈയിൽ വച്ചു പിണങ്ങുന്ന കുട്ടിയെ കണ്ടപ്പോൾ എനിക്ക് അത്ഭുതവും സഹതാപവും തോന്നി. പെട്ടെന്നാണ് ഒരു മെലിഞ്ഞ ചെക്കൻ വന്ന് അവൻറെ കൈയിലിരുന്ന പൈസ ബലമായി പിടിച്ചുവാങ്ങിയത്.എന്നിട്ടവൻ അതവരുടെ കൈയിൽ കൊടുത്തു. അയാളുടെ കീശയിൽ അവസാനമുണ്ടായിരുന്ന പൈസ അവർ നെറ്റിമേൽ വച്ചു. പക്ഷേ കുട്ടിയുടെ കരച്ചിൽ അവരെയാകെ ദേഷ്യം പിടിപ്പിച്ചു. അടുത്തിരുന്ന സ്ത്രീ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അവൻ വഴങ്ങിയില്ല.

“അസത്ത്.തന്ത ചത്തു കിടക്കുമ്പോ കണ്ടില്ലേ ..”

-അവർ അതും പറഞ്ഞ് തൻറെ ശ്രമം നിർത്തി വച്ചു. വായ്ക്കരിയിടാൻ റേഷനരി മാത്രമേ ഉള്ളൂവെന്നു പറഞ്ഞ് ആ സ്ത്രീ സങ്കടപ്പെട്ടപ്പോൾ ബാല ആ ഇരുപതു രൂപ അവർക്കു നേരെ നീട്ടി.
എന്നിട്ടവൾ കരയുന്ന കുട്ടിയേയും എടുത്ത് പുറത്തേക്കിറങ്ങി.

“നീ വരുന്നില്ലേ..വാ..അപ്പുറം പോയിരിക്കാം ”

ഞാനും അവളോടൊപ്പം പുറത്തിറങ്ങി. ആ കുട്ടിയുടെ കരച്ചിൽ നിന്നിട്ടില്ല. അവൻ മിഠായി വാങ്ങാനുള്ള പൈസയ്ക്കുവേണ്ടി കിടന്നു കരയുകയാണ്.

“വാ..നമുക്കാ പുഴയുടെ അരികിലിരിക്കാം”

-പക്ഷേ അത് പുഴയായിരുന്നില്ല..ഒരു ചാല്.. എന്താണിവൾ ഇങ്ങനെ കുടിലിനെ വീടെന്നും തോടിനെ പുഴയെന്നുമൊക്കെ വിളിക്കുന്നത്.ഞാൻ പിറുപിറുത്തു.

കുട്ടിയുടെ കരച്ചിൽ മാറ്റുക രണ്ടുപേരുടെയും ലക്ഷ്യമായി എനിക്കു തോന്നി.

“തമ്പൂ…മോന് ചേച്ചി കുറേ മിഠായി വാങ്ങിതരാട്ടോ…”

“മേണ്ട..”
-എന്നും പറഞ്ഞവൻ വീണ്ടും കരയാൻ തുടങ്ങി.

ഞാൻ പേഴ്സിന് അമ്പതുരൂപ നോട്ടെടുത്ത് അവനൻറെ കൈയിൽ തിരുകി.

“നോക്കിയേ..ആ രണ്ടു രൂപയെക്കാൾ കുറേ മിഠായി ഈ പൈസയ്ക്ക് മോനു കിട്ടും”

“വാണ്ടാ..എനിച്ചെൻറ അപ്പ തന്ന പാച്ച മതീ..”
-എന്നും പറഞ്ഞവൻ അമ്പതുരൂപ വെള്ളത്തിലിട്ടു.

“രണ്ടുരൂപയെക്കാൾ മൂല്യം കുറവാണോ അമ്പതുരൂപയ്ക്ക്…”

“നീ എന്താ കാണിച്ചേ..കൊച്ചേ..”
-എന്നും പറഞ്ഞവൾ കുട്ടിയുടെ കൈയിൽ നുള്ളി.പക്ഷേ അവൻ കൈകൊട്ടി ചിരിക്കുകയായിരുന്നു.
അവൻറെ കണ്ണുകൾ ശ്രദ്ധിക്കുന്നത് ഒഴുകിപോകുന്ന അമ്പതുരൂപയെയായിരുന്നു.

അമ്പതുരൂപയെക്കാൾ വലുതായിരുന്നു അവനാ രണ്ടുരൂപ..!!!!

നമുക്കെന്തെങ്കിലും അങ്ങനെയുണ്ടോ ?
എത്ര വിലയിട്ടാലും അതിനൊപ്പം നിൽക്കാത്ത പ്രിയപ്പെട്ട , നമ്മുടേത് മാത്രമായ ചില ഒറ്റനാണയങ്ങൾ?

-സൂര്യഗായത്രി

 

Advertisement
Click to comment

You must be logged in to post a comment Login

Leave a Reply

Malayalam Article

പണത്തിനു വേണ്ടി മാതാപിതാക്കളെ തള്ളിക്കളയുന്ന മക്കള്‍ക്ക് മുന്നറിയിപ്പുമായി യുവ അധ്യാപിക [Video]

Published

on

By

പണം ഇന്ന് വരും നാളെ പോകും. മാതാപിതാക്കളെ സ്നേഹിക്കാതെ എത്ര പണം ഉണ്ടാക്കിയിട്ടും ഒര് കാര്യവും ഇല്ല. എന്നാൽ ഇന്നത്തെ നമ്മുടെ തലമുറ ഇതൊന്നും ചിന്തിക്കാറുപോലുമില്ല. പണത്തിനു വേണ്ടി മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിടുകയും ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുകയും ചെയ്യുന്ന മക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യുവ അധ്യാപിക അഞ്ചു ജോസഫ്.

അഞ്ചു ജോസെഫിന്റെ ഫേസ്ബുക് പോസ്റ്റ്;

“താൻ നേടിയതൊന്നും കൊണ്ടു പോകുന്നില്ലെന്നും ശൂന്യമായ കൈകളോടെയാണ് മടങ്ങുന്നതെന്നും ഈ ലോകത്തോട് വിളിച്ചു പറയാനാഗ്രഹിച്ചിരുന്നു അയാൾ ”

"താൻ നേടിയതൊന്നും കൊണ്ടു പോകുന്നില്ലെന്നും ശൂന്യമായ കൈകളോടെയാണ് മടങ്ങുന്നതെന്നും ഈ ലോകത്തോട് വിളിച്ചു പറയാനാഗ്രഹിച്ചിരുന്നു അയാൾ "ഈ വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത്.

Gepostet von DrAnuja Joseph am Sonntag, 22. September 2019

Continue Reading

Malayalam Article

പ്രതീക്ഷിക്കാതെ വന്ന പ്രസവവേദന; ഒടുവിൽ നടുറോഡിൽ വെച്ച് യുവതിക്ക് സംഭവിച്ചത്.. [Video]

Published

on

By

ആയിരം ശിശുക്കൾ മരിച്ചാലും ഒരു പശു പോലും മരിക്കാൻ പാടില്ല എന്നതാണ്  ഇന്ത്യയുടെ ഇപ്പോഴത്തെ ഭരണം.  പ്രസവവേദനയെ തുടർന്ന് എത്തിയ യുവതിക്ക് തന്റെ കുഞ്ഞിനെ പ്രസവിക്കേണ്ടി  വന്നത് റോഡ് അരികിൽ. നാട്ടുകാർ വെറും കാണികൾ ആയി നിന്നു.

Gepostet von Satish Chandran J am Mittwoch, 11. September 2019

Continue Reading

Malayalam Article

പൂണൂല് അണിഞ്ഞ് മുസ്ലിം സഹോദരങ്ങൾ, കണ്ണീരണിഞ്ഞ് സാക്ഷിയായി ഒര് ഗ്രാമം

Published

on

By

മുസ്ലീം സഹോദരങ്ങള്‍ “പൂണൂല്” അണിഞ്ഞു. മതത്തിന്റെ വേലിക്കെട്ടുകൾ വലിച്ചെറിഞ്ഞു രണ്ടു മുസ്ലിം സഹോദരന്മാർ പൂണൂലിഞ്ഞു ഹിന്ദു വിശ്വാസ പ്രകാരമുള്ള മന്ദ്രങ്ങള്‍ ചൊല്ലി.

നാല് പതിറ്റാണ്ടുകളായി മുസ്ലീം സഹോദരങ്ങളുടെ അച്ഛന്റെ സുഹൃത്തായിരുന്നു ബ്രാഹ്മണനായ ഭാനുശങ്കര്‍. ഭാനുശങ്കറിന് മറ്റ് സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. അതുകൊണ്ട്തന്നെ ഈ മുസ്ലിം കുടുംബമായി നല്ല അടുപ്പത്തിലായിരുന്നു.  ഭാനുശങ്കർ മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ ശേഷക്രീയകൾ ചെയ്യാൻ മറ്റാരും ഇല്ലാത്തതിനാൽ ഈ മുസ്ലിം സഹോദരങ്ങൾക്ക് ആ ചടങ്ങുകൾ ചെയ്യേണ്ടി വന്നു. ബ്രാഹ്മണ വിധികള്‍ പ്രകാരമുള്ള മരണാനന്തര ചടങ്ങുകള്‍ക്കായി മുസ്ലീം യുവാക്കള്‍ പൂണൂല് അണിയുകയും, മറ്റ് ചടങ്ങുകള്‍ ചെയ്യുകയും ചെയ്തു.

മുസ്ലിം ആചാരപ്രകാരമായുള്ള എല്ലാ വിശ്വാസങ്ങളും ഒര് തെറ്റും കൂടാതെ അതേപടി അനുഷ്ഠിച്ച് വന്നവരാണ് അബു, നസീര്‍, സുബേര്‍ ഖുറേഷി എന്നിവര്‍. ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന ഇവര്‍ എല്ലാ ദിവസവും അഞ്ച് നേരം നിസ്കാരവും മാത്രമല്ല റംസാന്‍ നാളുകളിൽ അനുഷ്ഠിക്കേണ്ട വൃതവും ഒരിക്കല്‍ പോലും മുടക്കം വരുത്തിയിട്ടില്ല. ഇത്തരത്തില്‍ ഉള്ള മുസ്ലീം വിശ്വാസികളായ സഹോദരന്മാരാണ് ഹിന്ദു ആചാര പ്രകാരം അച്ഛന്റെ സുഹൃത്തിന്റെ മരണാനന്തര ക്രിയകള്‍ ചെയ്തത്.

 

Continue Reading

Writeups

Malayalam Article6 hours ago

പണത്തിനു വേണ്ടി മാതാപിതാക്കളെ തള്ളിക്കളയുന്ന മക്കള്‍ക്ക് മുന്നറിയിപ്പുമായി യുവ അധ്യാപിക [Video]

പണം ഇന്ന് വരും നാളെ പോകും. മാതാപിതാക്കളെ സ്നേഹിക്കാതെ എത്ര പണം ഉണ്ടാക്കിയിട്ടും ഒര് കാര്യവും ഇല്ല. എന്നാൽ ഇന്നത്തെ നമ്മുടെ തലമുറ ഇതൊന്നും ചിന്തിക്കാറുപോലുമില്ല. പണത്തിനു...

Malayalam Article4 days ago

പ്രതീക്ഷിക്കാതെ വന്ന പ്രസവവേദന; ഒടുവിൽ നടുറോഡിൽ വെച്ച് യുവതിക്ക് സംഭവിച്ചത്.. [Video]

ആയിരം ശിശുക്കൾ മരിച്ചാലും ഒരു പശു പോലും മരിക്കാൻ പാടില്ല എന്നതാണ്  ഇന്ത്യയുടെ ഇപ്പോഴത്തെ ഭരണം.  പ്രസവവേദനയെ തുടർന്ന് എത്തിയ യുവതിക്ക് തന്റെ കുഞ്ഞിനെ പ്രസവിക്കേണ്ടി  വന്നത്...

Malayalam Article4 days ago

പൂണൂല് അണിഞ്ഞ് മുസ്ലിം സഹോദരങ്ങൾ, കണ്ണീരണിഞ്ഞ് സാക്ഷിയായി ഒര് ഗ്രാമം

മുസ്ലീം സഹോദരങ്ങള്‍ “പൂണൂല്” അണിഞ്ഞു. മതത്തിന്റെ വേലിക്കെട്ടുകൾ വലിച്ചെറിഞ്ഞു രണ്ടു മുസ്ലിം സഹോദരന്മാർ പൂണൂലിഞ്ഞു ഹിന്ദു വിശ്വാസ പ്രകാരമുള്ള മന്ദ്രങ്ങള്‍ ചൊല്ലി. നാല് പതിറ്റാണ്ടുകളായി മുസ്ലീം സഹോദരങ്ങളുടെ...

Malayalam Article5 days ago

അച്ഛനും മകളും തമ്മിലുള്ള സ്‌നേഹം മറ്റുള്ളവര്‍ക്ക് മനസ്സിലാകില്ല; ബാല

കഴിഞ്ഞ ദിവസം മകള്‍ അവന്തികയ്ക്ക് ഒപ്പം ഓണം ആഘോഷിക്കുന്നതിന്റെ വീഡിയോ ബാല പുറത്തുവിട്ടിരുന്നു. ഇതുവരെ ആഘോഷിച്ചതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത് എന്ന തലക്കെട്ടോടെയാണ് മകള്‍ക്കൊപ്പമുള്ള വീഡിയോ...

Malayalam Article6 days ago

പി.വി സിന്ധുവിനെ വിവാഹം കഴിക്കണം, വിവാഹത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തില്ലെങ്കില്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കും

പി.വി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ടു പോകും. ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി 70കാരന്‍ രംഗത്തെത്തി. ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ പി.വി...

Malayalam Article6 days ago

74ആം വയസിൽ ഇരട്ടകുട്ടികൾക് ജന്മം നൽകിയ മാതാവ് സ്ട്രോക്ക് വന്നു ആശുപത്രിയിൽ..

സെപ്റ്റംബര്‍ അഞ്ചിനു ആന്ധ്ര സ്വദേശികളായ രാജറാവു-മങ്കയമ്മ  ദമ്ബതികള്‍ക്ക് ആണ് ഐ വി എഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. ഇവരുടെ ജനനത്തോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ...

Tiger Attack Pet Dog Tiger Attack Pet Dog
Malayalam Article6 days ago

പുലി വീട്ടിൽ നിന്നും വളർത്തുനായയെ കടിച്ചെടുത്തുകൊണ്ട് ഓടുന്നു. വീഡിയോ കാണാം.

പുള്ളിപുലി വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ പിടിച്ചുകൊണ്ട് കടന്നു കളഞ്ഞു. ഷിവമോഗയിലുള്ള തീർത്ഥഹള്ളി ഗ്രാമത്തിൽ ആണ് സംഭവം ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയോടെയാണ് പുലി നായയെ പിടികൂടിയത്. മതിൽ ചാടിക്കടന്നു...

Jijo's Robbery Style Jijo's Robbery Style
Malayalam Article6 days ago

അയൽവീടുകളിലെ ചെരുപ്പുകൾ മാറ്റിയിടുന്ന കള്ളൻ; തകർന്നത് നിരവധി ബന്ധങ്ങൾ!

ഒരുപാട് ഹോബികൾ ഉള്ള കള്ളന്മാരെപ്പറ്റി നമ്മൾ ദാരാളം കേട്ടിട്ടുണ്ട്. മോഷണം നടത്തിയ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുക, മോഷണം നടത്തിയത്തിനു ശേഷം കുളിക്കുക തുടങ്ങി നിരവധി ഹോബികൾ...

Malayalam Article6 days ago

പതിനാറാം വയസില്‍ സെസ്‌ന 172 എന്ന ചെറുവിമാനവും പറത്തി റെക്കോര്‍ഡിട്ടു കഴിഞ്ഞു ഈ മലയാളി പെൺകുട്ടി നിലോഫര്‍.

പതിനാറാം വയസില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി നാടിന് അഭിമാനം, വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയെന്ന റെക്കോര്‍ഡും സ്വന്തം. ഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും...

Thief Trapped by Phone Call Thief Trapped by Phone Call
Malayalam Article6 days ago

നിങ്ങളുടെ കട തുറന്നു കിടക്കുകയാണ് എന്ന് മോഷണശേഷം ഉടമയെ വിളിച്ചു പറഞ്ഞു കള്ളൻ മാതൃകയായി!

മോഷണശേഷം ഉടമയെ വിളിച്ചു കട അടയ്ക്കാൻ നിർദേശിച്ച കള്ളൻ കെണിയിലായി. മലപ്പുറത്തിന് സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ മോഷണം നടത്താനായി കള്ളൻ ബസ് സ്റ്റോപ്പിന്റെ...

Trending

Don`t copy text!